CLOSE
 
 
ചെകിട്ടത്തടിക്കുന്ന ബജറ്റ് … (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക് ചാകര
 
 
 

നേര്‍ക്കാഴ്ച്ചകള്‍….പ്രതിഭാരാജന്‍

പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്. 6000 കോടി മാത്രമാണ് കര്‍ഷകര്‍ക്കുള്ള ആശ്വാസം. ഉപഭോക്ത സംസ്ഥാനമായ കേരളം കര്‍ഷകരോട് കാണിച്ച താല്‍പ്പര്യം പോലും കേന്ദ്രത്തിനില്ല. എന്തൊക്കെയായിരുന്നു തെരെഞ്ഞെടുപ്പു വാഗ്ദ്ധനങ്ങള്‍…. ഉല്‍പ്പാദന ചെലവിന്റെ കൂടെ അതിന്റെ പകുതിയും ചേര്‍ത്താല്‍ ഏത്ര വരുമോ അതിനു തത്തുല്യമായ സംഖ്യ റൊക്കമായി നല്‍ശും താങ്ങുവില. കര്‍ഷകന്റെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു പ്രത്യേക സഹായമേര്‍പ്പെടുത്തും. ജയ്ജവാന്‍ നയം നടപ്പിലാക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് ഒരു യോഗത്തില്‍ തുറന്നു പറഞ്ഞതു പോലെ പ്രകടനപത്രിക അങ്ങ് പ്രസിദ്ധീകരിക്കുക എന്നല്ലാതെ അഃാരെങ്കിലും നടപ്പിലാക്കാന്‍ ശ്രമിക്കാറുണ്ടോ? പ്രകടനമെന്നാല്‍ അതൊരു തമാശ മാത്രമാണല്ലോ. സംസഥാനം ഭരിക്കുന്ന സി.പി.എം പ്രകടന പത്രികയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ താങ്ങു വില നല്‍കി കേന്ദ്രത്തിനു മാതൃകയായത് ഇവിടെ ഓര്‍ത്തു വെക്കാം. ഔദാര്യം പോട്ടെ, കടക്കെണിയിലായ കൃഷിക്കാര്‍ക്കുള്ള കടശ്വാസ പദ്ധതിയും മനപ്പൂര്‍വ്വം മറന്നു. മുമ്പു പറഞ്ഞതെല്ലാം മറന്നേക്കു, തല്‍ക്കാലം ഔദാര്യമായി തരുന്ന രൂപാ 6000 വാങ്ങി സ്ഥലം വിട്ടോളാനാണ് ഇപ്പോള്‍ താക്കീത്. വോട്ടു ചെയ്തവന്റെ മടിക്കുത്തിനു പിടിച്ച് മുകളിലോട്ടുയര്‍ത്തുന്ന ഗില്ലറ്റിന്‍ നയമാണിത്.

കോര്‍പ്പറേറ്റുകളെ സഹായിക്കാന്‍ കാശുണ്ട്. ക ര്‍ഷകന് ക ടാശ്വാസം നല്‍കാന്‍ പണമില്ല. എന്നാല്‍ വന്‍കിട മുതലാളിമാര്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ കിട്ടാക്കടം ഒന്നിനു നൂറു വെച്ചു പെരുകുന്നു. കൃത്യവിലോപം കാണിച്ച് പ്രതിസന്ധിയിലായ ബാങ്കുകള്‍ക്ക് വീണ്ടും വീണ്ടും വാരിക്കോരി സഹായം. കിട്ടാക്കടം എഴുതിത്തള്ളാന്‍ ധൃതി. ക ടാശ്വാസത്തിനു പണമില്ലെന്നു പറയുന്ന സര്‍ക്കാര്‍ ഓര്‍ക്കണം കിട്ടാക്കടത്തിന്റെ മുഖ്യ പങ്കും കേവലം 30 വന്‍കിട കോര്‍പ്പറേറ്റുകളുടെ അക്കൗണ്ടുകളിലാണുള്ളത്. അവര്‍ക്ക് ഇന്ത്യയെ വിലക്കു വാങ്ങാനുള്ള ശേഷിയുണ്ട് എന്ന കാര്യം ജനം ഇനിയെങ്കിലും ഓര്‍ക്കണം.

ഇനി ബജറ്റ് കേരളത്തെ എങ്ങനെ ബാധിക്കുമെന്നു നോക്കാം. കേരളത്തിന്റെ എല്ലാ ആവശ്യങ്ങളും നിര്‍മ്മലാ സീതാരാമന്റെ ചെവിപ്പുറത്തു കൂടി പറന്നു ശുന്യതയില്‍ മാഞ്ഞു പോവുകയായിരുന്നു. ഒന്നു പോലും ചെവിക്കൊണ്ടില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വായ്പയെടുക്കാന്‍ പോലും കേന്ദ്രത്തില്‍ ധനകാര്യം കൈയ്യാളുന്നവര്‍ സമ്മതിക്കുന്നില്ല. വിദേശത്തു നിന്നും വായ്പ്പ പോട്ടെ, ധനസഹായ സമാഹരണത്തിനു പോലും അനുമതിയുണ്ടായില്ല. (ഇപ്പോള്‍ കേരളം കിഫ്ബി വഴി ലോകത്തോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്) ആഭ്യന്തര നിക്ഷേപത്തിലും കേന്ദ്രം ഇടപെടുന്നു. ധനമന്ത്രി കണ്ണ് വെച്ചിരിക്കുന്നത് ഇപ്പോള്‍ വിദേശമൂലധന സമാഹാരണത്തിലാണ്. വിദേശമൂലധനത്തെ ആകര്‍ഷിച്ച് അഭ്യന്തര വികസനം സ്വപ്നം കാണുന്നത് കേന്ദ്രമായാലും, സംസ്ഥാനമായാലും ഭസ്മാസുരന് വരം കൊടുക്കലാണ്.

കേരളത്തിലെ റബ്ബര്‍ ക ര്‍ഷകര്‍ അര്‍ദ്ധപ്പട്ടിണിയിലാണ്. ബജറ്റിന് അതു കാണാന്‍ കഴിഞ്ഞില്ല. റബ്ബര്‍ ബോര്‍ഡ്, കോക്കനട്ട് ബോര്‍ഡ്. സ്‌പൈസസ് ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് മരുന്നിനു പോലും ഒരു രൂപ നീക്കി വെച്ചില്ല. അറബിയില്‍ ഒരു പഴമൊഴിയുണ്ട്. ‘തന്നെ ചുമക്കാത്ത കുതിരക്കെന്തിനു പൊന്‍ലാഡവും, തലോടലും’

നിക്ഷേപം ദേശീയ വരുമാനത്തിന്റെ 35 ശതമാനമായി ഉയര്‍ത്താനാണ് ബജറ്റു വഴിയുള്ള ശ്രമം. യു.പി.എ ഭരിക്കുമ്പോള്‍ ശരാശരി നിക്ഷേപം ദേശീയ വരുമാനത്തിന്റെ 39 ശതമാനമായിരുന്നു . എന്നാല്‍ ഇത് ഒന്നാം മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ 29 ശതമാനമായി ഇടിഞ്ഞു. അതിനെ 35 ശതമാനത്തിലേയ്‌ക്കെങ്കിലും എത്തിക്കാനാണ് പുതിയ ധനമന്ത്രിയുടെ ആഗ്രഹം. ഇങ്ങനെ നിക്ഷേപം കുത്തനെ ഇടിഞ്ഞു വരുന്ന കാലയളവില്‍ എങ്ങനെയാണ് സമ്പദ്ഘടനയുടെ വളര്‍ച്ച സാധ്യമാകുന്നതെന്ന് ചോദിച്ചാല്‍ ഉത്തരമില്ല. വിദേശമൂലധന ഉപഭോഗം, നിക്ഷേപം, കയറ്റുമതി ഇവയാണല്ലോ സാമ്പത്തിക വളര്‍ച്ചയെ ദ്യോദിപ്പിക്കുന്ന ഘടകങ്ങള്‍. നിക്ഷേപത്തിന്റെ കാര്യം നാം കണ്ടു. ഉപഭോഗത്തിലെ ന്യൂനത മനസിലാക്കണമെങ്കില്‍ വ്യവസായത്തിലെ എക്‌സെസ് കപ്പാസിറ്റി നോക്കിയാല്‍ മതി. അവിടേയും ഇടിവാണ്. അത്തരത്തില്‍ രൂക്ഷമായ ഡിമാന്റ് തളര്‍ച്ചയുള്ളപ്പോള്‍ സര്‍ക്കാരിന് എങ്ങനെയാണ് ശക്തമായ സമ്പദ്ഘടനയെ സാര്‍ത്ഥകമാക്കാന്‍ സാധിക്കുക? നിക്ഷേപത്തിന്റെ കാര്യത്തിലാണെങ്കില്‍, ഇന്ത്യയെ കരകയറ്റാന്‍ വിദേശ മൂലധനമൊഴുക്കിനു കഴിഞ്ഞേക്കുമെന്ന് ധനമന്ത്രി സ്വപ്നം കാണുന്നു. വിദേശമൂലധനത്തെ ആകര്‍ഷിക്കണമെങ്കില്‍ ധനക്കമ്മി ഉയരാന്‍ പാടില്ല. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടി രൂപാ കടലാസുതുണ്ടിനു സമാനാമാകാന്‍ പോകുന്ന കാലമാണ് വരാനിരിക്കുന്നത്. ധനക്കമ്മി തടയാന്‍ കഴിയുമെന്ന മന്ത്രിയുടെ ആഗ്രഹങ്ങളെല്ലാം ചാപ്പിള്ളയാവാനാണ് സാധ്യത. വിദേശനിക്ഷേപം സ്വീകരിച്ച് സമ്പദ്ഘടനയെ മെച്ചപ്പെടുത്തുക എന്നതിനു പുറമെ, കോര്‍പറേറ്റ് പ്രീണനം വഴിയും വരുമാനം കൂട്ടാന്‍ കഴിയുമെന്ന് മന്ത്രി കണക്കു കൂട്ടുന്നു. അ തിലൊരു മാര്‍ഗമാണ് ഓഹരി വിറ്റഴിക്കല്‍. ഇത്തരത്തില്‍ ഇന്ത്യയെ വിറ്റ് 1.05 ലക്ഷം കോടി സമാഹരിക്കലാണ് ലക്ഷ്യം. ഇത് സര്‍വകാല റെക്കോഡ് ആയിരിക്കും. റെയില്‍വേയിലും പൊതു മേഘലയിലുള്ള ഇതര സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്കരണത്തിന്റെ പാതയിലാണ്. ഇതിനോട് അനുപൂരകമായി പുതിയ തൊഴില്‍ നയം വരുന്നു. ഇന്ത്യയുടെ റെയില്‍പ്പാളം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വിദേശിക്കും തീവണ്ടിയിറക്കി പണം കൊയ്യാന്‍ അവസരമൊരുങ്ങുന്നു. എവിടെ ചെന്നെത്തും ഇതൊക്കെ. ബ്രിട്ടണില്‍ പി.പി.പി എന്ന ഈ മാര്‍ഗം പരീക്ഷിച്ചതാണ്. അവര്‍ തോറ്റു തൊപ്പിയിട്ടു. രാജ്യം പാപ്പരത്ത്വത്തിലേക്ക് നിലംപതിക്കുമെന്ന് ഉറപ്പായതോടെ ഇപ്പോള്‍ വീണ്ടും ദേശസല്‍ക്കരണത്തിന്റെ പാതയിലേക്ക് അവര്‍ തിരിഞ്ഞു നടക്കുകയാണ്.

കുഞ്ഞുങ്ങളുടേതു പോലാണ് ഇന്ത്യന്‍ വോട്ടര്‍മാരുടെ മനസ്. പതിയുന്നെന്തും സത്യമായിരിക്കുമെന്ന് കരുതി വിശ്വസിക്കും. ഇന്ത്യയുടെ നിഷ്‌ക്കളങ്കത് -വിശ്വാസം – ഇന്ത്യേയത്തന്നെ പറ്റിക്കുകയായിരുന്നുവോ? കണക്കില്‍പെടാത്ത കള്ളപ്പണത്തിന്റെ കണക്കവിടെ നില്‍ക്കട്ടെ, ഇന്ത്യന്‍ കമ്പനികള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കണക്കില്‍പ്പെടുത്തി നല്‍കിയ സംഭവനകളുടെ 98 ശതമാനവും കൈപ്പറ്റിയിരിക്കുന്നത് ബി.ജെ.പിയാണ്. ഇത് തെരെഞ്ഞെടുപ്പു കമ്മീഷന്റെ കണക്ക്. ഇങ്ങനെ തെരഞ്ഞെടുപ്പുകാലത്തെ സഹായത്തിനുള്ള ഉപകാരസ്മരണയായിരിക്കും ബജറ്റിലെ വാരിക്കോരിക്കൊടുക്കല്‍. പുതിയ മന്ത്രി സഭ ഇന്ത്യയെ വില്‍പ്പനക്കു വെച്ചിരിക്കുകയാണ്. ലോക മുതലാളിത്തം വാങ്ങാനായി കാത്തിരിപ്പുണ്ട്. ഇങ്ങനെ വിറ്റു തുലച്ച് മുഖഛായ മാറ്റാനാണ് നിര്‍മ്മലാ സീതാരാമന്‍ ശ്രമിക്കുന്നത്. ഈ അവസ്ഥ നേരിടാന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറുവിന്റെ പാര്‍ട്ടിക്കു പോലും വേണ്ടത്ര കരുത്തു പോരാതെ വന്നിരിക്കുന്നു. ഇന്ത്യ നേരിടുന്ന ദാരിദ്യത്തെ സാമ്പത്തികമായി മാത്രമല്ല, രാഷ്ട്രീയ പരമായും വിലയിരുത്തുമ്പോള്‍ ഏതോ ഒരു ഏശാധിപതി ഭാവിയുടെ മാനത്തു നിന്നും നമ്മുടെ മഹാരാജ്യത്തിലേക്ക് ഇറങ്ങി വരാന്‍ കോപ്പു കൂട്ടുന്നതായി നമുക്ക് മനസിലായി വരുന്നു. ഡീസലിന്റെ പേരില്‍ കഴിഞ്ഞ അര ദശാബ്ദക്കാലമായി തുടരുന്ന കൊള്ള വഴി സമാഹരിച്ച സംഖ്യ എവിടെയാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് ജനം ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഉത്തരം പറയേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. അതിലേക്ക് പിന്നീട് വരാം

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ തല്‍സ്ഥാനം...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്. കുശാഗ്ര...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട്...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം വേണ്ടുവോളമുണ്ട്....

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍ പലതും...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന വികാരം...

Recent Posts

ഒരു അവശ കലാകാരന്റെ ദാരുണാന്ത്യം:...

കാസര്‍കോട് : ഒരു...

ഒരു അവശ കലാകാരന്റെ ദാരുണാന്ത്യം: എട്ടാം ക്ലാസിലെ കൂട്ടുകാര്‍ ചേര്‍ന്ന്...

കാസര്‍കോട് : ഒരു കലാകാരന്റെ ദാരുണാന്ത്യം എന്ന തലക്കെട്ടില്‍...

പൈനി കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍...

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍...

പൈനി കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍ വിവിധ സംഘടനകളുടെ അനുശോചനം

നീലേശ്വരം : പടിഞ്ഞാറ്റംകൊഴുവല്‍ പൈനി തറവാട് കാരണവര്‍ പി.കുഞ്ഞിരാമന്‍...

എന്‍മകജെ പഞ്ചായത്തിലെ രണ്ട് ഏക്കര്‍...

എന്മകജെ ഗ്രാമപഞ്ചായത്തില്‍ ബജകുഡ്ലുവില്‍...

എന്‍മകജെ പഞ്ചായത്തിലെ രണ്ട് ഏക്കര്‍ തരിശ് നിലത്ത് പൊന്ന് വിളയിക്കാനൊരുങ്ങി...

എന്മകജെ ഗ്രാമപഞ്ചായത്തില്‍ ബജകുഡ്ലുവില്‍ തരിശായി കിടന്ന 2 ഏക്കര്‍...

ലൈബ്രറി കൗണ്‍സില്‍ വായന പക്ഷാചരണ...

നീലേശ്വരം : ഹൊസ്ദുര്‍ഗ്...

ലൈബ്രറി കൗണ്‍സില്‍ വായന പക്ഷാചരണ സമാപനവും ഐ.വി.ദാസ് അനുസ്മരണവും നീലേശ്വരത്ത്

നീലേശ്വരം : ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന...

സ്‌കൂട്ടറുമായി കുത്തിയൊഴുകുന്ന ചാലിലേക്കു വീണ...

നീലേശ്വരം : പണമടക്കാന്‍...

സ്‌കൂട്ടറുമായി കുത്തിയൊഴുകുന്ന ചാലിലേക്കു വീണ വനിതാ കലക്ഷന്‍ ഏജന്റിനെ മരണക്കയത്തില്‍...

നീലേശ്വരം : പണമടക്കാന്‍ ബാങ്കിലേക്കു പോകുന്നതിനിടെ സ്‌കൂട്ടറുമായി കുലംകുത്തിയൊഴുകുന്ന...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!