CLOSE
 
 
ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍ സുരക്ഷക്കും, സ്ത്രീ ശാക്തീകരണത്തിലും വെട്ടിക്കുറവ്
 
 
 

നേര്‍ക്കാഴ്ച്ചകള്‍

ഹോം ലോണുകള്‍ക്ക് 1.5 ലക്ഷം രൂപയുടെ നികുതി ഇളവ് പോലെ ഏതാനും ചില പൊടിക്കൈകള്‍ പ്രഖ്യാപിച്ച് മന്ത്രി കൈയ്യടി വാങ്ങുകയായിരുന്നു. ആദായ നികുതി ദായകര്‍ക്കും പുതുതായി ഒന്നുമില്ല. പാന്‍കാര്‍ഡ്, ആധാര്‍ പോലുളള രേഖകള്‍ സമാന്തര തിരിച്ചറിയല്‍ രേഖകളായി അംഗീകരിക്കപ്പെട്ടത് ജനങ്ങളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയല്ല, മറിച്ച് സര്‍ക്കാരിനു ജനത്തെ പിഴിയാനുള്ള സൂത്രവിദ്യയാണിത്. പാന്‍ കാര്‍ഡ് ഇല്ലെങ്കിലും ഇനി മുതല്‍ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ആദായ നികുതി ഒടുക്കാം എന്നത് വമ്പന്‍ വിപ്ലവമായാണ് മന്ത്രി പാടി നടക്കുന്നത്. ആദായ നികുതി അടക്കമുള്ള സര്‍ക്കാര്‍ വരായ്കയുടെ അളവു വര്‍ദ്ധിപ്പിക്കുക മാത്രമാണ് ഇവിടെ ലക്ഷ്യം. മൊത്തം ജനസംഖ്യയില്‍ 120 കോടി ആളുകളുടെ ആധാര്‍ കാര്‍ഡു വഴി പണം ഒഴുക്കുവാനുള്ള കുറുക്കുവഴി മാത്രമാണ് ഈ വാഗ്ദ്ധാനം.

ഭവന വായ്പ, വാഹന വായ്പ എടുത്തവര്‍ക്കുളളവര്‍ക്ക് ആശ്വാസ നടപടി പ്രഖ്യാപിക്കപ്പെട്ടതാണ് ഇടത്തരക്കാര്‍ക്കുള്ള ആശ്വാസം. 2020 മാര്‍ച്ച് കാലയളവു വരെ നീളുന്ന ഭവന വായ്പക്ക് 1.50 ലക്ഷം രൂപ ആധിക നികുതിയിളവ് ലഭിക്കും. വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്കും ഇളവ് ലഭിക്കും. ഇത്തരം വാഹനങ്ങള്‍ വാങ്ങാനായി എടുത്തിട്ടുളള വായ്പയില്‍ 1.5 ലക്ഷം രൂപയുടെ ആദായ നികുതി ഇളവാണ് പ്രഖ്യാപിക്കപ്പെട്ടത്.

ഇനി സ്വര്‍ണ്ണത്തിനും വിലയേറും. അമുല്യങ്ങളായ ലോഹങ്ങള്‍ക്കു ഇറക്കുമതി തിരുവ 10% ല്‍ നിന്നും 12.5% ആക്കി ഉയര്‍ത്തി. വെള്ളം പോലെ നികുതി ഒഴുകിച്ചേരാനുള്ള തന്ത്രമാണിത്. ഇന്ത്യന്‍ ജനതയുടെ കൈവശമുള്ള കരുതല്‍ സ്വര്‍ണത്തിനു മേല്‍ കണ്ണു വെച്ചു കൊണ്ടാണ് പുതിയ സ്വര്‍ണ നയം പ്രഖ്യാപിച്ചിരിക്കുന്നത്.

ഉപ്പു തൊട്ടു കര്‍പ്പൂരം വരെ എന്നു നാം പറയാറുണ്ടല്ലോ, മുക്കുപ്പൊടി, പോട്ടെ, ആക്രക്കച്ചവടക്കാര്‍ വരെ ഇനി പെറുക്കിയത് കയറ്റിക്കൊണ്ടു പോകണമെങ്കില്‍ നികുതി അടക്കണം. കിട്ടാവുന്നിടത്തു നിന്നുമെല്ലാം പിടിച്ചു പറിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. അടിസ്ഥാന വികസനത്തിന്റെ പേരു പറഞ്ഞ് വരും അഞ്ചു വര്‍ഷത്തിനകം എല്ലാവര്‍ക്കും വീട് എന്നൊക്കെ ഘോഷിച്ചാണ് പണപ്പിരിപ്പ്. ഇതു പിരിക്കലല്ല, പിഴിയലാണ്. കഴിഞ്ഞ അഞ്ചു വര്‍ഷമായി പെട്രോള്‍ വഴി ലഭിച്ച അധിക വരുമാനം എവിടേയും ചിലവഴച്ചു എന്ന് ചോദിച്ചു തുടങ്ങിയിരിക്കുന്നു. ബീഹാറില്‍ ശൗചാലയവും, കര്‍ഷകര്‍ക്ക് മൂക്കുപ്പൊടിക്കു പോലും തികയാതെ വര്‍ഷത്തില്‍ ആറായിരം രൂപയും ചായക്കാശു അനുവദിക്കാനാണോ ഈ കൊള്ള. പെട്രോള്‍,ഡീസല്‍- ഇന്ധനങ്ങള്‍ക്കുളള എക്സൈസ് തീരുവയും റോഡ് സെസ് നിരക്കും കൂട്ടിയത് അടിസ്ഥാന വികസനത്തിനായാണത്രെ. പാവപ്പെട്ടവന്റെ വയറ്റത്തടിച്ചുള്ള വികസനം കോര്‍പ്പറേറ്റുകളുടെ പള്ളയിലാണ് വന്നു നിറയുന്നത്. ഇവിടെ സാമ്പത്തിക ഫാസിസത്തിന്റെ കടന്നു കയറ്റമാണ് നടക്കുന്നത്.

മഹാരാഷ്ട്രയില്‍ അടക്കം കാല്‍ വെള്ള പൊട്ടി ചോരയൊലിച്ചിട്ടും പിന്തിരിയാതെ ഉറച്ച മനസ്സോടെ, കൈത്തണ്ടയുടെ കരുത്തോടെ വീറും വാശിയോടെയും നയിച്ച കാര്‍ഷക പ്രക്ഷോഭ റാലികള്‍ മോദി സര്‍ക്കാരിനു നനഞ്ഞ പൂച്ചയായിരുന്നു. ഇടതുപക്ഷത്തിന്റെ മേല്‍ക്കൈ ഉണ്ടായിരുന്നു ആ സമരത്തിനെങ്കിലും ബി.ജെ.പിക്ക് വോട്ടു ചെയ്തവരാണ് അവയില്‍ മിക്കവരും എന്ന് പിന്നീടുള്ള തെരെഞ്ഞെടുപ്പു വിജയം തെളിയിച്ചു. മഹാരാഷ്ട്ര പോലെ രാജ്യത്താകമാനം നടന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത പാവപ്പെട്ടവന്റെ ചെകിട്ടത് പെടക്കുകയാണ് മോദി സര്‍ക്കാര്‍ ഈ ബജറ്റിലൂടെ. 2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീടും വെള്ളവുമെന്ന സ്വപ്ന പദ്ധതിയുടെ പേരില്‍ കൊള്ളയുടെ ഉല്‍ഘാടനം നടന്നിരിക്കുകയാണ്. ഓഹരി വിറ്റഴിക്കല്‍ ധൃതഗതിയിലാക്കുന്നത് അതിനുള്ള എന്‍ട്രീ പാസാണ്. ഇന്ധനത്തിനു തീരുവ കൂട്ടുന്നത് ഏതു സാമ്പത്തിക സമാഹാരണത്തിന്റെ പേരിലായാലും അത് ചമ്പല്‍ക്കാടിലെ കൊള്ളക്കാരെ വരെ അതിശയിപ്പിക്കുന്നതാണ്.

പ്രിയ്യപ്പെട്ട മന്ത്രി, അങ്ങ് ഇന്ന് ജനാധിപത്യ ഭാരതത്തിന്റെ ബഹുമാനാര്‍ഹയായ വനിത കൂടിയാണല്ലോ. ബജറ്റു വഴി വനിതാ ക്ഷേമത്തിനായി തേനും പാലുമൊഴുക്കുമെന്നാണല്ലോ അങ്ങ് പ്രസംഗിച്ചത്. വനിതകള്‍ക്കായി നിരവധി സബ്‌സിഡികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നു. അത് മൊത്തം ചെലവുകളുടെ 12% മാത്രമാണെന്ന് ജനം ഓര്‍ക്കണം. ഗോപി വരക്കാന്‍ തികയുമോ ഈ സംഖ്യ. അതിനേക്കാള്‍ ഏത്രയോ മടങ്ങ് സംഖ്യ നികുതിയിളവെന്ന പേരില്‍ കോര്‍പ്പറേറ്റുകള്‍ക്കു നല്‍കുന്നുണ്ടല്ലോ. ആദ്യമായി ഇന്ത്യക്ക് ഒരു വനിതാ ധനകാര്യ മന്ത്രിയായി പിറന്ന അങ്ങ് വനിതാ ക്ഷേമത്തിനുള്ള വിഹിതം ഇടക്കാല ബജറ്റിലെ 5.1 ല്‍ നിന്ന് 4.9% മായി കുറക്കുകയല്ലെ ചെയ്തത്. സ്ത്രീ സുരക്ഷയുടെ പേരിലുള്ള നിര്‍ഭയ ഫണ്ടിലേക്ക് ചില്ലിക്കാശു പോലും കൂട്ടി നല്‍കിയതുമില്ല.

സത്യം ചെരിപ്പിടുന്നതിനു മുമ്പേ, ചെകുത്താന്‍ ലക്ഷ്യ സ്ഥാനത്തെത്തിയിരിക്കും എന്ന ചൊല്ലുണ്ട്. തൊഴിലുറപ്പു പദ്ധതിയിലും ബജറ്റിലെ ചെകുത്താന്‍ സാമിപ്യമുണ്ട്. സ്ത്രീകളാണല്ലോ തൊഴിലുറപ്പ് മേഘലയില്‍ കൂടുതല്‍ പണി ചെയ്യുന്നത്. അവര്‍ക്ക് കഴിഞ്ഞ ബജറ്റ് അനുവദിച്ചതില്‍ നിന്നും 1000 കോടി രൂപയാണ് ഇത്തവണ വെട്ടിക്കുറച്ചത്. തൊഴില്‍ ദിനങ്ങള്‍ വെട്ടിച്ചുരുക്കിയെന്ന് സാരം. എന്‍.ഡി.എ സര്‍ക്കാരിന്റെ മാസറ്റര്‍ പീസ് പദ്ധതിയായ സ്വഛ ഭാരത് അഭിയാനുള്ള വിഹിതത്തില്‍ നിന്നു പോലും 4500 കോടി വെട്ടിക്കുറച്ചു. സ്വഛ ഭാരത് എന്ന പേരിനു പോലും സാത്താന്റെ ബാധയേറ്റിരിക്കുന്നു. വിഹിതം കുറച്ചു കൊണ്ടാണോ സ്വച്ച് ഭാരത് സുന്ദര്‍ ഭാരതമായി മാറ്റുക. 4500 കോടിയാണ് കഴിഞ്ഞ ബജറ്റിനേക്കാള്‍ കുറവ് വരുത്തിയത്. അത് അത്ര ചെറിയ കുറവാണോ? സാത്താന്റെ കൊടും ബാധയേറ്റ ബജറ്റാണിത്. കര്‍ഷകരെ ഉയര്‍ത്തി കൊടുമുടിയിലെത്തിക്കുമെന്നതാണ് മറ്റൊരു വാഗ്ദ്ധാനം. അതിലേക്ക് പിന്നീട് വരാം.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍. ആണ്‍...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ദ്ധിച്ച...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ നരകയാതനയനുഭവിക്കുന്നവര്‍...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത് നാലാം...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി തല...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു:...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്. 6000...

Recent Posts

മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ്...

മുന്നാട്: മുന്നാട് പീപ്പിള്‍സ്...

മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ് യൂ തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കെഎസ്...

മുന്നാട്: മുന്നാട് പീപ്പിള്‍സ് കോളേജില്‍ കെഎസ് യൂ തെരെഞ്ഞെടുപ്പ്...

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര...

കുറ്റിക്കോല്‍: തൊഴിലുറപ്പ് പദ്ധതി...

തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര ഗവ: നീക്കം എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ്...

കുറ്റിക്കോല്‍: തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്ര ഗവ: നീക്കം...

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ...

പള്ളിക്കര: ഇന്ത്യ കണ്ട...

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാര്‍ഷിക ദിനത്തിന്റെ ഭാഗമായി...

പള്ളിക്കര: ഇന്ത്യ കണ്ട മികച്ച ഭരണശില്പിയാണ് രാജീവ് ഗാന്ധിയെന്നും,...

സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന്...

ബന്തടുക്ക: സംസ്ഥാന കൃഷിവകുപ്പ്...

സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന...

ബന്തടുക്ക: സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം...

പ്രളയാനന്തര പുനരധിവാസം: റിപ്പോര്‍ട്ട് നല്‍കാനായി...

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന്...

പ്രളയാനന്തര പുനരധിവാസം: റിപ്പോര്‍ട്ട് നല്‍കാനായി ഭൗമശാസ്ത്രജ്ഞരെ നിയമിച്ചു

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് ഭൂമിയുടെ മേല്‍തട്ടിലുണ്ടായ മാറ്റങ്ങള്‍ പഠിക്കാന്‍...

Articles

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

error: Content is protected !!