CLOSE
 
 
നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര ഇവിടെത്തുടങ്ങുന്നു പാവപ്പെട്ടവന്റെ ചെകിട്ടത്തടിക്കുകയാണ് ബജറ്റ്
 
 
 

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍….

ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ അവകാശവാദവുമായാണ് ധനമന്ത്രി നിര്‍മ്മലാസീതാരാമന്റെ ബജറ്റ് കടന്നു വന്നത്. ഇന്ത്യന്‍ പാര്‍ലിമെന്റിലെ ആദ്യ വനിതാ ധനകാര്യ മന്ത്രിയുടെ കന്നി ബജറ്റ്. മുമ്പ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബജറ്റവതരണത്തിനു നേതൃത്വം നല്‍കിയിരുന്നുവെങ്കിലും അതു ധനകാര്യ മന്ത്രി എന്ന നിലയിലായിരുന്നില്ല. ഇത് രണ്ടാം മോദി സര്‍ക്കാരിന്റെ കന്നി ബജറ്റ്. വരുംകാല ഇന്ത്യയെ വികസനത്തിന്റെ സോപാനത്തിലെത്തിക്കാനുള്ള തുടക്കം എന്നാണ് ബജറ്റിനെ എന്‍.ഡി.എ വിശേഷിപ്പിക്കുന്നത്. ജനങ്ങളുടെ പോക്കറ്റില്‍ കൈയ്യിട്ടു വാരി കോര്‍പ്പറേറ്റുകളുടെ ഇരുമ്പു പെട്ടി കുത്തി നിറക്കാന്‍ അവസരം നല്‍കുന്ന ബജറ്റ്. ഇതില്‍ എന്‍.ഡി.എയുടെ സാമ്പത്തിക ഫാസിസ്റ്റ് മുഖം ഒളിഞ്ഞിരിപ്പുണ്ട്. പാവപ്പെട്ടവനെന്നും പാവപ്പെട്ടവനായും, സാധാരാണക്കാരന്‍ സാധാരണക്കാരനായും, മേല്‍ത്താട്ടുകാരന്‍ അങ്ങനെയും വളരണം. അതാണ് മോദിസര്‍ക്കാരിന്റെ ലക്ഷ്യം. അവര്‍ക്ക് ദരിദ്രന്‍ കൂടുതല്‍ ദരിദ്രനായി വളരാനുള്ള മണ്ണാണ് പാകപ്പെടുന്നത്. ഇന്ത്യയുടെ പണം കേവലം എഴു ശതമാനം പേരുടെ മാത്രം ഖജനാവില്‍ കുത്തിനിറക്കാന്‍ അഞ്ചു വര്‍ഷക്കാലം ഞങ്ങള്‍ വേണ്ടതു ചെയ്യും എന്നതാണ് നിര്‍മ്മലാ സീതാരാമന്‍ സ്വയം പര്യാപ്തം എന്ന പദം അര്‍ത്ഥമാക്കുന്നത്.

എന്തൊക്കെയായിരുന്നു പ്രതീക്ഷ. മുതുകില്‍ കേറി നില്‍ക്കുന്ന വലക്കയറ്റത്തെ താഴെയിറക്കാനാകും, പെട്രോള്‍-ഡീസല്‍ വിലയുടെ പിടിയില്‍ നിന്നും കുതറി മാറാന്‍ കഴിയും, ഇന്നലെ വരെ ആറായിരം… ഇനിയത് അറുപതിനായിരമാക്കും, പാവങ്ങള്‍ രക്ഷപ്പെടും… എന്തെല്ലാം മോഹങ്ങളായിരുന്നു…. എല്ലാം വെറും പാഴ്ക്കിനാവുകള്‍ മാത്രമായി. പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ആകെയുള്ളത് ചുരുക്കം വരുന്ന കോര്‍പ്പറേറ്റുകള്‍ക്കും, കമ്പനികള്‍ക്കും മാത്രം. മഹാ ഭുരിപക്ഷം ജനത വോട്ടു ചെയ്തതു വഴി ഉണ്ടായ സര്‍ക്കാര്‍ വോട്ടു ചെയ്ത സാധുവിന്റെ കരണം നോക്കി പെടുക്കുകയാണ് ചെയ്തത്. ചെറുക്കാന്‍ ആണായി പിറന്നവനാരുമില്ലാതെ -ഒരു പ്രതിപക്ഷനേതാവു പോലുമില്ലാതെ – പാര്‍ലിമെന്റില്‍ അവര്‍ അജയ്യര്‍.

ജനം കണ്ട സ്വപ്നങ്ങളെല്ലാം ജലരേഖകള്‍ മാത്രം. ഒരു രൂപയല്ല, രണ്ടു രൂപയാണ് പെട്രോളില്‍ കൂട്ടിയത്. ഡീസലിനേയും വെറുതെ വിട്ടില്ല. വിലക്കയറ്റം മുക്കുകയര്‍ പൊട്ടിക്കുകയാണ്. അതു കുതിച്ചു പായുക തന്നെ ചെയ്യും. ഇങ്ങനെ പാവപ്പെട്ടവന്റെ പണം പിടിച്ചു പറിച്ച് ഖജാനാവില്‍ നിറച്ച് കോര്‍പ്പറേറ്റുകളെ തീറ്റിപ്പോറ്റുന്ന മോദി സര്‍ക്കാര്‍ ഭാരതത്തെ നയിക്കുന്നത് ഭരണകൂട ഭികരതയിലേക്കാണോ? ഭയം ഇരട്ടിക്കുകയാണ്.

മുറുമുറുപ്പ് സ്വന്തം മുന്നണിക്കകത്തു നിന്നു തന്നെ ഉയര്‍ന്നു തുടങ്ങി. ബജറ്റ് സര്‍ക്കാരിനു തന്നെ അപമാനകരമെന്ന് ബി.ജെ.പി എം.പി കൂടിയായ സുബ്രഹ്മണ്യം സ്വാമി. കൂട്ടുകക്ഷിയായ സ്വദേശിജാഗരണ മഞ്ചും പ്രതിഷേധമറിയിച്ചിട്ടുണ്ട്. പൊന്നിന് പൊന്നിനേക്കാള്‍ നികുതിയോ? ഇത് കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുമെന്ന് ശിവസേന.

ബജറ്റില്‍ വിടുവായത്തമേറെയുണ്ട്. 2022 ആകുമ്പോഴേക്കും കാര്‍ഷിക വരുമാനം ഇരട്ടി ആക്കുമെന്നാണ് ബജറ്റില്‍. നമ്മുടെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രതിവര്‍ഷം 18% എന്ന കണക്കില്‍ വര്‍ദ്ധിച്ചാല്‍ മാത്രമേ ഇതു സാധ്യമാവുകയുള്ളു. നിലവില്‍ കാര്‍ഷിക വരുമാന വര്‍ദ്ധന പ്രതിവര്‍ഷം 2 ശതമാനം എന്ന നിരക്കില്‍ മാത്രം. പിന്നെങ്ങിനെ അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കാനൊക്കും. മുതുകാടിനേപ്പോലെ ഇന്ദ്രജാലം കാട്ടുന്നതിനേയാണോ ബജറ്റെന്ന് പറയുക. ഇതുപോലെ ഒട്ടേറെ തള്ളലുകള്‍ വഴി നീളെ കാണാം.

പ്രസംഗത്തിലെ എട്ടാമത്തെ പാരഗ്രാഫില്‍ മന്ത്രി ഇങ്ങനെ പറയുന്നു. മൊത്തം ആഭ്യന്തര ഉല്‍പ്പാദന നിരക്കിന്റെ (ജി. ഡി. പി) കാര്യത്തില്‍ ലോകത്തിലെ മൂന്നാം റാങ്കിലാണ് ഇന്ത്യ. എന്നാല്‍ പവര്‍ പാരിറ്റി കണക്കു പ്രകാരം ഇന്ത്യ ഇപ്പോള്‍ 6 റാങ്കിലാണ്. ജനം ഏതു കണക്കു വിശ്വസിക്കണം. ഇതുപോലെ വികലവും, സത്യവുമായി ബന്ധമില്ലാത്തതുമായ പ്രഖ്യാപനങ്ങള്‍ ബജറ്റിന്റെ നിറം കെടുത്തുന്നു. വാചക കസ്രത്തുകൊണ്ട് ആളെ പറ്റിക്കുകയാണ് മന്ത്രി. വരും അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യ സമ്പൂര്‍ണ സാമ്പത്തിക സുരക്ഷ നേടിയിരിക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. സംഭവിക്കുന്നത് മറ്റൊന്നാവാനാണ് സാധ്യത. അഞ്ചു വര്‍ഷം കഴിയുന്ന ഇന്ത്യയില്‍ താഴ്ന്ന വരുമാനക്കാരും, ഇടത്തരം വരുമാനക്കാരും ഉയര്‍ന്ന വരുമാനക്കാരും അവരവരുടെ നില ഭദ്രമാക്കുന്ന വിധത്തില്‍ കൂടുതല്‍ ദരിദ്രനും, സാമാന്യം ഇടത്തരക്കാരനും, ഉയര്‍ന്നവന്‍ അവന്റെ നില കൂടുതല്‍ ഭദ്രമാവാനുമാണ് സാധ്യത. അതാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ സ്വച്ഭാരത് സുന്ദര്‍ഭാരതായി മാറുവതെങ്ങിനെയെന്ന് സാമ്പത്തചശ വിദഗ്ദര്‍ ചോദിക്കുന്നു. ഇന്ത്യയിലെ 70 ശതമാനം വരുന്ന കഷ്ടപ്പെടുന്നവനു കൂടുതല്‍ കഷ്ടപ്പാടുണ്ടാകുന്ന ഒരു ഭരണകൂട വ്യവസ്ഥയെ ജനകീയ ബജറ്റ് എന്നു വിശേഷിക്കുക വയ്യ. സാധാരണ ജനത്തിനല്ല, കോടിപതികളുടെ ക്ഷേമമാണ് ബജറ്റില്‍ മുഴച്ചു നില്‍ക്കുന്നത്.

പ്രസംഗത്തിലെ പത്താമത്തെ പാരഗ്രാഫില്‍, അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയുടെ സാമ്പത്തിക ഉയര്‍ച്ച ലക്ഷ്യമിടുന്നത് 5 ട്രില്യന്‍ ഡോളറില്‍ അധികരിച്ചു കൊണ്ടാണ്. സ്വാതന്ത്രം നേടി അര നൂറ്റാണ്ടു താണ്ടിയിട്ടും സാധിക്കാത്തവയാണ് ധനമന്ത്രി അഞ്ചു വര്‍ഷം കൊണ്ട് സാധിച്ചെടുക്കുമെന്ന് പ്രഖ്യാപിക്കുന്നത്. തള്ളാണെങ്കിലും ഇതൊക്കെ കേള്‍ക്കാന്‍ ഇമ്പമുണ്ട്. അര്‍ഹതപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ ചില്ലറ നാണയത്തുട്ടു പോലും ഇട്ടു കൊടുക്കാത്തവരുടെ വിടുവയത്തം. ഇല്ലാത്തവനെ കൂടുതല്‍ ഇല്ലാത്തവനാക്കാന്‍ ക്ഷണിക്കുകയാണ് ഇന്ത്യന്‍ സമ്പദ്ഘടന. ആരു ഭരിച്ചാലും ശരി സ്വഛ് ഭാരതിയനായ കോരന് ഇപ്പോഴും, കഞ്ഞി കുമ്പിളില്‍ തന്നെ.
ഇതുകൊണ്ടര്‍ത്ഥമാക്കുന്നത് ബജറ്റ് സമ്പൂര്‍ണ പരാജയമെന്നല്ല, അതിലേക്ക് പിന്നീട് വരാം.
പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പൊളിച്ചു കളയരുത് ആ മതില്‍

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സമരമുറ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ്...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ് വ്യാജമരുന്നു...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക കാട്ടാന്‍...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ വൈദ്യുതി...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു. രക്തമുറയുന്ന...

Recent Posts

വാക്‌സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍...

കാസറഗോഡ്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന്...

വാക്‌സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍ ആഫിയത്ത്

കാസറഗോഡ്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് രോഗപ്രതിരോധ കുത്തിവെപ്പിനെതിരേ നിലപാട് സ്വീകരിക്കുന്ന...

ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍...

കാസറഗോഡ്: രാജ്യത്തിനും അഖണ്ഡതയ്ക്കും...

ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍ പതാക ദിനം ആചരിച്ചു

കാസറഗോഡ്: രാജ്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി വീരചരമം പ്രാപിച്ചവരുടെയും...

അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന്‍...

കാസറഗോഡ് അന്താരാഷ്ട്ര ബാലാവകാശ...

അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കാസറഗോഡ് അന്താരാഷ്ട്ര ബാലാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും...

ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍...

കാസറഗോഡ് : ഹോമിയോപ്പതി വകുപ്പ്...

ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍ ഓഫീസ് ചുമരുകളില്‍

കാസറഗോഡ് : ഹോമിയോപ്പതി വകുപ്പ് മുന്‍കൈയെടുത്ത് തയ്യാറാക്കിയ നവ വര്‍ഷ...

ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍...

പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍...

ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം നടത്തി

പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം...

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട്...

രാജപുരം: കാലിച്ചാനടുക്കം ഗവ....

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട് സിസ്റ്റം സ്ഥാപിക്കാന്‍ വിനിയോഗിച്ച് പിടിഎ...

രാജപുരം: കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂള്‍ പിടിഎക്ക് 2018 -...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!