CLOSE
 
 
അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം
 
 
 

നേര്‍ക്കാഴ്ച്ചകള്‍….പ്രതിഭാരാജന്‍

ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ പാറപ്പുറത്ത് പാര്‍ട്ടി പിറവി കൊണ്ട കേരളം. അതിലെ അണികള്‍ക്ക് ഒരു വികാരമാണ് കണ്ണൂര്‍. കോടിയേരി, പിണറായി എന്നും മറ്റും കേട്ടാലോ തിളക്കും ചോര ഞരമ്പുകളില്‍. നിലവിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ കുടുംബം കേറി അവിടേയും കൊളം തോണ്ടുകയാണ്. അച്ചനെ മാത്രമല്ല, പാര്‍ട്ടിയെ ആകമാനം ശ്വാസം മുട്ടിക്കുകയാണ് സെക്രട്ടറിയുടെ മകന്‍ ബിനോയ് കോടിയേരി. ബിനോയിക്ക് താല്‍ക്കാലത്തേക്ക് ജാമ്യം ലഭിച്ചു. അണികള്‍ക്ക് അത്രയെങ്കിലും ആശ്വാസം. കൂടെ ശയിച്ചച്ചുവെന്ന് അവകാശപ്പെടുന്നവളെ തള്ളിപ്പറയുകയും ആ കുട്ടിയുടെ തന്ത താനല്ലെന്നും, അവള്‍ തേവടിശിയാണെന്നും തന്റെ രണ്ടാം ഭാര്യ അല്ലെന്നും, അങ്ങനെ ഉണ്ടെങ്കില്‍ തന്നെ അതിനു നിയമസാധുതയില്ലെന്നും മറ്റുമാണ് ബിനോയുടെ കോടതി വാദം. യേശു പറഞ്ഞതു പോലെ ബിനോയ് തന്നെപ്പോലെ തന്റെ അയല്‍ക്കാരിയേയും സ്‌നേഹിച്ചു പോയി. ആശ കൊടുത്തു പോയി. ഛെ…ഛെ…ആന കൊടുത്താലും ആശ കൊടുക്കരുതായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം പോയ ബുദ്ധി ആന വലിച്ചാലും പോരില്ലല്ലോ.

സത്യമെന്തുമാകട്ടെ, കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചിരിക്കുകയാണ്. പരാതിക്കാരിയായ ബീഹാറുകാരി കാബറെ നടനത്തിലൂടെ എടുത്തുച്ചാടി ജീവിച്ചു എന്ന് കോടതിക്കു ബോധ്യമായതായിരിക്കാം ചിലപ്പോള്‍ ഈ താല്‍ക്കാലിക ജാമ്യവിധി ബിനോയ്ക്ക് അനുകുലമായത്. ചക്കരക്കുടം കണ്ടാല്‍ കൈയ്യിട്ടു നക്കാക്കത്തവരില്ലായിരിക്കാം. എന്നാലും സര്‍വ്വ സ്വതന്ത്രമായി ഇങ്ങനെ സുഖിച്ചു കഴിയുന്ന മകന്‍ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യം സ്വപ്നം കാണുന്ന ഒരു ജനതയെ നയിക്കുക്കുന്ന ചുമതലയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് തന്റെ പിതാവെന്ന കാര്യം മറന്നു വെക്കുന്നതാണ് അണികളിലെ പ്രശ്‌നം.

റോബര്‍ട്ട് ഐന്‍സ്റ്റിന്‍ ഒരിക്കല്‍ പറഞ്ഞു തന്റെ കൗമാരമെത്തിയ കുട്ടിയെ ‘തനിക്ക് ഒരു കാര്യം പറഞ്ഞു മനസിലാക്കിക്കൊടുക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ തനിക്ക് ഒന്നും തന്നെ മനസിലായിട്ടില്ലെന്ന് സാരം.’ ഇനി കോടിയേരിയേപ്പോലുള്ളവരെ ഉദ്ദേശിച്ചായിരിക്കുമോ ചിലപ്പോള്‍ ഐന്‍സ്റ്റിന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടാവുക

പാര്‍ട്ടിയുടെ പേരില്‍ കലശം കുളിച്ചാല്‍ കുളിച്ചയാള്‍ മാത്രമല്ല, ഭാര്യ തൊട്ടു ചിറ്റപ്പന്റെ മകള്‍ വരെ എന്തു ചെയ്താലും, ഉരിയാടിയാലും അതു പാര്‍ട്ടി പറയുന്നതിനു തുല്യമായി കണക്കാക്കണം എന്നു വിശ്വസിക്കുന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ഇനി മുതല്‍ അണികള്‍ അങ്ങെനെ ആലോചിച്ച് തല പുണ്ണാക്കേണ്ടതില്ല. പാര്‍ട്ടി അംഗത്വം ഒന്നു തരപ്പെടുകയേ വേണ്ടു, പിന്നെ തനിക്കും കുടുംബത്തിനും എന്തുമാകാം എന്ന നില വന്നിരിക്കുന്നു. ഇതു കൊടിയേരിയുടെ വക പാര്‍ട്ടിക്കുള്ള സംഭാവന. ഭര്‍ത്താവ് തെറ്റു ചെയ്താല്‍ ഭാര്യയെ ലോക്കല്‍ കമ്മറ്റിയില്‍ നിന്നും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുന്ന പഴയ കീഴ്വഴക്കങ്ങളൊക്കെ ഇനി പഴങ്കഥ.

ഒളിവു ജീവിതം അവസാനിപ്പിച്ച് ബിനോയ് മനുഷ്യന്റെ വെട്ടത്തേക്കു വന്നതോടെ എല്ലാം മാറി മറിയുകയാണ്. മൂംബൈ കോടതിയോട് പാര്‍ട്ടി കടപ്പെട്ടിരിക്കുന്നു.

വിവാഹവും കഴിഞ്ഞു ഒരു കൊച്ചുമുണ്ടായി പിതൃസ്ഥാനത്തു പേരു ബിനോയ് കോടിയേരി എന്നു കാണിച്ചു കൊച്ചിനു പാസ്‌പോര്‍ട്ടുമായി ഇപ്പോള്‍ പറയുന്നു അത് കണ്ടവന്റെ കൊച്ചാണെന്ന്. ഇതെവിടുത്തെ ന്യായമെന്നു ചോദിക്കുന്നു ദിന്‍ദോഷി സെഷന്‍സ് കോടതിയോട് ബീഹാറുകാരിയായ ക്യാബറേ നര്‍ത്തകി. സംശയത്തിന്റെ ആനുകൂല്യത്തില്‍ കര്‍ശന ഉപാധികളോടെയാണ് ജാമ്യം. എല്ലാ തിങ്കളാഴ്ചയും ഒപ്പിടാന്‍ സ്റ്റേഷനിലെത്തി മുഖം കാണിക്കണം. അന്വേഷണത്തോട് സഹകരിക്കണം. ആള്‍ ജാമ്യവും 25000 രൂപ കോടതിയില്‍ കെട്ടിവയ്ക്കുകയും വേണം. ഡിഎന്‍എ പരിശോധനക്ക് നിന്നു കൊടുക്കണം

മലയാള ചലച്ചിത്ര നടനാണ് ബിനീഷ് കോടിയേരി. 2005ല്‍ പുറത്തിറങ്ങിയ ലയണ്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഐഞ്ചല്‍ ജോണ്‍, കുരുക്ഷേത്ര, ദൈവത്തിന്റെ കൈയൊപ്പ്, കര്‍മ്മയോദ്ധ, ഞാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

ശബരിമല വിവാദവും പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയും അക്രമ പാര്‍ട്ടിയെന്ന പേരുറച്ചതുമടക്കം കണ്ഠകശനിയാണ് പാര്‍ട്ടിക്ക്. അതു പാര്‍ട്ടിയുടെ കാലൊടിച്ചു, നട്ടെല്ലു തകര്‍ത്തു. ഇപ്പോഴിതാ കഴുത്തിനു പിടിച്ചിരിക്കുന്നു. ഈ പാര്‍ട്ടിയെ കൊണ്ടേ പോകുമോ കണ്ഠകശ്ശനി?
ഈ രക്തത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല, ബിനോയ് പാര്‍ട്ടി നേതാവോ പ്രവര്‍ത്തകനോ അല്ലെന്ന തൊടുന്യായം പറഞ്ഞ് സിപിഎം എത്ര നാള്‍ തളളിനീക്കും. നേരത്തെ സാമ്പത്തിക തട്ടിപ്പ് നടത്തിയും, കെടുകാര്യസ്ഥത കാട്ടിയും പാര്‍ട്ടിയെ മുക്കു കൊണ്ട് ‘ക്ഷ’ വരപ്പിച്ചിട്ടുണ്ട് ഈ വിരുതന്‍.

അച്ചന്‍ കോടിയേരിയുടെ ആണ്‍മക്കളായ കോടിയേരിമാര്‍ രണ്ടാളും പാര്‍ട്ടിയെ വിറ്റു കാശാക്കാന്‍ ജനിച്ചവരാണെന്ന ആരോപണത്തിനു ബലം കൂടുകയാണ്. ഇളയവനാണ് ബിനീഷ് കോടിയേരി. നാട്ടിലും പണിയിടമായ ദുബായിലും എത്രയോ കേസുകള്‍. ഇനിയും നിലം തൊടാത്തവ വേറേയുമുണ്ടെന്ന് കേള്‍വി. പോയിടത്തൊക്കെ പ്രശ്‌നമുണ്ടാക്കുക, പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഉപയോഗിച്ചു ഭീഷണിപ്പെടുത്തിയും, ഉളളവരെ പ്രലോഭിപ്പിച്ചും പണം സ്വരൂപിച്ചു കേസു തീര്‍ക്കുന്ന പണിയില്‍ ഏര്‍പ്പെടുക. അതിനൊക്കെ മേമ്പൊടിയായി മാത്രം മതിയാകുമോ തൊഴിലാളി വര്‍ഗ സര്‍വ്വാധിപത്യമെന്ന മഹത്തായ മന്ത്രം.

ദുബായിലെ ജാസ് ടൂറിസം എല്‍എല്‍സി കമ്പനിക്കേസില്‍ പാര്‍ട്ടിയിലും നാറ്റം അനുഭവപ്പെട്ടിരുന്നു. അതിന്റെ ഉടമ ഹസന്‍ അല്‍ മര്‍സൂഖിയാണ് വിവാദത്തിന്റെ മാലവെടിക്കു തിരി കൊളുത്തിയത്. അവ പിന്നീട് നിലച്ചിട്ടില്ല. പാര്‍ട്ടി മുട്ടു മടക്കേണ്ടി വന്ന ആദ്യത്തെ കേസ് പത്ത് ലക്ഷം രൂപ വെട്ടിച്ചു എന്ന പരാതിയിന്മേലാണ്. കേസ് ഒത്തു തീര്‍പ്പാക്കിയെങ്കിലും ബിനോയ്ക്ക് കടം വീട്ടിത്തീര്‍ക്കാനായില്ല. ഒടുവില്‍ മുങ്ങേണ്ടി വന്നു. പണം തിരികെ കിട്ടാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മര്‍സൂഖി സിപിഎം പോളിറ്റ് ബ്യൂറോയുടെ മുറ്റത്തെത്തി. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിലായി പാര്‍ട്ടിയുടെ കേരള ഘടകം. പത്രക്കാര്‍ വിട്ടില്ല. അവയൊക്കെ ഒരുവിധം തരപ്പെടുന്നതിനിടയിലാണ് പുതിയ വെടി.

അന്ന് ബിനോയിയെ പിടികൂടാന്‍ മര്‍സൂഖി ഇന്റര്‍പോളിന്റെ അടക്കം സഹായം തേടിയിരുന്നു. കേരളത്തില്‍ കോടിയേരിയുടെ മകനെ സംരക്ഷിക്കേണ്ട ഗതികേട് സാധാരണ സഖാക്കളില്‍ വരെ വന്നു ചേര്‍ന്നിരിക്കയാണ്. ജനം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയില്‍ വിശ്വസിച്ചു പോയി എന്ന ഒറ്റക്കുറ്റത്തിനാണ് ഈ ശിക്ഷ ഏല്‍ക്കുന്നത്. താല്‍ക്കാലികമായി ഒരു പുറം മേനിക്കെങ്കിലും രാജി എന്ന വാക്കെങ്കിലും ഉഛരിച്ചിരുന്നെങ്കില്‍ അതു മാത്രം മതിയായിരുന്നു സാധാരണ പ്രവര്‍ത്തകര്‍ക്ക് എതിരാളികളുടെ മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍. കാലന്‍ വന്നു വിളിച്ചാല്‍ പോലും സെക്രട്ടറിക്കസേര വിട്ടുള്ള കളിയില്ല കോടിയേരിക്ക്. അതിനിടയില്‍ എന്തു കീഴ്ഘടകം, വോട്ടര്‍മാര്‍. ആന ഓടുന്നതിനിടയില്‍ പിന്‍കാലുകള്‍ കൂട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയാണ് പാര്‍ട്ടിയുടെ സംസ്ഥാന പാപ്പാന്‍ കൂടിയായ കോടിയേരി. പത്തൊന്‍പതു സീറ്റും കുടഞ്ഞു തെറിപ്പിച്ച് ആനയുടെ പാച്ചില്‍ നാം കണ്ടതല്ലെ. അടുത്ത ഉപതെരെഞ്ഞെടുപ്പിലെങ്കിലും സ്ഥിതി മാറേണ്ടതില്ലെ. പാര്‍ട്ടി യോഗം ചേര്‍ന്നു തീരുമാനിക്കേണ്ടത് ജനത്തിന്റെ ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പൊളിച്ചു കളയരുത് ആ മതില്‍

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സമരമുറ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ്...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ് വ്യാജമരുന്നു...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക കാട്ടാന്‍...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ വൈദ്യുതി...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു. രക്തമുറയുന്ന...

Recent Posts

വാക്‌സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍...

കാസറഗോഡ്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന്...

വാക്‌സിനേഷന്‍; വ്യാജപ്രചരണങ്ങള്‍ നേരിടാന്‍ മിഷന്‍ ആഫിയത്ത്

കാസറഗോഡ്: വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് രോഗപ്രതിരോധ കുത്തിവെപ്പിനെതിരേ നിലപാട് സ്വീകരിക്കുന്ന...

ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍...

കാസറഗോഡ്: രാജ്യത്തിനും അഖണ്ഡതയ്ക്കും...

ധീര ജവാന്മാരുടെ സ്മരണയില്‍ ജില്ലയില്‍ പതാക ദിനം ആചരിച്ചു

കാസറഗോഡ്: രാജ്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പോരാടി വീരചരമം പ്രാപിച്ചവരുടെയും...

അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന്‍...

കാസറഗോഡ് അന്താരാഷ്ട്ര ബാലാവകാശ...

അന്താരാഷ്ട്ര ബാലാവകാശദിനം: ബോധവത്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കാസറഗോഡ് അന്താരാഷ്ട്ര ബാലാവകാശ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും...

ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍...

കാസറഗോഡ് : ഹോമിയോപ്പതി വകുപ്പ്...

ഹോമിയോപ്പതി- അറിയേണ്ടതെല്ലാം ഇനി സര്‍ക്കാര്‍ ഓഫീസ് ചുമരുകളില്‍

കാസറഗോഡ് : ഹോമിയോപ്പതി വകുപ്പ് മുന്‍കൈയെടുത്ത് തയ്യാറാക്കിയ നവ വര്‍ഷ...

ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍...

പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍...

ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം നടത്തി

പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍ അയ്യപ്പ മന്ദിരത്തില്‍ പ്രതിഷ്ഠാദിന വാര്‍ഷികം...

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട്...

രാജപുരം: കാലിച്ചാനടുക്കം ഗവ....

അവാര്‍ഡ് തുക ക്ലാസുകളിന്‍ സൗണ്ട് സിസ്റ്റം സ്ഥാപിക്കാന്‍ വിനിയോഗിച്ച് പിടിഎ...

രാജപുരം: കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂള്‍ പിടിഎക്ക് 2018 -...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!