CLOSE
 
 
പതിനെട്ടാംപടി: നന്മയുടെ വൃക്ഷങ്ങള്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന മികച്ച എന്റര്‍ടെയ്ന്‍മെന്റ് സിനിമ
 
 
 

ശങ്കര്‍രാമകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പതിനെട്ടാം പടി സാമൂഹിക പ്രതിബദ്ധതനിറഞ്ഞ നന്മമരങ്ങള്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന മികച്ച എന്റര്‍ടെയ്ന്‍മെന്റ് സിനിമയാണ്.വിവിധ വര്‍ണ്ണങ്ങളിലുള്ളതുണിയില്‍ തുന്നിപ്പിടിപ്പിച്ച നൂലിഴകളാണ് പതിനെട്ടാംപടിയെന്ന് പറയാം.പ്രേക്ഷകഹൃദയങ്ങളെ രണ്ടു മണിക്കൂറും നാല്‍പ്പതുമിനിറ്റും പതിനെട്ടാംപടിയിലെ കഥാപാത്രങ്ങളിലേക്ക് ഉള്‍ക്കൊണ്ടിരുത്തുവാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
വര്‍ത്തമാനകാലത്തു നിന്നും തുടങ്ങി ഭൂതകാലത്തേക്ക് സിനിമ ഭൂരിഭാഗസമയവും കടന്നുപോയി വര്‍ത്തമാനകാലത്തിലവസാനിക്കുന്ന രീതിയില്‍ കോര്‍ത്തിണക്കിയ ശ്രീ ശങ്കര്‍രാമകൃഷ്ണനെന്ന സംവിധായകന്റെ കരവിരുത് എടുത്തുപറയേണ്ടിയിരിക്കുന്നു.
തന്റെ സ്‌ക്കൂള്‍കാലഘട്ടത്തിലെ ഇന്റര്‍നാഷണല്‍ സ്‌ക്കൂളിലെ അധ്യാപകനായിരുന്ന ജോയ് മാഷിന്റെ സ്വപ്നപദ്ധതിയായ
സ്‌ക്കൂള്‍ ഓഫ് ജോയ് എന്ന സമാന്തര വിദ്യാഭ്യാസരീതി പിന്തുടരുന്ന പൃഥ്വിരാജിന്റെ കഥാപാത്രമായ അശ്വിന്‍ വാസുദേവിലൂടെയാണ് സിനിമ തുടങ്ങുന്നത്.
തൊണ്ണൂറുകളിലെ തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ കുട്ടികളും ഇന്റര്‍നാഷണല്‍ സ്‌ക്കൂളിലെ കുട്ടികളും തമ്മിലുള്ള സാമൂഹികമായ അന്തരത്തില്‍ നിന്നുടലെടുത്തതിന്റെ ഭാഗമായിട്ടുള്ള പകയും പ്രതികാരവും പരസ്പരമുള്ള ഏറ്റുമുട്ടലുമായാണ് ചിത്രം പുരോഗമിക്കുന്നത്.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ സാധാരണക്കാരുടെ മക്കള്‍ പഠിക്കുകയും അവരുടെ കാലികവിഷയങ്ങളോടുള്ള വികാരതീവ്രമായപെരുമാറ്റവും ഇന്റര്‍നാഷണല്‍സ്‌ക്കൂളിലെ സമ്പന്നരുടെ മക്കളുമായ് കായികമത്സരത്തിലടക്കം വാശിയോടെ സ്‌ക്കൂളിനകത്തും പുറത്തും ഏറ്റുമുട്ടുകയും ചെയ്യുന്നു. സമ്പന്നതയുടെ മടിത്തട്ടില്‍ വളരുന്നവരുടെയിടയിലേക്ക് മയക്കുമരുന്നിന്റെ ഉപയോഗം വളരുന്നതിന്റെ പ്രത്യാഘാതവും സിനിമയിലൂടെ കാണിക്കുന്നു. മറുഭാഗത്ത് സര്‍ക്കാര്‍ സ്‌ക്കൂളിലെ കുട്ടികളുടെ അതിജീവനത്തിന്റെ കഥയും കാണിക്കുന്നു.
രണ്ടുകാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന സിനിമയില്‍ സ്‌ക്കൂള്‍ കാലഘട്ടത്തിലെ സംഘര്‍ഷവും കുടിപ്പകയും വളരെ ഗംഭീരമായ് അവതരിപ്പിക്കുവാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലെ ഗാങ്ങ് ലീഡറായ് അക്ഷയ് രാധാകൃഷ്ണന്റെ അയ്യപ്പന്‍ എന്ന വേഷവും മറുഭാഗത്ത് അശ്വിന്‍ ഗോപിനാഥിന്റെ അശ്വിന്‍ വാസുദേവ് എന്ന വേഷവും ആയിട്ടാണ് ചിത്രം പുരോഗമിക്കുന്നത്.ഇവരോടൊപ്പം അശ്വത് ലാല്‍, അമ്പി നീനാസം, നകുല്‍തമ്പി, ഫഹീംസഫര്‍, ആര്‍ഷ, ശ്രീ ചന്ദ്വവഫ, ഹരിണി തുടങ്ങിയ വലിയ പുതുമുഖ താരനിര നല്ല പ്രകടനം തന്നെ കാഴ്ചവച്ചിട്ടുണ്ട്. ചിത്രത്തില്‍ ആനി എന്ന കഥാപാത്രവുമായെത്തുന്ന അഹാന കൃഷ്ണയും മമ്മൂട്ടിയുടെ സഹോദരനായ് അഭിനയിച്ച ചന്ദു നാഥും നല്ല രീതിയില്‍ തന്നെ അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി അവതരിപ്പിക്കുന്ന ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രം സിനിമയിലൂടെ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പൊളിച്ചെഴുത്തിന്റെ ആവശ്യകത വ്യക്തമാക്കിത്തരുന്നുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രം സിനിമയില്‍ ഗസ്റ്റ് റോളിലാണ് വരുന്നതെങ്കിലും സിനിമയില്‍ മൊത്തമായ് നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമായ് മാറുന്നുണ്ട്. മഹാനടന്റെ ലുക്കും സ്‌റ്റൈലും സിനിമയുടെ രംഗങ്ങളുടെ മാറ്റ് കൂട്ടുന്നു.രണ്ടാംപകുതിയിലെ മമ്മൂട്ടിയുടെ ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തിന്റെ രംഗപ്രവേശത്തോടെയാണ് സിനിമയുടെ കഥാഗതി മാറുന്നതും പ്രമേയത്തിന്റെ അന്ത:സത്ത പ്രേക്ഷകര്‍ക്ക് കൂടുതല്‍ വ്യക്തമാകുകയും ചെയ്യുന്നത്.
അശ്വിന്‍ വാസുദേവ് എന്ന കഥാപാത്രത്തിലൂടെ പൃഥ്വിരാജിന്റെ സ്‌ക്കൂള്‍കാലഘട്ടം അവതരിപ്പിക്കുന്ന അശ്വിന്‍ ഗോപിനാഥിന്റെ അഭിനയമികവ് എടുത്തു പറയേണ്ടിയിരിക്കുന്നു. ഒരു പുതുമുഖനടന്റെ യാതൊരുവിധ പതര്‍ച്ചയുമില്ലാതസ്വാഭാവികമായ അഭിനയ മുഹൂര്‍ത്തങ്ങളാണ് അശ്വിന്‍ ഗോപിനാഥ് തന്റെകഥാപാത്രത്തിലൂടെ കാഴ്ചവച്ചത്.എല്ലാ വൈകാരിക നിമിഷങ്ങളും വളരെ ഭംഗിയായ് മികച്ച അഭിനയത്തിലൂടെ സ്വാഭാവികമായ് അവതരിപ്പിക്കുവാന്‍ ഈ പുതുമുഖനടന് കഴിഞ്ഞിട്ടുണ്ട്.ശങ്കര്‍രാമകൃഷ്ണനെന്ന സംവിധായകന്റെ കണ്ടെത്തല്‍ പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ് അശ്വിന്‍ ഗോപിനാഥിന്റെ മികച്ച പ്രകടനം.മമ്മൂട്ടിയെന്ന മലയാള സിനിമയിലെ കുലപതിയോടൊപ്പം യാതൊരുവിധ വെപ്രാളവുമില്ലാതെ സ്വതസിദ്ധമായ ശൈലിയില്‍ അഭിനയിക്കുവാന്‍ കഴിഞ്ഞ അശ്വിന്‍ ഗോപിനാഥ് നാളെ മലയാളസിനിമാലോകത്ത് തന്റേതായ സ്ഥാനമുറപ്പിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല.
അയ്യപ്പന്‍ എന്ന സര്‍ക്കാര്‍ സ്‌ക്കൂളിലെ എടുത്തു ചാട്ടക്കാരനായ കഥാപാത്രത്തെ അവതരിപ്പിച്ച അക്ഷയ് രാധാകൃഷ്ണന്റെ അഭിനയവും എടുത്തു പറയേണ്ടിയിരിക്കുന്നു. അമ്പിയുടെ സുരന്‍ എന്ന കഥാപാത്രവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാണ് കാഴ്ചവയ്ക്കുന്നത്.
മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനുമൊപ്പം ആര്യയും ഉണ്ണിമുകുന്ദനും അതിഥിതാരങ്ങളായ് എത്തുന്നുണ്ട്.ലാലു അലക്‌സ്, മണിയന്‍ പിള്ള രാജു, ബിജു സോപാനം, പാര്‍വ്വതി. ടി., മനോജ്.കെ.ജയന്‍, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ നടന്മാരുടെ നീണ്ടനിര തന്നെയുണ്ട് ചിത്രത്തില്‍.യുവതാരങ്ങളെല്ലാം അസാമാന്യമായ പ്രകടനമാണ് കാഴ്ചവച്ചത്.
സുദീപ് എളമണ്ണിന്റെ ക്യാമറ പ്രകൃതിയെയും കഥാപാത്രങ്ങളെയും ഹൃദയത്തില്‍ നിലയുറപ്പിക്കത്തക്കവിധത്തില്‍ ഒപ്പിയെടുത്തിട്ടുണ്ട്.
സിനിമയിലെ സംഗീതം വളരെ മികച്ച രീതിയില്‍ തന്നെ കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ട്. എ.ആര്‍.റഹ്മാന്റെ സഹോദരീപുത്രനായ കാഷിഫ് സംഗീതം നല്‍കിയിരിക്കുന്ന ഗാനങ്ങള്‍ വളരെ മനോഹരമാണ്. മാസ്റ്റര്‍ കെചയുടെ ആക്ഷന്‍ കോറിയോഗ്രാഫി ടീം ഏറ്റവും മികച്ചതാണ്. ബാഹുബലി പോലെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് ആക്ഷന്‍ രംഗങ്ങളൊരുക്കിയതിന്റെ അനുഭവ സമ്പത്ത് കെചയുടെ ആക്ഷന്‍ കോറിയോഗ്രാഫിയിലൂടെ കാണുവാന്‍ കഴിയും.ഡബിള്‍ഡക്കര്‍ബസിലുള്ള ഇരു വിഭാഗം വിദ്യാര്‍ത്ഥികളുടെ സംഘട്ടനരംഗം സൂപ്പര്‍ എന്ന് തന്നെ പറയാം.
ഓഗസ്റ്റ് സിനമയുടെ ബാനറില്‍ ഷാജി നടേശനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇത്രയും പുതുമുഖതാരങ്ങളെ വച്ച് മമ്മൂട്ടിയെന്ന മെഗാസ്റ്റാറിന്റെ സാന്നിധ്യവുമായ് കോര്‍ത്തിണക്കി പൃഥ്വിരാജുള്‍പ്പടെയുള്ള അതിഥിതാരങ്ങളെ അതിന്റെ ഭാഗമാക്കി തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ശങ്കര്‍ രാമകൃഷ്ണണന്‍ വലിയൊരു പരീക്ഷണത്തിന് തയ്യാറാവുകയും അതില്‍ വിജയിക്കുകയും ചെയ്‌തെന്ന് നിസ്സംശയം പറയുവാന്‍ കഴിയും. ഒരു പാട് രംഗങ്ങള്‍ മാറിമറിയുമ്പോള്‍ അല്പം തിടുക്കം കൂടിപ്പോയിയെന്നതു മാത്രമാണ് ചിത്രത്തിന്റെ ചെറിയൊരു പോരായ്മയായ് തോന്നിയത്.സാങ്കേതികമായ് ഉന്നതനിലവാരം പുലര്‍ത്തുന്ന സിനിമയാണ് പതിനെട്ടാംപടി.
ആക്ഷനും മാസും ത്രില്ലുമെല്ലാം കൂടിക്കലര്‍ന്ന മനോഹരമായ പുതിയൊരനുഭവം പ്രദാനംചെയ്യുന്ന സിനിമയാണ് പതിനെട്ടാംപടി. സാനിയ ഇയ്യപ്പന്റെ നൃത്തച്ചുവടുകള്‍ സിനിമയുടെ മാസ്മരികത നിലനിര്‍ത്തുന്നതിന് സഹായകമായിട്ടുണ്ട്. യുവത്വത്തിന്റെ പതിനെട്ടിലേക്കുള്ള ചുവടുവയ്പ്പാണ് ശങ്കര്‍രാമകൃഷ്ണന്റെ പതിനെട്ടാംപടിയെന്ന സിനിമ.
കുടുംബ പ്രേക്ഷകര്‍ക്ക്, ബാച്ചിലേഴ്‌സിന് തുടങ്ങി സമൂഹത്തിന്റെ വിവിധ തട്ടിലുള്ളവര്‍ക്ക് ധൈര്യപൂര്‍വ്വം പതിനെട്ടാം പടിയെന്ന സിനിമ കാണാം.

 

സജി വര്‍ഗീസ്

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നടന്‍ സിദ്ദിഖിന്റെ മകന്‍ ആദ്യമായി നായകനായെത്തുന്ന 'ഒരു...

നടന്‍ സിദ്ദിഖിന്റെ മകന്‍ ആദ്യമായി...

പുതുതായി റിലീസ് ചെയ്യാന്‍ പോകുന്ന മലയാള ചിത്രമാണ് ഒരു കടത്ത്...

നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ചവറ് ലുക്കാണ്; വരലക്ഷ്മി...

നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ചവറ്...

സിനിമയിലെ താരസുന്ദരികളുടെ വസ്ത്രരീതിയും മേയ്ക്കപ്പും പിന്തുടരുന്നവര്‍ നിരവധിയാണ്. അത്തരത്തില്‍ താരങ്ങളെ...

കുഞ്ഞ് ഇസയ്‌ക്കൊപ്പമുള്ള ആദ്യ ഓണം; ആഘോഷമാക്കി ചാക്കോച്ചനും...

കുഞ്ഞ് ഇസയ്‌ക്കൊപ്പമുള്ള ആദ്യ ഓണം;...

നീണ്ട കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ ജീവിതത്തിലേയ്ക്ക് എത്തിയ കുഞ്ഞതിഥിയ്‌ക്കൊപ്പം ഓണം ആഘോഷിച്ചു...

മലയാള സിനിമയില്‍ വീണ്ടും താര വിവാഹം; നടന്‍...

മലയാള സിനിമയില്‍ വീണ്ടും താര...

നടന്‍ ഹേമന്ത് മേനോന്‍ ഇന്ന് വിവാഹിതനാകുന്നു. നിലീനയാണ് വധു. കലൂര്‍...

ഫോട്ടോയില്‍ കാണുന്ന ആള്‍ക്ക് എത്ര വയസ് ;...

ഫോട്ടോയില്‍ കാണുന്ന ആള്‍ക്ക് എത്ര...

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ ജന്മദിനമാണ് സെപ്തംബര്‍ ഏഴിന് (ഇന്ന്). സിനിമാലോകം...

Recent Posts

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. മോഷ്ടാക്കളെ കുറിച്ച്...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍ നിന്ന് ഇരുന്നൂറോളം വാഴക്കുലകള്‍ മോഷണം...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ:...

കുണ്ടംകുഴി: റോഡിന് കെട്ടിയ...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടപ്പാത...

കുണ്ടംകുഴി: റോഡിന് കെട്ടിയ സുരക്ഷാവേലി കാടുമൂടി ഉപയോഗശൂന്യമായി കിടന്ന...

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബന്തടുക്ക...

ബന്തടുക്ക:  മഹാത്മാഗാന്ധിയുടെ 150-ാം...

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബന്തടുക്ക മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍...

ബന്തടുക്ക:  മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 21 ന്...

ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്...

മഞ്ചേശ്വരം : ഹൊസങ്കടിയില്‍ ബൈക്കുകള്‍...

ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ് മീന്‍ ലോറിയിടിച്ച്...

മഞ്ചേശ്വരം : ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ്...

ബദിയടുക്ക-കിന്നിംഗാര്‍ റോഡ് തകര്‍ച്ച ജനകീയ...

കാസര്‍കോട്: കാല്‍നട യാത്ര...

ബദിയടുക്ക-കിന്നിംഗാര്‍ റോഡ് തകര്‍ച്ച ജനകീയ സമരം ശക്തമാകുന്നു; സ്ത്രീകള്‍ മണിക്കൂറുകളോളം...

കാസര്‍കോട്: കാല്‍നട യാത്ര പോലും ദുഷ്‌കരമാക്കി തകര്‍ന്ന് തരിപ്പണമായ...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!