CLOSE
 
 
ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം
 
 
 

കെ.എം. ശ്രീകുമാര്‍,
പ്രൊഫസര്‍, കാര്‍ഷിക കോളേജ്,
പടന്നക്കാട്, കാസറഗോഡ്.
കേരള കാര്‍ഷിക സര്‍വകലാശാല

പ്രശസ്ത സാഹിത്യകാരനായ ഡോക്ടര്‍ പ്രൊഫസര്‍ അംബികാസുതന്റെ എന്‍ഡോസള്‍ഫാന്‍ രോഗികളുടെ വിവരണങ്ങളില്‍ ഒന്നാണ്, വളരെ പ്രസിദ്ധവും ഹൃദയദ്രവീകരണക്ഷമവുമായ ശീലാബതികഥ. പ്ലാന്റെഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള അതിന്റെ കശുമാവ് എസ്റ്റേറ്റുകളില്‍ ഒന്നില്‍ ഹെലികോപ്റ്റര്‍ വഴി എന്‍ഡോസള്‍ഫാന്‍ എന്ന അത്യുഗ്ര വിഷം തളിച്ചിരുന്ന അവസരത്തില്‍ ഒരു ദിവസം വൈകുന്നേരം സ്‌കൂള്‍ വിട്ടു വരുന്ന വഴിയില്‍ ഒരു കൗതുകത്തിന് ആ വിഷമഴയുടെ പിറകെ ഓടിയ ശീലാബതി എന്ന പാവപ്പെട്ട നാലാം ക്ലാസുകാരിക്ക് അന്ന് രാത്രിയോടെ ദീനമായി, പിറ്റേദിവസത്തോടെ കൈകാലുകള്‍ തളര്‍ന്ന് കിടപ്പിലായി. ആ കിടപ്പില്‍ നിന്നും അവള്‍ പിന്നീടുള്ള 25 വര്‍ഷക്കാലം എഴുന്നേറ്റതേയില്ല. ഒടുവില്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അവള്‍ ആ ശരീരത്തില്‍ നിന്നും മോചിതയായി, ഇതാണ് സംഭവം. അനവധി പേരുടെ മനസ്സില്‍ പി സി കെ യെ കുറിച്ചും, കീടനാശിനികളെ കുറിച്ചും, ഇതു തളിക്കാന്‍ സമ്മതം നല്‍കിയ കേരള സര്ക്കാരിനെ കുറിച്ചുമെല്ലാം അതിശക്തമായ വെറുപ്പുണ്ടാക്കിയ വിവരണം. മനുഷ്യസ്‌നേഹികളുടെ മനസ്സിനെ പിടിച്ചുകുലുക്കിയ സംഭവം. ഇതില്‍ എത്ര ശതമാനം വാസ്തവമുണ്ട് എന്നൊന്ന് പരിശോധിക്കാം.
അധികമായാല്‍ അമൃതും വിഷമാണെന്ന് നമുക്കറിയാം. അതായത് അളവ് / മാത്രയാണ് ഒരു വസ്തു വിഷമാണോ എന്ന് തീരുമാനിക്കുന്നത്. 60 കിലോ ശരീരഭാരമുള്ള ഒരാള്‍ ഒറ്റയിരുപ്പിന് 6 ലിറ്റര്‍ വെള്ളം കുടിച്ചാല്‍ അയാള്‍ മരിക്കാന്‍ 50 ശതമാനം സാധ്യതയുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ അവശ്യം വേണ്ട ജലം പോലും അധികമാകുമ്പോള്‍ വിഷമാകുന്നു. ഇതേ പഴഞ്ചൊല്ല് മറിച്ച് ചൊല്ലിയാല്‍ കുറഞ്ഞ വിഷവും അമൃത് എന്ന് വായിക്കാം . ശരിയാകുമോ???
കീടനാശിനികള്‍ എന്ന ഉഗ്രവിഷങ്ങളെ സാധൂകരിക്കാന്‍ നിങ്ങള്‍ നടത്തുന്ന അടവ് അങ്ങ് അട്ടത്ത് വെച്ചേക്കണം സര്‍, അതിന് ഞങ്ങളെ കിട്ടില്ല.
അര്‍ജുനാ, ഒരു കഷണം കഴിച്ചാല്‍ ആള് വടി ആകുന്ന ഉഗ്രഎലിവിഷമായ സാക്ഷാല്‍ വാര്‍ഫെറിന്‍ വളരെ നേര്‍ത്ത അളവില്‍ ഞരമ്പില്‍ കൂടി കുത്തിവച്ചാണ് ആധുനിക വൈദ്യശാസ്ത്രം പക്ഷാഘാതം പിടിപെട്ട രോഗിയെ ചികിത്സിച്ച് ഭേദമാക്കുന്നത്. ആധുനിക വൈദ്യത്തില്‍ ഉപയോഗിക്കുന്ന എത്രയോ മരുന്നുകള്‍ അളവ് കൂടിയാല്‍ ഉഗ്ര വിഷങ്ങളാണ്, അളവ് കുറഞ്ഞാല്‍ ജീവന്‍ രക്ഷാ മരുന്നും. 0.00006 മില്ലിഗ്രാം അകത്തുചെന്നാല്‍ നിത്യനിദ്ര പ്രാപിക്കുന്ന അത്യുഗ്ര വിഷമായ സാക്ഷാല്‍ ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ബോട്ടുലിനം ടോക്‌സിന്‍ വളരെയധികം നേര്‍പ്പിച്ച് ബോട്ടോക്‌സിന്‍ എന്ന പേരില്‍ ക്രീമായും, ഇഞ്ചക്ഷനായും വിപണിയില്‍ ലഭിക്കുന്നു. ആത്മഹത്യ ചെയ്യാന്‍ അല്ല മൈഡിയര്‍ അര്‍ജുന്‍, അത് മുഖത്തെ ചുളിവുകള്‍ മാറ്റി സൗന്ദര്യം കൂട്ടുവാന്‍ ആകുന്നു. എന്താ ഒന്ന് പരീക്ഷിച്ചു നോക്കുന്നോ ?
ആളെ പ്രലോഭിപ്പിക്കാതെ വിഷയത്തിലേക്കു പ്രവേശിക്കു ഭഗവാന്‍, കെ എസ് (ആത്മഗതം: ഏതായാലും സുഭദ്രയ്ക്ക് ഒരു കുപ്പി വാങ്ങാം).
അപ്പോള്‍ വിഷം ശരീരത്തില്‍ പ്രവേശിക്കുന്ന അളവാണ് കാര്യം. എല്ലാ വിഷങ്ങള്‍ക്കും കുറഞ്ഞ അളവില്‍ ഔഷധഗുണം ഉണ്ടാവുകയില്ല. പക്ഷേ ഔഷധമായില്ലെങ്കില്‍ കൂടി, അത് വിഷമല്ലാതായി മാറും. കീടനാശിനികള്‍ ആയി പ്രവര്‍ത്തിക്കുന്ന രാസവിഷങ്ങളുടെ വിശദമായ വിഷകാരകത്വ, സുരക്ഷാ പഠനങ്ങള്‍ നടത്തുമ്പോള്‍ ഇതും കൂടിയാണ് ചെയ്യുന്നത്. കീടങ്ങളെ കൊല്ലുന്ന മാത്രയില്‍ നേര്‍പ്പിച്ച കീടനാശിനി ദേഹത്ത് വീണാല്‍ താല്‍ക്കാലികമായ പുകച്ചിലും പ്രയാസവുമേ ഉണ്ടാകു. വെള്ളം ഉപയോഗിച്ച് നന്നായി കഴുകി കഴിഞ്ഞാല്‍ പോകുന്നതേ ഉള്ളൂ ഇത്. കൂടുതലായി ദേഹത്ത് വീഴുകയോ, ശ്വസിക്കുകയോ ചെയ്താല്‍ തലവേദന, ഉമിനീരടിയല്‍, ഓക്കാനം, മനംപിരട്ടല്‍, ഛര്‍ദി, ശ്വാസംമുട്ടല്‍, ശരീര പേശികള്‍ മുറുകിയതു പോലെ തോന്നല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഇതും താല്‍ക്കാലികമാണ്. കുളിച്ച് വസ്ത്രം മാറി വിശ്രമിച്ചാല്‍ മാറും. വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാതെ (കയ്യുറ, ഗോഗ്ഗിള്‍സ്, മാസ്‌ക്) കൂടുതല്‍ നേരം കീടനാശിനി തളിക്കുന്ന കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും സാധാരണ സംഭവിക്കുന്ന കാര്യമാണിത്.
ഗോവിന്ദാ, ആ പറഞ്ഞതില്‍ അല്പം അതിശയോക്തിയില്ലേ എന്നൊരു സംശയം എനിക്കില്ലാതില്ല.
വിഷശക്തി താരതമ്യപ്പെടുത്തുന്നത് LD 50 എന്ന അളവ് വഴിയാണ്. LD 50 എന്ന് പറഞ്ഞാല്‍ ഏകദേശം ഒരേ ശരീരഭാരമുള്ള നൂറോ അതിലധികമോ പരീക്ഷണ മൃഗങ്ങളെയോ (എലി,ഗിനിപ്പന്നി) കീടങ്ങളെയോ എടുത്ത് ഒരു പ്രത്യേക തോതില്‍ നേര്‍പ്പിച്ച ഒരു കീടനാശിനി അവയുടെ മേല്‍ തളിക്കുന്നു. ഇത് പല ഗാഢതയില്‍ ആവര്‍ത്തിക്കുന്നു, അതില്‍ നിന്നും 50% മൃഗങ്ങള്‍/കീടങ്ങള്‍ മരിച്ചുപോകുന്ന അളവ് കണ്ടെത്തുന്നു. അതാണ് ആ കീടനാശിനിയുടെ ആ മൃഗത്തിന്റെ മേലുള്ള LD50 (ഡെര്‍മല്‍) മൂല്യം എന്നറിയപ്പെടുന്നത്. ഇത് ഭക്ഷണത്തിലൂടെ കൊടുത്തും പരീക്ഷിക്കാം. അത് LD50 (ഓറല്‍) എന്നറിയപ്പെടുന്നു. ഇത് എപ്പോഴും കാണിക്കുന്നത് ഒരു കിലോഗ്രാം ശരീരഭാരത്തിന് എത്ര മില്ലിഗ്രാം കീടനാശിനി എന്ന നിലയ്ക്കാണ്. ഉദാഹരണത്തിന് ഒരു കിലോഗ്രാം ശരീരഭാരം ഉള്ള ഒരു എലിക്ക് 160 മില്ലിഗ്രാം എന്‍ഡോസള്‍ഫാന്‍ ഭക്ഷണത്തിലൂടെ കൊടുത്താല്‍ അത് ചാവാന്‍ 50 ശതമാനം സാധ്യത എന്നര്‍ത്ഥം. 160 മില്ലിഗ്രാം /കിലോഗ്രാമാണ് എലിയുടെ LD50 (ഓറല്‍). ഇതില്‍ ഒരു കിലോഗ്രാo ശരീര ഭാരത്തിനു എത്ര മില്ലി ഗ്രാo എന്ന യൂണിറ്റ് വളരെ പ്രധാനമാണ്. ശരീരഭാരം കൂടുംതോറും വിഷം കുറഞ്ഞുവരുമെന്നര്‍ത്ഥം. ഒരു മുഞ്ഞയുടെയോ ഉറുമ്പിന്റെയോ ശരീര ഭാരം 60 മില്ലി ഗ്രാമ ആണ് എടുക്കാം. മനുഷ്യന്റേതു 60 കി.ഗ്രാം . എന്നും കണക്കാക്കാം. അതായത് മനുഷ്യന്റെ ശരീരഭാരം ഉറുമ്പിന്റെ ശരീരഭാരത്തിന്റെ പത്തുലക്ഷം ഇരട്ടിയാണ്. ഈ ഭാരവ്യത്യാസമാണ് ഏറ്റവും പ്രധാനമായും കീടനാശക വിഷങ്ങളെ മനുഷ്യന് സുരക്ഷിതവും എന്നാല്‍ കീടങ്ങള്‍ക്ക് മാരകവും ആയി തീര്‍ക്കുന്നത്. ഇതാണ് വിഷ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വം. അതായത് നേര്‍പ്പിക്കുക വഴിയാണ് നമ്മള്‍ വിഷങ്ങളെ സുരക്ഷിതമാകുന്നത്.തേയിലകൊതുകിനെ കൊല്ലാന്‍ വേണ്ട മാത്രയില്‍ നേര്‍പ്പിച്ച എന്‍ഡോസള്‍ഫാന്‍, അതായത് വിപണിയില്‍ വരുന്ന 35 ശതമാനം EC വീര്യം ഉള്ളത് 1.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചത് – അതായത് 0.05% അഥവാ 500 ppm (parts per million – ദശലക്ഷത്തില്‍ ഒരംശം) എത്ര ലിറ്റര്‍ കുടിച്ചാല്‍ ഒരു കിലോഗ്രാം ഭാരമുള്ള ഒരു എലി ചാവും ? കണക്കുകൂട്ടി പറയൂ ധനഞ്ജയാ….
അമ്പെയ്യാന്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യാം. പക്ഷേ കണക്കുകൂട്ടാന്‍ പറഞ്ഞാല്‍ ഞാന്‍ അല്പം വീക്കാണ് കൃഷ്ണാ, ധര്‍മ്മപുത്രരോട് ചോദിക്കട്ടെ ??
വേണ്ട ഭായീ, ഞാന്‍ മൊബൈലില്‍ കൂട്ടി പറഞ്ഞുതരാം. 100 മില്ലിലിറ്റര്‍ ലായനിയില്‍ 0.05 ഗ്രാം എന്‍ഡോസള്‍ഫാന്‍ കാണും. ഒരു ലിറ്ററില്‍ 0.5 ഗ്രാo = 500 മില്ലിഗ്രാം. 160 മില്ലി ഗ്രാം കിട്ടണമെങ്കില്‍ എലി 320 മില്ലി ലായനി കുടിക്കണം. 60 കിലോഗ്രാം ഭാരമുള്ള ഒരു മനുഷ്യന്‍ 19.2 ലിറ്റര്‍ ലായനി കുടിച്ചാലേ അയാള്‍ അന്തരിക്കാന്‍ സാധ്യതയുള്ളൂ, അര്‍ജുനാ. അതുപോലെ എന്‍ഡോസള്‍ഫാന്റ്‌റെ LD50 (ഡെര്‍മല്‍) അതായത് തൊലിപ്പുറത്ത് വീണാല്‍ മാരകം ആവാനുള്ള മാത്ര ഒരു കിലോഗ്രാം ശരീരഭാരത്തിന് 500 മില്ലി ഗ്രാമാണ്. ശീലാബതിക്ക് 20 കിലോഗ്രാം ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് കരുതുക. തേയില കൊതുകിനെ കൊല്ലാന്‍ വേണ്ടി നേര്‍പ്പിച്ച കീടനാശിനി ലായനി 20 ലിറ്റര്‍ എങ്കിലും ദേഹത്ത് വീണാലേ അത് മാരകമാവൂ. 20 ലിറ്റര്‍ പോയിട്ട് 200 മില്ലിലിറ്റര്‍ പോലും ദേഹത്ത് വീഴില്ല സാധാരണഗതിയില്‍. എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന ഹെലികോപ്റ്ററിന്റെ പിറകേ കിലോമീറ്ററുകളോളം ഓടിയാലേ ശ്വസിക്കുകയും ദേഹത്ത് വീഴുകയും വഴി അത് മാരകം ആവാന്‍ സാധ്യതയുള്ളൂ. സാധാരണഗതിയില്‍ ഇത് സംഭവ്യമല്ല .
പക്ഷേ ആ കുട്ടിക്ക് അന്ന് രാത്രി പനി പിടിക്കുകയും പിറ്റേദിവസം കൈകാലുകള്‍ തളരുകയും ചെയ്തു എന്നാണ് കഥാകാരന്‍ പറയുന്നത് മഹാപ്രഭോ?
എന്‍ഡോസള്‍ഫാന്‍ വിഷബാധ മൂലം ഒരിക്കലും ഇത്തരത്തില്‍ ഉള്ള ലക്ഷണങ്ങള്‍ കാണിക്കുന്നതായി ലോകത്തെവിടെയും രേഖപ്പെടുത്തിയിട്ടില്ല. വിഷം കൂടുതല്‍ ശരീരത്തില്‍ കടന്നാല്‍ ഞാന്‍ നേരത്തെ പറഞ്ഞ താല്‍ക്കാലിക വിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടാകും. അത് കുളിച്ച് വസ്ത്രം മാറി വിശ്രമിച്ചാല്‍ തന്നെ ശരിയാകും അതിലും കൂടുതല്‍ കടന്നാല്‍ വൃക്കകളെ ബാധിച്ചേക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്.
കാസര്‍കോട് കലക്ടറേറ്റ് എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ആയിരുന്ന ഡോക്ടര്‍ മുഹമ്മദ് അഷീല്‍ അദ്ദേഹത്തിന്റ ഒരു അവതരണത്തില്‍ എന്‍ഡോസള്‍ഫാന്‍ ലോകത്തെങ്ങും ഉടന്‍ വിഷബാധ ഉണ്ടാക്കുന്നതായി പറയുന്നുണ്ടല്ലോ? അതില്‍ ശീലാബതിയുടെ ചിത്രവും കൊടുത്തിട്ടുണ്ട്.
ഉണ്ട് സവ്യസാചി, അദ്ദേഹം അതിനു ഉപോല്‍ബലകമായി കാണിച്ചിട്ടുള്ള റഫറന്‍സ് (GEEA – U,2007) ഞാന്‍ പരിശോധിച്ചു. കാസര്‍കോടന്‍ സാഹചര്യത്തിന് സമാനമായ ഒരു പഠനവും അതില്‍ പറയുന്നില്ല. കീടനാശക ഗാഢതയില്‍ ഒരുതവണ ഏറ്റതിന്റെ ഫലമായി മനുഷ്യന്റെ നാഡീവ്യൂഹം തളര്‍ന്നതായി ലോകത്ത് ഒരൊറ്റ റഫറന്‍സ് പോലുമില്ല. 50 – 60 വര്‍ഷക്കാലം ലോകമെങ്ങും ലക്ഷക്കണക്കിന് കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും തളിച്ചിട്ടുള്ള കീടനാശിനിയാണിത്. ആ ചെയ്തത് പച്ചക്കള്ളമാണ് വിജയാ, അധാര്‍മികവും ആണ്. ഒരു കഥാകാരന്‍ അദ്ദേഹത്തിന്റെ ഭാവനയില്‍ ശീലാബതി കഥകള്‍ മെനഞ്ഞൊട്ടെ. സാഹിത്യം ഭാവനാലോകത്തില്‍ വിരിയുന്ന കാര്യങ്ങളാണല്ലോ. ഭാവനയ്ക്ക് വേലിക്കെട്ടുകള്‍ ഇല്ല. എത്ര കൂട്ടി പറയാമോ അത്രയും കൂടുതല്‍ വില സാഹിത്യത്തിന് കൂടും. പക്ഷേ ശാസ്ത്രത്തില്‍ വിചാരമാണ് പച്ചപ്പരമാര്‍ത്ഥങ്ങളാണ്. ഭാവനയ്ക്ക് അവിടെ സ്ഥാനമില്ല. സ്വന്തം ഡാറ്റയുടെ പരിമിതികള്‍ക്കകത്ത് നിന്ന് മാത്രമേ അവിടെ പറയാനാകൂ.
ശാസ്ത്രത്തിന്റെ കാര്‍ക്കശ്യം അറിയാവുന്ന ഒരു ഡോക്ടര്‍ ഇത്രയും പച്ചയായി കള്ളം പറയുമോ?
പറയുന്നതാണല്ലോ നമ്മള്‍ കണ്ടത്. ഉടന്‍ വിഷബാധ മാത്രമല്ല, നാഡീവ്യൂഹ രോഗങ്ങള്‍, പ്രത്യുത്പാദനവ്യൂഹ രോഗങ്ങള്‍, അലര്‍ജി, ജനിതക വിഷബാധ തുടങ്ങി മുന്നൂറിലധികം രോഗങ്ങള്‍ കാസര്‍കോട്ടെ നാലായിരത്തില്‍പരം ആളുകള്‍ക്ക് വന്നുവെന്ന് കേരള സര്‍ക്കാരിനു വേണ്ടി റിപ്പോര്‍ട്ട് ഉണ്ടാക്കി സുപ്രീം കോടതിയില്‍ കൊടുത്തത് ആരാണ്, പാര്‍ത്ഥ? ഈ ഡോക്ടര്‍ അഷീല്‍ തന്നെ. കാസര്‍കോട് മെഡിക്കല്‍ ക്യാമ്പുകളില്‍ പങ്കെടുത്തു സകലമാന രോഗങ്ങളും എന്‍ഡോസള്‍ഫാന്‍ജന്യമാണെന്ന് വിധിയെഴുതിയ സകലമാന വിദഗ്ധ ഡോക്ടര്‍മാരും തലയില്‍ കട്ടിയുള്ള മുണ്ടിട്ട് നടക്കട്ടെ. കാലിന്റെ ഉപ്പൂറ്റി വിണ്ടുകീറുന്നതും പത്തുവര്‍ഷം മുന്‍പ് തളിച്ച് എന്‍ഡോസള്‍ഫാന്‍ കൊണ്ടാണല്ലോ ശ്രീമന്‍. ഡോക്ടര്‍ അഷീല്‍ അവരെ നയിക്കട്ടെ. അതിരുകളില്ലാത്ത ഭാവന ലോകത്ത് അംബികാസുതന്‍മാര്‍ ഇനിയും ശീലാബതി കഥകള്‍ എഴുതട്ടെ. പത്രമാധ്യമങ്ങള്‍ അതൊക്കെ കൊണ്ടു നടക്കട്ടെ. യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനുള്ള പാഠപുസ്തകങ്ങള്‍ ആവട്ടെ.
അച്യുതാ, ഞാന്‍ മലയാളം സാഹിത്യകാരന്മാരുടെ കൂടെയാണ് ഇക്കാര്യത്തില്‍. ഒരു വിഷം ആ കുട്ടിയുടെ ദേഹത്ത് ഏറ്റിട്ടുണ്ടല്ലോ. ചെറിയ ഡോസില്‍ ആളെ കൊല്ലുന്നില്ലെങ്കില്‍ തന്നെയും ഏതെങ്കിലും ശരീരവ്യൂഹത്തെ ബാധിക്കാമല്ലോ?
ഹേ ബീഭല്‍സോ, ലോകത്ത് എന്‍ഡോസല്‍ഫാന്‍ കൂടുതലായി ഉപയോഗിച്ച പ്രദേശങ്ങളില്‍ ജനങ്ങളുടെ രക്തത്തില്‍ 2 ppb മുതല്‍ 1295 ppb (ppb = 1000 കോടിയിലൊരംശം) വരെ എന്‍ഡോസള്‍ഫാന്‍ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അവിടെയുള്ള ജനങ്ങളുടെ ഇടയില്‍ ക്രിപ്‌റ്റോര്‍ക്കിഡിസം എന്ന പ്രശ്‌നം അല്ലാതെ വേറൊന്നും ചെറിയതോതിലെങ്കിലും കൂടുതലായി കണ്ടിട്ടില്ല. ഈ അസുഖം ഉണ്ടാവുന്നത് എന്‍ഡോസള്‍ഫാന്‍ രക്തത്തില്‍ കൂടിയതുകൊണ്ടാണെന്നു നിര്‍വിശങ്കം തെളിഞ്ഞിട്ടുമില്ല. കാസര്‍ഗോട്ടെ ജനങ്ങളുടെ രക്തത്തില്‍ പരമാവധി കണ്ടത് 78 ppb മാത്രം. (ആ പഠനം പോലും മുഖവിലക്കെടുക്കാന്‍ പറ്റാത്തതാണ്. എന്നാല്‍ കൂടി ).
ഹേ ജിഷ്ണു, ലോകത്തിലെ ബഹുഭൂരിപക്ഷവും കരുതുന്നത് പോലെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല ജീവന്‍. (തുമ്മാരുകുടി സര്‍ സൂക്ഷിക്കുക) അത് 39000 ലക്ഷംകൊല്ലങ്ങള്‍ക്ക് മുന്‍പ് ഉരുത്തിരിഞ്ഞ് എത്രയെത്രയോ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് പന്തലിച്ചിട്ടുള്ളതാണ്. അതിഭീകര വിഷമായ ആഴ്‌സെനിക്കില്‍ വളരുന്ന ബാക്ടീരിയയുണ്ട്. സസ്യങ്ങള്‍ അവരെ ആഹരിക്കുന്ന കീട , അണുബാധകള്‍ക്കെതിരെ ശക്തമായ വിഷങ്ങള്‍ ഉണ്ടാക്കുന്നു. ഇതാണ് ആല്‍ക്കലോയിഡുകളും മറ്റു വസ്തുക്കളും. നമുക്ക് നിത്യേന എന്നോണം ഇത്തരത്തിലുള്ള ആല്‍ക്കലോയിഡുകള്‍ നമ്മുടെ ഭക്ഷണത്തില്‍ കൂടി ലഭിക്കണം. അങ്ങിനെ കിട്ടിയാലേ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി കൂടുകയുള്ളു. അതുകൊണ്ടാണ് പഴങ്ങളെയും പച്ചക്കറികളെയും സംരക്ഷിത ഭക്ഷണം / പ്രൊട്ടക്റ്റീവ് ഫുഡ്‌സ് എന്ന പറയുന്നത്. ഈ ആല്‍ക്കലോയിഡുകളെയും മറ്റു വിഷങ്ങളെയും തകര്‍ത്ത് വിഷ രഹിത വസ്തുക്കളാക്കി പുറംതള്ളാന്‍ കഴിവുള്ള നിരവധി രാസാഗ്‌നികള്‍ (enzymes )നമ്മുടെ കരളിലും മറ്റു ശരീര കോശങ്ങളിലുമുണ്ട്. കീടങ്ങളിലുമുണ്ട്. അതുകൊണ്ട് കൂടിയാണ് ഒരേ കീടനാശിനി സ്ഥിരമായി ഉപയോഗിച്ചാല്‍ ആ കീടനാശിനിക്കെതിരെ കീടങ്ങള്‍ക് പ്രതിരോധം സിദ്ധിക്കുന്നത്. Monoxigenases അഥവാ മിക്‌സഡ് ഫങ്ക്ഷന്‍ ഓക്‌സിഡേസസ് എന്നാണ് ഈ രാസാഗ്‌നി കൂട്ടം അറിയപ്പെടുന്നത്. ചെറിയ അളവില്‍ പഴങ്ങളിലും പച്ചക്കറികളിലും ഉള്ള ആല്‍ക്കലോയിഡുകള്‍ ശരീരത്തില്‍ നിത്യേന എത്തിയാല്‍ അവ ക്യാന്‍സറില്‍ നിന്നും മറ്റു നിരവധി തരം രോഗങ്ങളില്‍ നിന്നും ശരീരത്തിനു സംരക്ഷണം നല്‍കും. ചുരുക്കത്തില്‍ ജീവന്‍ ഒരു വിഷപുരാണം കൂടിയാണ്.
എന്നാലും മഹാത്മന്‍, മഹാന്മാരായ മലയാള സാഹിത്യകാരന്മാര്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തെ കുറിച്ച് അങ്ങിനെ എഴുതുമോ ? കാര്യങ്ങള്‍ വേണ്ടത്ര പഠിക്കാതെ ?
കാള പെറ്റു എന്നുകേട്ട് കയര്‍ കമ്പനി തുടങ്ങാന്‍ വന്നവരുടെ നീണ്ട നിര കാണുന്നു. തേരില്‍ നിന്ന് ഇറങ്ങു അര്‍ജുനന്‍ , ഈ കുതിരകള്‍ക്ക് ഞാന്‍ നേര്‍ത്ത കാടി വാട്ടര്‍ കൊടുക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പോക്ഷകക്കുറവോ....? തേനമൃത് റെഡി

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന് പരീക്ഷണങ്ങള്‍...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവാസ...

മുഖം നഷ്ടപ്പെട്ടു കഴിഞ്ഞ ബസ് വ്യവസായം

മുഖം നഷ്ടപ്പെട്ടു കഴിഞ്ഞ ബസ്...

നേര്‍ക്കാഴ്ച്ചകള്‍....  സര്‍വ്വ ലോക തൊഴിലാളി ദിനത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. നമ്മളോട്...

ആദര്‍ശധീരനായ പോരാളി മെഹബൂബെ മില്ലത്ത് വിട പറഞ്ഞിട്ട്...

ആദര്‍ശധീരനായ പോരാളി മെഹബൂബെ മില്ലത്ത്...

രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിത് പിന്നോക്ക വിഭാഗങ്ങളും അത്യന്തം പ്രതിസന്ധികളിലൂടെയും വെല്ലുവിളികളിലൂടെയും...

Recent Posts

മുളിയാര്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്...

മുളിയാര്‍: മുളിയാര്‍ പാലിയേറ്റീവ്...

മുളിയാര്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് മുളിയാര്‍ കൂട്ടായ്മ യു.ഏ.ഇ.യുടെ നേതൃത്വത്തില്‍...

മുളിയാര്‍: മുളിയാര്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് മുളിയാര്‍ കൂട്ടായ്മ...

ഉദുമയിലെ ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും...

ഉദുമ: ആദ്യകാല കോണ്‍ഗ്രസ്സ്...

ഉദുമയിലെ ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും പ്രവാസിയുമായ ഏ കെ ബാലന്‍...

ഉദുമ: ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും പ്രവാസിയുമായ ഉദയമംഗലം ഏ...

അജാനൂര്‍ മണ്ഡലം 19-ാം വാര്‍ഡ്...

കല്ലിങ്കാല്‍:ഇടതു പക്ഷ സര്‍ക്കാറിന്റെ...

അജാനൂര്‍ മണ്ഡലം 19-ാം വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ...

കല്ലിങ്കാല്‍:ഇടതു പക്ഷ സര്‍ക്കാറിന്റെ 4-ാം വാര്‍ഷിക ദിനം കെ.പി.സി.സി...

ലോക്ക്ഡൗണ്‍ വിരസതയകറ്റാന്‍ പാലക്കുന്ന് റിയല്‍...

പാലക്കുന്ന്: കരിപ്പോടി പാടത്ത്...

ലോക്ക്ഡൗണ്‍ വിരസതയകറ്റാന്‍ പാലക്കുന്ന് റിയല്‍ ഫ്രണ്ട്സ് യുവാക്കള്‍ പാടത്തിറങ്ങി

പാലക്കുന്ന്: കരിപ്പോടി പാടത്ത് നെല്‍കൃഷിക്ക് തുടക്കമിട്ട് പാലക്കുന്ന് റിയല്‍...

ബല്ല സ്‌കൂളിലെ കുട്ടികള്‍ക്ക് പുരോഗമന...

കാഞ്ഞങ്ങാട്: കോവിഡ് അതിജീവന...

ബല്ല സ്‌കൂളിലെ കുട്ടികള്‍ക്ക് പുരോഗമന കലാസാഹിത്യ സംഘം മാസ്‌ക്കുകള്‍ നല്‍കി

കാഞ്ഞങ്ങാട്: കോവിഡ് അതിജീവന പ്രവര്‍ത്തനത്തില്‍ പുരോഗമനകലാ സാഹിത്യസംഘത്തിന്റെ കൈയൊപ്പ്....

Articles

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

മുഖം നഷ്ടപ്പെട്ടു കഴിഞ്ഞ ബസ്...

നേര്‍ക്കാഴ്ച്ചകള്‍....  സര്‍വ്വ ലോക...

മുഖം നഷ്ടപ്പെട്ടു കഴിഞ്ഞ ബസ് വ്യവസായം

നേര്‍ക്കാഴ്ച്ചകള്‍....  സര്‍വ്വ ലോക തൊഴിലാളി ദിനത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്....

ആദര്‍ശധീരനായ പോരാളി മെഹബൂബെ മില്ലത്ത്...

രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിത്...

ആദര്‍ശധീരനായ പോരാളി മെഹബൂബെ മില്ലത്ത് വിട പറഞ്ഞിട്ട് ഒന്നര പതിറ്റാണ്ട്

രാജ്യത്തെ മതന്യൂനപക്ഷങ്ങളും ദളിത് പിന്നോക്ക വിഭാഗങ്ങളും അത്യന്തം പ്രതിസന്ധികളിലൂടെയും...

error: Content is protected !!