CLOSE
 
 
ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ ക്ഷേത്രമാകാനൊരുങ്ങി നീലേശ്വരം തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രം
 
 
 

നീലേശ്വരം: ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ ക്ഷേത്രമാകാനൊരുങ്ങി നീലേശ്വരം തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രം. ക്ഷേത്രത്തിലെ മഹാവിഷ്ണു ശ്രീകോവിലിനു മുന്നിലാണ് രണ്ടാമത്തെ ഗോപുരം പണിയുന്നത്. ഇതിന്റെ സ്ഥാനനിര്‍ണയത്തിനായി ക്ഷേത്ര അഗ്രശാലയോടു ചേര്‍ന്നുള്ള ഭാഗം പൊളിച്ചു മാറ്റുന്ന ജോലി പുരോഗമിക്കുകയാണ്. പൂര്‍ണമായി കൃഷ്ണശിലയിലാണ് ഗോപുരം നിര്‍മിക്കുന്നത്. നിര്‍മാണത്തിനുള്ള കൃഷ്ണശില ജൂണ്‍ 22ന് രാവിലെ 10 നു നീലേശ്വരത്തെത്തും. മാര്‍ക്കറ്റ് ജംക്ഷനില്‍ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും.
ക്ഷേത്ര ഗോപുര നിര്‍മാണ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്.

ക്ഷേത്രത്തിലെ മഹാവിഷ്ണു സങ്കല്‍പം അതിപുരാതനമാണ്. നീലേശ്വരം രാജവംശം ആവിര്‍ഭവിച്ച ശേഷം ശൈവഭക്തരായ രാജാക്കന്മാര്‍ ശിവനു പ്രാധാന്യം നല്‍കി ആരാധിച്ചു വന്നു. 2007 ല്‍ നടന്ന സ്വര്‍ണ പ്രശ്‌ന ചിന്തയില്‍ വിഷ്ണുവിനും തുല്യപ്രാധാന്യം വേണമെന്നു കണ്ടു. 2009 ല്‍ ക്ഷേത്രത്തില്‍ നടന്ന കലശോല്‍സവത്തിനു മുന്‍പു തന്നെ ക്ഷേത്രേശ കുടുംബാംഗങ്ങള്‍ ചേര്‍ന്നു മഹാവിഷ്ണു ക്ഷേത്രത്തിന്റെ വലുപ്പം കൂട്ടി. അതേവര്‍ഷം ഫെബ്രുവരിയില്‍ പുന:പ്രതിഷ്ഠയും നടത്തി.

തുല്യപ്രാധാന്യം ഭക്തരെ ബോധ്യപ്പെടുത്താന്‍ മഹാവിഷ്ണുവിനും ഗോപുരം വേണമെന്ന സ്വര്‍ണപ്രശ്‌ന ചിന്തയിലെ നിര്‍ദേശത്തെ തുടര്‍ന്നാണു ക്ഷേത്രഗോപുര നിര്‍മാണ കമ്മിറ്റി രൂപീകരിച്ചത്. കെ.സി.മാനവര്‍മ രാജ (ചെയ), കെ.വി.വിനോദ് (ജന.കണ്‍), പി.കുഞ്ഞിരാമന്‍ നായര്‍ (വര്‍ക്കിങ് ചെയ), ഡോ.കെ.സി.കെ.രാജ (ചെയ.ഫിനാന്‍സ് കമ്മിറ്റി), വി.ഭരതന്‍, കെ.നാരായണ മാരാര്‍ (സെക്ര), കെ.കെ.ഗോവിന്ദന്‍ പള്ളിക്കര (ഓഫിസ് നിര്‍വഹണം) എന്നിവരാണ് നിര്‍മാണ കമ്മിറ്റിക്കു ചുക്കാന്‍ പിടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഉദുമ പള്ളം വിക്ടറി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ്...

ഉദുമ പള്ളം വിക്ടറി ആര്‍ട്‌സ്...

പാലക്കുന്ന് : നാല്‍പ്പതാം വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി ഉദുമ പള്ളം...

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ...

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം...

രാജപുരം: കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ തീര്‍ത്ഥാടന...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക്...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എസ്...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് വൈദ്യുതി...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍ 20)...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍ 20)...

Recent Posts

ഉദുമ പള്ളം വിക്ടറി ആര്‍ട്‌സ്...

പാലക്കുന്ന് : നാല്‍പ്പതാം...

ഉദുമ പള്ളം വിക്ടറി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സൗജന്യ...

പാലക്കുന്ന് : നാല്‍പ്പതാം വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി ഉദുമ...

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം...

രാജപുരം: കാലിച്ചാനടുക്കം സെന്റ്...

കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രം...

രാജപുരം: കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയം വേളാങ്കണ്ണി മാതാവിന്റെ...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍...

മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് എസ് ഡി...

മഞ്ചേശ്വരം:  മഞ്ചേശ്വരം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിക്ക്...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ഒക്ടോബര്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍...

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍...

കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (ഒക്ടോബര്‍...

Articles

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

മായം ചേര്‍ന്ന പാല്‍ സുലഭം:...

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ...

മായം ചേര്‍ന്ന പാല്‍ സുലഭം: പരിശോധനയും നടപടിയുമില്ല

നേര്‍ക്കാഴ്ച്ചകള്‍... അന്യ സംസ്ഥാനത്തെ വ്യാജപാല്‍ നാട്ടില്‍ ഒഴുകുമ്പോഴും അധികൃതര്‍ക്ക്...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത...

ദുബായില്‍ നിന്നും വന്ന...

ഓര്‍മ്മ കുറിപ്പ് 'സ്വപ്നങ്ങളെ കവര്‍ന്നെടുത്ത മരണം''

ദുബായില്‍ നിന്നും വന്ന വിമാനം മുംബൈ സഹാറ വിമാനത്താവളത്തില്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

error: Content is protected !!