CLOSE
 
 
ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയുടെ വിവരങ്ങളുമായി കേരളാ പോലീസ്
 
 
 

തിരുവനന്തപുരം : ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയാണ് കേരളാ പോലീസ്. കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിവരങ്ങള്‍

മോട്ടോര്‍വാഹന നിയമപ്രകാരം ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ രേഖകള്‍, പുകപരിശോധന സര്‍ട്ടിഫിക്കറ്റ്, നികുതി അടച്ച രസീത് എന്നിവ എല്ലാ വാഹനങ്ങളിലും സൂക്ഷിക്കേണ്ടതാണ്. (ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാനും ഇന്‍ഷുറന്‍സ് പുതുക്കിയതിനു ശേഷമേ വാഹനം വിട്ടുനല്‍കാവൂ എന്ന കോടതി വിധി നിലവിലുണ്ട്) ഇവയ്ക്ക് പുറമെ പൊതുഗതാഗത വാഹനങ്ങളില്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് സംബന്ധിച്ച രേഖകള്‍, ട്രിപ് ഷീറ്റ് എന്നിവയും സൂക്ഷിക്കണം. സ്റ്റേജ് ക്യാരിയേജുകളില്‍ കണ്ടക്ടര്‍ ലൈസന്‍സും പരാതി പുസ്തകവും ഇവയ്‌ക്കൊപ്പം ഉണ്ടാകണം.

അപകടകരമായ വസ്തുക്കള്‍ വഹിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മേല്‍വിവരിച്ച രേഖകള്‍ക്കൊപ്പം ഫസ്റ്റ് എയ്ഡ്കിറ്റ്, സുരക്ഷാ ഉപകരണങ്ങള്‍, ടൂള്‍ബോക്‌സ്, മരുന്നുകള്‍ എന്നിവയും വാഹനത്തില്‍ കൊണ്ടുപോകുന്ന സാധനത്തെക്കുറിച്ചുളള പൂര്‍ണ്ണവും അത്യന്താപേക്ഷിതവുമായ രേഖാമൂലമുളള വിവരങ്ങളും വാഹനത്തില്‍ സൂക്ഷിച്ചിരിക്കണം. കൂടാതെ ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ 9 പ്രകാരമുളള ലൈസന്‍സ് ഉണ്ടായിരിക്കണം.

 

രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് എന്നിവ സംബന്ധിച്ച രേഖകളുടെ ഒറിജിനലോ പകര്‍പ്പോ വാഹനത്തില്‍ സൂക്ഷിക്കാം. വാഹന പരിശോധനസമയത്ത് ഡ്രൈവറുടെ കൈവശം ഒറിജിനല്‍ ഇല്ലെങ്കില്‍ 15 ദിവസത്തിനകം വാഹനത്തിന്റെ ഉടമ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നില്‍ അത് ഹാജരാക്കിയാല്‍ മതി. പക്ഷെ ഡ്രൈവിംഗ് ലൈസെന്‍സ് ഒറിജിനല്‍ കരുതണം. രേഖകള്‍ കൈവശമില്ലെങ്കില്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് വകുപ്പ് 177 പ്രകാരം 100 രൂപ പിഴ ഈടാക്കാം. പരിശോധനസമയത്ത് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശം അവഗണിക്കുകയോ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാതിരിക്കുകയോ തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഒരു മാസം തടവോ അഞ്ഞൂറ് രൂപ പിഴയോ ആണ് ശിക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ...

വാഹന പരിശോധന നടത്തുന്ന പൊലീസ്...

തിരുവനന്തപുരം: വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി...

ഓട്ടോ നിരക്കിനെ കുറിച്ചുള്ള സംശയത്തിന് മറുപടി നല്‍കി...

ഓട്ടോ നിരക്കിനെ കുറിച്ചുള്ള സംശയത്തിന്...

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ ചാര്‍ജ്ജ് പുതുക്കി നിശ്ചയിച്ചെങ്കിലും, സാധാരണക്കാന്റെ വാഹനമായ...

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയുടെ വിവരങ്ങളുമായി കേരളാ പോലീസ്

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയുടെ വിവരങ്ങളുമായി...

തിരുവനന്തപുരം : ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും...

ഇടിമിന്നല്‍: ജനങ്ങള്‍ ജാഗ്രത പാലിക്കണം

ഇടിമിന്നല്‍: ജനങ്ങള്‍ ജാഗ്രത പാലിക്കണം

കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മുതല്‍...

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക്...

കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ ഏപ്രില്‍ 19 മുതല്‍ 23 വരെ...

പൊതു നിര്‍ദേശങ്ങള്‍

പൊതു നിര്‍ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്...

Recent Posts

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു...

കാഞ്ഞങ്ങാട് : ബൈക്കിലും...

ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്...

കാഞ്ഞങ്ങാട് : ബൈക്കിലും കാറിലും പൂഴി കടത്തിയവര്‍ക്കു ഹൊസ്ദുര്‍ഗ്...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി...

കാഞ്ഞങ്ങാട് : പാക്കം...

മഴ വീണ്ടുമെത്തി; ഒപ്പം മഴക്കള്ളന്മാരും:ഇക്കുറി മോഷണം പാക്കം കണ്ണംവയലില്‍

കാഞ്ഞങ്ങാട് : പാക്കം കണ്ണംവയലിലെ ഞപ്പിലപ്പാട് സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം....

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക്...

സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജില്‍ പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഭവം:...

മഞ്ചേശ്വരം;സഹോദരിക്കൊപ്പം സ്‌കൂട്ടറില്‍ കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ്...

രാജപുരം: അസുഖം മാറാത്തതില്‍...

അസുഖം മാറാത്തതില്‍ മനംനൊന്ത് യുവാവ് വാടക വീട്ടില്‍ തൂങ്ങി മരിച്ചു

രാജപുരം: അസുഖം മാറാത്തതില്‍ മനംനൊന്ത് പൂടംകല്ലിലെ വാടക വീട്ടില്‍...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!