CLOSE
 
 
രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ ആശുപത്രിക്ക് മികവിന്റെ പൊന്‍തൂവലുകള്‍
 
 
 

നേര്‍ക്കാഴ്ച്ചകള്‍

ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ പരിപാലനരംഗത്തെ നോട്ടപിശകുകള്‍ മറുവശത്ത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഈ കുറിപ്പുകാരന് ഒരു നേരനുഭവമുണ്ടായി. രോഗികളെ പാര്‍പ്പിക്കുന്ന മുറികളിലും ഇരുമ്പ് വലിപ്പിലും, അലമാരയിലും കൂറയും മൂട്ടയും. അവിടെ കിടക്കുന്ന രോഗികള്‍ക്ക് അറപ്പു മാത്രമല്ല, കാണുന്നവര്‍ ഛര്‍ദ്ദിച്ചു പോകും. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്താന്‍ നമ്മുടെ ഈ പംക്തി അടക്കം മറ്റു മാധ്യമങ്ങള്‍ മുന്നോട്ടു വരികയും രോഗികള്‍ പ്രത്യക്ഷ സമരത്തിനിരിക്കാനും തയ്യാറായി. വിഷയം സോഷ്യല്‍ മീഡിയകളില്‍ കത്തിപ്പടര്‍ന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ വന്നപ്പോഴാണ് മരുന്നടി നടന്നത്. കെട്ടിടത്തിനു ഒരു വട്ടം കൂടി പെയന്റടിക്കാന്‍ ഇതുവഴി നിമത്തമായി. പേ വാര്‍ഡില്‍ അടക്കം മൂട്ടപ്പട്ടളത്തെ തുരത്താന്‍ വരെ ജനം ഇളകേണ്ടി വരുന്നു എന്നു സാരം.

ആശുപത്രിക്ക് സ്വന്തമായുള്ള ആംബുലന്‍സിന്റെ വിധിയും മറിച്ചല്ല. അധികൃതരുടെ അനാസ്ഥമൂലം നശിച്ചില്ലാതാകുന്നതു ഇതിനു മുമ്പ് ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. തകരാറിലാകുന്ന ആംബുലന്‍സുകള്‍ അറ്റകുറ്റ പണികള്‍ നടത്താതെ ആശുപത്രി വളപ്പില്‍ ഉപേക്ഷിക്കുക എന്നത് ഒരു സര്‍ക്കാര്‍ രീതിയാണ്. പിന്നെ ഇതാരും തിരിഞ്ഞു നോക്കാറില്ല. ഇത്തരത്തില്‍ ഉപേക്ഷിച്ച മൂന്നോളം ആംബുലന്‍സുകള്‍ കാസര്‍കോട് മണ്ണുമൂടി നശിച്ചു. പട്ടിക ജാതി വികസന വകുപ്പിന്റെ സാമ്പത്തീക സഹായം വഴി കിട്ടിയ ആംബുലന്‍സിനു വരെ ദുര്‍ഗതിയുണ്ടായി. സ്വകാര്യ ആംബുലന്‍സുകള്‍ക്ക് വളമാവുകയാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. ആശുപത്രി അധികൃതര്‍ക്ക് താല്‍പ്പര്യം മാസവാടകയ്ക്ക് ടെണ്ടറെടുത്തുള്ള സ്വകാര്യ ആംബുലന്‍സുകളിലാണ്. സ്വന്തം വാഹനങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്താനായി ചെലവാകുന്നതിന്റെ ഇരട്ടിയിലേറെ തുകയാണ് ഇത്തരത്തില്‍ ചിലവാക്കപ്പെടുന്നത്.

ജില്ലാ ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്രദാന ക്ലിനിക്കിനുമുണ്ട് രോഗാദുരത. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് കാഞ്ഞങ്ങാട് ഘടകത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ച കുട്ടികളുടെ ആരോഗ്യ പരിപാലന സംവിധാനത്തിലും ബാലാരിഷ്ഠതകളുണ്ട്. വൃക്ക രോഗം കൊണ്ട് കഷ്ടപ്പെടുന്ന നിരവധി രോഗികളുള്ള ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സംവിധാനം കൃത്യതയോടെ പ്രവര്‍ത്തിക്കുന്നില്ല. പലവിധ സാമൂഹ്യ സംഘടനകളുടെ കനിവുകളുള്ളതിനാല്‍ മാത്രം പിടിച്ചു നില്‍ക്കുകയാണ് കിഡ്നി രോഗികള്‍. ജില്ലാ ആശുപത്രിക്ക് ഇവിടെ പറയാനുള്ളത് തൊടു ന്യായങ്ങള്‍ മാത്രം. ഇങ്ങനെ പറഞ്ഞാല്‍ തീരില്ല, തീരാത്ത പരാധീനതകളുടെ ഭാണ്ഡം. മെഡിക്കല്‍ ഷോപ്പില്‍ തുടങ്ങി സാമ്പിള്‍ പരിശോധനയും താണ്ടി ഡോക്റ്റര്‍മാരുടെ തീവെട്ടിക്കൊള്ളയും കടന്ന് സര്‍ക്കാര്‍ സംവിധാനത്തില്‍ വരെ മാഫിയയുടെ വേര് കേറിപ്പിടിച്ച് ഇത്തിള്‍വള്ളികള്‍ വളര്‍ന്ന് പന്തലിച്ചു കിടക്കുകയാണ്.

ഇങ്ങനെ പരാതിയും പരിദേവനങ്ങളും അവസാനിക്കുകയില്ലെങ്കിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഇന്ന് സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണെന്ന കാര്യവും വിസ്മരിക്കുക വയ്യ. സംസ്ഥാനത്തേക്ക് കേന്ദ്രത്തില്‍ നിന്നും ഒരു മെഡിക്കല്‍ പഠന സംഘമെത്തി. സംസ്ഥാനത്തിന്റെ ഗുണനിലവാര പരിശോധനയാണ് ലക്ഷ്യം. ശ്രീമതി ടീച്ചര്‍ രണ്ടു തവണ ആലോചിച്ചില്ല. സംസ്ഥാനത്തിന്റെ ആശുപത്രി ഗുണനിലവാര പരിശോധകരെ കാഞ്ഞങ്ങാട്ടേക്കയച്ചു. അവര്‍ വന്നു. ഒന്നാം ഘട്ട പരിശോധന കഴിഞ്ഞു. പരീക്ഷയില്‍ ജയിച്ചാല്‍ ലക്ഷക്കണക്കിനു രൂപയുടെ സമ്മാനം. കൂടാതെ പ്രത്യേക പദവിയും. ഗുണനിലവാരത്തിനു യോഗ്യത വര്‍ദ്ധിച്ച സംസ്ഥാനത്തെ മികച്ച ആശുപത്രി കാഞ്ഞങ്ങാടുള്ളതാണെന്ന് ആരോഗ്യവകുപ്പ് കരുതുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പരീക്ഷ കഴിയട്ടെ. നൂറില്‍ നുറു മാര്‍ക്ക് നേടാനാവട്ടെ.

ഗ്രാമീണ ആരോഗ്യമിഷന്‍ സംസ്ഥാനത്തെ മികച്ച ആശുപത്രികള്‍ക്ക് നല്‍കി വരുന്ന ‘കായകല്‍പ്പ’ പുരസ്‌കാരം, ആരോഗ്യ കേരളം അവാര്‍ഡ് ഉള്‍പ്പെടെ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ജില്ലാ ആശുപത്രിയെ തേടിയെത്തിയത് നിരവധി അംഗീകാരങ്ങളാണ്. സംസ്ഥാനത്തെ 50 ജില്ലാ ജനറല്‍ ആശുപത്രികളോട് മത്സരിച്ചാണ് കായകല്‍പ്പ പുരസ്‌ക്കാരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സ്വന്തമാക്കിയത്.

ഇനിയും നമുക്ക് വളരേണ്ടതുണ്ട്. അതിനായി ആദ്യം ചെയ്യേണ്ടത് ആരോഗ്യ മാഫിയകള്‍ക്ക് കൂച്ചുവിലങ്ങിടുകയാണ്. അതിന് രോഗികള്‍ക്കൊപ്പം പോതു സമൂഹവും അണിചേര്‍ന്ന് പ്രതിരോധം ശക്തമാക്കേണ്ടതുണ്ട്.

പ്രതിഭാരാജന്‍

 

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാരിന്റെ...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍. ആണ്‍...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ദ്ധിച്ച...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ നരകയാതനയനുഭവിക്കുന്നവര്‍...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത് നാലാം...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി തല...

Recent Posts

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍...

കുടുംബൂരിലെ വാഴക്കുല മോഷണം: അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. മോഷ്ടാക്കളെ കുറിച്ച്...

രാജപുരം: കുടുംബൂരില്‍ കൃഷിയിടത്തില്‍ നിന്ന് ഇരുന്നൂറോളം വാഴക്കുലകള്‍ മോഷണം...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ:...

കുണ്ടംകുഴി: റോഡിന് കെട്ടിയ...

ഉപയോഗശൂന്യമായി കിടന്ന കുണ്ടംകുഴി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടപ്പാത...

കുണ്ടംകുഴി: റോഡിന് കെട്ടിയ സുരക്ഷാവേലി കാടുമൂടി ഉപയോഗശൂന്യമായി കിടന്ന...

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബന്തടുക്ക...

ബന്തടുക്ക:  മഹാത്മാഗാന്ധിയുടെ 150-ാം...

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ബന്തടുക്ക മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍...

ബന്തടുക്ക:  മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 21 ന്...

ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്...

മഞ്ചേശ്വരം : ഹൊസങ്കടിയില്‍ ബൈക്കുകള്‍...

ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ് മീന്‍ ലോറിയിടിച്ച്...

മഞ്ചേശ്വരം : ഹൊസങ്കടിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ യുവാവ്...

ബദിയടുക്ക-കിന്നിംഗാര്‍ റോഡ് തകര്‍ച്ച ജനകീയ...

കാസര്‍കോട്: കാല്‍നട യാത്ര...

ബദിയടുക്ക-കിന്നിംഗാര്‍ റോഡ് തകര്‍ച്ച ജനകീയ സമരം ശക്തമാകുന്നു; സ്ത്രീകള്‍ മണിക്കൂറുകളോളം...

കാസര്‍കോട്: കാല്‍നട യാത്ര പോലും ദുഷ്‌കരമാക്കി തകര്‍ന്ന് തരിപ്പണമായ...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!