CLOSE
 
 
കടലാക്രമണം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം; വി.എസ്.ശിവകുമാര്‍ എംഎല്‍എ
 
 
 

തീരദേശമേഖലയിലെ അതിരൂക്ഷമായ കടലാക്രമണത്തെത്തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടാവുകയും വെള്ളംകയറി നിരവധിപേര്‍ ക്യാമ്പുകളിലും, ബന്ധുവീടുകളിലും അഭയം പ്രാപിച്ചിരിക്കുകയുമാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് അടിയന്തിര നടപടിയുണ്ടാകണമെന്ന് വി.എസ്.ശിവകുമാര്‍ എംഎല്‍എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വലിയതുറ തീരദേശമേഖലയിലെ ഫാത്തിമാതാ, ലിസ്സി റോഡ്, ജൂസാ റോഡ്, കൊച്ചുതോപ്പ് പ്രദേശങ്ങളും, തുറമുഖ ഓഫീസിനോട് ചേര്‍ന്ന ക്യാമ്പ്, വലിയതുറ ബഡ്‌സ് സ്‌കൂള്‍, യു.പി.സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളും എം.എല്‍.എ. സന്ദര്‍ശിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു നടപടിയും ഉണ്ടാകുന്നില്ലായെന്നത് ദു:ഖകരമാണ്. ജനങ്ങള്‍ പരിഭ്രാന്തിയിലും ദുരിതത്തിലുമാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ ഈ അടിയന്തര സാഹചര്യം തരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യം നിയമസഭയില്‍ കഴിഞ്ഞദിവസം ഉന്നയിച്ചപ്പോള്‍ നടപടി സ്വീകരിക്കാമെന്ന സര്‍ക്കാരിന്റെ ഉറപ്പ് പ്രാവര്‍ത്തികമാകുന്നില്ല.

കഴിഞ്ഞദിവസം കളക്ടറേറ്റില്‍ താന്‍ വിളിച്ചുചേര്‍ത്ത വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടെങ്കിലും നടപടികള്‍ ആരംഭിച്ചിട്ടില്ല. അതീവഗൗരവകരമായ ഈ സാഹചര്യം കണക്കിലെടുത്ത് അടിയന്തിരമായി പാറകളും മണല്‍ച്ചാക്കുകളും എത്തിക്കുന്നതിന് യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിര നടപടിയുണ്ടാകണം. യോഗ തീരുമാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കണ്‍ട്രോള്‍ റൂം തുറക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും കൃത്യമായി ലഭ്യമാകുന്നില്ല. മഴക്കാലത്തോടനുബന്ധിച്ച് രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം മുന്നില്‍ക്കണ്ട് ആരോഗ്യവകുപ്പിന്റെ മെഡിക്കല്‍ ടീം ക്യാമ്പുകള്‍ സന്ദര്‍ശിക്കണം. കടലില്‍പ്പോകാന്‍ കഴിയാത്ത മല്‍സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായവും സൗജന്യ റേഷനും അടിയന്തിരമായി അനുവദിക്കണം. റവന്യൂ, ഫിഷറീസ്, ജലവിഭവ വകുപ്പ് മന്ത്രിമാര്‍ സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മില്‍മയുടെ 'ലോംഗ് ലൈഫ് മില്‍ക്കി'ന്റെ വിപണനോദ്ഘാടനം നിര്‍വഹിച്ചു

മില്‍മയുടെ 'ലോംഗ് ലൈഫ് മില്‍ക്കി'ന്റെ...

മില്‍മയുടെ പുതിയ അള്‍ട്രാ ഹൈ ടെംപറേച്ചര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ലോംഗ്...

സിപിഎമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുക്കാന്‍ സമരക്കാര്‍;...

സിപിഎമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി...

രാജകുമാരി: ചിന്നക്കനാലില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടില്‍കെട്ടാനെത്തിയ...

മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരിയില്‍ നികത്തില്‍...

കല്ലടയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്; ബസിന്റെ...

കല്ലടയുടെ തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ...

തിരുവനന്തപുരം: കല്ലട ബസില്‍ ഡ്രൈവര്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍...

സൗമ്യയ്ക്ക് യാത്രാമൊഴി: പൊലീസിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം...

സൗമ്യയ്ക്ക് യാത്രാമൊഴി: പൊലീസിന്റെ ഔദ്യോഗിക...

മാവേലിക്കര : വള്ളിക്കുന്നത്ത് കൊലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ സംസ്‌കാരം...

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയുടെ വിവരങ്ങളുമായി കേരളാ പോലീസ്

ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയുടെ വിവരങ്ങളുമായി...

തിരുവനന്തപുരം : ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മോട്ടോര്‍വാഹന നിയമപ്രകാരം ചുമത്താവുന്ന പിഴയും...

Recent Posts

മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ്...

ബന്തടുക്ക: മലയോര ഹൈവേയില്‍...

മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി തുടങ്ങി; ചൂരിത്തോട്...

ബന്തടുക്ക: മലയോര ഹൈവേയില്‍ തകര്‍ന്ന റോഡ് ശരിയാക്കാന്‍ നടപടി...

ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട...

നീലേശ്വരം: ഉത്തര കേരളത്തില്‍...

ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ ക്ഷേത്രമാകാനൊരുങ്ങി നീലേശ്വരം...

നീലേശ്വരം: ഉത്തര കേരളത്തില്‍ പ്രൗഢിയാര്‍ന്ന ഇരട്ട ഗോപുരമുള്ള ആദ്യ...

കാസറഗോഡ് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ...

കാസറഗോഡ്: കാസര്‍കോട് യൂണൈറ്റഡ്...

കാസറഗോഡ് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ പ്രചരണം : നിയമ നടപടിക്കൊരുങ്ങി...

കാസറഗോഡ്: കാസര്‍കോട് യൂണൈറ്റഡ് ഹോസ്പിറ്റലിനെതിരെ വ്യാജ പരാതിയുമായി ചില...

മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍...

ബന്തടുക്ക: മെക്കാഡം ടാറിങ്ങ്...

മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍ ആലട്ടി റോഡില്‍ വിള്ളല്‍

ബന്തടുക്ക: മെക്കാഡം ടാറിങ്ങ് നടന്നുകൊണ്ടിരിക്കുന്ന തെക്കില്‍ ആലട്ടി റോഡില്‍...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത;...

കാസര്‍ഗോഡ്: സംസ്ഥാനത്തെ വിവിധ...

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; കാസര്‍ഗോഡ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്

കാസര്‍ഗോഡ്: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത....

ജില്ലയില്‍ ഡിഫ്തീരിയ പടരുന്നു; ജാഗ്രതാ...

കാസര്‍കോട്:ജില്ലയില്‍ ഡിഫ്തീരിയ രോഗം...

ജില്ലയില്‍ ഡിഫ്തീരിയ പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവിഭാഗം

കാസര്‍കോട്:ജില്ലയില്‍ ഡിഫ്തീരിയ രോഗം പടരുന്നത് ആശങ്ക പരത്തുന്നു. ഡിഫ്തീരിയ...

Articles

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ...

കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം...

മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍...

നേര്‍ക്കാഴ്ച്ചകള്‍...  ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത...

അബ്ബാസ് മുതലപ്പാറ; സൗഹൃദത്തിന്റെ നിറവിളക്കായിരുന്നു

അബ്ബാസ് മുതലപ്പാറയുടെ മരണവാര്‍ത്ത മനസ്സിനെ ഉലയ്ക്കുകയായിരുന്നു.സത്യത്തില്‍ വിശ്വസിക്കുവാന്‍ പോലും...

എന്തു കൊണ്ടു തോറ്റു എന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍...

എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  വോട്ടെണ്ണാനിരിക്കെ, പരസ്പര...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... അത്രക്കു തൊട്ടുകൂടാത്തതായിരുന്നില്ല, ചരിത്രം...

  വോട്ടെണ്ണാനിരിക്കെ, പരസ്പര ആരോപണങ്ങളുമായി മുന്നണികള്‍ കിച്ചെു കീറുകയാണ്....

error: Content is protected !!