CLOSE
 
 
കാന്‍സറില്ലാത്ത യുവതിക്ക് കീമോ സംഭവം: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം
 
 
 

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

സ്വകാര്യ ലാബിന്റെ റിപ്പോര്‍ട്ട് വിശ്വസിച്ച് ക്യാന്‍സറില്ലാത്ത യുവതിയുടെ മാറിടത്തെ കീമോ തെറാപ്പിക്കു വിധേയമാക്കി സംസ്ഥാന ആരോഗ്യ വകുപ്പിനെ നാണം കെടുത്തുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്ത സംഭവത്തെക്കുറിച്ചാണ് ഇവിടെ നേര്‍ക്കാഴ്ച്ച സൂചിപ്പിക്കുന്നത്.

വേണ്ടത്ര സൗകര്യങ്ങളായിട്ടില്ലെങ്കിലും പതിവില്‍ നിന്നും വിഭിന്നമായി ഏറെ മാറ്റങ്ങള്‍ വന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി-കാസര്‍കോട് താലൂക്ക് ജനറല്‍ ആശുപത്രികളൊക്കെ ഇന്നും രോഗ നിര്‍ണയത്തിനു സ്വകാര്യ ലാബുകളെയാണ് വിശ്വാസത്തിലെടുക്കുന്നത്. കാഞ്ഞങ്ങാട് പട്ടണത്തില്‍ പ്രവര്‍ത്തിച്ചു വരുന്നതടക്കം കുമിഞ്ഞു പൊങ്ങിക്കൊണ്ടിരിക്കുന്ന മെഡിക്കല്‍ ലാബുകള്‍ക്ക് ഇന്ന് ചാകരയാണ്. മന്ത്രിയായിരന്ന ലോനപ്പന്‍ നമ്പാടന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ മെഡിക്കലല്ല, മേടിക്കലാണ് അവിടെ നടക്കുന്നത്. പല ലാബുകളും തികഞ്ഞ ലാഘവത്തോടെ മാത്രമാണ് സാമ്പിള്‍ പരിശോധനകളെ നോക്കിക്കാണുന്നത്. കോഴിയുടെ രക്തം കൊണ്ടു പോയി പ്രമേഹ പരിശോധന നടത്തിയതില്‍ ഫലം നിര്‍ണയിച്ച് സംസ്ഥാനത്തെ നാറ്റിയ സ്വകര്യ ലാബുകള്‍ വരെ നമ്മുക്കിടയിലുണ്ടായിട്ടുണ്ടെന്നതൊക്കെ പഴയോര്‍മ്മകള്‍.

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരിടത്തും വേണ്ടത്ര സാമ്പിള്‍ പരിശോധനാ സൗകര്യങ്ങളില്ല. ഉള്ളവയില്‍ തന്നെ കാലതാമസം നേരിടുന്നു. രോഗികള്‍ക്ക് സ്വകാര്യ ലാബുകളെ ശരണിക്കാതെ വേറെ മാര്‍ഗമില്ല. സ്വകാര്യ ലാബ് ലാഭക്കച്ചവടമാകുന്നത് അവിടെയാണ്.

രോഗമേതുമാകട്ടെ, ഒട്ടുമിക്ക ചികില്‍സക്കും സാമ്പിള്‍ പരിശോധന ഇന്ന് കര്‍ക്കശമാണ്. അതൊരു വരുമാന ശ്രോതസു കൂടിയാണ്. ആയിരം രൂപയെങ്കിലും പോക്കറ്റിലില്ലാതെ ഒരു സാധാരണ ക്ലീനിക്കിലേക്കു പോലും ഇന്ന് പനിയും കൊണ്ട് കയറിച്ചെല്ലാനൊക്കില്ല. സാധാരണക്കാര്‍ സര്‍ക്കാര്‍ ആശുപത്രികളെ ശരണം പ്രാപിക്കുന്നതിന്റെ മുഖ്യ കാരണമതാണ്. അവിടെയാണെങ്കില്‍ പലതിനു സാമ്പിള്‍ പരിശോധന നിര്‍ബന്ധം. സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ള പരിശോധനക്ക് കാലതാമസമെടുക്കും. മിക്ക പരിശോധനയും സ്വകാര്യ ഇന്നിന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ വെച്ചു നടത്തിയാല്‍ നന്നായിരിക്കുമെന്ന ഉപദേശവും കൂടി വന്നാല്‍ പിന്നെ രോഗികള്‍ക്ക് വേറെ വഴിയില്ലാതാവുന്നു. പല ലാബുകള്‍ക്കും ചാകരയാകുന്നതവിടെയാണ്. ചികില്‍സയുടെ അഭിവാജ്യ ഘടകമായി മാറിയ സാമ്പിള്‍ പരിശോധന ലാബിനേയും, ഡോക്റ്റര്‍മാരേയും ഒരു പോലെ സുഖിപ്പിക്കുന്ന ഒന്നാണ്. പല ലാബുകളുടേയും തലതൊട്ടപ്പന്മാര്‍ ഡോകറ്റര്‍മാര്‍ തന്നെ. സാമ്പിള്‍ റിപ്പോര്‍ട്ടുകളും ചികില്‍സാ പിഴവുകളും നമ്മുക്കിടയിലും സുലഭമാണെങ്കിലും വന്നു പെട്ട വിധിയോര്‍ത്ത് സഹിക്കുകയാണ് പലരും. ചിലവ മാത്രം മറനീക്കി പുറത്തു വരുന്നു എന്നു മാത്രം.

സംസ്ഥാനത്തെ ആരോഗ്യ മേഘലയെ അടിമുടി മാറ്റിക്കുറിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന നിയമസഭ തലപുകഞ്ഞാലോചിച്ചതിന്‍ ഫലമായി രൂപപ്പെട്ടതാണ് ‘ക്ലിനിക്ക് ഏസ്റ്റാബ്ലിഷ്മെന്റെ ബില്‍’. സംസ്ഥാനത്ത് ഇത് എന്നേ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. എന്നാല്‍ നിര്‍ഭാഗ്യമാവാം കാഞ്ഞങ്ങാട്ട് ഇതൊന്നും വിലപ്പോവുന്നില്ല. അധികൃതര്‍ക്ക് നിയമം നടപ്പിലാക്കി കൊള്ള അവസാനിപ്പിക്കാന്‍ വിമുഖത. ഓരേ ടെസ്റ്റുകള്‍ക്ക് സ്ഥാപനമേതായാലും നിശ്ചിത ചാര്‍ജ്ജ് ബില്ല് ഉറപ്പു വരുത്തുന്നു. എന്നാല്‍ ഇവിടെ പലയിടത്തും പല വിധ നിരക്കും, ഡിസ്‌കൗണ്ടുകളുമാണ്. ഡോക്റ്റര്‍മാര്‍ വാങ്ങുന്ന ഫീസില്‍ ഏകീകരണമുണ്ട്. അവിടെയൊക്കെ സര്‍ക്കാരിന് മൂക്കുകയറിടാന്‍ കഴിയും. ലംഘിച്ചാല്‍ 10000 രൂപ മുതല്‍ അഞ്ചു ലക്ഷം വരെ പിഴയും, അയോഗ്യതക്കും വ്യവസ്ഥയുണ്ട്. എന്നാല്‍ അവയൊക്കെ കാഞ്ഞങ്ങാട് ഇതൊക്കെ ബാലികേറാ മലകള്‍. പാവം ജനം, രോഗികള്‍ നിസ്സഹായര്‍. രോഗികളെ പിഴിഞ്ഞ് രക്തം ഉറ്റുന്നവരായി മാറിയിരിക്കുകയാണ് ഇവിടുത്തെ ആരോഗ്യരംഗം.

സ്വകാര്യ ലാബുകളിന്മേല്‍, സ്വകാര്യ ആശുപത്രികളിന്മേല്‍ ഈ നിയമം കാട്ടി ഒന്ന് വിരട്ടിയാല്‍ മാത്രം മതി, എല്ലാം ശരിയാകാന്‍. പക്ഷെ കാര്‍ട്ടുണില്‍ കുഞ്ചുക്കുറുപ്പ് പറഞ്ഞതു പോലെ ഇപ്പോള്‍ എല്ലാം ഇവിടെ ശ(ബ)രിയായിരിക്കുകയാണ്.

മേടിക്കല്‍ മാഫിയകളുടെ മേച്ചില്‍പ്പുറങ്ങള്‍ക്ക് തടയിട്ടേ മതിയാവു. നിയമം നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥര്‍ അതിനു തയ്യാറായില്ലെങ്കില്‍ പൊതുജനം ഇളകണം. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മിലാരും രോഗികളല്ലാത്തവരായില്ലല്ലോ. പരിദേവനങ്ങള്‍ക്കിടയിലും ജില്ലയിലെ ആദുരാലയങ്ങള്‍ക്ക് ശക്തി കൂടി. അതിലേക്ക് പിന്നീട് വരാം

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പൊളിച്ചു കളയരുത് ആ മതില്‍

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സമരമുറ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ്...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ് വ്യാജമരുന്നു...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക കാട്ടാന്‍...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ വൈദ്യുതി...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു. രക്തമുറയുന്ന...

Recent Posts

സി ഐ ടി യു...

പാലക്കുന്ന്:  സി ഐ...

സി ഐ ടി യു പാലക്കുന്ന് സംഘടിപ്പിച്ച ജില്ലാതല വടംവലി...

പാലക്കുന്ന്:  സി ഐ ടി യു പാലക്കുന്ന് സംഘടിപ്പിച്ച...

കാസര്‍കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 63...

കാസര്‍കോട് : കാസര്‍കോട്...

കാസര്‍കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 63 കാരന് പത്തുവര്‍ഷം കഠിന തടവും...

കാസര്‍കോട് : കാസര്‍കോട് ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 63...

കളിക്കിടെ പരിക്കേറ്റ കബഡിതാരം ഇബ്രാഹിം...

വെളളൂര്‍: കളിക്കിടയില്‍ ഗുരുതരമായി...

കളിക്കിടെ പരിക്കേറ്റ കബഡിതാരം ഇബ്രാഹിം അന്‍സിഫിനായി സ്വരൂപിച്ച ചികിത്സ ഫണ്ട്...

വെളളൂര്‍: കളിക്കിടയില്‍ ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം അന്‍സിഫിന്റെ ചികിത്സക്കായി...

ഉദയഗിരി കേന്ദ്രീയ വിദ്യാലയം -...

വിദ്യാനഗര്‍: കാസര്‍കോട് ബ്ലോക്ക്...

ഉദയഗിരി കേന്ദ്രീയ വിദ്യാലയം - സായൂജ്യം ഹൗസിംഗ് കോളനി റോഡ്...

വിദ്യാനഗര്‍: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പെടുത്തി...

പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന്...

രാജപുരം: പതിമൂന്നാമത് രാജപുരം...

പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായി: രാജപുരം സ്‌കൂൾ...

രാജപുരം: പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!