CLOSE
 
 
മനുഷ്യനെ ഒന്നായി കാണാന്‍ ആഹ്വാനം ചെയ്തു കൊണ്ട് ഈദുല്‍ ഫിത്തര്‍ വിടവാങ്ങി
 
 
 

നേര്‍ക്കാഴ്ച്ചകള്‍… 

ലോകമെമ്പാടുമുള്ള ഇസ്ലാം വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷത്തിന്റെ ലഹരി നുണയുകയായിരുന്നു. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നമ്മുടെ നാട്ടിലെ വീടുകളിലും ദേവാലയങ്ങളിലും ആഘോഷങ്ങള്‍ നടന്നു. പതിവിനു വിപരീതമായി പടക്കം പൊട്ടിച്ചും ആര്‍പ്പുവിളിച്ചുമുള്ള ആഘോഷ തിമിര്‍പ്പുകള്‍ ഇത്തവണ കുറവായിരുന്നു. കാഞ്ഞങ്ങാടും, നിലേശ്വരവും എന്നതുപോലെ കാസര്‍കോടും മിതത്വം പാലിച്ചു. ആഘോഷങ്ങളില്‍ മികച്ചു നിന്നത് ആത്മീയ പരിവേഷമായിരുന്നു. അനുഗ്രഹങ്ങളുടെ പെരുമഴക്കാലമായി മാറി പ്രത്യേകിച്ച് ഇത്തവണത്തെ ആഘോഷം. പുതിയ രാഷ്ട്രീയ രാഷ്ട്രീയേതര സാഹചര്യങ്ങളില്‍ കേരളത്തിലെ മാത്രമല്ല, ഭാരതത്തിലെമ്പാടും ഇസ്ലാം വിശ്വാസികള്‍ മാനവികതയുടെ മുല്യങ്ങള്‍ ഉയര്‍ത്തിപ്പിച്ചു കൊണ്ടായിരുന്നു ആഘോഷത്തെ സ്വീകരിച്ചത്.

ഏതുമതമായാലും അതിന്റെ ആണിക്കല്ലിരിക്കുന്ന മാതൃത്വത്തില്‍ തന്നെ പുഴുക്കുത്തു വീണിരിക്കുന്ന സാഹചര്യത്തില്‍ മിക്ക മസ്ജിദുകളിലും ഇവ ഓര്‍മ്മിച്ചു കൊണ്ടായിരുന്നു ശാന്തി സന്ദേശം കൈമാറിയത്. തിന്മക്ക് നിറം കിട്ടുന്ന, നന്മ വറ്റി വരണ്ടു പോകുന്ന വര്‍ത്തമാന കാലത്തെ ഓര്‍ത്തും, ധര്‍മ്മം നിലനില്‍ക്കാന്‍, അധര്‍മ്മത്തിനെതിരെ പൊരുതാന്‍ അല്ലാഹുലുള്ള വിശ്വാസം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാനുമുള്ള ശപദമേറ്റെടുത്തു കൊണ്ടാണ് പലയിടങ്ങളിലും പ്രഭാത പ്രാര്‍ത്ഥന അവസാനിച്ചത്. പത്ത് മാസം ചുമന്നു പെറ്റ മകളെ കാമുകനുമായുള്ള സുഖത്തിനു വേണ്ടി കൊന്നു കുഴിച്ചു മൂടുന്ന, പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു പോയതിനാല്‍ മക്കളെ കൊല്ലാകൊല ചെയ്യുന്ന, മാര്‍ക്ക് കൂടിപ്പോയതിന്റെ പേരില്‍ സ്വന്തം സഹോദരി-ഒരേ ചെടിയില്‍ വിരിഞ്ഞ രണ്ടു പൂക്കളിലൊന്നു മറ്റൊന്നിനെ കഴുത്തില്‍ ഷാല്‍ ചുറ്റി കൊന്നു കളഞ്ഞതും കേട്ട് നടുക്കം വിട്ടുമാറുന്നതിനു മുമ്പാണ് അതിജീവനത്തിന്റെ മാര്‍ഗം ആഹ്വാനം ചെയ്തു കൊണ്ട് ക്ഷമ കൈവിടാതെ ജിവിക്കാന്‍ പ്രേരിപ്പിക്കുന്ന ഈദുല്‍ഫിത്തര്‍ കടന്നു വന്നത്. മക്കള്‍ക്ക് രക്ഷകര്‍ത്താക്കളോടും തിരിച്ചും, ഭയഭക്തി അസ്തമിച്ചു പോയ പ്രത്യേക കാലത്തില്‍ സമാധാനത്തിനും ശാന്തിക്കും ഭംഗം വരുത്തും വിധം ഭയം നാടു ഭരിക്കുന്ന പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഈദുല്‍ഫിത്തര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സഹിഷ്ണുതയുടെ സനേദശത്തിനു ഇന്ന് നൂറുമടങ്ങ് പ്രാധാന്യമുണ്ട്.

ഒരുപന്തിയില്‍ ഒരുമിച്ചിരുന്നു ഒരു പാത്രത്തില്‍ ഉണ്ണുന്ന ഇസ്ലാമിന്റെ മഹത്തായ സന്ദേശത്തില്‍ പുഴുക്കുത്തു വീഴുന്ന പുതിയ സാഹചര്യത്തില്‍ മുല്യങ്ങളെ സംരക്ഷിച്ചു കാക്കേണ്ടതുണ്ട്. ബന്ധങ്ങളെ പണമെന്ന അളവുകോലുകൊണ്ടു നിശ്ചയിക്കുന്ന രീതി മറേണ്ടതുണ്ട്. കുടിയിറങ്ങിക്കൊണ്ടിരിക്കുന്ന കാരുണ്യവും, ദയയും തിരിച്ചു പിടിക്കേണ്ടതുണ്ട്. ആരാധനാലയങ്ങളില്‍ പോലും കൂട്ടക്കുരുതി നടക്കുന്ന കാലത്ത് കലാപത്തിനെതിരെ നമുക്ക് സ്വയം മതിലുകള്‍ തീക്കേണ്ടതുണ്ട്. ജാതിയുടേയും മതത്തിന്റേയും രാജ്യ താല്‍പ്പര്യങ്ങളുടേയും മറവില്‍ ഒടുങ്ങാത്ത കുരുതി നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇത്തവ വൃതാനു്ഠാനത്തിന്റെ സന്ദേശവുമായി റംസാന്‍ കടന്നു വന്നത്. നോയമ്പ് എന്നാല്‍ കേവലം വൃതം മാത്രമാല്ല, ഏറ്റവും നല്ല മനുഷ്യനെ സൃഷ്ടിക്കുന്ന പരിശീല പ്രകൃയ്യ കൂടിയാണെന്ന് പ്രവാചകന്‍ പറയുന്നു. ഇതുവരെ അവനവനില്‍ വന്നു പെട്ടിട്ടുള്ള ദുശീലങ്ങളില്‍ നിന്നുമുള്ള തിരിച്ചു പോക്ക് കൂടിയാണ് വൃതാനുഷ്ഠാനം. മറ്റുള്ളവര്‍ക്കു കൂടി ജീവിക്കാന്‍ അതു നമ്മെ പഠിപ്പിക്കുന്നു. അവ ഓരോന്നു ഒരാവര്‍ത്തി കൂടി ഓര്‍ത്തും ഓര്‍മ്മിച്ചും ശാന്തിയുടെ സന്ദേശമോതിയും ഈദുല്‍ഫിത്തര്‍ നമ്മെ തഴുകി കടന്നു പോയി.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പൊളിച്ചു കളയരുത് ആ മതില്‍

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സമരമുറ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ്...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ് വ്യാജമരുന്നു...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക കാട്ടാന്‍...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ വൈദ്യുതി...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു. രക്തമുറയുന്ന...

Recent Posts

സി ഐ ടി യു...

പാലക്കുന്ന്:  സി ഐ...

സി ഐ ടി യു പാലക്കുന്ന് സംഘടിപ്പിച്ച ജില്ലാതല വടംവലി...

പാലക്കുന്ന്:  സി ഐ ടി യു പാലക്കുന്ന് സംഘടിപ്പിച്ച...

കാസര്‍കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 63...

കാസര്‍കോട് : കാസര്‍കോട്...

കാസര്‍കോട് ആറുവയസ്സുകാരിയെ പീഡിപ്പിച്ച 63 കാരന് പത്തുവര്‍ഷം കഠിന തടവും...

കാസര്‍കോട് : കാസര്‍കോട് ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 63...

കളിക്കിടെ പരിക്കേറ്റ കബഡിതാരം ഇബ്രാഹിം...

വെളളൂര്‍: കളിക്കിടയില്‍ ഗുരുതരമായി...

കളിക്കിടെ പരിക്കേറ്റ കബഡിതാരം ഇബ്രാഹിം അന്‍സിഫിനായി സ്വരൂപിച്ച ചികിത്സ ഫണ്ട്...

വെളളൂര്‍: കളിക്കിടയില്‍ ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം അന്‍സിഫിന്റെ ചികിത്സക്കായി...

ഉദയഗിരി കേന്ദ്രീയ വിദ്യാലയം -...

വിദ്യാനഗര്‍: കാസര്‍കോട് ബ്ലോക്ക്...

ഉദയഗിരി കേന്ദ്രീയ വിദ്യാലയം - സായൂജ്യം ഹൗസിംഗ് കോളനി റോഡ്...

വിദ്യാനഗര്‍: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പെടുത്തി...

പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന്...

രാജപുരം: പതിമൂന്നാമത് രാജപുരം...

പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായി: രാജപുരം സ്‌കൂൾ...

രാജപുരം: പതിമൂന്നാമത് രാജപുരം ബൈബിൾ കൺവൻഷന് ഒരുക്കങ്ങൾ പൂർത്തിയായതായി...

Articles

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ...

പൊളിച്ചു കളയരുത് ആ മതില്‍

നേര്‍ക്കാഴ്ച്ചകള്‍...  എവിടെ കമ്മ്യൂണിസമുണ്ടോ അവിടെയൊക്കെ മതിലുകളുണ്ടായിട്ടുണ്ട്. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

error: Content is protected !!