CLOSE
 
 
സൗഹൃദ സന്ദര്‍ശകരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്ത് ഖത്തര്‍
 
 
 

ദോഹ: സൗഹൃദ സന്ദര്‍ശകരെയും വിനോദസഞ്ചാരികളെയും സ്വാഗതം ചെയ്ത് ഖത്തര്‍. വേനല്‍ക്കാലത്ത് ഉല്ലസിക്കാനും ഷോപ്പിങ് കാലത്തും ആഘോഷ വേളകളിലും രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ആഭ്യന്തര മന്ത്രാലയം ഇ-നോട്ടിഫിക്കേഷന്‍ സംവിധാനം തുടങ്ങി.

ഓഗസ്റ്റ് 16 വരെ വിദേശ സഞ്ചാരികള്‍ക്കും പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഖത്തര്‍ സന്ദര്‍ശനം സുഗമമാക്കുകയാണ് ഇ-നോട്ടിഫിക്കേഷന്റെ ലക്ഷ്യം. സഞ്ചാരികളോടുള്ള ഖത്തറിന്റെ തുറന്ന മനോഭാവവും സന്ദര്‍ശകരുടെ അനുഭവങ്ങള്‍ മെച്ചപ്പെടുത്തുന്നതും കൂടുതല്‍ ശക്തമാക്കാന്‍ സമ്മര്‍ ഇന്‍ ഖത്തറിനു കഴിയുമെന്ന് ആഭ്യന്തരമന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.

ദേശീയ ടൂറിസം കൗണ്‍സിലിന്റെ പങ്കാളിത്തത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. ഇതോടെ, എല്ലാ ലോക രാജ്യങ്ങളിലെ പൗരന്മാര്‍ക്കും സൗജന്യ ഓണ്‍ അറൈവല്‍ വീസ ലഭിക്കും. ഓഗസ്റ്റ് 16 വരെ വീസ ഓണ്‍ അറൈവല്‍ സൗകര്യത്തിന് www.qatarvisaservices.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. 24 മണിക്കൂറിനകം വീസ അനുമതി അറിയിപ്പ് ലഭിക്കും.

നേരത്തെ ഇന്ത്യ ഉള്‍പ്പെടെ 83 രാജ്യങ്ങള്‍ക്ക് സൗജന്യ വീസ ഓണ്‍ അറൈവല്‍ സൗകര്യം ആഭ്യന്തര മന്ത്രാലയം അനുവദിച്ചിരുന്നു. ഇത് ലഭിക്കാതിരുന്ന രാജ്യക്കാര്‍ക്ക് പുതിയ സംവിധാനം ഏറെ സഹായകമാകും. പ്രവാസികളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ആണെങ്കില്‍ മടക്ക ടിക്കറ്റ്, പ്രവാസിയുടെ കാലാവധിയുള്ള താമസാനുമതി രേഖ, ബന്ധുത്വ തെളിവ് എന്നിവ കൈവശമുണ്ടാകണം. മുന്‍ ഖത്തര്‍ പ്രവാസികള്‍ക്കും ഈ സൗകര്യം ലഭിക്കും. അവധി ആസ്വദിക്കാന്‍ ഇഷ്ടകേന്ദ്രമായി ഖത്തര്‍ തിരഞ്ഞെടുക്കുന്നവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ചെര്‍ക്കളം അബ്ദുല്ല സാഹിബ് സ്മൃതി സംഗമം അല്‍...

ചെര്‍ക്കളം അബ്ദുല്ല സാഹിബ് സ്മൃതി...

ദുബായ്: ജീവിതം കൊണ്ട് സംഭവബഹുലമായ അടയാളങ്ങള്‍ തീര്‍ത്ത് ശാശ്വതമായ ലോകത്തേക്ക്...

ഗോ എയറിന്റെ മസ്‌കറ്റ് - മുംബൈ സര്‍വീസ്...

ഗോ എയറിന്റെ മസ്‌കറ്റ് -...

മസ്‌കത്ത്: ബജറ്റ് വിമാന കമ്പനിയായ ഗോ എയറിന്റെ മസ്‌കത്ത്- മുംബൈ...

കുവൈത്തില്‍ സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞാല്‍ ഓരോ...

കുവൈത്തില്‍ സന്ദര്‍ശക വിസ കാലാവധി...

കുവൈത്ത് സിറ്റി: രാജ്യത്ത് സന്ദര്‍ശക വിസയിലെത്തി നിശ്ചിത സമയം കഴിഞ്ഞ്...

പൊടിപിടിച്ച കാറുകള്‍ പാര്‍ക്ക് ചെയ്താല്‍ 10,000 പിഴ;...

പൊടിപിടിച്ച കാറുകള്‍ പാര്‍ക്ക് ചെയ്താല്‍...

ദുബായ്: പൊടിപിടിച്ച കാറുകള്‍ വൃത്തിയാക്കാതെ പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്താല്‍ പിഴയടയ്‌ക്കേണ്ടിവരുമെന്ന്...

18 വയസിനു താഴെയുള്ളവര്‍ക്ക് ജൂലൈ 15 മുതല്‍...

18 വയസിനു താഴെയുള്ളവര്‍ക്ക് ജൂലൈ...

മനാമ : മാതാപിതാക്കള്‍ക്കൊപ്പം യുഎഇ സന്ദര്‍ശിക്കുന്ന 18 വയസിനു താഴെയുള്ളവര്‍ക്ക്...

Recent Posts

ബോവിക്കാനത്ത് മഴയില്‍ ജലസംഭരണി തകര്‍ന്ന്...

ബോവിക്കാനം: മഴയില്‍ ജലസംഭരണി...

ബോവിക്കാനത്ത് മഴയില്‍ ജലസംഭരണി തകര്‍ന്ന് ഒരേക്കറോളം കൃഷി നശിച്ചു; കൊടവഞ്ചി...

ബോവിക്കാനം: മഴയില്‍ ജലസംഭരണി തകര്‍ന്ന് ഒരേക്കറോളം കൃഷി നശിച്ചു....

മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ,...

നിലേശ്വരം: മൃഗസംരക്ഷണ വകുപ്പ്...

മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ, ക്ഷീരോല്‍പ്പാദക സഹകരണസംഘംങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ...

നിലേശ്വരം: മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ, ക്ഷീരോല്‍പ്പാദക സഹകരണസംഘംങ്ങള്‍...

നീലേശ്വരം നഗരസഭയും കുടുംബശ്രീ സി...

നീലേശ്വരം: നീലേശ്വരം നഗരസഭയും...

നീലേശ്വരം നഗരസഭയും കുടുംബശ്രീ സി ഡി എസ്സും ആയുഷ് പി...

നീലേശ്വരം: നീലേശ്വരം നഗരസഭയും കുടുംബശ്രീ സി ഡി എസ്സും...

പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍...

കാഞ്ഞങ്ങാട്: പ്രതിസന്ധി തറികളുടെ...

പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട രാമസ്വാമിക്ക് ഇപ്പോള്‍...

കാഞ്ഞങ്ങാട്: പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട...

കനത്ത മഴയെ തുടര്‍ന്ന് കാസറഗോഡ്...

കാസറഗോഡ്: കനത്ത മഴയെ...

കനത്ത മഴയെ തുടര്‍ന്ന് കാസറഗോഡ് ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍...

കാസറഗോഡ്: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!