CLOSE
 
 
എന്തു കൊണ്ടു തോറ്റു എന്ന് നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍…
 
 
 

നേര്‍ക്കാഴ്ച്ചകള്‍….

റാഡിക്കിലായുള്ള മാറ്റമല്ലെങ്കില്‍ പിന്നെ വേറെ എന്തു അന്തര്‍ധാരയായിരുന്നു സതീഷ് ചന്ദ്രന്റെ തോല്‍വിക്ക് കാരണ ഹേതു? ജനം വോട്ടു ചെയ്തില്ല, എന്ന ഒറ്റ വാക്കിലെ ഉത്തരം മാത്രം മതിയാകുമോ ആ പാര്‍ട്ടിക്ക് ആശ്വസിക്കാന്‍.

നാട്ടിനു മുമ്പേ, ഒന്ന് ഒന്നരമാസം മുമ്പെ തുടങ്ങിയതാണ് പ്രചരണം. പ്രചരണമെന്നാല്‍ ഒന്ന്-ഒന്നര പ്രചരണം. ആനയും അമ്പാരിയുമില്ലായിരുന്നുവെങ്കിലും അതിന്റെ ഗുമ്മുണ്ടായിരുന്നു. ബുത്തു കമ്മറ്റികള്‍ നിലവില്‍ വന്നിട്ട് തന്നെ വര്‍ഷം ഒന്നു കഴിഞ്ഞുവല്ലോ. അപ്പുറത്ത് ഉണ്ണിത്താന്റെ പക്ഷത്ത് ഇതൊന്നുമുണ്ടായില്ല. മാവേലി എക്സ്പ്രസിന് ഒരുനാള്‍ കാലത്ത് ഉണ്ണിത്താന്‍ കാസര്‍കോട് വണ്ടിയിറങ്ങി. മണ്ണും ചാരി നിന്ന പെണ്ണിനേയും അടിച്ചോണ്ടു പോയി. ഈ ചതി പ്രതീക്ഷിച്ചതല്ല സതീഷ് ചന്ദ്രന്‍. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു, മലപ്പുറം കത്തി, മിഷ്യന്‍ ഗണ്ണ്……പവനാഴി അങ്ങനെ ശവമായി.

തെരെഞ്ഞെടുപ്പുകളുടെ കാര്യത്തില്‍. ചില്ലറക്കാരല്ല സി.പി.എം. തെരെഞ്ഞെടുപ്പു കഴിഞ്ഞ അന്നു തന്നെ അവര്‍ക്കറിയാം കളത്തിനു പുറത്തോ അകത്തോ എന്ന്. അതിനുള്ള സംവിധാനം അവര്‍ക്ക് ബുത്തു തലം മുതലുണ്ട്. സ്ഥാനര്‍ത്ഥിയുടെ വിജയപരാജയങ്ങള്‍ മാത്രമല്ല, ഉറച്ച വോട്ട്, ഏതിരാളിയുടെ വോട്ട്, ആടിക്കളിക്കുന്ന വോട്ട്, ജനാധിപത്യ വോട്ട് എന്ന ഓമനപ്പേരിലുള്ള കള്ളവോട്ട് എല്ലാറ്റിനുമുണ്ട് കിറു കൃത്യമായ കണക്ക്. അവര്‍ക്ക് മാത്രമറിയുന്ന ഒരു എക്സിറ്റ് പോളാണത്. തെരെഞ്ഞെടുപ്പ് കഴിഞ്ഞ രണ്ടാം ദിവസം കണക്കുകള്‍ ഒത്തു നോക്കിയതിനു ശേഷം സതീഷ് ചന്ദ്രന്‍ പത്രങ്ങളെ വിളിച്ചു പറഞ്ഞു. ‘ഞാന്‍ ഒരു ലക്ഷം വോട്ടിനു ജയിക്കും. അതില്‍ കൂടുതലായാല്‍ അത് ന്യൂനപക്ഷങ്ങള്‍ തരുന്ന ബോണസായി കണക്കാക്കിക്കോളു… ‘ദേശാഭിമാനി അടക്കം അതു റിപ്പോര്‍ട്ടു ചെയ്തു. പിന്നെ ഉമ്മന്‍ ചാണ്ടി പറയാറുള്ളതു പോലെ
‘ ഇതെങ്ങനെ സംഭവിച്ചു…. എപ്പോ സംഭവിച്ചു….’

വിചാരിച്ച വോട്ട് ഒരിടത്തുമില്ലെന്ന് പറഞ്ഞു പോയാല്‍ പോരല്ലോ. സുനാമി വന്നാല്‍ പോലും കുലുങ്ങാത്ത മടിക്കൈ കുലുങ്ങി, ബേഡകവും കുറ്റിക്കോലും കൊഞ്ഞനം കുത്തി. കാലിനടിയിലെ മണ്ണ് സ്ഥാനാര്‍ത്ഥിയുടെ സ്വന്തം തട്ടകത്തില്‍ നിന്നു വരെ ഒലിച്ചു പോയി. ഉദുമ എം.എല്‍എയുടെ സ്വന്തം മണ്ഡലത്തിലെ യമകണ്ഡന്‍ തോല്‍വി സഹിക്കാം, പക്ഷെ സ്വന്തം ബുത്തിലും ഇങ്ങനെയായാലോ. ഉദുമാ ഏരിയാ സെക്രട്ടറി മണികണ്ഠന്റെ സ്വന്തം ബുത്തില്‍ നിയമസഭയില്‍ കെ. സുധാകരന് ലഭിച്ചത് 99ങ്കില്‍ ഉണ്ണിത്താന് 213. പോരേ പൂരം. നുറു തികയ്ക്കാന്‍ എന്നും പാടുപെടാറുള്ള കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ ബൂത്തില്‍ ഉണ്ണിത്താന് 182 വോട്ട്. കാവി കണ്ടാല്‍ വിറളി പിടിക്കുന്ന ആലക്കോട്ടെ ബുത്തില്‍ നിന്നും ബി.ജെ.പിക്ക് 102 വോട്ടു കിട്ടിയെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക. ചില സത്യങ്ങള്‍ അങ്ങനെയാണ് വലിയ പ്രഹരങ്ങളായിരിക്കും തരിക.

പണ്ടു കാലത്തൊക്കെ പാര്‍ട്ടിയുടെ ബ്രാഞ്ച് എന്നാല്‍ അതാത് പ്രദേശത്തെ ജനായത്ത കോടതികളായിരുന്നു. നീതിന്യായ കോടതിയില്‍ തെളിവുകളും നിയമങ്ങളുമായിരുന്നു പ്രസക്തമെങ്കില്‍ പാര്‍ട്ടി കോടതികളില്‍ അതിനെക്കാളുമപ്പുറം സാധാരണക്കാരന്റെ വേദനകളും പരിദേവനങ്ങളും അളന്നു മുറിച്ചു നോക്കിയായിരുന്നു വിധി പറിച്ചില്‍. ഇന്ന് ആ സ്ഥിതി മാറി. ഒരു കത്തു കിട്ടിയാല്‍ ബ്രാഞ്ചില്‍ ചര്‍ച്ച പോട്ടെ, പൊട്ടിച്ചു നോക്കാറുപോലുമില്ല. ന്യൂനപക്ഷ ഏകീകരണവും, ശബരിമലയുമാണ് കാരണമെന്ന് കണ്ട് ആശ്വസിച്ചിരിക്കുന്ന പാര്‍ട്ടിയിരിക്കുന്നിടത്തില്‍ നിന്നും മണ്ണ് ഒലിച്ചു പോകുന്നത് കണ്ടില്ലെന്ന് നടിക്കുന്നു. തിട്ടപ്പെടുത്തിയ കണക്കുകളില്‍ നിന്നും ബൂത്ത് സെക്രട്ടറി പോലുമറിയാതെ വോട്ടു മാറുന്നു. ഇതെന്തു ചാത്തന്‍ സേവ.

ഗ്രാമങ്ങളിലെ അന്തര്‍സരണികളില്‍ രുപപ്പെടുന്ന പ്രാദേശിക കലാപങ്ങള്‍, റോഡുമുതല്‍ നടവഴി വരെയുള്ള പ്രശ്നങ്ങള്‍, കുടിവെള്ളം മുതല്‍ കയ്യൂക്കുള്ളവന്‍ നിയമം ലംഘിച്ചു കുഴല്‍ക്കിണര്‍, വഴി തടയുന്നവന് ചൂട്ടു പിടിക്കുന്നതും, തൊഴിലാളികളുടെ അവകാശങ്ങളില്‍ നിന്നും വീതം പറ്റുന്നതും, എന്നു വേണ്ട പാര്‍ട്ടി സ്ഥിരമായി ഇടപെടാറുള്ള ദൈനംദിന പ്രശ്നങ്ങളില്‍ ഇടപെടാതേയും ഇടപെട്ടാല്‍ അതു കള്ളനു കഞ്ഞിവെക്കലാവുകയും ചെയ്യുന്നിടങ്ങളിലെല്ലാം വോട്ടു ചോര്‍ന്നു.

സി.പി.എമ്മിനു ഇന്ന് മുന്നോട്ടു വെക്കാവുന്ന എറ്റവും ഉയര്‍ന്ന നിലവാരമുള്ള സ്ഥാനാര്‍ത്ഥിയാണ് സതീഷ് ചന്ദ്രന്‍. എന്നാല്‍ ജൈവശാസ്ത്രപരമായി സഖാവിന്റെ പൊതു സംസാരത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ധാര്‍ഷ്ട്യം തൂത്താല്‍ പോകുന്നതല്ലല്ലോ. എന്നാല്‍ വോട്ടര്‍മാര്‍ ഒന്നു തൂത്തുനോക്കി. ഫലം തോല്‍വി. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ കുറ്റിക്കോലില്‍ വളര്‍ന്ന വിഭാഗീയത ജില്ലയുടെ മോസ്‌ക്കോയില്‍ – മടിക്കൈ – പയറ്റിയ അടവു നയങ്ങളും ബുത്തുകള്‍ ഓട്ടക്കലം പോലെ ചോര്‍ച്ചയുള്ളതാക്കി. നീലേശ്വരത്തെ ഓട്ടോ സ്റ്റാന്റ് എന്ന പ്രത്യയശാത്രത്തിന്റെ ഉരക്കല്ലില്‍ കരികലക്കി ഒഴിച്ചപ്പോള്‍ ഓര്‍ക്കണമായിരുന്നു തിരിച്ചുകടിക്കുമെന്ന്.

ജില്ലാ സെക്രട്ടറിയാകുന്ന വേളകളില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ കത്തുമായി സമീപിക്കുന്നവരോടുള്ള സമീപനം മുലം കാര്യം സാധിച്ചവര്‍ക്കു പോലും സെക്രട്ടറിയോടു ഉള്ളില്‍ നീരസമുണ്ടായി. ജാതി നോക്കാത്ത, മതം നോക്കാത്ത പാര്‍ട്ടിയുടെ കഴിഞ്ഞ ജില്ലാ സമ്മേളനത്തിന്റെ കൊടിയിറങ്ങിയപ്പോള്‍ ജനം കരുതി വെച്ചു. ജില്ലാ കമ്മറ്റിയിലേക്ക് ഒരു വി.പി.പി. മുസ്തഫ മാത്രം മതിയാകില്ല, ചെറുവത്തൂരില്‍ നിന്നുമുള്ള പി.സി സൂബൈദയെ എങ്കിലും ന്യൂനപക്ഷത്തിന്റെ കേന്ദ്രീകരണത്തിനായി ജില്ലാ കമ്മറ്റിയില്‍ ചുമതല കൊടുക്കുമെന്ന് കരുതി. എന്നാല്‍ പിണറായി പറയാറുള്ളതു പോലെ ഒരു ചുക്കും സംഭവിച്ചില്ല. ന്യൂനപക്ഷങ്ങളിലെ ഇടതു അനുഭാവികള്‍ വെറും വോട്ടു കുത്തു യന്ത്രം മാത്രമാണ് പാര്‍ട്ടിക്ക്. ഇത്തവണ അതുണ്ടായില്ല. അതാണ് സംസ്ഥാന കമ്മറ്റി പറയുന്ന ന്യൂനപക്ഷ ധ്രൂവീകരണം.

ഇത്തരം സംഭവ പരമ്പരകളുടെ ഭാണ്ഡക്കെട്ടുകള്‍ നേര്‍ക്കാഴ്ച്ചകള്‍ക്കു മുമ്പില്‍ കൂമ്പാരമായിട്ടുണ്ട്. പലരും കൊണ്ടു വന്നിട്ടവയാണ്. ഇനിയും മാറാന്‍ തയ്യാറാകാന്‍ കൂട്ടാക്കാത്ത പാര്‍ട്ടി മാറ്റത്തിനായി ശ്രമിക്കുമെന്ന് കരുതുന്നവരാണ് അതില്‍ പലരും. അവയിലേക്ക് ഒക്കെ നമുക്ക് വരാം. പിന്നീട്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ്...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ് വ്യാജമരുന്നു...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക കാട്ടാന്‍...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ വൈദ്യുതി...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു. രക്തമുറയുന്ന...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര ജയിലിലെത്തിയപ്പോള്‍...

Recent Posts

60-ാം കേരള സ്‌കൂള്‍ കലോത്സവം:...

കാസറഗോഡ് : കലോത്സവ...

60-ാം കേരള സ്‌കൂള്‍ കലോത്സവം: ഔദ്യോഗിക പ്രചരണ വീഡിയോ പ്രകാശനം...

കാസറഗോഡ് : കലോത്സവ പ്രചരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റി പുറത്തിറക്കുന്ന...

ചെറു പനത്തടി സെന്റ് മേരിസ്...

രാജപുരം:ചെറു പനത്തടി സെന്റ്...

ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ 'പോളി...

രാജപുരം:ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍...

ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍...

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ...

ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍ അതിയാമ്പൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഭജന...

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍...

മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍...

മലാംകുന്ന്: മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ്...

മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി...

മലാംകുന്ന്: മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ...

അതിഞ്ഞാലില്‍ പ്രമേഹദിന ബോധവത്കരണ റാലിയും...

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക...

അതിഞ്ഞാലില്‍ പ്രമേഹദിന ബോധവത്കരണ റാലിയും സൗജന്യ പരിശോധനയും 14ന്

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കല്‍ ഫോര്‍ട്ട്...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!