CLOSE
 
 
നാടകം അദ്ദേഹത്തിനു ഒരു നവോദ്ധാന പ്രവര്‍ത്തനമായിരുന്നു: രസികശിരോമണി, മലബാര്‍ ചാര്‍ലിചാപ്ലിന്റെ ചരമാദിനാചരത്തിനൊരു സ്മരണാജ്ഞലി
 
 
 

ഇങ്ങനെയൊരാള്‍ ഇവിടെ, നമ്മുടെ വീട്ടുമുറ്റത്ത് ജീവിച്ചിരുന്നുവെന്ന് പുതിയ ലോകം വേണ്ടെത്ര മനസിലാക്കിയിരുന്നില്ല.
മാപ്പ്.

നാടക കലയിലെ ചരിത്രശില്‍പി, ഹാസ്യകലയിലൂടെ ദേശീയ സ്വാതന്ത്ര പ്രസ്ഥാനത്തില്‍, കേരളഗാന്ധി കെ. കേളപ്പനോടൊപ്പം ഓടിനടന്ന പോരാളി, അഭിനയ കലയില്‍ പാകം തികഞ്ഞ് സഹസ്രമുഖനെന്ന പേര്‍ സജ്ഞയനാല്‍ സമ്പാദിച്ച കോമന്‍ നായര്‍, പിന്നീട് രസികശിരോമണി പട്ടം ലഭിച്ച കോമന്‍നായരുടെ ജന്മദിനമയിരുന്നു് മെയ് 19. വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ കടന്നു പോയ ആ കലാജീവിതത്തിന്റെ ശേഷിപ്പുകള്‍ അന്വേഷിച്ച് 85 തികഞ്ഞ മകന്‍ ഗോപിനാഥിനെ കാണാന്‍ ചെന്നതായിരുന്നു.

വയല്‍ക്കരയില്‍, മേലാങ്കോട്ടു ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിനോടോരം ചേര്‍ന്ന് ചെറിയൊരു വീട്. മഹാകവി പി. തന്റെ തന്റെ ആത്മകതയില്‍ പറഞ്ഞതു പോലെ പച്ചനോട്ടുകള്‍ നിരത്തിവെച്ച് ടാറിട്ട റോഡുകള്‍ തലങ്ങും വിലങ്ങും വളഞ്ഞു പിരിഞ്ഞോടുന്നു. പാതയോരത്ത് മുത്തമകന്‍. 85 തികഞ്ഞു. നാടക രംഗത്ത് അതികായകനായിരുന്നു ഇങ്ങനെയൊരാളേക്കുറിച്ചുള്ള അന്യേഷണത്തിനായി ഇത്രയും താമസിച്ചതിലുള്ള ജ്യാള്യതയോടെ മുറ്റം കടന്നു ചെന്നു. ഇരു കൈകളും നീട്ടി സ്വീകരിച്ചു.

2002ലായിരുന്നു അദ്ദേഹത്തിന്റെ ജന്മശതാബ്ദി. കാഞ്ഞങ്ങാടിലെ പൗരാവലി നിറഞ്ഞ മനസോടെ രാപകല്‍ ആഘോഷിച്ചു. എട്ടു മക്കളും പങ്കാളികളായി. അന്ന് പരിപാടി ഉല്‍ഘാടനം ചെയ്തു കൊണ്ട് സുകുമാര്‍ അഴീക്കോട് പറഞ്ഞുവത്രെ. ‘ഇവിടെ നിന്നും നാം നോക്കിക്കാണുന്ന സഹ്യപര്‍വ്വതസാനുക്കളിലൊന്നാണ് രസികശിരോമണി കോമന്‍ നായര്‍. മഹാക്കവി പി.യേയും, വിദ്വാന്‍ പി. കേളുനായരേയും, എ.സി കണ്ണന്‍ നായരേയും സി.പി. ശ്രീധരനേയും മറ്റും കൂട്ടത്തില്‍ അദ്ദേഹം അനുസ്മരിച്ചിരിക്കണം.

വിദ്വാന്‍ പി. കേളനായര്‍ ഉയര്‍ത്തിപ്പിടിച്ച നാടക പ്രസ്ഥാനത്തിലൂടെ കേരളത്തിലങ്ങു നിന്നിങ്ങോളം സഞ്ചരിച്ച്, ഒടുവില്‍ കെ.പി.എ.സിയിലൂടെ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിച്ച നവോദ്ധാന ആശയത്തിന്റെ പ്രചാരകനായി നാടു നീളെ അദ്ദേഹം സഞ്ചരിച്ചു. നുറുക്കണക്കിനു വേദികളില്‍ നാടകം അവതരിപ്പിച്ചു. നടനം എന്ന കല നില്‍പ്പിലും ഇരുപ്പിലും നടപ്പിലും ആ ദേഹത്തെ പ്രകാശമാനമാക്കി. അംഗ ചലനങ്ങള്‍ വാചാലങ്ങളായി. അവയില്‍ ഹാസ്യത്തിന്റെ നിരുറവ ഊറി വന്നു.

ഗുരുവായുര്‍ സത്യാഗ്രഹ സമരപ്പന്തലില്‍ പാക്കനാര്‍ എന്ന നാടകം തയ്യാറാക്കി അവതരിപ്പിക്കാനിടയായ സംഭവത്തേക്കുറിച്ച് കാഞ്ഞങ്ങാടു നിന്നും പ്രസിദ്ധീകരിച്ചു വന്നിരുന്ന പ്രസ്ഫോറം സായാഹ്ന ദിനപത്രം (2010 ഡിസംബര്‍ 10) ഈ അര്‍ത്ഥത്തില്‍ അനുസ്മരിക്കുന്നു.

പാക്കനാര്‍ എന്ന നാടകവും അതിലെ കഥാപാത്രത്തിലൂടെയും കോമന്‍ നായര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുല്യങ്ങള്‍ എ.കെ.ജിക്ക് നന്നേ പിടിച്ചു. ഇതു കണിശമായും ഗുരുവായൂര്‍ സത്യാഗ്രഹ പന്തലില്‍ അവതരിപ്പിക്കണമെന്നായി. എന്നാല്‍ സമര നേതാവ് കെ. കേളപ്പന് ചെറിയ നീരസം. ഒടുവില്‍ കേളപ്പനറിയാതെ എ.കെ.ജി ഒരുക്കം കൂട്ടി. കോമന്‍ നായരെ വരുത്തി. റിഹേര്‍സല്‍ ആരംഭിച്ചു. എ.കെ.ജിയായിരുന്നു പാക്കനാര്‍. മേക്കപ്പിട്ടത് കോമന്‍ നായര്‍. നാടകം കഴിഞ്ഞിട്ടും ആ പാക്കനാര്‍ തന്റെ കൂടപ്പിറപ്പിനേപ്പോലുള്ള എ.കെ.ജിയായിരുന്നുവെന്ന് കേളപ്പനു പോലും മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. അത്രക്ക് കേമത്തമുണ്ടായിരുന്നു കോമന്‍ നായരുടെ മേക്കപ്പിന്. ഒരു വര്‍ഷത്തിലേക്ക് വേണ്ട മേക്കപ്പ് സാധനങ്ങള്‍ ചെന്നെ, അന്നത്തെ മദിരാശിയില്‍ ചെന്ന് ഒരുമിച്ച് വാങ്ങി കൊണ്ടു വന്നു സൂക്ഷിക്കുമായിരുന്നു അച്ചനെന്ന് മുത്തമകന്‍ ഗോപിനാഥ് ഓര്‍ക്കുന്നു.

കോമന്‍ നായരുടെ മേക്കപ്പിന്റെ മികവിനേക്കുറിച്ച് മറ്റൊരു അവസരത്തില്‍ പ്രസ്ഫോറം പത്രിക ഇങ്ങനെ വിവരിക്കുന്നു. എ.കെ.ജി ഒളിവില്‍ കഴിയുന്ന കാലം. കാഞ്ഞങ്ങാട് വിദ്വാന്‍ പി. കേളു നായരുടെ വസതിയില്‍ വന്നു എന്തോ രസഹ്യ യോഗം സംഘടിപ്പിക്കുന്നതായി ബ്രിട്ടീഷ് പോലീസിനു വിവരം ലഭിച്ചു. വീടു വളഞ്ഞു. പിടിക്കപ്പെടുമെന്ന് ഉറപ്പായി. ഗന്ത്യന്തരമില്ലാതെ വന്നപ്പോള്‍ എ.സി. രഹസ്യമായി ആളെവിട്ട് കോമന്‍ നായരെ വരുത്തി. എ.കെ.ജിയെ കൂളായി വിട്ടില്‍ നിന്നും ഇറക്കി കൊണ്ടു വരാന്‍ മേക്കപ്പ് വിരുതു കൊണ്ട് സാധിച്ചു. കള്ളിമുണ്ടും ബനിയനുമിട്ട്, മുടി പാടെ വടിച്ച് മൊല്ലാക്ക വേഷത്തിലായിരുന്നു അന്ന് പത്തായപ്പുരയില്‍ നിന്നും എ.കെ.ജി രക്ഷപ്പെട്ടത്. നിമിഷങ്ങള്‍ കൊണ്ട് ആളെ മാറ്റാനുള്ള കോമന്‍ നായരുടെ വൈഭവത്തേക്കുറിച്ചു പറയാനിങ്ങനെ ഒട്ടനവധി കഥകളുണ്ട് ചരിത്രത്തില്‍.

‘കള്ളിന്റെ തള്ള്’എന്ന പേരില്‍ സ്വന്തമായി ഹാസ്യനാടകമെഴുതി സ്വന്തം നാട്ടുകാരേയും കുട്ടികളേയും ഉള്‍പ്പെടുത്തി രംഗത്തവതരിപ്പിച്ചപ്പോഴാണ് കെ. കേളപ്പന്‍ തന്നെ അടുത്തറിയുന്നതെന്ന് സി.പി. ശ്രീധരന്‍ 1964 മാര്‍ച്ച് 28നെഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞു വെക്കുന്നു. കള്ളിന്റെ അമിത പ്രയോഗം നിമിത്തം ഒരു കുടുംബം എത്തിച്ചേര്‍ന്ന ദുര്യോഗമെന്ന ഗൗരവകരമായ പ്രതിപാദ്യത്തെ ഹാസ്യരൂപേണ അവതരിപ്പിച്ച് മിടുക്കു കാണിച്ചതോടെ അതുവരെ അധ്യാപകനായി മാത്രം അറിയപ്പെട്ടിരുന്ന കോമന്‍ നായര്‍ കേളപ്പനിലൂടെ കേരളമറിയാനിടയായി. മദ്യവര്‍ജ്ജന പ്രസ്ഥാനത്തിന്റെ വരവിലേക്ക് ഫണ്ടു ശേഖരിക്കന്‍ പിന്നീട് ഈ നാടകം പലവൂരു അരങ്ങു തകര്‍ത്തു.

കെ. മാധവേട്ടന്‍ തന്റെ പുസ്തകത്തില്‍ പറയുന്നതിങ്ങനെ. ഗുരുവായുര്‍ സത്യാഗ്രഹ സമരത്തില്‍ കോമന്‍ നായരുണ്ടായിരുന്നു. പാക്കനാര്‍ എന്ന നാടകത്തിലുടെ സത്യാഗ്രഹാശയങ്ങള്‍ പുറത്തേക്കൊഴുക്കാനും, ആവേശം പകരാനും സാധിച്ചു. ജാതിക്കെതിരേയും, തൊട്ടുകൂടായ്മക്കെതിരെയും നാടകം കയര്‍ത്തപ്പോള്‍ ജനം ആവേശഭരിതരായി.

കോമന്‍ നായരുടെ ബഹുമുഖ പ്രതിഭ തിരിച്ചറിഞ്ഞ ഹാസ്യ സാമ്പ്രാട്ട് സഞ്ചയന്‍ തന്റെ ‘വിശ്വരൂപം’ മാസികത്തില്‍ ഇങ്ങനെ എഴുതി.
‘രസികശിരോമണി കോമന്‍ നായര്‍ മലബാറിലെ ചാര്‍ളി ചാപ്ലിന്‍’

പിന്നൊരു സംഭവമുണ്ടായത് സായാഹ്ന ദിനപത്രിക ഇങ്ങനെ വിശദീകരിക്കുന്നു.

കാസര്‍കോട് താലൂക്ക് മലബാറില്‍ ലയിപ്പിക്കാന്‍ പ്രക്ഷോഭം നടക്കുന്നു. ഓട്ടം തുള്ളലുകാരനായി സറ്റേജില്‍ കോമന്‍ നായര്‍. വേദിയില്‍ ജനം തടിച്ചു കൂടിയിരിക്കുന്നു. സ്വയം ചിട്ടപ്പെടുത്തിയ ഓട്ടന്‍ തുള്ളലിന്റെ ഈരടികള്‍ പാടി ആടിത്തുടങ്ങി. അന്ന് ജനം ബഹുമാനിച്ചു ആദരിച്ചു പോന്നിരുന്ന എ.സി.യും, കെ.ടി. കുഞ്ഞിരാമന്‍ നമ്പ്യാരും, ബാരിസ്റ്റര്‍ എം.കെ. നമ്പ്യാരും മറ്റും മുന്‍ വരിയില്‍. സാമുഹ്യ നിന്ദക്കെതിരെയുള്ള ചാട്ടവാറായി ഓട്ടം തുള്ളല്‍. അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടായി. പലരുടേയും തല താഴ്ന്നു. ജനം ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. കണ്ണു കൊണ്ടും ചുണ്ടു കൊണ്ടും പുരികം കൊണ്ടു പോലും ജനത്തെ ചരിപ്പിച്ചുന്മാദവത്തനാക്കാന്‍ അച്ചനു സാധിച്ചിരുന്നുവെന്ന് മകന്‍ ഗോപിനാഥ് അനുസ്മരിക്കുന്നു.

നടന വൈഭവം കൊണ്ട് പലവിധ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. എടുത്തു പറയേണ്ട ഒരാളാണ് മലയാള സിനിമയിലെ വിസ്മയം എസ്.പി. പിള്ള. ഒരു പക്ഷെ മലബാറുകാരനായിരുന്നില്ലായിരുന്നുവെങ്കില്‍ മലയാള സിനിമാ ലോകത്തെ ജഗതി ശ്രീകുമാറായി മാറാന്‍ കഴിഞ്ഞേനെ. കഴിവില്ലായ്മയല്ല, സാഹചര്യങ്ങളുടെ പൊരുത്തക്കേടു മാത്രമായിരിക്കണം ആ സൗഭാഗ്യത്തിനു തടസം.

മഹാക്കവി വള്ളത്തോളിന്റെ ശഷ്ടിപൂര്‍ത്തി അങ്ങ് മദിരാശിയില്‍. പരിപാടി അവതരിപ്പിക്കാന്‍ ക്ഷണമുണ്ടായി. ഒറ്റ മുഖം കൊണ്ട് ഒമ്പത് വ്യത്യസ്ഥ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് കാണികളെ വിസ്മയിപ്പിച്ച രാവ്. സദസ് അല്‍ഭുതം കൂറി. ഒമ്പതു മുഖങ്ങളും ഒറ്റയാളിന്റേതെന്ന് തിരിച്ചറിയാന്‍ വള്ളത്തോളിനു പോലും സാധിച്ചില്ല. അഭിനയത്തിന്റെ ശ്രീകോവിലായ കോമന്‍ നായര്‍ പിന്നീട് അറിയപ്പെട്ടത് ‘സഹസ്രമുഖന്‍’ എന്ന പേരില്‍.

സി.പി.ശ്രീധരന്‍ 1964 മാര്‍ച്ച് 28ന് മനോരമയില്‍ ഇങ്ങനെ എഴുതി.

കോമന്‍ നായരെ കേരളത്തിന്റെ വിദൂക്ഷക സാമ്പാട്ടായി പ്രഖ്യാപിക്കണം. വാക്കിലും നോക്കിലും ഹസ്യം തുളുമ്പിയിരുന്ന അദ്ദേഹത്തെ കൈപിടുച്ചുയര്‍ത്താന്‍ വേണ്ടത്ര ആരവങ്ങളില്ലാതെ പോയി. അത് മലബാറിന്റെ ദുര്യോഗം.

2018 ഡിസംബര്‍ 27ന് മേലാങ്കോട്ട് വെച്ചു നടന്ന സാഹിത്യ സ്പര്‍ശം പരിപാടിയില്‍ പങ്കെടുക്കവെ ഇ.പി. രാജഗോപലന്‍ ഇങ്ങനെ പറഞ്ഞു.
കുട്ടിക്കാലങ്ങളിലെ അത്ഭുത കാഴ്ച്ചകള്‍ നുകര്‍ന്നു കൊണ്ടാണ് മനുഷ്യന്‍ പിന്നീടുള്ള ജീവിതം താണ്ടുന്നത്. രസികശിരോമണി മലബാര്‍ ചാപ്ലിന്റെ വീട്ടിലിരുന്നു അവര്‍ ഒരുപിടി സാഹിത്യ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കാനെത്തി. പല വിദ്യാര്‍ത്ഥികളും നാടകവും കഥയുമെഴുതി.

സ്‌കൂള്‍ മാഷായി ജോലി ലഭിച്ചതിനു ശേഷം ട്രെനിങ്ങിന് കണ്ണുരില്‍ ചെന്നപ്പോഴാണ് ആ സംഭവമുണ്ടായത്. ട്രെനിങ്ങ് പീരീഡിലെ രാവുകള്‍ നാടകരാവുകളായി മാറിയ കാലം. ട്രെനിങ്ങ് കഴിഞ്ഞ് പൊതു പരീക്ഷ നിശ്ചയിച്ചതിനു തലേന്നാണ് സംഭവം. കോഴിക്കോട് കളിയുണ്ട്. കേളപ്പന്റെ കുറിപ്പുമായി ഒരാളെത്തുന്നത് തലേന്ന്. പ്രിന്‍സിപ്പലിനോട് അനുമതി തേടി. അയാള്‍ സമ്മതിച്ചില്ല. അങ്ങാടിപ്പയ്യിനേപ്പോലെ അലയാന്‍ ഒക്കില്ല. പരീക്ഷയില്‍ തോറ്റാല്‍ തൊഴില്‍ പോകും. കേരളം പരിഹസിക്കും. കൂട്ടാക്കിയില്ല. പുറപ്പെട്ടു. രാത്രി കളി കഴിഞ്ഞ് അപ്പോ തന്നെ തിരിച്ചു വണ്ടി കേറി. രാവിലെ നേരെ പരീക്ഷാ ഹാളിലേക്ക്. പരീക്ഷ പാസായി. പ്രിന്‍സിപ്പാല്‍ വൈതീശ്വര ഐയ്യര്‍ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് പറഞ്ഞുവത്രെ
അങ്ങ് വെറും കോമന്‍ നായരല്ല, രസികശിരോമണി കോമന്‍ നായര്‍. സജ്ഞയന്‍ വിളിപ്പേരു നല്‍കിയതു പോലെ മലബാറിലെ ചാര്‍ലി ചാപ്ലിന്‍.
ആമ്പല്‍പ്പൂക്കളുടെ താവളമായ അരയിപ്പുഴയുടെ ഓരത്ത് ഇന്നും ആ നടന്റെ സാമിപ്യം കാണാം. പച്ചോലകളുടെ കുറുകലില്‍ വരെ നമുക്കതിന്റെ മര്‍മ്മരം കേള്‍ക്കാനാകും. തൊട്ടു മുമ്പിലെ പാടത്ത് കണ്ണു കൊള്ളാതിരിക്കാന്‍ വെച്ച പുല്‍ത്തിടമ്പു മുതല്‍ തൊട്ടടുത്ത ക്ഷേത്രത്തിലെ ശീവേലി നാദത്തില്‍ വരെ കോമന്‍ നായരുടെ നിശ്വാസം കേള്‍ക്കാം.

മകന്റെ വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ നേരം സന്ധ്യ. പൂത്തു മതിവരാതെ പിന്നെയും പൂത്തു കൊണ്ടിരിക്കുന്ന കണക്കൊന്നയ്ക്കടിയിലുടെ തിരിച്ചു നടന്നു. ഇനിയും ഒരാളെ കണാനുണ്ട്. കൊച്ചു മകനെ. നിയമപാലനത്തിലുടെ പ്രശസ്തി നേടിയ പോലീസ് ഉദ്യോഗസ്ഥന്‍ സുനില്‍ കുമാറിനെ. അദ്ദേഹത്തിന്റെ മൊഴിയെടുക്കണം. ചരിത്രത്തില്‍ രേഖപ്പെടുത്താന്‍. അങ്ങോട്ട് പോകാം.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നാടകം അദ്ദേഹത്തിനു ഒരു നവോദ്ധാന പ്രവര്‍ത്തനമായിരുന്നു: രസികശിരോമണി,...

നാടകം അദ്ദേഹത്തിനു ഒരു നവോദ്ധാന...

ഇങ്ങനെയൊരാള്‍ ഇവിടെ, നമ്മുടെ വീട്ടുമുറ്റത്ത് ജീവിച്ചിരുന്നുവെന്ന് പുതിയ ലോകം വേണ്ടെത്ര...

വടക്കിന്റെ മനസു തേടി തെക്കുനിന്നൊരു പുരസ്‌കാരം: വിഷ്ണു...

വടക്കിന്റെ മനസു തേടി തെക്കുനിന്നൊരു...

പ്രതിഭാരാജന്‍ ആധുനിക പദ്യസാഹിത്യം ഉത്തരാധുനികതയും കടന്ന് ഹൈപ്പര്‍ മോഡേണിറ്റിയിലെത്തി നില്‍ക്കുമ്പോള്‍...

ഇടതു വീക്ഷണം ലെനിന്‍രാജേന്ദ്രന് ആഹാരവും, ദാഹജലവുമായിരുന്നു

ഇടതു വീക്ഷണം ലെനിന്‍രാജേന്ദ്രന് ആഹാരവും,...

പ്രതിഭാരാജന്‍ ഒരുപിടി ഓര്‍മ്മകള്‍ ബാക്കി വെച്ചു കൊണ്ട് ലെനിന്‍ രാജേന്ദ്രന്‍...

മൃണാള്‍ സെന്നിന് അശ്രു പൂജ

മൃണാള്‍ സെന്നിന് അശ്രു പൂജ

ഇന്ത്യന്‍ സിനിമയിലെ പ്രതിഭ മൃണാള്‍ സെന്‍ അന്തരിച്ചു. അദ്ദേഹത്തിന് തെന്നന്ത്യന്‍...

Recent Posts

നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ...

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചില്‍...

നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ ശല്യം ചെയ്ത മൂന്ന് യുവാക്കളെ...

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചില്‍ മദ്യപിച്ച് സന്ദര്‍ശകരെ ശല്യം ചെയ്ത...

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ...

ബദിയടുക്ക: ബൈക്കും കാറും...

ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കൃഷി അസിസ്റ്റന്റ് മരിച്ചു: ഒരാളുടെ...

ബദിയടുക്ക: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ കൃഷി അസിസ്റ്റന്റ്...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദം;...

കാഞ്ഞങ്ങാട് : മുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദം; ജില്ലയില്‍ മൂന്നുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കാഞ്ഞങ്ങാട് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍...

പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക...

ബന്തടുക്ക: പ്രളയബാധിതര്‍ക്ക് വേണ്ടി...

പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക ഗവ.വെല്‍ഫയര്‍ എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

ബന്തടുക്ക: പ്രളയബാധിതര്‍ക്ക് വേണ്ടി വിഭവശേഖരണവുമായി പയറടുക്ക ഗവ.വെല്‍ഫയര്‍ എല്‍.പി.സ്‌കൂളിലെ...

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ...

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക്...

ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ കീഴിലുള്ള ഹ്യൂമണ്‍ റിസോര്‍സ് സെന്റര്‍...

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് താലൂക്ക് എന്‍.എസ്.എസ്.കരയോഗ യൂണിയന്റെ കീഴിലുള്ള ഹ്യൂമണ്‍...

ഈ വര്‍ഷം ഓണക്കോടി വേണ്ട:...

കാഞ്ഞങ്ങാട് : ഈ...

ഈ വര്‍ഷം ഓണക്കോടി വേണ്ട: കരുതി വെച്ച സമ്പാദ്യം ദുരിതാശ്വാസ...

കാഞ്ഞങ്ങാട് : ഈ ഓണക്കാലത്ത് വിലപിടിപ്പുള്ള ഓണക്കോടി വാങ്ങണം....

Articles

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

error: Content is protected !!