CLOSE
 
 
ചരിത്രമായി ലൂസിഫര്‍! മലയാളത്തിലെ ആദ്യ 200 കോടി ചിത്രമാണ്
 
 
 

മോഹന്‍ലാല്‍ ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ലൂസിഫറിന്റെ ഏറ്റവും പുതിയ കളക്ഷന്‍ വിവരം പുറത്ത് വിട്ടു. മലയാളത്തില്‍ നിന്നും ആദ്യമായി ഇരുന്നൂറ് കോടി മറികടക്കുന്ന ആദ്യ ചിത്രമായി മാറിയിരിക്കുകയാണ്. ലൂസിഫര്‍ സിനിമയുടെ ഓദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചരിത്രനേട്ടം സ്വന്തമാക്കിയ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ‘ലൂസിഫറിനെ ലോക സിനിമ ചരിത്രത്തിന്റെ ഭാഗമാക്കിയ പ്രേക്ഷകര്‍ക്ക് ഒരായിരം നന്ദി.. 200 കോടിയും കടന്ന് മലയാളത്തിന്റെ യാഗാശ്വം’..! എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുന്നത്.

അമ്പത് ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്നാണ് സിനിമയുടെ ഏറ്റവും പുതിയ കളക്ഷന്‍ വിവരവുമായി ലൂസിഫര്‍ ടീം എത്തിയിരിക്കുന്നത്. പ്രതീക്ഷിച്ചിരുന്നത് പോലെ തന്നെ മലയാളക്കരയില്‍ മറ്റൊരു ചരിത്രമാവാന്‍ പൃഥ്വിരാജിലൂടെ മോഹന്‍ലാലിന് സാധിച്ചിരിക്കുകയാണ്. സംവിധായകനായ പൃഥ്വിയ്ക്കും നായകനായ മോഹന്‍ലാലിനും ഇനി പറയാനുള്ളതെന്താണെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

കലാമൂല്യമുള്ള സിനിമകള്‍ എന്നതിനപ്പുറം വാണിജ്യ സിനിമകളാണ് ഇന്ന് സൃഷ്ടിക്കപ്പെടുന്നത്. റിലീസിനെത്തി ആദ്യ ദിവസം സിനിമ എങ്ങനെയുണ്ട് എന്ന് ചോദിക്കുന്നതിനൊപ്പം ആദ്യദിന കളക്ഷന്‍ എത്രയാണെന്ന് ചോദിക്കുന്നവരാണ് ഇന്നത്തെ സിനിമാപ്രേമികള്‍. ഇതോടെ നൂറ് കോടി ക്ലബ്ബും ഇരുന്നൂറ് കോടി ക്ലബ്ബുകളും വലിയ വാര്‍ത്തയായി തുടങ്ങി. ബോളിവുഡ് പോലെയുള്ള ഇന്‍ഡസ്ട്രികള്‍ കോടികള്‍ വാരിക്കൂട്ടിയിരുന്നത് പോലെ മലയാള സിനിമയും ആ നിലയിലേക്ക് എത്തി. പുലിമുരുകിനിലൂടെ ആദ്യ നൂറ് കോടി മലയാളത്തിലേക്ക് എത്തിച്ച മോഹന്‍ലാല്‍ ലൂസിഫറിലൂടെ ആദ്യ ഇരുന്നൂറ് കോടിയും സ്വന്തമാക്കിയിരിക്കുകയാണ്.

മാര്‍ച്ച് ഇരുപത്തിയെട്ടിന് റിലീസ് ചെയ്ത ലൂസിഫര്‍ മേയ് പതിനാറ് എത്തുമ്‌ബോള്‍ അമ്ബത് ദിവസത്തിലെത്തിയിരിക്കുകയാണ്. അമ്ബതാം ദിവസമാണ് മോഹന്‍ലാല്‍ ആരാധകരും മലയാള സിനിമാപ്രേമികളും കാത്തിരുന്ന ആ വാര്‍ത്ത പുറത്ത് വന്നത്. ലൂസിഫറിന്റെ ഔദ്യോഗിക പേജിലൂടെയാണ് തങ്ങളുടെ സിനിമ ഇരുന്നൂറ് കോടി നേടിയ സന്തോഷ വാര്‍ത്ത പുറത്ത് വിട്ടത്. നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരും വാര്‍ത്ത സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം ആന്റണിയും ഷെയര്‍ ചെയ്തിട്ടുണ്ട്. അതേ സമയം സംവിധായകന്‍ പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

റിലീസിനെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ ലൂസിഫറിന് റെക്കോര്‍ഡ് മഴയായിരുന്നു. പുലിമുരുകന്‍ 38 ദിവസം കൊണ്ട് നേടിയ നൂറു കോടി നേട്ടം കേവലം എട്ട് ദിവസം കൊണ്ടായിരുന്നു ലൂസിഫര്‍ സ്വന്തമാക്കിയത്. 21 ദിവസം കഴിയുമ്‌ബോള്‍ നൂറ്റിയമ്ബത് കോടിയും മറികടന്നു. ആഗോളതലത്തിലെ കണക്കുകളാണ് ഇതൊക്കെ എങ്കിലും കേരള ബോക്സോഫീസിലും മറ്റൊരു സിനിമയ്ക്കും നേടാന്‍ പറ്റാത്ത സാമ്ബത്തിക വരുമാനമാണ് ലൂസിഫറിന് ലഭിച്ചത്. 50 ദിവസം കൊണ്ട് 200 കോടിയാണെങ്കില്‍ ഇനിയുള്ള ദിവസം പ്രതീക്ഷിക്കുന്നതിലും അപ്പുരം തുകയിലായിരിക്കും പ്രദര്‍ശനം അവസാനിപ്പിക്കുക.

മലയാളക്കര ഇതുവരെ പരീക്ഷിക്കാത്ത ഘടകങ്ങളുമായിട്ടായിരുന്നു പൃഥ്വിരാജ് തന്റെ ആദ്യ സംവിധാന സംരംഭം എത്തിച്ചത്. ആദ്യ സിനിമ തന്നെ ഹിറ്റാക്കുന്ന നവാഗത സംവിധായകര്‍ നിറഞ്ഞ് നില്‍ക്കുന്ന മലയാള സിനിമയില്‍ കന്നിച്ചിത്രം കൊണ്ട് അത്ഭുതപ്പെടുത്തിരിക്കുകയാണ് പൃഥ്വിരാജ്. ബോക്സോഫീസിനെ തരിപ്പണമാക്കി നൂറും ഇരുന്നൂറും നേടുന്ന മലയാളത്തിലെ ആദ്യ പുതുമുഖ സംവിധായകനായി പൃഥ്വിരാജ് മാറി. പൃഥ്വിരാജിന്റെ അച്ഛനും നടനുമായ അന്തരിച്ച സുകുമാരന് സമര്‍പ്പിച്ച് കൊണ്ടാണ് പൃഥ്വിരാജ് ലൂസിഫര്‍ തിയറ്ററുകളിലേക്ക് എത്തിച്ചത്.

മലയാള സിനിമയുടെ താരരാജാവായ മോഹന്‍ലാല്‍ വീണ്ടും ചരിത്രം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. നാല് പതിറ്റാണ്ടുകളോളമായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന മോഹന്‍ലാലാണ് കേരള ബോക്സോസിലും അല്ലാതെയും റെക്കോര്‍ഡുകള്‍ നേടുന്നത്. പുലിമുരുകനിലൂടെ ആദ്യ നൂറ് കോടിയും നൂറ്റിയമ്ബത് കോടിയും സ്വന്തമാക്കി. മലയാളത്തിലെ അടുത്ത നൂറ് കോടി ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ അതിഥി വേഷത്തില്‍ മോഹന്‍ലാലുമുണ്ടായിരുന്നു. ബിഗ് ബജറ്റിലൊരുക്കി ഒടിയന്‍ എല്ലാ ബിസിനസുകളില്‍ നിന്നുമായി നൂറ് കോടിയ്ക്ക് മുകളില്‍ സാമ്പത്തിക വിജയം സ്വന്തമാക്കിയെന്നാണ് ഔദ്യോഗിമല്ലാത്ത കണക്കുകള്‍. ഇപ്പോള്‍ ലൂസിഫറും. ഇതെല്ലാം ചേര്‍ത്ത് മോഹന്‍ലാല്‍ എന്ന പേര് മലയാളത്തിന് എക്കാലവും അഭിമാനിക്കാനുള്ളതാക്കി മാറ്റിയിരിക്കുകയാണ്.

പൃഥ്വിരാജ് സംവിധാനം ചെയ്യുമ്‌ബോള്‍ നടന്‍ മുരളി ഗോപിയായിരുന്നു ലൂസിഫറിന് തിരക്കഥ ഒരുക്കിയത്. മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സിന്റെ കഥ പറഞ്ഞെത്തിയ രസികന്‍ എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കി രചനയിലേക്ക് കടന്ന മുരളി ഗോപി ഒരുപാട് സിനിമകള്‍ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരുന്നു. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍, കമ്മാരസംഭവം, എന്നീ ചിത്രങ്ങളെല്ലാം മുരളി ഗോപി തിരക്കഥ എഴുതിയതായിരുന്നു. നല്ല കഥയുണ്ടായിട്ടും ഈ സിനിമകള്‍ക്കൊന്നും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാതെ പോയി. ഒടുവില്‍ ലൂസിഫറിലൂടെ തന്റെ വിരലുകള്‍ക്ക് അത്ഭുതം ചെയ്യാന്‍ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് മുരളി ഗോപി.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കന്യകയാണോ....? സൈബര്‍ സദാചാര വാദികള്‍ക്ക് മറുപടിയുമായി നിവേദ

കന്യകയാണോ....? സൈബര്‍ സദാചാര വാദികള്‍ക്ക്...

ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് മോളിവുഡില്‍ നായികയായി അരങ്ങേറ്റം കുറിച്ചതിനു...

ഫോട്ടോയ്ക്ക് കീഴില്‍ മോശം കമന്റിട്ടു; ചുട്ട മറുപടിയുമായി...

ഫോട്ടോയ്ക്ക് കീഴില്‍ മോശം കമന്റിട്ടു;...

ഗീത ഗോവിന്ദം എന്ന ഒറ്റ ചിത്രം കൊണ്ട് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ...

ആ രംഗം ചെയ്യുമ്പോള്‍ വിജയ് കണ്ണടച്ച് നിന്നു!...

ആ രംഗം ചെയ്യുമ്പോള്‍ വിജയ്...

വിജയ് നായകനായെത്തിയ സ്പോര്‍ട്സ് ഡ്രാമ ചിത്രമായിരുന്നു ബിഗില്‍. ദീപാവലിയ്ക്ക് മുന്നോടിയായി...

'തൊട്ടുകൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞ് ഇനിയും ജീവിക്കാന്‍...

'തൊട്ടുകൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞ്...

'തൊട്ടുകൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞ് ഇനിയും ജീവിക്കാന്‍ പറ്റില്ല. 2019...

ആട് 3' ഓണത്തിന് എത്തും: ആട് ബിരിയാണി...

ആട് 3' ഓണത്തിന് എത്തും:...

ഷാജി പാപ്പന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ചിത്രത്തിന്റെ മൂന്നാം...

ആരാധകരില്‍ ആവേശം കൊള്ളിച്ച് 'ബിഗില്‍' ഗാനം പുറത്തിറങ്ങി

ആരാധകരില്‍ ആവേശം കൊള്ളിച്ച് 'ബിഗില്‍'...

വിജയ്- നയന്‍ താര താരജോഡികള്‍ ഒന്നിക്കുന്ന ബിഗില്‍ എന്ന ചിത്രത്തിലെ...

Recent Posts

60-ാം കേരള സ്‌കൂള്‍ കലോത്സവം:...

കാസറഗോഡ് : കലോത്സവ...

60-ാം കേരള സ്‌കൂള്‍ കലോത്സവം: ഔദ്യോഗിക പ്രചരണ വീഡിയോ പ്രകാശനം...

കാസറഗോഡ് : കലോത്സവ പ്രചരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റി പുറത്തിറക്കുന്ന...

ചെറു പനത്തടി സെന്റ് മേരിസ്...

രാജപുരം:ചെറു പനത്തടി സെന്റ്...

ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ 'പോളി...

രാജപുരം:ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍...

ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍...

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ...

ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍ അതിയാമ്പൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഭജന...

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ ഇസ്‌റോയില്‍ നിന്ന് വിരമിച്ച ശാസ്ത്രജ്ഞന്‍...

മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍...

മലാംകുന്ന്: മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ്...

മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി...

മലാംകുന്ന്: മലാംകുന്ന് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പൂര്‍വ്വ...

അതിഞ്ഞാലില്‍ പ്രമേഹദിന ബോധവത്കരണ റാലിയും...

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക...

അതിഞ്ഞാലില്‍ പ്രമേഹദിന ബോധവത്കരണ റാലിയും സൗജന്യ പരിശോധനയും 14ന്

കാഞ്ഞങ്ങാട്: അജാനൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രവും ബേക്കല്‍ ഫോര്‍ട്ട്...

Articles

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന്...

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി...

വ്യാജമരുന്നുകള്‍ വ്യാപകം: തുടര്‍ന്നും,കര്‍ശനമായ പരിശോധനയെന്ന് ജില്ലാ ഡ്രഗ് ഇന്‍സ്പെക്റ്റര്‍

നേര്‍ക്കാഴ്ച്ചകള്‍.... രോഗശമനത്തേക്കാള്‍ കൂടുതലായി പുതിയ രോഗത്തെ ക്ഷണിച്ചു വരുത്തുകയാണ്...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും...

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ...

കര്‍ഷകനെ കാക്കാന്‍ ഒരു രാഷ്ട്രീയവും മുന്നോട്ടു വരുന്നില്ല

നേര്‍ക്കാഴ്ച്ചകള്‍... ഉദുമാ സഹകരണ കാര്‍ഷിക ബാങ്ക് കര്‍ഷകര്‍ക്കിടയില്‍ മാതൃക...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള...

നമ്മുടെ നാടിന്റെ സേവകരായി...

പോലീസുകാരും പിന്നെ ലൈന്‍മാന്മാരും നന്മയുള്ള സേവകരാണ് മുഹമ്മദലി നെല്ലിക്കുന്ന്  എഴുതുന്നു

നമ്മുടെ നാടിന്റെ സേവകരായി ജോലി ചെയ്യുന്നവരാണ് പോലീസുകാരും പിന്നെ...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ...

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു...

ഇന്ത്യന്‍ വിപ്ലവത്തിന്റെ നൂറാംപിറന്നാള്‍: കേരളത്തിലെ കമ്മ്യൂണിസം പിറന്നത് താഷ്‌കണ്ടില്‍

നേര്‍ക്കാഴ്ച്ചകള്‍.... ആ വന്‍മരത്തിനു ഇത് നൂറുവയസ്. കേരളത്തിലും, ബംഗാളിലും,...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ...

ദേവഭൂമിയിലെ പട്ടാഭിഷേകങ്ങള്‍

കാലം തേരോടിച്ചു പോയ വഴികളില്‍ പട്ടാഭിഷേകത്തിന്റെ ആരവങ്ങള്‍ അലയടിക്കുന്നു....

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ്...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ്...

കൊലയാളി ജോളിക്കു മുന്‍ഗാമി സൈനേഡ് മല്ലിക: പിണറായി സൗമ്യയേയും കടത്തിവെട്ടി...

നേര്‍ക്കാഴ്ച്ചകള്‍.... (എ.എ .ഡി.എം.കെ നേതാവ് വി.കെ ശശികല തടവനുഭവിക്കാന്‍ അഗ്രഹാര...

error: Content is protected !!