CLOSE
 
 
മേലാങ്കോട്ട് സ്‌കൂളിന് സ്വന്തമായി ഔഷധത്തോട്ടമായി; ഓസോണ്‍ ദിനാചരണത്തിന്റെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ദിവാകരന്‍ നീലേശ്വരമാണ് വിദ്യാലയത്തില്‍ ഔഷധത്തോട്ടമൊരുക്കുന്നത്
 
 
 

കാഞ്ഞങ്ങാട് :മുന്‍ തലമുറകള്‍ ഉപയോഗിച്ചിരുന്നതും ഇപ്പോള്‍ അന്യം നിന്നുപോകുന്നതുമായ അപൂര്‍വ ഔഷധങ്ങള്‍ തേടി മേലാങ്കോട്ടെ കുട്ടികള്‍ ഇനി കാടുകയറണ്ട. മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി സ്‌കൂളില്‍ സ്വന്തമായി വിപുലമായ ഔഷധത്തോട്ടമുണ്ടാക്കുന്നതിന് പരിസ്ഥിതി പ്രവര്‍ത്തകനായ ദിവാകരന്‍ നീലേശ്വരവുമായി പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണനുമായി കരാറിലേര്‍പ്പെട്ടതോടെയാണ് ജില്ലയില്‍ തന്നെ മികച്ച ഔഷധോദ്യാനം മേലോങ്കോട്ട് ഒരുങ്ങുന്നത്.

ഓസോണ്‍ ദിനാചരണത്തിന്റെ മുപ്പതാം വാര്‍ഷികത്തെ അനുസ്മരിച്ച് മുപ്പത് ഔഷധ സസ്യങ്ങളുമായാണ് ദിവാകരന്‍ സ്‌കൂളിലെത്തിയത്. പ്രമേഹത്തിന്റെ ശത്രുവായ ഷുഗര്‍ പ്ലാന്റ് തൊട്ട് നിലവിളക്കില്‍ ഉപയോഗിക്കുന്ന അഗ്‌നിയില വരെ ഈ ശേഖരത്തില്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ അമൂല്യങ്ങളായ നൂറിലധികം ഔഷധ സസ്യങ്ങള്‍ തോട്ടത്തില്‍ വെച്ചുപിടിപ്പിക്കും. കൂടുതല്‍ പരിചരണമാവശ്യമായ ചെടികള്‍ ചട്ടിയിലും മറ്റുള്ളവ സ്‌കൂള്‍ പറമ്പിലും നടുവാനാണ് പരിപാടി.

ദശപുഷ്പങ്ങളായ മുക്കുറ്റി, തിരുതാളി, പൂവാംകുറുന്തല്‍, മുയല്‍ച്ചെവിയന്‍, വിഷ്ണുക്രാന്തി, ചെറൂള, ഉഴിഞ്ഞ, നിലപ്പന, കയ്യോന്നി, കറുക, ത്രിഫലങ്ങളായ നെല്ലി, താന്നി, കടുക്ക, നാല്‍പ്പാമരങ്ങളായ അത്തി, ഇത്തി, ആല്‍, അരയാല്‍, ത്രിഗന്ധങ്ങളായ ചന്ദനം, അഗില്‍, ദശമൂലങ്ങളായ ഓരില, മൂവില, പല കപയ്യാനി, കുമ്പിള്‍, പാതിരി, കൂവളം, ഞെരിഞ്ഞില്‍, ആനച്ചുണ്ട, ചെറൂള, മുഞ്ഞ എന്നിവയും ഔഷധ കുടുംബത്തിലുണ്ടാകും.

കൂടാതെ മുറി കൂട്ടി, ഗുല്‍ഗുലു, തൊഴു കണ്ണി, അശോകം, പൂവവരശി, കറുകപ്പട്ട, നാഗഗന്തി, പാരിജാതം എന്നിവയും തോട്ടത്തില്‍ വെച്ചു പിടിപ്പിക്കും. ഉദ്യാനം പൂര്‍ണ സജ്ജമാകുന്നതോടെ വിദ്യാലയത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ശലഭോദ്യാനം രൂപപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ വനം മിത്ര, വൃക്ഷമിത്ര പുരസ്‌കാര ജേതാവും ആയിരക്കണക്കിന് ഔഷധ സസ്യങ്ങളുടെ ശേഖരത്തിനുടമയുമായ കടിഞ്ഞി മൂല സ്വദേശിയായ ദിവാകരന്‍ നീലേശ്വരത്തിന്റെ ജീവനം പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തില്‍ ഔഷധത്തോട്ടം നിര്‍മിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി പതിനായിരക്കണക്കിന് ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും ദിവാകരന്‍ ഇതിനകം നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഔഷധച്ചെടികളുടെ ശേഖരം ദിവാകരന്‍ നീലേശ്വരം പ്രഥമാധ്യാപകന്‍ കൊടക്കാട് നാരായണന്‍, സ്‌കൂള്‍ ലീഡര്‍ എ.വി.അദ്വൈത്. എന്നിവര്‍ക്ക് കൈമാറി.

പി.ടി.എ.വൈസ് പ്രസിഡന്റ് ജി.ജയന്‍, എച്ച്.എന്‍.പ്രകാശന്‍, പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ബല്ല ബാബു, പി.കുഞ്ഞിക്കണ്ണന്‍, സണ്ണി.കെ.മാടായി, എം.അനിത എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഉത്തരവുണ്ടായിട്ടും നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ തൊഴിലാളികള്‍ക്ക് ജോലി...

ഉത്തരവുണ്ടായിട്ടും നെല്ലിയാമ്പതി ഓറഞ്ച് ഫാമിലെ...

നെല്ലിയാമ്പതി: കോടതി ഉത്തരവും സര്‍ക്കാര്‍ ഉത്തരവും ഉണ്ടായിട്ടും നെല്ലിയാമ്പതിയിലെ ഓറഞ്ച്...

മലയോരത്ത് ജലക്ഷാമം രൂക്ഷമായി: കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു

മലയോരത്ത് ജലക്ഷാമം രൂക്ഷമായി: കാര്‍ഷിക...

രാജപുരം: മലയോരത്ത് ജലക്ഷാമം രൂക്ഷമായതോടെ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി. പുഴ...

മഴയും കാറ്റും കര്‍ഷകന് കണ്ണീരായി; കാറ്റില്‍ നശിച്ചത്...

മഴയും കാറ്റും കര്‍ഷകന് കണ്ണീരായി;...

രാജപുരം: മലയോരത്ത് ഇന്നലെയുണ്ടായ ശക്തമായ മഴ കൊടും ചൂടിന് അല്‍പ്പം...

തെക്കേക്കര തെയ്യംകെട്ട്: വിഷരഹിത സദ്യയൊരുക്കാന്‍ വിളവെടുപ്പ് നടത്തി

തെക്കേക്കര തെയ്യംകെട്ട്: വിഷരഹിത സദ്യയൊരുക്കാന്‍...

പാലക്കുന്ന് : ഓര്‍മ്മയില്‍ ആദ്യത്തെ വയനാട്ടു കുലവന്‍ തെയ്യംകെട്ടുത്സവത്തിന് വിഷരഹിത...

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൃഷിവകുപ്പ് 'അക്കോമിന്‍' തളിക്കുന്നത്...

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൃഷിവകുപ്പ്...

കാസര്‍കോട്: കുരുമുളക് ദ്രുതവാട്ടത്തിനെതിരെ 'അക്കോമിന്‍' എന്ന കീടനാശിനി തളിക്കാനുള്ള പദ്ധതി...

Recent Posts

ബോവിക്കാനത്ത് മഴയില്‍ ജലസംഭരണി തകര്‍ന്ന്...

ബോവിക്കാനം: മഴയില്‍ ജലസംഭരണി...

ബോവിക്കാനത്ത് മഴയില്‍ ജലസംഭരണി തകര്‍ന്ന് ഒരേക്കറോളം കൃഷി നശിച്ചു; കൊടവഞ്ചി...

ബോവിക്കാനം: മഴയില്‍ ജലസംഭരണി തകര്‍ന്ന് ഒരേക്കറോളം കൃഷി നശിച്ചു....

മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ,...

നിലേശ്വരം: മൃഗസംരക്ഷണ വകുപ്പ്...

മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ, ക്ഷീരോല്‍പ്പാദക സഹകരണസംഘംങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ...

നിലേശ്വരം: മൃഗസംരക്ഷണ വകുപ്പ് നീലേശ്വരം നഗരസഭ, ക്ഷീരോല്‍പ്പാദക സഹകരണസംഘംങ്ങള്‍...

നീലേശ്വരം നഗരസഭയും കുടുംബശ്രീ സി...

നീലേശ്വരം: നീലേശ്വരം നഗരസഭയും...

നീലേശ്വരം നഗരസഭയും കുടുംബശ്രീ സി ഡി എസ്സും ആയുഷ് പി...

നീലേശ്വരം: നീലേശ്വരം നഗരസഭയും കുടുംബശ്രീ സി ഡി എസ്സും...

പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍...

കാഞ്ഞങ്ങാട്: പ്രതിസന്ധി തറികളുടെ...

പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട രാമസ്വാമിക്ക് ഇപ്പോള്‍...

കാഞ്ഞങ്ങാട്: പ്രതിസന്ധി തറികളുടെ താളം തെറ്റിച്ചപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട...

കനത്ത മഴയെ തുടര്‍ന്ന് കാസറഗോഡ്...

കാസറഗോഡ്: കനത്ത മഴയെ...

കനത്ത മഴയെ തുടര്‍ന്ന് കാസറഗോഡ് ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍...

കാസറഗോഡ്: കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ കഴിഞ്ഞ ഇരുപത്തിനാലു...

Articles

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്):...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍...

ചെകിട്ടത്തടിക്കുന്ന ബജറ്റ് ... (മൂന്ന്): ഇന്ത്യയെ വില്‍പ്പനക്കുവെച്ചിരിക്കുന്നു: സ്വകാര്യ മേഖലക്ക്...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ പ്രഖ്യാപനം കേട്ടാല്‍ തോന്നും മല മറിച്ചിട്ടു കഴിഞ്ഞുവെന്ന്....

ചെകിട്ടത്തടിക്കുന്ന ബജറ്റ് ..രണ്ട്: തൊഴില്‍...

നേര്‍ക്കാഴ്ച്ചകള്‍... ഹോം ലോണുകള്‍ക്ക്...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ്...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ...

നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍ എങ്ങനെ നോക്കിക്കാണുന്നു? പരമ്പര...

നേര്‍ക്കാഴ്ച്ചകള്‍ പ്രതിഭാരാജന്‍.... ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന ബജറ്റ്. പുതിയ...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി...

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത്...

അണികളുടെ മാനം കാക്കാനെങ്കിലും കോടിയേരി മാറി നില്‍ക്കണം

നേര്‍ക്കാഴ്ച്ചകള്‍....പ്രതിഭാരാജന്‍ ഒരു പച്ചത്തുരുത്ത് ബാക്കിയുള്ളത് കേരളത്തില്‍ മാത്രം. കണ്ണൂരിലെ...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍...

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍,...

ഒരു ശീലാബതി കഥ; എന്റോസള്‍ഫാന്‍ ഒരു വ്യത്യസ്ഥ വീക്ഷണം

കെ.എം. ശ്രീകുമാര്‍, പ്രൊഫസര്‍, കാര്‍ഷിക കോളേജ്, പടന്നക്കാട്, കാസറഗോഡ്....

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ...

രോഗിയും രോഗവും: ഒരു കാഞ്ഞങ്ങാടന്‍ വീക്ഷണം രണ്ട് ന്യൂനതകള്‍ക്കിടയിലും ജില്ലാ...

നേര്‍ക്കാഴ്ച്ചകള്‍... ചികില്‍സാ-സാമ്പിള്‍ പരിശോധനാ പിഴവുകള്‍ ഒരു വശത്ത്. ആരോഗ്യ...

error: Content is protected !!