CLOSE
 
 
പയ്യന്നൂരിനെ ഇളക്കിമറിച്ച് രവീശ തന്ത്രിയുടെ പര്യടനം
 
 
 

പയ്യന്നൂര്‍: പയ്യന്നൂര്‍ നിയോജക മണ്ഡലത്തെ ഇളക്കിമറിച്ചായിരുന്നു രവീശ തന്ത്രി കുണ്ടാര്‍ ഇന്നലെ പര്യടനം നടത്തിയത്. രാവിലെ പെരുമാളിന്റ നാടായ പയ്യന്നൂര്‍ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിച്ചായിരുന്നു റോഡ് ഷോ നടന്നത്. നാസിക് ബാന്റിന്റെ അകമ്പടിയോടെ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ അണിനിരന്ന റോഡ് ഷോ വീക്ഷിക്കാന്‍ പാതയോരങ്ങളില്‍ നിരവധി പേരാണ് കാണാന്‍ കഴിഞ്ഞത്.
തങ്ങളുടെ മാത്രം കേന്ദ്രമെന്ന് സി പി എം അവകാശപ്പെടുമ്പോഴും രവീശ തന്ത്രിയെന്ന എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ കാണാനും ഹസ്തദാനം ചെയ്യാനും സ്ത്രീകളടക്കം മുന്നോട്ട് വരുന്നത് കാണുമ്പോള്‍ നിശ്ശം സം പറയാന്‍ സാധിക്കും സി പി എമ്മിന്റ അടിത്തറ ഇളകി തുടങ്ങിയെന്ന്. പ്രശസ്ത സിനിമ സംവിധായകന്‍ അലി അക്ബറാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. സംഘ പരിവാര്‍ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും പരിപാടികള്‍ക്കും എന്നും പ്രതിരോധം തീര്‍ക്കുകയും ശബരിമല അയ്യപ്പ ജ്യോതിക്ക് നേരെ അക്രമം അഴിച്ചുവിട്ട സി പി എമ്മിന്റെ നട്ടെല്ലെന്ന് അവകാശപ്പെടുന്ന കരിവെളളൂര്‍, വെള്ളൂര്‍, ഓണക്കുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ കാണാനും സംസാരിക്കാനും മുന്നോട്ട് വരുന്ന ജനങ്ങളെയാണ് കാണാന്‍ കഴിഞ്ഞത്. കാംങ്കോല്‍, കുണ്ടയം കൊവ്വല്‍, മാത്തില്‍, ആലക്കോട്, കോറോം തുടങ്ങിയ സി പി എം കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കാരിയില്‍ ഉച്ചഭക്ഷണം. സി പി എമ്മിന്റെ അക്രമത്തില്‍ വീടുകളും വാഹനങ്ങളും തകര്‍ത്ത്അഗ്‌നിക്കിരയാക്കിയ കാരിയിലെ സംഘകുടുംബങ്ങള്‍ അതിജീവനത്തിലൂടെ നേടിയെടുത്ത കരുത്തും രവീശ തന്ത്രിയുടെ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ഊര്‍ജം പകരുന്നതായിരുന്നു.തുടര്‍ന്ന് ആണൂര്‍ അമ്പലം,ആണൂര്‍ ശാന്തിഗ്രാമം, കൊത്തായിമുക്ക് ,പെരുമ്പ, പുതിയ ബസ് സ്റ്റാന്‍ഡ് ,മഹാദേവ ഗ്രാമം , കണ്ടങ്കാളി, പൂഞ്ചക്കാട്, കൊറ്റി, കവ്വായി, രാമന്തളി, എട്ടിക്കുളം തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കക്കാംപാറയില്‍ പര്യടനം സമാപിച്ചു. മണ്ഡലം പ്രസിഡന്റ് രമേശന്‍ മാസ്റ്റര്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എ കെ രാജഗോപാലന്‍, പ്രഭാകരന്‍ കടന്നപ്പള്ളി, എം വി രവീന്ദ്രന്‍, കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗം എം സരോജിനി, മണ്ഡലം ജന സെക്രട്ടറിമാരായ ഗംഗാധരന്‍ കാളീശ്വരം, എം കെ മുരളി, ബിഡി ജെ എസ് ജില്ല’ വൈസ് പ്രസിഡന്റ് പി ആര്‍ സുനില്‍, ബിജെപി പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി പ്രസന്ന, പ്രിയ, യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം
വി സജിത ടീച്ചര്‍, കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് രൂപേഷ് തൈവളപ്പ്, എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പുറത്തിറക്കും

സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം...

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള വിഞ്ജാപനം ഇന്ന് പുറത്തിറക്കും. നാമനിര്‍ദ്ദേശ...

കെ.എം മാണിക്ക് ശേഷം ആര് വാഴും; പാലാ...

കെ.എം മാണിക്ക് ശേഷം ആര്...

പാലാ : പാലാ ഉപതെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ ഏഴ് മുതല്‍...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ കുത്തേറ്റ യുവതി...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ...

മംഗളൂരു: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ യുവാവിന്റെ കുത്തേറ്റ യുവതി മരിച്ചു....

തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു; മൂന്നു...

തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസും കാറും...

തിരുവല്ല: തിരുവല്ല കുമ്പളനാട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...

മഴ വീണ്ടും ശക്തമാകുന്നു, വിവിധ ജില്ലകളില്‍ യെല്ലോ...

മഴ വീണ്ടും ശക്തമാകുന്നു, വിവിധ...

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്ന സാഹചര്യത്തില്‍ മറ്റന്നാള്‍ വിവിധ...

Recent Posts

അറ്റകുറ്റപണികളുടെ അഭാവം: പൂര്‍ണമായും തകര്‍ന്ന...

ബോവിക്കാനം: അറ്റകുറ്റപണികളുടെ അഭാവത്താല്‍...

അറ്റകുറ്റപണികളുടെ അഭാവം: പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍ ദുരിതയാത്ര.

ബോവിക്കാനം: അറ്റകുറ്റപണികളുടെ അഭാവത്താല്‍ പൂര്‍ണമായും തകര്‍ന്ന ബോവിക്കാനം-മല്ലം റോഡില്‍...

മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍...

ബന്തടുക്ക : മഹാത്മാഗാന്ധി...

മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി തെരുവോര...

ബന്തടുക്ക : മഹാത്മാഗാന്ധി ഗ്രന്ഥാലയവും ഗാന്ധി മിഷന്‍ ചാരിറ്റബിള്‍...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത്...

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി തോമസിനെതിരെ സി പി എമ്മിലെ...

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി തോമസിനെതിരെ സി...

'ഓണം ഒരു ഓര്‍മ്മ' റോട്ടറി...

മുള്ളേരിയ: റോട്ടറി ക്ലബ്ബ്...

'ഓണം ഒരു ഓര്‍മ്മ' റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ ഓണാഘോഷവും കുടുംബ...

മുള്ളേരിയ: റോട്ടറി ക്ലബ്ബ് ഓഫ് മുള്ളേരിയ 'ഓണം ഒരു...

Articles

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു: ...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍...

കരിങ്കല്‍ ഖനനത്തിനെതിരെ ലീഗ് പ്രക്ഷോഭത്തിനൊരുങ്ങുന്നു:  സര്‍ക്കാര്‍ അനുമതിയെ ചെറുത്തു തോല്‍പ്പിക്കാന്‍...

നേര്‍ക്കാഴ്ച്ചകള്‍...  ആയിരത്തോളം കരിങ്കല്‍ ക്വാറികള്‍ക്ക് കല്ലെടുക്കാന്‍ അനുമതി നല്‍കിക്കൊണ്ട്...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ...

സുരേഷ് പയ്യങ്ങാനം നീന്താന്‍...

നീന്തല്‍ ഗുരുവായി മണികണ്ഠന്‍: നിസ്വാര്‍ത്ഥ സേവനത്തിന്റെ മാതൃക

സുരേഷ് പയ്യങ്ങാനം നീന്താന്‍ പഠിക്കണോ? മണികണ്ഠന്‍ തയ്യാറായുണ്ട് നീന്തല്‍കുളത്തിനരികില്‍....

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ്...

റിയല്‍ എസ്റ്റേറ്റ് മേഘല തകര്‍ന്നതോടെ കരുത്താര്‍ജ്ജിച്ച് സ്വര്‍ണ വിപണി സ്വര്‍ണത്തിനു...

നേര്‍ക്കാഴ്ച്ചകള്‍.... റിയല്‍ ഏസ്റ്റേറ്റ് മേഘല വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ...

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും,...

ചന്ദ്രകാന്ത് ചോദിക്കുന്നു ഗ്രാമസഭ പാസാക്കിയ 'വീടെവിടെ'?

നേര്‍ക്കാഴ്ച്ചകള്‍.....  പദ്ധതികള്‍ക്ക് പഞ്ഞമില്ലാഞ്ഞിട്ടും, പ്രഖ്യാപിക്കപ്പെട്ട പദ്ധതികളൊന്നും പ്രയോജനത്തില്‍ വരാതെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ശനി ബാധിച്ച കര്‍ണാടക രാഷ്ട്രീയത്തില്‍ ശനിദശമാറാത്ത യദ്യൂരപ്പ വീണ്ടും മുഖ്യന്‍:...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ യദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി. ഇത്...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും...

രാമായണമാസപ്പിറവിയിലെ സിപിഎം, ആര്‍എസ്എസ് രാഷ്ട്രീയം-ഒരു പഠനം: ഹിന്ദുമഹാസഭ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍,...

നേര്‍ക്കാഴ്ച്ചകള്‍.... പ്രതിഭാരാജന്‍ വരും രാത്രികളെല്ലാം കറുത്തവ മാത്രമായിരിക്കും. അമ്പിളി...

error: Content is protected !!