CLOSE
 
 
വര്‍ഗീയതയുടെ ആലയില്‍ കെട്ടിയിടാനുള്ളതല്ല, ഇന്ത്യന്‍ മതേതരത്വം  (അഭിപ്രായ സര്‍വ്വേയുടെ ഉള്‍പ്പിരിവുകള്‍… രണ്ട്)
 
 
 
  • 1.5K
    Shares

ലോകസഭാ തെരെഞ്ഞെടുപ്പില്‍ സി.പി.എമ്മിനുള്ള പ്രസക്തി വലുതാണ്. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതര സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ രാജ്യത്ത് തകര്‍ന്ന് തരിപ്പണമാവുകയാണ്. അതിനു മുകളില്‍ കയറി നിന്നു വര്‍ഗീയ രാഷ്ട്രീയം ആനന്ദ നൃത്തം ചവിട്ടുകയാണ്. പല വിധ ജാതി-മതപ്പാര്‍ട്ടികള്‍ ചേര്‍ന്ന് ഇതിനു ഒശാന പാടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പാര്‍ലിമെന്റില്‍ ഇടതുപക്ഷ വിചാരങ്ങളുടെ കുത്തൊഴുക്കുണ്ടാകേണ്ടതാണ്. എന്തോ ഇന്ത്യ-കേരളം പോലും- അങ്ങനെ ചിന്തിക്കാനൊരുമ്പെടുന്നില്ല.

ജനകീയ ജനാധിപത്യ വിപ്ലവത്തിലേക്കുള്ള പ്രയാണമാണ് ഇടതു പക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന മുല്യം. ആറു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അവര്‍ക്കതിനു സാധ്യമായിട്ടില്ലെങ്കിലും നിരാശപ്പെടാന്‍ ആ പാര്‍ട്ടി തയ്യാറല്ല.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് വര്‍ഗീയതയെന്ന് നാഴികക്ക് നാല്‍പ്പതു വട്ടം ഉരുവിടുന്ന പാര്‍ട്ടി, മുക്കാല്‍ നൂറ്റാണ്ടു കാലത്തെ പോരാട്ടത്തിനൊടുവില്‍ തിരിഞ്ഞു നോക്കുമ്പോള്‍ വര്‍ഗീയതയുടെ ഗര്‍ത്തത്തിലാണ് രാജ്യം അകപ്പെട്ടിരിക്കുന്നതെന്ന് ബോധ്യപ്പെടുന്നു. എന്നിട്ടു പോലും വര്‍ഗീയതക്കെതിരെ പോരടിക്കുന്നതിലേക്കായി കോണ്‍ഗ്രസ് അടക്കുമുള്ള സമാനരുമായി കൂട്ടു ചേരുന്നില്ല. ഒറ്റക്കെല്ലാം നേടിയെടുക്കാമെന്ന് ആ പാര്‍ട്ടി ഇപ്പോഴും സ്വപ്നം കാണുന്നു. കഴിഞ്ഞ കാല ചരിത്രം അതു നോക്കി പല്ലിളിക്കുകയാണ്.

ഇന്ന് ഭരണത്തിലെത്തുക എന്നതല്ല, ദേശീയ തലത്തില്‍ പ്രസക്തി നഷ്ടപ്പെടുന്നു എന്ന ആവലാതിയിലാണ് പാര്‍ട്ടി. ഏത് പ്രത്യശാസ്ത്ര നിയമങ്ങളുടെ പിന്‍ബലമുണ്ടെങ്കിലും ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ സി.പി.എം നിലപാടുകളോടു ഈ കുറിപ്പുകാരനു യോചിക്കാനാകുന്നില്ല.

ഒരുകാലത്ത്, പണ്ട് ഏ.കെ.ജിയുടേയും, ഇ.എം.എസിന്റേയും കാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ ഈ പാര്‍ട്ടി ഒരു നിര്‍ണ്ണായക ശക്തി ആയിരുന്നു. ഇന്ത്യ കണ്ട ആദ്യത്തെ പ്രതിപക്ഷ നേതാവ് ഈ പാര്‍ട്ടിയില്‍ നിന്നുമുളളതാണ്. ഇന്ത്യയില്‍ തീവണ്ടി സംവിധാനം വന്ന കാലത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനത്തെ ഈ പാര്‍ട്ടിയായിരുന്നു നയിച്ചിരുന്നത്. പിന്നെ കാലം മുന്നോട്ടു നടന്നപ്പോഴും അവരുടെ പ്രസക്തി വര്‍ദ്ധിച്ചു വന്നു. പലരും കൂട്ടുകൂടാന്‍ ഒപ്പമെത്തി. പശ്ചിമബംഗാര്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാമെന്ന് കോണ്‍ഗ്രസ് കാലുപിടിച്ചു പറഞ്ഞത് അത്തരം സന്ദര്‍ഭങ്ങളിലാണ്. ഒരിക്കല്‍ രാജീവ് ഗാന്ധിയും മറ്റൊരിക്കല്‍ മുലായംസിംഗും പാര്‍ട്ടി പി.ബിയിലെത്തി നിര്‍ബന്ധിച്ചു. കാരാട്ടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പാര്‍ട്ടി അതിനു തയ്യാറായില്ല. ‘ചരിത്രപരമായ മണ്ടത്തരം’ എന്നാണ് പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന സോമനാഥ് ചാറ്റര്‍ജി അതിനെ വിശേഷിപ്പിച്ചത്. അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സ്പീക്കറായി അവരോധിനായി. പാര്‍ട്ടിയെ ധിക്കരിച്ചു പുറത്തു പോയി. ഗര്‍ജിക്കുന്ന സിംഹമായിരുന്നു ചാറ്റര്‍ജി. 1996 ല്‍ എത്തിനില്‍ക്കുമ്പോള്‍ ഇടതിന്റെ പ്രസക്തി ഒന്നു കൂടി വര്‍ദ്ധിച്ചു. അന്ന് അപ്രസക്തമായിരുന്നത് കോണ്‍ഗ്രസായിരുന്നു. അന്ന് ഇടതുകാര്‍ മുന്‍കൈയെടുത്തു രൂപം കൊടുത്ത ദേശീയ മുന്നണിയുടെ അമരത്ത് സി.പി.എമ്മായിരുന്നു. അവര്‍ ചേര്‍ന്ന് അന്ന് സര്‍ക്കാരുണ്ടാക്കി. ബസുവിനെ പ്രധാനമന്ത്രിയാക്കാന്‍ നിശ്ചയിച്ചു. അതു സ്വീകരിക്കാതെ, ഗവണ്മെന്റില്‍ ചേരുകപോലും ചെരാതെ സി.പി.എം മാറിനില്‍ക്കുകയായിരുന്നു. ‘ഹിമാലയന്‍ മണ്ടത്തരം’ എന്നാണ് ആ തീരുമാനത്തെ പിന്നീട് ജ്യോതി ബസു വിശേഷിപ്പിച്ചത്. കാലം പിന്നേയും നീണ്ടു. 2004ലെത്തിയപ്പോള്‍ കടന്നു വന്ന തെരെഞ്ഞെടുപ്പില്‍ സി.പി.എമ്മിന് 43 എംപിമാരുണ്ടായിരുന്നു എന്നോര്‍ക്കണം. സി.പി.ഐക്ക് 10ഉം, ആര്‍.എസ്.പിക്ക് മൂന്നും , ഫോര്‍വേര്‍ഡ് ബ്ലോക്കിന് മൂന്നും ചേര്‍ത്ത് മൊത്തം 59 സീറ്റുണ്ടായിരുന്ന ഇടതുപക്ഷം 141 സീറ്റ് ലഭിച്ച കോണ്‍ഗ്രസിനെ പുറത്തുനിന്ന് പിന്താങ്ങിയപ്പോള്‍ ഒന്നാം യു.പി.എ സര്‍ക്കാരുണ്ടായി. അന്ന് പ്രഭാത് പട്നായ്ക്ക് രൂപം നല്‍കിയ തൊഴിലുറപ്പു പദ്ധതി സാധാരണക്കാരന്റെ അത്താണിയാകുന്നത് ആ കാലത്തെ ഇടതു ഇടപെടലുകള്‍ കൊണ്ടാണ്. 2006ല്‍ ഇന്ത്യ-യുഎസ് ആണവക്കരാര്‍ ഒപ്പിട്ടതിന്റെ പേരില്‍, പാര്‍ട്ടി യു.പി.എക്കുള്ള പിന്തുണ പിന്‍വലിച്ചു. അന്ന് കോണ്‍ഗ്രസ് പറഞ്ഞു. നിങ്ങളുടെ അടവു നയം പറയാനേ കൊള്ളു, പ്രയോഗിക്കാനാകില്ല.

അറം പറ്റുന്നതായിരുന്നു ആ വാക്ക്. പീന്നീട് ഇടതുപക്ഷം നാള്‍ക്കുനാള്‍ അലിഞ്ഞലിഞ്ഞില്ലാതാവുകയായിരുന്നു. കാലം മുന്നോട്ടു നീങ്ങിക്കോണ്ടേയിരുന്നു. 2009ലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പാര്‍ലമെന്റിലെ അംഗബലം 15 ലേക്ക് കൂപ്പു കുത്തി, സി.പി.ഐക്ക് 4ലും ആര്‍.എസ്.പിക്ക് രണ്ടും ഫോര്‍വര്‍ ബ്ലോക്കിന് രണ്ടും, മോത്തം 23 സീറ്റാണ് ലഭിച്ചത്. 2014ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം, രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ 11ഉം, സി.പി.ഐ ഒന്നും ആര്‍.എസ്.പി ഒന്നും സീറ്റുകളില്‍ തളച്ചിടപ്പെട്ടു. 30 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ പാര്‍ട്ടി നാമാവശേഷമായി. പാര്‍ട്ടിക്കാരനെന്ന് ഉഛരിച്ചാല്‍ ബി.ജെ.പിയും തൃണമൂലുകാരും ചേര്‍ന്ന് അവരുടെ ചെകിട്ടത്തടിക്കുന്ന സ്ഥിതി വന്നു. പഞ്ചായത്ത് തെരെഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വരെ ആളില്ലാതായി. പിന്നീട് ത്രിപുരയും ആ വഴിയിലൂടെ നടന്നു. കേരളത്തില്‍ അന്നുണ്ടായിരുന്ന യു.ഡി.എഫ് ഗവണ്മെന്റിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രം രക്ഷപ്പെടുകയായിരുന്നു ഇവിടെ പാര്‍ട്ടി. ഇനിയും ബാലാരിഷ്ടതകള്‍ മാറിയിട്ടില്ലാത്ത പാര്‍ട്ടി വാര്‍ദ്ധക്യത്തിലേക്ക് കടന്നിരിക്കുകയാണ്. ചെറുപ്പക്കാര്‍ കടന്നു വരുന്നില്ല. അത് പാര്‍ട്ടി കോണ്‍ഗ്രസു തന്നെ സമ്മതിക്കുന്നു. കാമ്പസുകളില്‍ എസ്.എഫ്.ഐ. അതിശക്തമാണെങ്കിലും പത്തുശതമാനം പേര്‍ പോലും പാര്‍ട്ടിയിലേക്കെത്തിച്ചേരുന്നില്ല. വരട്ടു തത്വവാദത്തിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ് ഇടതു പക്ഷത്തെ വിശ്വാസത്തിലെടുക്കുന്ന യുവത. പ്രാദേശിക പാര്‍ട്ടി ബന്ധത്തിലേര്‍പ്പെട്ട് പ്രവര്‍ത്തിച്ച് പാകപ്പെട്ട് കാന്‍ഡിഡേറ്റ് അംഗത്വത്തിലൂടെ പാര്‍ട്ടി അംഗമായി മാറുന്നതാണ് സി.പി.എമ്മിന്റെ രീതി. അങ്ങനെ ആകാന്‍ കേഡറ്റുകള്‍ കടന്നു വരുന്നില്ല. പകരം എസ്.എഫ്.ഐ.യുമായി ബന്ധപ്പെടുന്നവരെ പാര്‍ട്ടിയിലേക്ക് റിക്രൂട്ടു ചെയ്യും വിധത്തിലുള്ള കുറുക്കുവഴിയാണ് സ്വീകരിക്കുന്നത്. അങ്ങനെ ഘട്ടം ഘട്ടമായി അപ്രസക്തമാകാന്‍ അനുവദിക്കേണ്ടുന്ന പാര്‍ട്ടിയല്ല, സി.പി.എം. അവര്‍ ഈ രാജ്യത്തിന്റെ മതേതര വിശ്വാസികള്‍ക്ക് ആശയും, ആശയവുമാണ്. മഹാഭാരത്തെ ഏതെങ്കിലും ജാതിയുടെ, മതത്തിന്റെ ആലയില്‍ കെട്ടിയിടാന്‍ അനുവദിക്കരുത്. തെരെഞ്ഞെടുപ്പെന്ന പോരാട്ടം അതിന്റെ ഒരു ഭാഗമാണ്. മുഖ്യമന്ത്രി പിണറായി തന്നെ ഇതു പറഞ്ഞിട്ടുണ്ട്.

അതിലേക്ക് നമുക്ക് പിന്നീട് വരാം.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു......

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു മുളച്ചതു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13 രൂപാ...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ :...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ് കാര്‍ഡ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം കുടിയതും,...

Recent Posts

ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ...

കാസറഗോഡ്: ശാസ്ത്ര സാങ്കേതിക...

ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ ലോകത്തിന് മാതൃക; കേന്ദ്ര മന്ത്രി...

കാസറഗോഡ്: ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ നടത്തുന്ന പ്രവൃത്തനങ്ങള്‍...

136 വര്‍ഷമായി ഒരേ കെട്ടിടത്തില്‍...

മഞ്ചേശ്വരം: സംസ്ഥാനത്തെ സര്‍ക്കാര്‍...

136 വര്‍ഷമായി ഒരേ കെട്ടിടത്തില്‍ പ്രവര്‍ത്തനം മഞ്ചേശ്വരം സബ് രജിസ്ട്രാര്‍...

മഞ്ചേശ്വരം: സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകളില്‍ ഏറ്റവും പഴക്കവും പ്രവര്‍ത്തന...

പ്രവാസി കൂട്ടായ്മ ശക്തിക്ക് പുതിയ...

പാലക്കുന്ന്: യു.എ.ഇ.പ്രവാസി കൂട്ടായ്മയായ...

പ്രവാസി കൂട്ടായ്മ ശക്തിക്ക് പുതിയ ഭാരവാഹികള്‍

പാലക്കുന്ന്: യു.എ.ഇ.പ്രവാസി കൂട്ടായ്മയായ ശക്തി കാസര്‍ഗോഡിന്് പുതിയ ഭാരവാഹികളെ...

മുല്ലച്ചേരി പാലം മന്ത്രി ജി...

ഉദുമ ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി...

മുല്ലച്ചേരി പാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു; മൂന്ന്...

ഉദുമ ഉത്സവാന്തരീക്ഷത്തില്‍ മുല്ലച്ചേരി പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി...

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം...

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍...

അഴീക്കോടന്‍ വായനശാല ആന്റ് ഗ്രന്ഥാലയം വിപുലീകരണ പ്രവര്‍ത്തനോദ്ഘാടനം നടന്നു

രാവണീശ്വരം:  രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍ പുതുതായി പണികഴിപ്പിച്ച ഡയസിന്റെയും അലമാരയുടെയും...

ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക്...

കാസര്‍കോഡ്: ചെറുവത്തൂരില്‍ ആറാം...

ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ അധ്യാപകന്റെ മര്‍ദ്ദനം: വിദ്യാര്‍ത്ഥിയുടെ...

കാസര്‍കോഡ്: ചെറുവത്തൂരില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്ത്...

Articles

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം...

മുന്‍കൂറായി പണമടച്ച് യാചിക്കുന്നവര്‍

മദ്യം വിറ്റുള്ള കൊള്ളലാഭം വേണ്ടെന്നു വച്ചതാണ് ഉമ്മന്‍ ചാണ്ടി...

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

error: Content is protected !!