CLOSE
 
 
അഭിപ്രായ സര്‍വ്വേയുടെ ഉള്‍പ്പിരിവുകളിലെ എന്‍.ഡി.എ സാധ്യതകള്‍…
 
 
 
  • 1.5K
    Shares

ഇന്ത്യന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇത് നിലനില്‍പ്പിന്റെ പോരാട്ടം. 2014ലെ ഭുരിപക്ഷച്ചോര്‍ച്ച തടയുക എന്ന് എന്‍.ഡി.എ ലക്ഷ്യമാക്കുമ്പോള്‍, തോല്‍വി ഏതിര്‍ചേരിയായ യു.പി.എയുടെ നിലനില്‍പ്പു അവതാളത്തിലാക്കും. ഇരുമുന്നണികളും അധികാരത്തിനു വേണ്ടിയുള്ള മല്‍പ്പിടുത്തത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഇടതു പ്രസ്ഥാനം, സി.പി.ഐ- സി.പി.എം ദേശീയ അംഗീകാരം നിലനിര്‍ത്താനുള്ള പെടാപാടിലാണ്.

ഇതിനിടയിലൂടെ സഞ്ചരിക്കുന്ന രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്ന് ഉറപ്പിച്ചു പറയാം. ‘2014 ആവര്‍ത്തിക്കില്ല’

അന്ന് ആഞ്ഞടിച്ച മോദി തരംഗം ഇന്നില്ല. 543ല്‍ 336 സീറ്റുകള്‍ തൂത്ത് വാരാനിടവരുന്ന മുന്നേറ്റം പുത്തരിയിലെ കണ്ണുകടിയായിരുന്നു. അന്ന് ബിജെപി തനിച്ച് മാത്രം 282 സീറ്റുകള്‍ സ്വന്തമാക്കിയത് മോഹവലയത്തില്‍ പെട്ടായിരുന്നുവെന്നും ഇനിയത് നടപ്പില്ലെന്നും ജനം തിരിച്ചറിഞ്ഞിരിക്കുന്നു. പ്രതിപക്ഷ നേതൃത്വത്തിലിരിക്കാന്‍ പോലും കോണ്‍ഗ്രസിന് അര്‍ഹത ലഭിക്കാതെ മൃഗീയ ഭുരിപക്ഷത്തിനായിരുന്നു ജനം അന്ന് ബി.ജെ.പിയെ കുങ്കുമ വര്‍ണാഭമായ പാര്‍ലിമെന്റിലേക്ക് വരവേറ്റിരുന്നത്. പ്രതിപക്ഷ നേതാവിനെ വരെ ഇന്ത്യ പ്രതിപക്ഷത്തിനു നല്‍കിയില്ല. ഇത്രയും ഭുരിപക്ഷം നല്‍കി ജയിപ്പിച്ചിട്ടും ഇന്ത്യ എന്തു നേടി? എന്‍.ഡി.എ ജനങ്ങള്‍ക്ക് എന്താണ് സമ്മാനിച്ചത്? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരിക്കും ഇത്തവണ ഇന്ത്യ ഭരണ പക്ഷത്തിനു നല്‍കുക. നിശബ്ദമായി അവര്‍ അതിനുള്ള മാര്‍ഗങ്ങള്‍ തേടുന്നതിനിടയിലാണ് അവസരം – തെരെഞ്ഞെടുപ്പ് – കടന്നു വരുന്നത്.

ചോദിച്ച ചോദ്യത്തിനു ഈ കുറിപ്പുകാരന്‍ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ 2014ല്‍ നാണം കെട്ട കോണ്‍ഗ്രസിനു ഇത്തവണ ആ ഗതിയുണ്ടാവില്ലെന്ന നിഗമനത്തിലെത്തിച്ചേരുന്നു. കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. 2009ല്‍ 262 സീറ്റുകള്‍ ഉണ്ടായിരുന്ന യുപിഎ 2014ലെത്തുമ്പോള്‍ വെറും 59 സീറ്റുകളിലേക്ക് മൂക്കു കുത്തി വീഴുന്ന അവസ്ഥ മാറ്റാന്‍ ജനഹിതം ശ്രമിച്ചേക്കും. ഇതിനര്‍ത്ഥം എന്‍.ഡി.എ ദുര്‍ബലമായെന്നല്ല. അവരുടെ വീര്യത്തിനു പണ്ടേപ്പോലെ ഇന്നു ശൗര്യമില്ല.

ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ മാന്ത്രിക സംഖ്യയായ 295 സീറ്റുകള്‍ നേടി മോദി അധികാരത്തില്‍ തുടരാനുള്ള സാധ്യത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ തള്ളിക്കളയുന്നില്ല. പ്രത്യേകിച്ച് ഹിന്ദു മുന്നേറ്റ സംസ്ഥാനങ്ങള്‍. മുന്നണി ഏതായാലും ശരി, കേവല ഭൂരിപക്ഷത്തിനു 273 സീറ്റുവേണം. വേണ്ടതിനേക്കാള്‍ ചുരുങ്ങിയത് 23 സീറ്റുകള്‍ എങ്കിലും എന്‍ഡിഎ അധികമായി സ്വന്തമാക്കുമെന്ന് വിവിധ സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ യു.പി.എയുടെ മാവു പൂക്കാന്‍ ഇനിയും പാകമായിട്ടില്ല. വിവിധ സര്‍വ്വേ ഫലങ്ങള്‍ കാണിക്കുന്നത് 130ല്‍ താഴെ സീറ്റുകള്‍ മാത്രമായിരിക്കു അവര്‍ക്കെന്നാണ്. യു.പി.എ കുടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് ദക്ഷിണേന്ത്യയെ ലക്ഷ്യമിട്ടാണ്. രാഹുല്‍ ഗാന്ധിയുടെ വയനാടിലെ മല്‍സരം അതിനുള്ള അവ്രുടെ അടവു രാഷ്ട്രീയം അതിനുള്ള തെളിവുകള്‍ തരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ 2014ലേതിനേക്കാള്‍ 68 എങ്കിലും സീറ്റുകള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യുപിഎ അധികം നേടുമെന്നിടത്തായിരിക്കും രാഹുല്‍ ഗാന്ധിയുടെ പ്രസക്തി. ഇന്ത്യയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പരിശോധിക്കുന്ന ആര്‍ക്കും വ്യക്തമാകും, കോണ്‍ഗ്രസിനേക്കാള്‍ മെച്ചപ്പെട്ട സീറ്റ് നിരക്കുകള്‍ സ്വന്തമാക്കാന്‍ ഒരു പക്ഷെ പ്രാദേശിക പാര്‍ട്ടികളുടെ നേതൃത്വത്തിനു സാധിച്ചേക്കും. പരസ്പരം പോരടിച്ചും, തൊഴുത്തില്‍ കുത്തിയും, കോണ്‍ഗ്രസിനേയും ബി.ജെ.പിയേയും ഒരു പോലെ എതിര്‍ത്തും അവര്‍ 121ല്‍പ്പരം സീറ്റുകള്‍ തരപ്പെടുത്തി ഒരു രണ്ടാം കൂട്ടു കക്ഷിയായി രൂപം കൊണ്ട് ഏറ്റവും വലിയ രണ്ടാം സ്ഥാനക്കാരായി കോണ്‍ഗ്രസിനു മുന്നില്‍ ബി.ജെ.പിക്കു ബദലാവാനും സാധ്യത തെളിയുന്നു.

ബി.ജെ.പിക്ക് കഴിഞ്ഞ തെരെഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ 42 സീറ്റുകളിലെങ്കിലും അധികമായി തോല്‍വി സമ്മതിക്കേണ്ടി വരുമെന്ന പ്രവചനമുണ്ട്. കഴിഞ്ഞ തവണ ആ പാര്‍ട്ടിക്കു 282 സീറ്റുണ്ടായിരുന്നെങ്കില്‍ ഇത്തവണ 240ല്‍ അധികരിക്കാനിടയില്ല. അങ്ങനെയായിരിക്കും കോണ്‍ഗ്രസ് 2014ലെ 44ല്‍ നിന്ന് 84 സീറ്റുകളിലേക്ക് പൊങ്ങി വരിക. 240 സീറ്റുകൊണ്ട് ഭരണത്തിലേറാന്‍ ശ്രമിക്കുന്ന ബി.ജെ.പിയെ സഹായിക്കാന്‍ എന്‍ഡിഎയില്‍ നിന്നും ശിവസേന 15 സീറ്റും, അണ്ണാ ഡിഎംകെ പത്തും, ജെഡിയു പതിമൂന്നും അകാലി ദള്‍ മൂന്നും പിഎംകെ രണ്ടും എല്‍ജെപി മൂന്നും സീറ്റുകളില്‍ സാധ്യത വര്‍ദ്ധിക്കുന്നു. ഇവയുടെ സമിശ്രമങ്ങളായ 276 സീറ്റുകളോടെ മോദി വീണ്ടും ഇന്ത്യ ഭരിച്ചേക്കും. അ്യവാ കഴിഞ്ഞ തവണത്തേതു പോലെ ഭരിക്കാനുള്ള കേവല ഭുരിപക്ഷം ബി.ജെ.പിക്ക് ഒരു കാരണവശാലും ലഭിക്കാന്‍ സംഗതി കാണുന്നില്ല.

യുപിഎക്ക് നിശ്ചയമായും 110 സീറ്റെങ്കിലും ഉറപ്പിക്കാനാകുമെന്ന നിഗമനത്തില്‍ നമുക്കെത്തിച്ചേരാനാകും. കോണ്‍ഗ്രസിന്റെ 84, ഡിഎംകെ 16, ആര്‍ജെഡി 5, ടിഡിപി 5, എന്ന സാധ്യതകള്‍ വച്ചു കൊണ്ടാണിത്. എന്നാല്‍ ഇപ്പോള്‍ യു.പി.എയോടൊപ്പം ചേരാതേയും, യു.പി.എയേയും, ബി.ജെ.പിയേയും ഒരു പോലെ ഏതിര്‍ക്കുന്ന ഇതര മുന്നണികള്‍ക്ക് ലഭിക്കാനിടയുളള സീറ്റുകള്‍ കൂടി കൂട്ടി നോക്കിയാലും യു.പി.എക്ക് മന്ത്രിസഭയുണ്ടാക്കാനുള്ള കരുത്ത് മതിയാകാനിടയില്ല.
ഒരു മുന്നണിയിലും പെടാത്ത തൃണമൂല്‍ 29. എസ്പി 15, ബിഎസ്പി 13, വൈഎസ്ആര്‍ കോണ്‍ഗ്രസ് 20, ടിആര്‍എസ് 14, ബിജെഡി 13, സീറ്റുകളും ഇടതുപക്ഷം കട്ടക്കു പിടിച്ചാല്‍ കിട്ടിയേക്കാവുന്ന 10 സീറ്റുകളും ഒപ്പം ചേര്‍ത്താല്‍ തന്നെ 234 സീറ്റില്‍ തടവീഴും. പിന്നെ കേവല ഭുരിപക്ഷത്തിനു 41 സീറ്റെങ്കിലും ആവശ്യമായി വരും. എന്‍.ഡി.എയെ പിളര്‍ത്താനേ വേറെ വഴിയുള്ളു. അതിനുള്ള സാധ്യത വിദൂരമാണ്. മാത്രമല്ല, അങ്ങനെ വര്‍ഗീയ മുന്നണി പിളര്‍ന്നു വരുന്നവരോടൊട്ടി നില്‍ക്കാന്‍ സി.പി.എം, സി.പി.ഐ തയ്യാറാവാതെ വരും. മലബാറുകാര്‍ പറയാറുള്ളതു പോലെ ആകെ അവലും കഞ്ഞിയായിരിക്കും ഫലം.

യുപിയില്‍ ബിജെപിയുടെ പല്ലിനു പണ്ടേപ്പോലെ ബലമില്ലെന്നതാണ് നാം മുന്‍ കാല ചരിത്രത്തില്‍ നിന്നും മനസിലാക്കുന്നു. കോണ്‍ഗ്രസിനു ആശ നല്‍കുന്ന ഏക സങ്കതി അതുമാത്രമാണ്. അവിടെ 2014ലെ 71 ല്‍ നിന്ന് ബിജെപി 46ലേക്ക് മുക്കു കുത്തി വീണേക്കാമെന്നാണ് പ്രവചനം. ബിഎസ്പി 13 സീറ്റുകളും എസ്പി 15 സീറ്റുകളും ആര്‍എല്‍ഡി ഒരു സീറ്റും നേടിയേക്കും. കോണ്‍ഗ്രസ് രണ്ടില്‍ നിന്ന് നാലായി ഉയര്‍ന്നേക്കും. അപ്നാ ദള്‍ ഒരു സീറ്റ് ഉറപ്പിക്കും. . ഉത്തരാഖണ്ഡില്‍ ബിജെപി നാലും കോണ്‍ഗ്രസ് ഒരു സീറ്റും നേടിയേക്കും.

രാജസ്ഥാനിലും മധ്യപ്രദേശിലും അവസാന പുല്‍ത്തുരുമ്പില്‍ പിടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. അവിടെ പിടിച്ചു നിന്നാല്‍ മാത്രമേ യു.പി.എക്ക് എന്തെങ്കിലും സ്വപ്നങ്ങള്‍ നെയ്യാന്‍ അവകാശമുളളു. അവിടെ ബി.ജെ.പി തൂത്തു വാരിയാല്‍ രാഹുല്‍ കയറ്റിവെച്ച വെള്ളം വാങ്ങി വെക്കേണ്ടി വരും. രാജസ്ഥാനില്‍ 19 സീറ്റുകളില്‍ ബിജെപിയും, കോണ്‍ഗ്രസ് ആറ് സീറ്റിലും വിജയ സാധ്യത ഉറപ്പിക്കുന്നു. അവിടെ കോണ്‍ഗ്രസിനു അനുകൂലമായ അട്ടിമറി സംഭവിക്കണം. അത് അസംഭവ്യമാണോ എന്ന് ഉറ്റു നോക്കുകയാണ് ജനം. ഇതര സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പു ഫലം വിലയിരുത്തുമ്പോള്‍ കേരളം ഒഴികെ മറ്റൊരിടത്തും ഇടതു പക്ഷം അപ്രസക്തമാവുകയാണ്. കേരളത്തില്‍ ഇടതു മുന്നണിക്ക് അവശ്യം വേണ്ടുന്ന തെരെഞ്ഞെടുപ്പു വിജയങ്ങളുടെ പ്രസക്തിയിലേക്ക് നമുക്ക് പിന്നീടു വരാം.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു......

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു മുളച്ചതു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13 രൂപാ...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ :...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ് കാര്‍ഡ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം കുടിയതും,...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും മോക്ഷപ്രാപ്തി....

Recent Posts

തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ്...

നീലേശ്വരം : തൈക്കടപ്പുറം...

തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ് ഈസ് ബ്ലഡ് കേരളയും ദീപ...

നീലേശ്വരം : തൈക്കടപ്പുറം രക്തദാന കൂട്ടായ്മയും, റെഡ് ഈസ്...

ആചാരസ്ഥാനികരുടെ വേതനം വര്‍ധിപ്പിക്കാന്‍ വേണ്ട...

നീലേശ്വരം : ആചാരസ്ഥാനികരുടെ...

ആചാരസ്ഥാനികരുടെ വേതനം വര്‍ധിപ്പിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തും: എം.രാജഗോപാലന്‍ എംഎല്‍എ

നീലേശ്വരം : ആചാരസ്ഥാനികരുടെ വേതന വര്‍ധന വേഗത്തിലാക്കാന്‍ വേണ്ട...

ചാമക്കുഴി എകെജി സ്മാരക വായനശാല...

രാജപുരം: ചാമക്കുഴി എ.കെ.ജി...

ചാമക്കുഴി എകെജി സ്മാരക വായനശാല ആന്‍സ് ഗ്രന്ഥാലയം ബാലവേദി വാര്‍ഷികാഘോഷവും...

രാജപുരം: ചാമക്കുഴി എ.കെ.ജി സ്മാരക വായനശാല ആന്‍ഡ് ഗ്രന്ഥാലയം...

പാലക്കുന്നില്‍ ആയിരത്തിരി ഉത്സവം ഇന്ന്...

പാലക്കുന്ന്: പാലക്കുന്ന് കഴകം...

പാലക്കുന്നില്‍ ആയിരത്തിരി ഉത്സവം ഇന്ന് ; കളംകൈയേല്‍ക്കലും കാഴ്ച്ചാ സമര്‍പ്പണവും...

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്റെ...

Articles

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം....

ഡോളര്‍-ദിനാര്‍ വരവിനും കുരുക്ക്: വിദേശപണത്തിന്റെ വരവു കുറഞ്ഞു... നികുതി പിടിക്കുമെന്ന...

നേര്‍ക്കാഴ്ച്ചകള്‍.. ഞെട്ടിത്തരിച്ച് പ്രവാസലോകം. പൊതുവേ മാന്ദ്യം. കൂനിന്മേല്‍ കുരു...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു:...

പലയിടങ്ങളിലായി പല പരില്‍...

കമ്പ്യൂട്ടറോടുള്ള ഏതിര്‍പ്പിന്റെ കാലം കഴിഞ്ഞു: ഇനി ഭൂരേഖ വരെ ഇന്റര്‍നെറ്റില്‍:...

പലയിടങ്ങളിലായി പല പരില്‍ ഭുമിയുണ്ടെങ്കില്‍ പോലും വരുമാന സര്‍ട്ടിഫിക്കറ്റ്...

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു....

വില കുറഞ്ഞിട്ടും കുറയാതെ കുപ്പിവെള്ളം

നേര്‍ക്കാഴ്ച്ചകള്‍....  കുപ്പിവെള്ളത്തിന്റെ വിലകുറയുന്നു. ഇനി മുതല്‍ ലിറ്ററിനു 13...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട്...

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഗുണമറിയാതെ കര്‍ഷകര്‍ : മിക്ക ഇടത്തര...

കര്‍ഷകര്‍ക്ക് വിളയിറക്കാന്‍ സൗകര്യമേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച കേന്ദ്ര ക്രൌിറ്റ്...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു...

കുത്തനെ വിലയിടിഞ്ഞ് നേന്ത്രപ്പഴം വാങ്ങാനാളില്ല

നേര്‍ക്കാഴ്ചകള്‍... നേന്ത്രവിപണി കൂപ്പു കുത്തുന്നു. കര്‍ഷകര്‍ തീരാക്കയത്തില്‍. ഉല്‍പാദനം...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല...

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു...

അലാമിപ്പള്ളിക്ക് ശാപമോക്ഷം; മുനിസിപ്പല്‍ ബസ്സ്റ്റാന്റിന്റെ നല്ല കാലം തെളിയുന്നു

നേര്‍ക്കാഴ്ച്ചകള്‍... നീണ്ട കാത്തിരിപ്പിനു ശേഷം മാത്രം അഹല്യയേപ്പോലെ അലാമിപ്പള്ളിക്കും...

error: Content is protected !!