CLOSE
 
 
പാലാരിവട്ടം മേല്‍പ്പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ച് തുടങ്ങി
 
 
 

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ച് തുടങ്ങി. ടാര്‍ കട്ടിങ് അടക്കമുള്ള പ്രാഥമിക ജോലികളാണ് ആരംഭിച്ചത്. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ മേല്‍നോട്ടത്തിലാണ് മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് കരാര്‍.

പാലാരിവട്ടം പാലം പൊളിച്ചു പണിയാമെന്ന സുപ്രിംകോടതി വിധിക്ക് പിന്നാലെയാണ് പ്രവര്‍ത്തികള്‍ക്ക് തുടക്കമാകുന്നത്. പാലത്തിന്റെ ടാര്‍ ഇളക്കി നീക്കുന്ന പണികളാണ് ആദ്യം നടക്കുക. നവീകരണ ജോലികള്‍ക്കിടെ അവശിഷ്ടങ്ങള്‍ തെറിച്ച് റോഡിലേയ്ക്ക് വീഴാതിരിക്കാന്‍ കമ്പിവല കെട്ടുന്ന പണിയും ഇന്ന് ആരംഭിക്കും. മറ്റന്നാള്‍ മുതല്‍ ഗര്‍ഡറുകള്‍ പൊളിച്ച് തുടങ്ങും. പാലത്തിന്റെ ഇരുവശത്തു കൂടിയുമുള്ള ഗതാഗതം നിയന്ത്രിക്കില്ല. എന്നാല്‍ മറ്റന്നാള്‍ മുതല്‍ അണ്ടര്‍ പാസ് വഴിയുള്ള ക്രോസിങ് അനുവദിക്കില്ല.

ടാറിങ് പൂര്‍ണമായും നീക്കിയ ശേഷമായിരിക്കും 17 സ്പാനില്‍ 15 സ്പാനും കഷ്ണങ്ങളായി മുറിക്കുന്നത്. ആറ് ഗര്‍ഡറുകള്‍ ചേര്‍ന്നതാണ് ഒരു സ്പാന്‍. രണ്ട് തൂണുകള്‍ക്കിടയില്‍ ഒരു ചതുരപ്പെട്ടിയുടെ രൂപത്തിലാണ് സ്പാന്‍. ഇത്തരം സ്പാനുകള്‍ക്ക് മുകളിലാണ് ഡെക് സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നത്.

ഡയമണ്ട് കട്ടര്‍ ഉപയോഗിച്ച് ഓരോ ഗര്‍ഡറും അതിനു മുകളിലെ ഡെക് സ്ലാബും മുറിക്കുകയാണ് ചെയ്യുന്നത്. ആദ്യം നീളത്തില്‍ മുറിക്കുന്ന കോണ്‍ക്രീറ്റ് ചെറു കഷണങ്ങളാക്കിയ ശേഷം ഇവിടെവെച്ചു തന്നെ പൊടിയാക്കി മാറ്റും.

എട്ടുമാസം കൊണ്ട് പാലാരിവട്ടം പാലം പൊളിച്ച് പുതിയത് നിര്‍മിക്കും. ഒന്‍പതു മാസത്തെ സമയമാണ് ആകെ അനുവദിച്ചിരിക്കുന്നത്. അതിവേഗം മുന്നോട്ടുപോകാനാണ് ഇ ശ്രീധരന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനാല്‍ എട്ടുമാസം മുന്‍പേ ജോലികള്‍ പൂര്‍ത്തിയാക്കിയേക്കാം. പുനര്‍നിര്‍മാണത്തോടെ പാലത്തിന്റെ ആയുസ്സ് 100 വര്‍ഷമായി വര്‍ധിക്കുമെന്നാണ് ഉറപ്പ്.

ഊരാളുങ്കല്‍ സൊസൈറ്റിയുടെ ചീഫ് എന്‍ജിനിയര്‍ എ പി പ്രമോദാണ് പൊളിക്കലിനും പുനര്‍നിര്‍മാണത്തിനും നേതൃത്വം നല്‍കുക. ഡിഎംആര്‍സിയിലെ മുന്‍ ചീഫ് എന്‍ജിനിയര്‍ കേശവചന്ദ്രനും എത്തും. പാലത്തില്‍ ആകെയുള്ള 102 ഗര്‍ഡറുകള്‍ പൊളിച്ചുനീക്കി പുതിയത് സ്ഥാപിക്കാനാണ് ഡിഎംആര്‍സി നിര്‍ദേശിച്ചിട്ടുള്ളത്. 17 സ്പാനുകളും മാറ്റി പുതിയത് സ്ഥാപിക്കണം. തൂണുകളും തൂണുകളുടെ മുകള്‍ഭാഗവും ബലപ്പെടുത്തണം. ലോഹ ബെയറിങ്ങുകളും മാറ്റേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

വിജയ് പി നായരെ മര്‍ദിച്ച കേസ് ;...

വിജയ് പി നായരെ മര്‍ദിച്ച...

കൊച്ചി: അശ്ലീല വീഡിയോ പ്രചരിപ്പിച്ച യൂട്യൂബര്‍ വിയജ് നായരെ മര്‍ദിച്ച...

യൂട്യൂബ് വഴി അപവാദം പ്രചരിപ്പിച്ചു: എംജി ശ്രീകുമാറിന്റെ...

യൂട്യൂബ് വഴി അപവാദം പ്രചരിപ്പിച്ചു:...

തൃശൂര്‍; യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന ഗായകന്‍ എം.ജി....

പാല സീറ്റ് വിട്ടുകൊടുക്കില്ലെന്നത് പാര്‍ട്ടി തീരുമാനം മാണി...

പാല സീറ്റ് വിട്ടുകൊടുക്കില്ലെന്നത് പാര്‍ട്ടി...

തിരുവനന്തപുരം: പാലാ വിട്ടുകൊടുക്കാനാകില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. മാണി...

കോവിഡ് പ്രതിദിന സംഖ്യ പതിനൊന്നായിരം കടന്നു. സംസ്ഥാനത്ത്...

കോവിഡ് പ്രതിദിന സംഖ്യ പതിനൊന്നായിരം...

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിദിന സംഖ്യ പതിനൊന്നായിരം കടന്നു. 11,...

മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും അധികാരം നല്‍കുന്ന ഭേദഗതിയെ...

മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും അധികാരം...

 തിരുവനന്തപുരം:മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന റൂള്‍സ് ഓഫ്...

സനൂപിനെ കൊലപ്പെടുത്തിയ കത്തി പോലീസ് കണ്ടെടുത്തു

സനൂപിനെ കൊലപ്പെടുത്തിയ കത്തി പോലീസ്...

തൃശൂര്‍: സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കത്തി പൊലീസ്...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!