CLOSE
 
 
പൈക്കയില്‍ നിര്‍മിച്ച തിരുവത്താഴ ശില്‍പം അയര്‍ലന്റിലേക്ക്; നിമിത്തമായത് കടല്‍ കടന്നെത്തിയ സൗഹൃദം; ശില്‍പം നിര്‍മിച്ചത് കോട്ടയം കുറവിലങ്ങാട്ടെ പിന്റോ ജേക്കബിനു വേണ്ടി
 
 
 

കാഞ്ഞങ്ങാട് : അയര്‍ലന്റ് ഡബ്ളിനിലെ താമസക്കാരനും കോട്ടയം കുറവിലങ്ങാട് സ്വദേശിയുമായ പിന്റോ ജേക്കബ് ഒരിക്കല്‍ പോലും പൈക്കയിലെ യുവശില്പി റെനീഷ് അര്‍ളടുക്കത്തെ നേരിട്ട് കണ്ടിട്ടില്ല. യേശുവും ശിഷ്യരുമൊത്തുള്ള തിരുവത്താഴ ശില്പമാണ് രണ്ട് രാജ്യങ്ങളില്‍ കഴിയുന്ന ഇവര്‍ക്കിടയില്‍ സൗഹൃദത്തിന്റെ പാലമായത്. ശില്‍പ്പം നിര്‍മ്മിക്കുന്നുണ്ടെങ്കില്‍ അതു റെനീഷിന്റെ കൈ കൊണ്ടു വേണമെന്ന നിര്‍ബന്ധമായിരുന്നു പിന്റോ ജേക്കബിന്. അങ്ങനെ കടലുകള്‍ക്കപ്പുറത്തെ സൗഹൃദത്തിലൂടെ കടല്‍ കടക്കാനൊരുങ്ങുകയാണ് തിരുവത്താഴ ശില്‍പ്പം.

സോഷ്യല്‍ മീഡിയയിലുടെ റെനിഷിന്റെ ശില്‍പ്പ കലകള്‍ കണ്ടറിഞ്ഞ പിന്റോ ജേക്കബിനു മറിച്ച് ചിന്തിക്കേണ്ടി വന്നില്ല. കമുക് മരത്തില്‍ എട്ടടി നീളവും നാലര അടി വീതിയിലുമാണ് ശില്പം. പോളിഷ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി ഒരാഴ്ചക്കകം ശില്പം അയക്കും. ശില്പത്തിലെ ഒരു മുഖം പൂര്‍ത്തിയാക്കാന്‍ രണ്ടര ദിവസം വേണം. പന്ത്രണ്ട് മുഖങ്ങളും പൂര്‍ത്തിയാക്കാന്‍ രണ്ടു മാസമെടുത്തു. വിഖ്യാത ചിത്രകാരന്‍ ലിയനാഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ ചിത്രത്തെ അധികരിച്ചാണ് റെനിഷിന്റെ ശില്പം തയ്യാറാകുന്നത്.പിന്റോ ജേക്കബ് പതിമൂന്നു വര്‍ഷമായി ഡബ്ളിനിലാണ് പതിനെട്ട് വര്‍ഷം മുമ്പാണ് റെനിഷ് ശില്പ നിര്‍മ്മാണ രംഗത്തേക്ക് വന്നത്. 2017ല്‍ കൊല്ലത്ത് ഒരു വീട്ടിലേക്ക് ഭഗവത് ഗീതയുടെ ശില്പം ഉണ്ടാക്കിയിരുന്നു’ .

പത്തടി നീളമായിരുന്നു ഇതിന്. ശില്‍പ്പ കലാരംഗത്തെ മികവിനു ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട് റെനിഷിന് .2017ല്‍ പള്ളിക്കര ബീച്ച് പാര്‍ക്കില്‍ ലളിതകലാ അക്കാഡമി ഒരുക്കിയ ദേശീയ ശില്പശാലയില്‍ പങ്കെടുത്ത 15 ശില്പികളില്‍ ഒരാളാകാനും കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് റെനിഷ് പറഞ്ഞു.. ഇത് തന്റെ ജീവിത സാഫല്യം റെനീഷ് കുറെക്കാലത്തെ ആഗ്രഹമായിരുന്നു തിരുവത്താഴ ശില്പം ചെയ്യണമെന്നത്. ഇപ്പോള്‍ അതിനുള്ള സാഹചര്യം ഒത്തുവന്നു. ഒരു സ്വപ്ന സാക്ഷാത്കാരം എന്നു തന്നെ പറയാമെന്ന് റെനീഷ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തെരുവ് നായ ശല്യം; കാസര്‍കോട് നഗരസഭ അസിസ്റ്റന്റ്...

തെരുവ് നായ ശല്യം; കാസര്‍കോട്...

കാസര്‍കോട് : നഗരസഭാ പരിധിയില്‍ തെരുവ് നായ ശല്ല്യം അടുത്തകാലത്തായി...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ മാഷില്‍...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!