CLOSE
 
 
ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ ബല്‍റാം ഭട്ടും കുടുംബവും നടത്തുന്ന പൈനാപ്പിള്‍ കൃഷി നാലാം വര്‍ഷത്തില്‍; ഭംഗിയും സുഗന്ധവും നിറഞ്ഞു നില്‍ക്കുന്ന തോട്ടം കാണാനെത്തുന്നത് നിരവധി പേര്‍; വിപണി മെട്രോ നഗരങ്ങളില്‍; വിലസ്ഥിരത ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യം
 
 
 

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ച ബല്‍റാം ഭട്ടും കുടുംബവും നടത്തുന്ന പൈനാപ്പിള്‍ കൃഷി നാലാം വര്‍ഷത്തിലേക്ക്.

മനോഹാരിതയും വിളഞ്ഞ കൈതച്ചക്കയുടെ ഹൃദ്യ സുഗന്ധവും നിറഞ്ഞു നില്‍ക്കുന്ന ഈ തോട്ടം കാണാനെത്തുന്നവരും നിരവധിയാണ്. മഞ്ചേശ്വരം പഞ്ചായത്തില്‍ ബഡാജെ ചൗക്കിയിലെ 21 ഏക്കറിലാണ് കൃഷി. അടുത്ത കാലത്തായി വീടിനടുത്തും അല്‍പം കൃഷിയുണ്ട്. ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള മെട്രോ നഗരങ്ങളിലേക്കാണ് ഇവിടെ നിന്നു വിളവെടുക്കുന്ന പൈനാപ്പിള്‍ പോകുന്നത്. കൃഷി ഓഫിസിന്റെ ഭാഗത്തു നിന്നുള്ള സഹായങ്ങളെല്ലാം കിട്ടുന്നുണ്ടെന്നു ബല്‍റാം ഭട്ട് പറയുന്നു. കാലാവസ്ഥാ വ്യതിയാനങ്ങളും തൊഴിലാളികള്‍ക്കുള്ള കൂലിയും വിലയിലെ അസ്ഥിരതയുമാകുമ്പോള്‍ ചിലപ്പോഴെങ്കിലും മുടക്കുമുതല്‍ തിരിച്ചു കിട്ടാത്ത സ്ഥിതിയുണ്ടാകുന്നതു മാത്രമാണ് തിരിച്ചടി. വ്യവസായത്തിനൊപ്പം അധിക വരുമാനത്തിനും കൃഷിയോടുള്ള താല്‍പര്യവും മൂലമാണ് പൈനാപ്പിള്‍ കൃഷിയിലേക്കു തിരിഞ്ഞത്. ദിവസവും മാറിമറിഞ്ഞു നില്‍ക്കുന്ന വിലയാണ് പ്രധാന തിരിച്ചടി. പൈനാപ്പിളിനു നിശ്ചിത വില തീരുമാനിച്ച് സര്‍ക്കാര്‍ ഇടപെട്ടാല്‍ തീരാവുന്ന പ്രതിസന്ധിയാണിത്. ഇതിനൊപ്പം കൃഷി ചെയ്യുന്നവര്‍ക്കും സഹായം ലഭിച്ചാല്‍ ആത്മവിശ്വാസമായി. ഒരു കിലോ പൈനാപ്പിള്‍ ഉല്‍പാദിപ്പിക്കാന്‍ 20 രൂപയോളം ചിലവുണ്ട്. ഇതിലും അധികം ലഭിച്ചാല്‍ മാത്രമേ പിടിച്ചു നില്‍ക്കാനാകൂവെന്നും ബല്‍റാം ഭട്ട് പറയുന്നു. മെട്രോ നഗരങ്ങളിലേക്കുള്ള പൈനാപ്പിള്‍ വിളഞ്ഞു നില്‍ക്കുന്ന ഈ തോട്ടം പ്രദേശത്തെ പ്രധാന ആകര്‍ഷണമായി മാറിയിട്ടുണ്ട്; നിരവധി പേര്‍ക്കു കൃഷിയിലേക്കു തിരിയാനുള്ള പ്രേരണയും.

ലത്തീഫ് ഉപ്പ ള

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തെരുവ് നായ ശല്യം; കാസര്‍കോട് നഗരസഭ അസിസ്റ്റന്റ്...

തെരുവ് നായ ശല്യം; കാസര്‍കോട്...

കാസര്‍കോട് : നഗരസഭാ പരിധിയില്‍ തെരുവ് നായ ശല്ല്യം അടുത്തകാലത്തായി...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ മാഷില്‍...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!