CLOSE
 
 
ഇന്ന് ശ്രീനാരായണഗുരു സമാധിദിനം. നവോത്ഥാന വിപ്ലവത്തിന്റെ നായകന്‍ സമാധിയായിട്ട് 93 വര്‍ഷങ്ങള്‍
 
 
 

ലേഖനം:
രാജേഷ് സഹദേവന്‍
സംസ്ഥാന ജന:സെക്രട്ടറി
കെ പി സി സി, ഒബിസി വിഭാഗം

കാഞ്ഞങ്ങാട്: ഇന്ന് കന്നി 5, ശ്രീനാരായണ ഗുരു സമാധിദിനം.
മലയാളക്കരയാകെ ഗ്രസിച്ചിരുന്ന ജാതിവിവേചനത്തിനെതിരെ സന്ധിയില്ലാ സമര പോരാട്ടം നടത്തിയ ശ്രീ നാരായണ ഗുരു സ്വാമികള്‍ ശിവഗിരിക്കുന്നില്‍ മഹാസമാധിയായിട്ട് 93 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ജാതിവിവേചനത്തിന്റെ അടിമത്വത്തില്‍ ആണ്ടുപോയ ഒരു വിഭാഗം ജനതയുടെ മാനസീകവും സാമൂഹികവുമായ ഘടനയെ മാറ്റിയെഴുതിയ ദാര്‍ശനീകനായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. സാധുജന സംരക്ഷണം സാധിക്കാന്‍ അവതരിച്ച മഹാഗുരു ചെമ്പഴന്തിയില്‍ തിരുപ്പിറവി കൊണ്ടത് രാജാധികാരത്തിന്റെ കാലത്തായിരുന്നു. ചതുര്‍വര്‍ണ്യ വ്യവസ്ഥിതി ദുഷിച്ച് നാറിയ കാലം, മൃഗ തുല്യമായി ജീവിതം നയിച്ചു പോന്നിരുന്ന പിന്നോക്ക ജനതയെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഗുരുവിന് തന്റെ ആയുസ്സും ആത്മ തപസ്സുമര്‍പ്പിക്കേണ്ടി വന്നു. ജാതീയമയ അനാചാരങ്ങള്‍ക്കും ഉച്ച നീചത്വങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന കലാതിവര്‍ത്തിയായ ശബ്ദമായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. ഗുരുവിന്റെ വിശ്വദര്‍ശനങ്ങളായ മൊഴി മുത്തുകള്‍ മാനവരാശിക്ക് അറിവിന്റെ പുതിയ വെളിച്ചം പ്രധാനം ചെയ്യുന്നവയായിരുന്നു. ശ്രീബുദ്ധന്റ അഹിംസയും മുഹമ്മദ് നബി യുടെ സഹോദര്യവും ക്രിസ്തു ദേവന്റെ സ്‌നേഹവും സമന്വയിപ്പിച്ച് മനുഷ്യരാശിയുടെ സമഗ്ര പുരോഗതിക്കും നന്മയ്ക്കുമായി ഏകലോക സന്ദേശം വിഭാവനം ചെയ്തു ഗുരു. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് ശ്രീനാരായണ ഗുരുദേവന്‍ തന്നെയായിരുന്നു. വിദ്യാഭ്യാസമെന്ന അറിവിന്റെ വെളിച്ചമുണ്ടായാല്‍ ഒരുവനില്‍ ശുചിത്വ ബോധമുണ്ടാവുമെന്നും അതില്‍ നിന്ന് ഈശ്വരവിശ്വാസവും ഭക്തിയും താനേ വന്നു ചേരുമെന്ന് ഗുരു ദീര്‍ഘവീക്ഷണം ചെയ്തിരുന്നു. ആ തിരിച്ചറിവിന്റെ വെളിച്ചമാണ് ഒരു പരിധിവരെ ജാതീയമായ അടിമത്വത്തിലാണ്ടുപോയ ജനമനസ്സില്‍ തീ പടര്‍ത്തി തിന്‍മകള്‍ക്കെതിരെ പ്രതികരിക്കുവാന്‍ വേണ്ടുന്ന ശേഷിയുണ്ടാക്കിയത്. ഉഴവുചാലുകളില്‍ നുകത്തിനു പൂട്ടിയ മൃഗതുല്യമായ ജീവിതം നയിച്ച് പോന്ന അധ:സ്ഥിത ജനവിഭാഗത്തിന് ഒരു പുതിയ ലോകം കാട്ടിക്കൊടുത്തു ഗുരുദേവന്‍. ചാത്തനെയും മാടനെയും മറുതയെയും മറ്റും പൂജിച്ചും ജന്തുക്കളെ മൃഗബലി നടത്തിയും കാലം കഴിച്ച മനുഷ്യരാശിയെ തിരുത്തിക്കൊണ്ട് അവരുടെ ആരാധനാ സ്വാതന്ത്ര്യത്തിനായി വിപ്ലവകരമായ പുതിയൊരു നാവോദ്ധാനത്തിന് തുടക്കം കുറിച്ചു. അരുവിപ്പുറത്ത് ശങ്കരന്‍ കുഴിയില്‍ നിന്ന് മുങ്ങിയെടുത്ത ശിലകൊണ്ട് ‘നമ്മുടെ ശിവനെ ‘പ്രതിഷ്ഠിച്ച് സവര്‍ണ്ണമേധാവിത്വത്തിന്റെ നാവടപ്പിച്ചു കൊണ്ട് മഹത്തായ ഒരു നവോദ്ധാന വിപ്ലവ ചരിത്രത്തിന് നാന്ദി കുറിച്ചു മഹാഗുരു. ആധുനീക യുവത്വത്തിന്ന് പുത്തന്‍ ദിശാബോധം പ്രധാനം ചെയ്ത സ്വാമി വിവേകാനന്ദനും സതി സമ്പ്രദായം നിര്‍ത്തലാക്കിയ രാജാറാം മോഹന്റോയിയുമെല്ലാം തങ്ങള്‍ ജനിച്ച സമുദായത്തിലെ മതപരമായ ആചാര നിയമങ്ങളുടെ ചട്ടക്കൂടുകള്‍ക്കകത്തു നിന്നു കൊണ്ടു മാത്രമായിരുന്നു അക്കാലത്തെ അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരുന്നതെങ്കില്‍ ഗുരുദേവനാകട്ടെ തന്റെ മതത്തിന്റെ അതിര്‍വരമ്പുകളും വേലിക്കെട്ടുകളും ഭേദിച്ച് സ്വമതത്തിന് അതീതമായ ദര്‍ശനീകതയിലൂന്നിയ നവനീത പ്രവര്‍ത്തന ശൈലി രൂപപ്പെടുത്തിക്കൊണ്ടായിരുന്നു ജാതിയമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടിയിരുന്നത്. വടക്കേ ഇന്ത്യയില്‍ ഇന്ന് നടമാടുന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ കേരളത്തില്‍ നടക്കാത്തത് ഗുരുവിന്റെ വിശ്വദര്‍ശനങ്ങളെ കേരള ജനത നെഞ്ചോട് ചേര്‍ത്തുവെച്ചത് കൊണ്ടാണെന്ന് നിസംശയം പറയാം. ഇല്ലെങ്കില്‍ നമ്മുടെ കൊച്ചു കേരളവും ഇന്ന് ബീഹാറും ഒറീസയും രാജസ്ഥാനും പോലെ ജാതീയമായ രക്തരൂക്ഷിത കലാപങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമായിരുന്നു. സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഗുരു തന്റെ മഹത്തായ ദര്‍ശനങ്ങളെ ലോകനന്‍മ്മയ്ക്കായി വളരെ ലളിതമായി ഉപദേശിച്ചിരുന്നു . മാനവരാശിയുടെ നന്‍മയ്ക്കായി തീര്‍ത്ത മതാതീത ആത്മീയ ദര്‍ശന മൊഴിമുത്തുകള്‍ പിന്നോക്ക ജനവിഭാഗം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പല മത സാരവുമേകമെന്ന പൊരുള്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന മഹത് വചനങ്ങള്‍ മാനവരാശിയുടെ സമഗ്ര നന്മയ്ക്കും പുരോഗതിക്കുമായി ഉയര്‍ന്നു കേട്ടു . ‘അവനവനാത്മസുഖത്തിന് ചരിക്കുന്നവയപരന്ന് സുഖത്തിനായ് വരേണം, ഒരു പീഢയെറുമ്പിനും വരുത്തരുത്, മദ്യം വിഷമാണ് ആത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത് എന്നിങ്ങനെയുള്ള സാരോപദേശ മൊഴിമുത്തുകള്‍ വളരെ ദീര്‍ഘ വീക്ഷണത്തോടു കൂടി ഗുരു അരുള്‍ ചെയ്തിരുന്നു. ദിശാബോധം നഷ്ടപ്പെട്ടുഴലുന്ന വലിയ ഒരു ജന സമൂഹത്തെ സംഘടന കൊണ്ട് ശക്തരാകുവാനും അവരുടെ മാനസികവും ഭൗതീകവുമായ ജീവിത ഔന്നിത്യത്തിനുമായി 1903-ല്‍ ഗുരു എസ്സ്.എന്‍.ഡി.പി.യോഗംമെന്ന മഹത്തായ പ്രസ്ഥാനത്തിന് രൂപം കൊടുത്തു. വിദ്യകൊണ്ട് പ്രബുദ്ധരാകുവാനായി വിദ്യാലയങ്ങളും ആത്മീയമായ ഔന്നിത്യത്തിനായി നിരവധി ക്ഷേത്ര പ്രതിഷ്ഠകളും നടത്തി. ഒരു ഘട്ടം കഴിഞ്ഞ് പ്രതിഷ്ഠകള്‍ക്ക് രൂപഭേദം വരുത്തി ‘കണ്ണാടി’ പ്രതിഷ്ഠിച്ചു കൊണ്ട് ഈശ്വരന്‍ നമ്മില്‍ തന്നെ കുടികൊള്ളുന്നുവെന്ന യാഥാര്‍ധ്യബോധം നമ്മെ മനസ്സിലാക്കിത്തരുന്നു. മറ്റൊരു ക്ഷേത്രത്തില്‍ ‘ദീപവും’ ഗുരു പ്രതിഷ്ഠിച്ചു. എല്ലാ ക്ഷേത്രങ്ങളിലും ‘അറിവ്’ പകരുവാനുള്ള അന്തരീക്ഷവും സംജാതമാക്കിയിരുന്നു. സഹജീവികളോടുള്ള ‘അനുകമ്പയും മനുഷ്യത്വവുമാണ് ‘ ഒരു മനുഷ്യനെ യഥാര്‍ത്ഥ മനുഷ്യനാക്കി മാറ്റുന്നതെന്ന തിരിച്ചറിവ് നമ്മില്‍ പകര്‍ന്നു തന്നു. ഗുരുദര്‍ശനത്തിന്റെ ആത്മീയ ചതന്യമൂറുന്ന മഹിത സന്ദേശങ്ങള്‍ ജനഹൃദയങ്ങളിലേയ്ക്ക് പകരുവാനായി ഗുരു ശിവഗിരി മഠം സന്യാസ സംഘത്തിനായി സ്ഥാപിച്ചു. ഗുരുദര്‍ശനത്തിന്റെ പ്രാധാന്യം വര്‍ത്തമാന കാല സാഹചര്യത്തില്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നു. ഗുരു ‘ശുചിത്വ ‘മെന്ന ബോധത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും മനുഷ്യ രാശിയോട് വളരെ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഉപദേശിച്ചിരുന്നു. ഗുരുവിഭാവനം ചെയ്ത മഹത്തായ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യങ്ങളായി മാനവരാശിയുടെ സമഗ്ര പുരോഗതിക്കുവേണ്ടി അരുളിച്ചെയ്ത എട്ട് പ്രധാന കാര്യങ്ങളില്‍ രണ്ടാമത്തെ വിഷയമാണ് ‘ശുചിത്വം’ . ഇതിന്റെ പ്രാധാന്യം തിരിച്ചറിയുവാന്‍ ഒരു വൈറസ്സ് കാലം തന്നെ നമുക്കിന്ന് വേണ്ടി വന്നു. വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും, സാമൂഹിക അകലവും കൃത്യമായി പാലിച്ച് ഇന്ന് നാം ജീവിത വ്യത്തി നേടുന്നു. വ്യത്യസ്ഥമായ ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് സ്മസ്താഭിവൃദ്ധി നേടാനുതകുന്ന ദര്‍ശനങ്ങളാണ് ഗുരു വിഭാവനം ചെയ്തിരുന്നത്. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രധാന ലക്ഷ്യങ്ങളായ ‘വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്ര സാങ്കേതിക പരിശിലനങ്ങള്‍ ‘ എന്നി എട്ട് വിഷയങ്ങളെക്കുറിച്ച് വൈദഗ്ദ്ധ്യമുള്ളവരെ ക്ഷണിച്ച് ഓരോ തീര്‍ത്ഥാടന കാലത്തും പ്രഭാഷണങ്ങള്‍ നടത്തുവാന്‍ ഗുരു ഉപദേശിച്ചിരുന്നു. തീര്‍ത്ഥാടന കാലത്ത് ആര്‍ജിക്കുന്ന അറിവുകള്‍ സ്വജീവിതത്തില്‍ പ്രവര്‍ത്തികമാക്കാന്‍ ശ്രമിക്കണമെന്നും. അതില്‍ വിജയിക്കുമ്പോള്‍ മാത്രമാണ് ഗുരു വിഭാവനം ചെയ്ത ശിവഗിരി തീര്‍ത്ഥാടനമെന്ന ലക്ഷ്യത്തിലേക്ക് നാം എത്തിപ്പെടുകയുള്ളൂ. മാനവ സമൂഹനന്‍മയ്ക്കായി നിലകൊള്ളുന്ന ഗുരുദേവ ദര്‍ശനങ്ങള്‍ ഭാവി തലമുറയ്ക്കു വേണ്ടി കാത്തു സൂക്ഷിക്കുകയും പകര്‍ന്നു കൊടുക്കുകയും ചെയ്യേണ്ടത് ഇന്ന് ഏറെ അനിവാര്യമാണ്, എങ്കില്‍ മാത്രമേ ഒരു പരിധി വരെ ദിശാബോധം നഷ്ടപ്പെട്ട് മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ജീവിതം കൈവിട്ട് പോകുന്ന യുവജനതയെ നേര്‍വഴിക്ക് നയിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. ലോക വ്യാപകമായി ഗുരുദേവ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ട ആവശ്യകത ഈ സമാധി കാലത്ത് നാം ചിന്തിക്കുക തന്നെ വേണം. അടിയുറച്ച ഈശ്വരഭക്ത്യാധി സാധനയില്‍ നിന്ന് ഉയിര്‍ കൊണ്ട വിശ്വദര്‍ശനമാകുന്ന ജ്ഞാനരത്‌ന മാലകള്‍ ആഗോളതലത്തില്‍ ഇന്ന് നടമാടി കൊണ്ടിരിക്കുന്ന എല്ലാവിധ പ്രശ്‌നങ്ങള്‍ക്കുമുള്ള ശാശ്വതമായ പരിഹാരം തന്നെയാണ്. മാനവരാശിക്ക് ആശ്രയമായും ശാന്തിയേകിയും മനുഷ്യമനസ്സില്‍ അറിവിന്റെ വെളിച്ചമായി വിരാജിക്കുന്ന വിശ്വഗുരു വിന്റെ മഹാസമാധി ദിനത്തില്‍ ഏറെ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്രീ നാരായണ ഗുരുദേവ ദര്‍ശനങ്ങളെ ജിവിത വിജയത്തിനായി നാം സോദരത്വേന സ്വാംശീകരിക്കേണ്ട തിരിച്ചറിവിന്റെ പുണ്യ ദിനമാവട്ടെ..

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ നിര്‍ദ്ദേശങ്ങളുമായി...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!