CLOSE
 
 
ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?
 
 
 

നേര്‍ക്കാഴ്ച്ചകള്‍….

ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും.

ആറുമാസം മുമ്പേ തന്നെ ബൂത്തു തല കമ്മറ്റികള്‍ വിളിച്ചു ചേര്‍ത്ത് പ്രവര്‍ത്തനം ആരംഭിച്ച ഇടതു കേന്ദ്രങ്ങള്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. പുതിയ വോട്ടര്‍മാരെ ചേര്‍ത്തും, തള്ളേണ്ടതു തള്ളിയും അവര്‍ അങ്കം ജയിക്കാന്‍ പുറപ്പെട്ടു തുടങ്ങിയിരുന്നു.

ഈ ഘട്ടത്തിലാണ് തെരെഞ്ഞെടുപ്പ് മാറ്റിവെച്ചാല്‍ തരക്കേടില്ലെന്ന പ്രതിപക്ഷ നിലപാട് ശക്തി പ്രാപിക്കുന്നത്. ഇപ്പോള്‍, ഉടനൊരു തെരെഞ്ഞെടുപ്പ് ഗുണം ചെയ്തേക്കില്ലെന്ന് അവിടെ വിലയിരുത്തലുണ്ടാകുന്നു. തങ്ങളുടെ ഉറച്ച കേന്ദ്രങ്ങളില്‍ പോലും മണ്ണു പാകമായിക്കഴിഞ്ഞിട്ടില്ല. കാവിരാഷ്ട്രീയത്തിന്റെ വെല്ലുവിളിയുമുണ്ട്. ഇടതില്‍ അല്‍പ്പം കൂടി ചിലത് ചീഢ്ഢു നാറേണ്ടതുണ്ട്. അതുവരെ കാത്തു നില്‍ക്കലാണ് ബുദ്ധി. അവസരം അനുചിതമല്ലെന്ന് തിരിച്ചറിഞ്ഞ യു.ഡി.എഫ് തെരെഞ്ഞെടുപ്പ് മാറ്റിയാല്‍ തലക്കേടില്ലെന്ന നിലപാടിലെത്താന്‍ കാരണമതാണ്.

കോണ്‍ഗ്രിസിലും ബഹുജന സംഘടനകളിലും പ്രശ്നങ്ങളുണ്ട്.എല്ലാം ഒരേ രാശിയില്‍ വന്നു ചേരാന്‍ സമയമെടുക്കും. കച്ഛ മുറുക്കി അരങ്ങിലെത്താന്‍ ധൃതി കാണിക്കുന്നത് ലീഗ് മാത്രം. അവര്‍ പാണക്കാട് വെച്ച് പ്രഖ്യാപിച്ച പുതിയ നയങ്ങളുമായി ഏറെ മുന്നിലെത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് കൂടെയെത്താത്തതില്‍ അവര്‍ക്ക് കുണ്ഠിതമുണ്ട്.

ഇന്ത്യന്‍ ഭരണഘടന പ്രകാരം 2020 നവംമ്പര്‍ 11നുള്ളില്‍ പുതിയ ത്രിതല പഞ്ചായത്തുകള്‍ നടന്നിരിക്കണം. അല്ലാത്ത പക്ഷം ഭരണചക്രം ഉദ്യോഗസ്ഥരുടെ കൈകളിലേക്കെത്തും. ത്രിതല പഞ്ചായത്ത് സെക്രട്ടറിമാര്‍ സര്‍വ്വാധിപതികളാകും. കേരളത്തിലെ ഒട്ടുമിക്ക പഞ്ചായത്തുകളും ഇടതിന്റെ പക്കലായതിനാല്‍ ഉദ്യോഗസ്ഥര്‍ ഭരിക്കുന്നതിലായിരിക്കും യു.ഡി.എഫിന് താല്‍പ്പര്യം. അതായിരിക്കും വലതിനു ഗുണം ചെയ്യുക. തെരഞ്ഞെടുപ്പ് വൈകിയാല്‍ തരക്കേടില്ലെന്ന് അവര്‍ കണക്കാക്കാന്‍ കാരണമതാണ്.

ഇത് കോവിഡ് കാലമാണ്. 60 വയസു കഴിയുന്നവര്‍ക്കെല്ലാം പോസ്റ്റല്‍ വോട്ടോ, പ്രോക്സി വോട്ടോ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് കമ്മീഷന്‍. (വോട്ടറുടെ സമ്മതത്തോടെ മറ്റൊരാള്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരമാണ് പ്രോക്സി വോട്ട്). മരിച്ചവര്‍ വരെ വന്നു വോട്ടു ചെയ്ത് തിരിച്ചു പോകുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍ എല്ലാ മുന്നണിയിലുമുണ്ട്. എങ്കിലും ഏറിയ കൂറും അത് എല്‍.ഡി.എഫിലാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. മരിച്ചവര്‍ വരെ വന്ന് വോട്ടു ചെയ്ത് തിരിച്ചു പോകുന്ന നാട്ടില്‍ പ്രോക്സി വോട്ടു വന്നാല്‍ ഇടതു പെട്ടിയായിരിക്കും ഏറെ വീര്‍ക്കുകയെന്ന ഭയം യു.ഡി.എഫിനുണ്ട്.

തെരെഞ്ഞെടുപ്പ് മാറ്റുന്ന അസുഖം കേരളത്തില്‍ നിന്നും മാറിപ്പോയതാണ്. നഗരപാലിക ബില്ല് നടപ്പായതിനു ശേഷം ഇതാദ്യം. തെരെഞ്ഞുടുപ്പുകള്‍ കൃത്യമായും വെടിപ്പായും നടന്നു പോകുന്നതിനിടയിലാണ് കോവിഡ് ഇടങ്കോലിട്ടത്. യുദ്ധം പ്രഖ്യാപിച്ച് യാഗാശ്വത്തെ അഴിച്ചു വിട്ട ഇടതു മേഖലയാകെ മ്ലാനതയിലാണ്. ഇപ്പോള്‍ കാറ്റ് അനുകൂലമാണെന്നും തൂറ്റാന്‍ പ്രവര്‍ത്തകര്‍ തയ്യാറാണെന്നും പാര്‍ട്ടി സമ്മതിച്ചിട്ടുമുണ്ട്. അതിനിടയിലാണ് യു.ഡി.എഫിന്റെ മനംമാറ്റം.

ഇടതുപക്ഷ സര്‍ക്കാര്‍ ജനകീസൂത്രണത്തിലുടെ പ്രാദേശിക സര്‍ക്കാരുകളെ പരിപോക്ഷിച്ചു വരികയായിരുന്നു. അവര്‍ക്ക് ഉദ്യോഗസ്ഥ ഭരണത്തിന്റെ മെല്ലെപ്പോക്കു നയം ദഹിക്കില്ല. സര്‍ക്കാര്‍ അവകാശപ്പെടുന്ന പ്രാദേശിക വികസനം ഉദ്യോഗസ്ഥ ഭരണം തല്ലെക്കെടുത്തുമെന്ന ആധി അവര്‍ക്കുണ്ട്. ബജറ്റ് തുകയിലെ 40 ശതമാനത്തോളവും ത്രിതല പഞ്ചായത്തുകള്‍ക്ക് ചിലവാക്കാന്‍ ഏല്‍പ്പിച്ച പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.

പഞ്ചായത്ത് തല വികസന പ്രവര്‍ത്തനം താറുമാറായാല്‍ അത് വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിനെ വരെ ബാധിക്കും. ഇന്നുള്ള അനുകൂല തരംഗം കെട്ടു പോയെന്നും വരാം. എപ്പോഴൊക്കെ അധികാരം ഉദ്യോഗസ്ഥരിലെത്തിയിരുന്നുവോ, അന്നൊക്കെ അഴിമതിയുടെ കൂത്തരങ്ങുകള്‍ ഉണ്ടായിട്ടുണ്ട്. പഴയ കാല ചരിത്രം ചികഞ്ഞു നോക്കിയാല്‍ ഇതു കാണാം. ഭൂരിപക്ഷം വാര്‍ഡുകളിലും ജയിച്ചു കയറി വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിലേക്ക് അങ്ങനെ ഞെളിഞ്ഞു കയറുന്നത് കാണാന്‍ യു.ഡി.എഫിനു താല്‍പ്പര്യം കാണില്ലല്ലോ. തെരെഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിന്റെ ആനാരോഗ്യ രാഷ്ട്രീയ കാരണങ്ങള്‍ ഇങ്ങനെ പോകുന്നു.

-പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ നിര്‍ദ്ദേശങ്ങളുമായി...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!