CLOSE
 
 
രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?
 
 
 

നേര്‍ക്കാഴ്ച്ചകള്‍….

തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ തെരെഞ്ഞെടുപ്പുകളെന്ന് ആലോചിക്കാന്‍ സര്‍വ്വ കക്ഷി യോഗം ചേരാനിരിക്കുകയാണല്ലോ. മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ഒരേ സ്വരത്തില്‍ പറഞ്ഞാലല്ലാതെ തെരെഞ്ഞെടുപ്പ് മാറ്റിവെക്കപ്പെടില്ല. ഭരണഘടനയെ സംസരക്ഷിക്കേണ്ട ബാധ്യത കമ്മീഷനുണ്ടല്ലോ.

എന്തു കൊണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഒരു വീണ്ടു വിചാരമുണ്ടായിക്കൂടാ…

വിഷം വാങ്ങാന്‍ വരെ കാശില്ലാതെ ജനം മുണ്ടു മുറുക്കിയും, കിട്ടുന്ന ഭക്ഷ്യധാന്യകിറ്റുകളെല്ലാം സ്വരൂപിച്ച് പട്ടിണി മാറ്റുന്ന സാധാരണക്കാരന്റെ മേല്‍ വീണ്ടും വേണോ ഒരു ദുര്‍ച്ചിലവ്?

തെരെഞ്ഞെടുപ്പ് മാറ്റി വെച്ച ചരിത്രം നമുക്കുണ്ട്. അസാധാരണ സാഹചര്യത്തില്‍ അസാധാരണ തീരുമാനങ്ങളെടുത്ത കീഴ് വഴക്കവുമുണ്ട്. പഞ്ചായത്ത് രാജ്-നഗരപാലിക ബില്ല് വരുന്നതിനു മുമ്പ് തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് വല്ലപ്പോഴുമൊരിക്കല്‍ മാത്രമായിരുന്നു എന്ന് നാമോര്‍ക്കണം. പത്ത് വര്‍ഷവും അതിലധികവും ഓരേ പ്രസിഡണ്ടു തന്നെ തെരെഞ്ഞെടുപ്പില്ലാതെ പഞ്ചായത്ത് ഭരിച്ച ചരിത്രം നമുക്കിടയിലുണ്ടായിട്ടുണ്ട്.

തെരെഞ്ഞെടുപ്പ് മാറ്റി വെക്കാന്‍ പാകത്തില്‍ ഇപ്പോള്‍ ഇവിടെ പ്രതിസന്ധികളുണ്ട്. കോവിഡു തന്നെ കാരണം. 70ല്‍പ്പരം രാജ്യങ്ങള്‍ തെരെഞ്ഞെടുപ്പ് മാറ്റി വെച്ച് കോവിഡിനെതിരെ പൊരുതുന്നുണ്ട്. റഫറണ്ടം നടത്തുന്നതില്‍ നിന്നും മാറി നിന്ന 33 രാജ്യങ്ങള്‍ പ്രബഞ്ചത്തിലുണ്ട്. ആഫ്രീക്കന്‍ വന്‍കരയിലെ 15 രാജ്യങ്ങള്‍ അമേരിക്കയിലെ പതിനെട്ടോളം പ്രവൃശ്യകള്‍ തെരെഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നിട്ടുണ്ട്.

ഏഷ്യാ-പെസഫിക്ക് മേഖലയെടുത്താല്‍ ഓസ്ട്രേലിയ, ബംഗ്ലാദേശ് ന്യൂസിലാന്റ്, മാലിദ്വീപുകള്‍, യൂറോപ്പിലെ ഫ്രാന്‍സ്, ജര്‍മ്മനി, മിഡില്‍ ഈസ്റ്റിലെ ഇറാന്‍ ഒമാന്‍ തുടങ്ങി ഏത്രയോ രാജ്യങ്ങളില്‍ തല്‍ക്കാലം തെരെഞ്ഞെടുപ്പില്ല.

രണ്ടു ഉപതെരെഞ്ഞെടുപ്പുകള്‍ മാറ്റുന്നതില്‍ വരെ സമവായമെത്താന്‍ കൂട്ടാക്കാത്ത കേരള സാഹചര്യം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ആവശ്യപ്പെടുമോ എന്നത് കണ്ടു തന്നെ അറിയണ്.

അന്തരീക്ഷം കുറച്ചു കൂടി ശാന്തമായതിനു ശേഷം നിയമസഭാ തെരെഞ്ഞെടുപ്പിനോടൊപ്പം നടത്താമെന്ന് സര്‍വ്വ കക്ഷി യോഗം തീരുമാനമെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അല്ലാത്ത പക്ഷം സ്ഥിതി ഗുരുതരമാവാനാണ് സാധ്യത.

ത്രിതലത്തില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം സ്ഥാനാര്‍ത്ഥികള്‍ മാറ്റുരക്കാനുണ്ടാകും. ഒരു സ്ഥാനാര്‍ത്ഥിക്കൊപ്പം 10 പര്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരായാല്‍ തന്നെ പത്തുലക്ഷം പേരായി. ഇവര്‍ ആരെക്കെല്ലാം എവിടെല്ലാം രോഗം പരത്തുമെന്ന് ആരു കണ്ടു? വീടുകളില്‍ തങ്ങുന്ന മിക്കവരും തെരെഞ്ഞെടുപ്പ് ചൂടില്‍ പെടും. മല്‍സരം മുറുകിയാല്‍ അരയും തലയും മുറുക്കി ജയിച്ചു വരാന്‍ പ്രവര്‍ത്തകരും ഒന്നടങ്കം ഗോദയിലിറങ്ങും. ക്വാറണ്ടേയല്‍ സംവിധാനം നോക്കുകുത്തിയാവും. ഐസുലേഷന്‍ വാര്‍ഡുകളില്‍ നിന്നു വരെ ആളുകളിറങ്ങി വരും. ക്വാറന്റേനില്‍ ഉള്ളവര്‍ക്കും, പ്രായമേറിയര്‍ക്കും വാട്ടവകാശമുണ്ടല്ലോ. അതു സാധ്യമാക്കാന്‍ സര്‍ക്കാര്‍ ഒട്ടനവധി പണം പൊടിക്കേണ്ടി വരും. മൂന്നു നേരം ഉണ്ണാനില്ലാതെ കിറ്റില്‍ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയായിരിക്കും തെരെഞ്ഞെടുപ്പ് ഫലം.

ചൈനയടക്കം തടഞ്ഞു വെച്ച രോഗം സാഹചര്യം കിട്ടുമ്പോള്‍ തിരിച്ചു വന്നതു പോലെ പോയ രോഗം കൂടുതല്‍ കരുത്തോടെ തിരിച്ചു വന്നേക്കും. യൂറോപ്പിലും സ്ഥിതി മറിച്ചായിരുന്നില്ലല്ലോ. മുന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന എഴുത്തു പരീക്ഷ പോലല്ല, തെരെഞ്ഞെടുപ്പെടുപ്പുല്‍സവമെന്ന് നാം ഓര്‍ത്തു വെക്കുന്നത് നന്ന്.
-പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര...

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ ബല്‍റാം ഭട്ടും കുടുംബവും നടത്തുന്ന...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ച...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന്...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസ്സാക്കിയ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കണം...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ അധികൃതര്‍...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ...

കാസര്‍കോട് : ലൈഫ്മിഷന്‍...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍...

കാസര്‍കോട് : ലൈഫ്മിഷന്‍ ജില്ലയില്‍ നിര്‍മിക്കുന്ന 28 ഭവന...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!