CLOSE
 
 
എങ്കിലും നാം ഓണമുണ്ടു. കാലത്തിനൊടൊപ്പം മാറുന്ന ഓണത്തെ വരവേറ്റു
 
 
 

നാം നൂറ്റാണ്ടുകളായി കാത്തിരിക്കുകയാണ്.
കള്ളവും ചതിയുമില്ലാത്ത മാവേലി നാട് തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍.

അതിനിടയിലാണ് കളളക്കര്‍ക്കടകം പടി കടന്നതും വസന്തകാലമെത്തിയതും. പ്രതിസന്ധിയുടെ കാലത്തിനിടയിലൂടെ നാം ഓണമാഘോഷിച്ചു. മഴ മാറി നിന്നു. പൊന്‍പുലരിയുടെ മഞ്ഞവെളിച്ചമെത്തിത്തുടങ്ങി.

കാട്ടിലും മേട്ടിലും തുമ്പയും മുക്കുറ്റിയും കണ്ണാന്തളിയും കാക്കപ്പൂവും മിഴിതുറന്നു. അവ നമ്മെ മാടി വിളിച്ചു. മനുഷ്യര്‍ മാത്രമല്ല, പ്രകൃതി കൂടി മതിമറന്നാഘോഷിക്കുകയാണ്. പൂക്കള്‍ പൊട്ടിച്ചിരിക്കുന്നു. പക്ഷികള്‍ പാടുന്നു. വൃക്ഷലദാതികള്‍ താളമിട്ട് തലകുലുക്കിയാടുന്നു. തുമ്പയും മുക്കുറ്റിയും പ്രകൃതിക്ക് തിലകം ചാര്‍ത്തി നൃത്തം വെക്കുന്നു.
എങ്ങും പഴയോര്‍മ്മകളുടെ ആരവങ്ങളായിരുന്നു.

പണ്ടു കാലത്തെ ഓണമില്ല ഇന്ന് . മുതുമുത്തച്ഛന്മാര്‍ അനുഭവിച്ച ആഹ്ലാദവുമില്ല. ഓണത്തല്ലില്ല. പന്തു കളിയില്ല. വഞ്ചിയോട്ടങ്ങളില്ല. നാലുംകൂട്ടി മുറുക്കാനും, നാലുതരം പായസവുമില്ല.
അതെല്ലാം ആട്ടിറച്ചിയും, പോത്തും തട്ടിപ്പറിച്ചെടുത്തു. കുത്തരിയുടെ ചോറ് ബസ്മതിയുടെ ബിരിയാണിക്ക് വഴിമാറി. സദ്യക്കു ശേഷം ആര്‍ത്തിയോടെ മോന്താറുള്ള രസവും, സംഭാരവും ബിവറേജ് കൈവശപ്പെടുത്തി. വ്യാവസായിക വിപ്ലവ സംസ്‌കാരം ശ്വസിക്കുന്ന വായുവിനേപ്പോലും കവര്‍ന്നെടുത്തപ്പോള്‍ നമുക്ക് നമ്മെത്തന്നെ നഷ്ടപ്പെടുകയായിരുന്നു. നമ്മുടെ പാരമ്പര്യത്തിന്റെ, സംസ്‌ക്കാരത്തിന്റെ ജീവന് വേരറ്റിരിക്കുന്നു.

ഇന്ന് ഓണരാവില്‍ വരെ മനുഷ്യനു വിശ്രമമില്ല. തിരക്കോട് തിരക്ക്. അതിനിടയില്‍ എല്ലാം മറക്കുന്നു. മാതാപിതാക്കള്‍., പിറന്ന മണ്ണ്., സൗഹൃദങ്ങള്‍…..

സമ്പത്ത് അന്യേഷിച്ചുള്ള യാത്രയില്‍ സ്വന്തം സംസ്‌ക്കാരത്തെ, വരെ കൊലക്കു കൊടുക്കുന്നു.

ഞങ്ങളുടെ കുട്ടിക്കാലത്ത് ഏറെ വ്യത്യസ്ഥങ്ങളായിരുന്നു ഓണം. ഓണതുമ്പികളെ തേടി ഓടിനടക്കും. ആടിയും പാടിയും വരുന്ന പൂമ്പാറ്റകളുടെ കണക്കെടുക്കാന്‍ മല്‍സരിക്കും. ഗോരികളിച്ച് മുട്ടു പൊട്ടിക്കും. പാടത്തും പുഴയിലും പൂത്തുലയുന്ന പരല്‍മീനുകളെ തോര്‍ത്തിട്ടു പിടിക്കും. കപ്പയുടെ കായ കൊണ്ട് പമ്പരമുണ്ടാക്കി കറക്കി രസിക്കും. ഓണക്കളിയും പാട്ടും, പൂവിടലും…. ഇങ്ങനെ എന്തെല്ലാമായിരുന്നു….

പാട്ടും പാടി അതിരാവിലെ പൂ തേടിയലയും. പാറപ്പുറത്തും കുറ്റിക്കാട്ടിലും പൂക്കളെ തെരയും. പോകുന്ന വഴി ഒളിച്ചു കളി. കോട്ടിക്കളി…. സോഡി…..വംശനാശം വന്നു പോയ ഇങ്ങനെ എത്രയെത്ര കളികള്‍.

ഇന്ന് കൈയെത്തിപ്പിടിക്കാന്‍ കഴിയുന്നതിനും എത്രയോ അകലത്തിലായിരിക്കുന്നു തിരുവോണം. പുതിയ തലമുറ ഓണപ്പാട്ടിനെക്കുറിച്ചോ പാടത്തെക്കുറിച്ചോ ഓണതുമ്പികളേക്കുറിച്ചോ അറിയുന്നില്ല, പറയുന്നില്ല, മനസിലാക്കുന്നില്ല.

ഇന്ന് ഓണമെന്നാല്‍ ഡിസ്‌കൌണ്ടുകളുടേയും, എക്‌സിഞ്ചേഞ്ചുകളുടേയും ഉല്‍സവമാണ്. അതിനായി കടകള്‍ത്തോറും കയറിയിറങ്ങുകയാണ് മലയാളികള്‍. ലോട്ടറിയുടെ ബംബര്‍പ്രൈസ്സടിക്കാന്‍ സ്വപ്നം കണ്ടു കഴിയുന്നു. വന്‍കിട കമ്പനിക്കാര്‍ക്ക് അവരുടെ പഴയതും കേടുവന്നതും പുതിയതുമായ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള മാര്‍ക്കറ്റായി ഓണം മാറിയിരിക്കുന്നു. പൂക്കളവും പൂവിടലും കുറിയിടലും ആരോ അപഹരിച്ചു കൊണ്ടു പോയിരിക്കുന്നു.

കലണ്ടറിലെ കുറേ ചുവന്ന അക്കങ്ങളില്‍ ഒതുങ്ങുകയാണ് ഓണം. ഓണത്തപ്പനും ഓണപ്പാട്ടും, പുലിക്കളിയും ഓടിയൊളിച്ചിരിക്കുന്നു. പുത്തനോണങ്ങളെല്ലാം ഫേയ്‌സ് ബുക്കും, വാട്ട്‌സാപ്പും കവര്‍ന്നിരിക്കുന്നു.

ഇങ്ങനെയൊക്കെയാണെങ്കിലും എല്ലാ മലയാളികള്‍ക്കും ഓണാസംശകള്‍….
മാവേലി മന്നന് സുസ്വാഗതം.

കള്ളവും ചതിയും പാരവെപ്പുമില്ലാത്ത പുതിയൊരു ലോകത്തെ സ്വപ്നം കണ്ട് നമുക്ക് കാത്തിരിക്കാം. എള്ളോളം പൊളിവചനമില്ലാത്ത നാടിനു വേണ്ടി.
ആ കാലം വരും…വരാതിരിക്കില്ലെന്നോരേ വിചാരത്താല്‍ കഴിഞ്ഞു കൂടാം. കാത്തിരിക്കാം.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എങ്കിലും നാം ഓണമുണ്ടു. കാലത്തിനൊടൊപ്പം മാറുന്ന ഓണത്തെ...

എങ്കിലും നാം ഓണമുണ്ടു. കാലത്തിനൊടൊപ്പം...

നാം നൂറ്റാണ്ടുകളായി കാത്തിരിക്കുകയാണ്. കള്ളവും ചതിയുമില്ലാത്ത മാവേലി നാട് തിരിച്ചു...

സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പിണറായിക്കെതിരെ ദയാവധത്തിനു...

സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത്...

അസത്യം പ്രചരിപ്പിക്കുന്നതു കൊണ്ടുള്ള വേദന താല്‍ക്കാലികമാണെന്നും, സത്യം നിത്യപ്രകാശമാണെന്നും അസത്യം...

വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്

വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്

വിവാഹത്തിനു മുമ്പോ പിമ്പോ ആകട്ടെ. എത്ര തലനരച്ചവനായാലും ശരി, പെണ്ണുങ്ങളോട്...

രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍...

രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍...

എഴുത്തുകാരന്‍ എങ്ങനെ ജീവിച്ചാലെന്ത്? ആര്‍ക്ക് എന്തു ഛേതം? എഴുത്തു നന്നായാല്‍...

തെയ്യം കലയെ ഈ നൂറ്റാണ്ടിനു പരിചയപ്പെടുത്തിയ ബാലന്‍...

തെയ്യം കലയെ ഈ നൂറ്റാണ്ടിനു...

ആധുനിക കാലത്തെ തെയ്യം കലയുടെ ശില്‍പ്പി ശ്രീ ബാലന്‍ പണിക്കര്‍...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!