CLOSE
 
 
25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..
 
 
 

നേര്‍ക്കാഴ്ച്ചകള്‍

1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന് രാജ്യത്തിനു മാതൃക കാണിച്ച ജനകീയാസുത്രണത്തിനു വയസ്സു 25 തികയുന്നു. രാജീവ് ഗാന്ധി ഇന്ത്യക്കു നല്‍കിയ മികച്ച സംഭാവനയായിരുന്നു നഗരപാലികാ ബില്ല്. 1994 ഏപ്രില്‍ 23ന് നിലവില്‍ ഇതു നിലവില്‍ വന്നു. ഈ നിയമത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട ഇ.എം.എസിന്റെ ചിന്തയില്‍ വിരിഞ്ഞ ആശയം. അ താണ് ജനകീയാസൂത്രണം. ഇന്ന് അത് രാജ്യമാകെ പ്രസക്തമാവുന്നു.

പിറവി കാലത്തെ സംസ്ഥാന ഭരണാധികാരി ഇ.കെ. നയനാരാണ്.. ഇ.എം.എസിന്റെ ചുമലില്‍ ആസുത്രണ ബോര്‍ഡ്.
‘വോട്ടവകാശമുള്ള ഓരോ പൗരനും നാടിന്റെ വികസനപ്രക്രിയയില്‍ നേരിട്ട് പങ്കാളിത്തം’ അതാണ് നഗരപാലികാ ബില്ല്. ‘ ഗ്രാമസഭ കൂടി പദ്ധതികള്‍ തയ്യാറാക്കി ജനപങ്കാളിത്വത്തോടെ നടപ്പാക്കുക’ ഇതായിരുന്നു ലക്ഷ്യം.

അതു വരെ രംഗം വാണിരുന്ന കരാറുകാരും, ഇടനിലക്കാരും മാളത്തിലൊളിച്ചു. കടലാസില്‍ മാത്രം ഒതുങ്ങിയിരുന്ന പദ്ധതികളിലേക്ക് ജന ഹൃദയങ്ങളില്‍ നിന്നും പ്രകാശം വീശിത്തുടങ്ങി. ജനം ഇടപെടാന്‍ തുടങ്ങിയതോടെ ബിനാമികള്‍ ഉള്‍വലിഞ്ഞു. (നേരത്തെ മെമ്പര്‍മാര്‍ക്കും പഞ്ചായത്തു പ്രസിഡണ്ടുമാര്‍ക്കും ബിനാമി കരാറുകാരുണ്ടായിരുന്നു. അവരായിരുന്നു രംഗം വാണിരുന്നത്).

ജനകീയാസു#്രണം വന്നതോടെ ചിലവഴിക്കുന്ന പണം എത്ര ചെറുതായിരുന്നാല്‍പ്പോലും കണക്കുകള്‍ തൊട്ടടുത്ത ഗ്രാമസഭയിലെത്തുന്ന രീതി വന്നു. പൊതുജനങ്ങള്‍ക്ക് അതിലിടപെടാം . അഭിപ്രായം പറയാം. പലരുടേയും മുഖംമൂടി അഴിഞ്ഞു വീഴാന്‍ തുടങ്ങി. പ്രാദേശിക ഭരണ കേന്ദ്രം ശുദ്ധിമാക്കാന്‍ ജനകീയാസുത്രണത്തിനു കഴിഞ്ഞു.

അന്ന് ഇ.എം.എസ് ചിന്തയില്‍ എഴുതി. ‘സംസ്ഥാന ഗവണ്‍മെന്റും പ്രാദേശികഭരണകൂടങ്ങളും നിലവിലെ അവസ്ഥ മാറണം. ധൂര്‍ത്ത് ഒഴിഞ്ഞു പോകണം.ബില്ലില്‍ നിഷ്‌ക്കര്‍ഷിച്ചതു പോലെ ഓരോ ബോഡികളും സ്വയം ഭരണ സര്‍ക്കാരുകളാകണം. തിരുവരന്തപുരത്തു കേന്ദ്രീകരിക്കുന്ന ഭരണം താഴേത്തട്ടിലേക്ക് വികേന്ദ്രീകരിക്കണം.

മര്‍ദ്ദകര്‍ക്കും, ചൂഷകര്‍ക്കുമെതിരെയുള്ള അധ്വാനിക്കുന്നവരുടെ ദൈനംദിന സമരമായി മാറണം ഓരോ വികസന പ്രവര്‍ത്തനങ്ങളുമെന്ന് ഇ.എം.എസ് പറഞ്ഞു.

അടുത്ത തെരെഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അധികാരം നഷ്ടപ്പെട്ടു. 2001ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ ജനകീയാസൂത്രണം പേരുമാറി ‘കേരളവികസനം’ എന്നാക്കി. കൊടിയുടെ നിറം നോക്കി ചുമതലക്കാരെയും മാറ്റി. നിറഞ്ഞു കത്തിയിരുന്ന പദ്ധതികളുടെ തിരി കരിഞ്ഞു തുടങ്ങി. ആസുത്രണങ്ങളെല്ലാം താളം തെറ്റി. ജനകീയാസുത്രണം ജനകീയസൂത്രമായി മാറി. മാളത്തിലൊളിച്ച ഞാഞുലുകള്‍ തലപൊക്കിത്തുടങ്ങി.

പിന്നീട് 2006ലെ ഇടതുമുന്നണി സര്‍ക്കാര്‍ പഴയ പേര് പുന:സ്ഥാപിച്ചെങ്കിലും കൈമോശം വന്നു പോയ പ്രതാപം തിരിച്ചു വന്നില്ല. ഗ്രാമസഭകളുണ്ട്. ആളു പോകുന്നില്ല. തെരെഞ്ഞെടുത്തയച്ച മെമ്പര്‍മാര്‍ വീട്ടില്‍ ചെന്ന് ഒപ്പു ശേഖരിക്കുന്ന സ്ഥിതി വരെ വന്നു പലേടത്തും. വ്യക്തിഗത ആനുകൂല്യങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നത് പ്രാദേശികമായ രാഷ്ട്രീയ സ്വാധീനങ്ങളുടെ അടിസ്ഥാനത്തിലായി. പതുക്കെപ്പതുക്കെ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും തടവറയിലായി ജനകീയാസൂത്രണം.

തദ്ദേശഭരണ കേന്ദ്രങ്ങളുടെ ഇടനാഴികള്‍ ഉദ്യോഗസ്ഥരുടെ എജന്റുമാരും, ഛോട്ടാ രാഷ്ട്രീയക്കാരന്റെയും മേല്‍നോട്ടത്തിലായി. ഗ്രാമ സഭകളുടെ ക്വാറം വരെ ഇവരുടെ കസ്റ്റഡിയിലായി. തട്ടിക്കൂട്ടിയ ഗ്രാമസഭകള്‍ അരങ്ങു തകര്‍ത്തു. കൃത്യമായ ഇടവേളകളില്‍ ഗ്രാമസഭ വിളിച്ചുചേര്‍ത്തില്ലെങ്കില്‍ ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ പഞ്ചായത്ത് രാജ് നിയമത്തില്‍ വ്യവസ്ഥയുള്ളതിനാല്‍ മാത്രം എല്ലാം ചട്ടപ്പടി നടന്നു പോകുന്ന സ്ഥിതിയിലായി മാറി ആസുത്രണങ്ങള്‍. ഇപ്പോള്‍ കോവിഡു വന്നതോടെ ആസുത്രണത്തിന്റെ അവസാനത്തെ ആണിക്കല്ലും ഇളകി.

നിലവില്‍ 20479 ഗ്രാമസഭള്‍ നമുക്കുണ്ടെന്ന് പറയുന്നു, പപ്പന്‍ മാഷ്. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ടുകാരനാണ് പപ്പന്‍ കുട്ടമത്ത് എന്ന പപ്പന്‍ മാഷ്. അദ്ധ്യാപക വൃത്തിയില്‍ നിന്നും വിരമിച്ചതിനു ശേഷം തൃശൂരിലെ കിലയില്‍ പ്രവര്‍ത്തിക്കുന്നു. കൂട്ടത്തില്‍ അല്‍പ്പം കലയുമുണ്ട്. സംഗീത നാടക അക്കാദമിയുടെ പ്രതിമാസ നാടക സമിതിയുടെ കാഞ്ഞങ്ങാട്ടെ കണ്‍വീനര്‍ കൂടിയാണ് അദ്ദേഹം. കിലക്കു വേണ്ടി കേരളമൊട്ടാകെ സഞ്ചരിച്ച് ക്ലാസെടുക്കുന്നു. പ്രവര്‍ത്തകര്‍ക്ക് ആത്മവീര്യം പകര്‍ന്നു നല്‍കുന്നു.

പദ്ധതി രൂപീകരണവും നിര്‍വ്വഹണവും ഉദ്യോഗസ്ഥ കേന്ദ്രീകൃതവും പരസ്പരം വെള്ളം കേറാത്ത അറകളുമായിട്ടാണ് നിലനിന്നിരുന്നതെന്നും ,ഇത്തരം ദുശീലങ്ങളെ വിപ്ലവകരമായി പൊളിച്ചെഴുതുന്നതിനു ജനകീയാസൂത്രണത്തിനു സാധിച്ചുവെന്നും പപ്പന്‍ മാഷ് പറയുന്നു. ഇത് ജനാധിപത്യത്തിന്റെ ഏറ്റവും സുന്ദരമായ അനുഭവമാണ്. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയുമെല്ലാം പെരുമാറ്റ രീതിയിലും കാഴ്ചപ്പാടിലും ജനപക്ഷ സമീപനം കൊണ്ടുവരാന്‍ ഈ പ്രസ്ഥാനത്തിനു സാധിച്ചിട്ടുണ്ട്.

ജനകീയാസൂത്രണ പ്രസ്ഥാനം 25-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ആഗസറ്റില്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ ആഘോഷിക്കണമെന്നും, അനുസ്മരിക്കണമെന്നും പപ്പന്‍ മാഷ് അഭ്യര്‍ത്ഥിക്കുന്നു.

പ്രതിഭാരാജന്‍

One Reply to “25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..”

  1. One of the best articles on Peoples participation in connection with Decentralization . Thanks to PratibaRajan and Pappanmash…..

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര...

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ ബല്‍റാം ഭട്ടും കുടുംബവും നടത്തുന്ന...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ച...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന്...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസ്സാക്കിയ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കണം...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ അധികൃതര്‍...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ...

കാസര്‍കോട് : ലൈഫ്മിഷന്‍...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍...

കാസര്‍കോട് : ലൈഫ്മിഷന്‍ ജില്ലയില്‍ നിര്‍മിക്കുന്ന 28 ഭവന...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!