CLOSE
 
 
കള്ളക്കര്‍ക്കടകത്തിനു വിട, മലയാളത്തിന്റെ പുതുവര്‍ഷമായി പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങം
 
 
 

കള്ളക്കര്‍ക്കടകം വിട പറഞ്ഞതോടെ പ്രതീക്ഷയുടെ പൊന്നിന്‍ ചിങ്ങം പുലര്‍ന്നു. അതിനൊപ്പം മലയാളിക്ക് മറ്റൊരു പുതുവര്‍ഷം കൂടി ഇതള്‍ വിരിഞ്ഞു. കോവിഡ് ഉള്‍പ്പെടെ ജീവിതം പ്രതിസന്ധിയിലാക്കിയ കര്‍ക്കടകങ്ങളെയെല്ലാം കുടഞ്ഞെറിഞ്ഞ് പ്രത്യാശയുടെ പുതിയ തീരങ്ങളിലേക്കുള്ള സഞ്ചാരം തുടങ്ങുകയാണ് നമ്മള്‍. കാര്‍ഷിക സംസ്‌കാരം കൈവിട്ട മലയാളിക്ക് ചിങ്ങവും ഓണവുമെല്ലാം ഗൃഹാതുര സ്മരണയായിട്ടുണ്ട്. കൊല്ലവര്‍ഷത്തിലെ ആദ്യമാസമാണ് ചിങ്ങം. ഇതിനെ പൊന്നിന്‍ ചിങ്ങമാക്കിയത് പൊന്നോണം തന്നെയായിരിക്കണം. കൈവിട്ട കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനം കൂടിയായിട്ടുണ്ട്. പാടത്തു വിളഞ്ഞ പൊന്‍കതിരുകള്‍ കൊണ്ട് അറയും പത്തായവും നിറഞ്ഞു കവിഞ്ഞിരുന്ന ചിങ്ങമാസത്തിലായിരുന്നു പുന്നെല്ലു വേവിച്ചെടുത്ത പുത്തരിസദ്യകള്‍. കേരളീയരുടെ ദേശീയോല്‍സവമാണ് ഓണം. ജാതി മത ഭേദമന്യേ മലയാളിയുള്ളിടത്തെല്ലാം പൊന്നോണമുണ്ട്, പൂക്കളമുണ്ട്, പുതുവസ്ത്രവും മാവേലിയുമുണ്ട്. ചിങ്ങം പുലര്‍ന്നതോടെ വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ നിരന്നു കഴിഞ്ഞു. ദിവസങ്ങള്‍ കഴിയുന്നതോടെ അതിനിയും വിശാലമായി വരും. സിമന്റും ഇന്റര്‍ലോക്കും മറയിയാതെ മണ്ണവശേഷിക്കുന്നേടമെല്ലാം ചിങ്ങപ്പൂക്കള്‍ നിരന്നു കഴിഞ്ഞു. തെച്ചി, മന്ദാരം, തുളസി, പിച്ചകം, മുക്കുറ്റി, തുമ്പ, വടക്കന്‍ കേരളത്തിന്റെ സ്വന്തം ചീയോതി എന്ന ശ്രീഭഗവതി, കൃഷ്ണകിരീടം……മലയാളിയുടെ സംഭാഷണ രീതിപോലെ, ആറു മലയാളിക്കു നൂറു മലയാളം പോലെ നമ്മുടെ പൂക്കളും എണ്ണമറ്റതാണ്, ഓരോ ദേശത്തും പല പേരുള്ളതാണ്. അത്തം പത്തിന് തിരുവോണപ്പുലരിക്കുള്ള കാത്തിരിപ്പാണ് ഇനി. കാലത്തിനു മേല്‍ കര്‍ക്കടകം പടര്‍ത്തിയ എല്ലാ കാര്‍മേഘങ്ങളും നീങ്ങട്ടെ, എല്ലാ നാട്ടിലും ഓരോരുത്തരുടെയും മനസിലും പ്രതീക്ഷകള്‍ മാത്രം പുലരട്ടെ, അവയോരോന്നും ജീവിതത്തില്‍ സാഫല്യത്തിന്റെ ഒരായിരം പൂക്കളങ്ങള്‍ നിരത്തട്ടെ, പല വര്‍ണങ്ങളില്‍..ഹൃദ്യ ഗന്ധങ്ങളില്‍

മലയാളം ടുഡേയുടെ എല്ലാ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര...

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ ബല്‍റാം ഭട്ടും കുടുംബവും നടത്തുന്ന...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ച...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന്...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസ്സാക്കിയ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കണം...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ അധികൃതര്‍...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ...

കാസര്‍കോട് : ലൈഫ്മിഷന്‍...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍...

കാസര്‍കോട് : ലൈഫ്മിഷന്‍ ജില്ലയില്‍ നിര്‍മിക്കുന്ന 28 ഭവന...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!