CLOSE
 
 
ജീവിതം വഴിമുട്ടി ബസ് വ്യവസായം
 
 
 

നേര്‍ക്കാഴ്ച്ചകള്‍…..

ജുലൈ-സെപ്തമ്പര്‍ കാലത്തെ ത്രൈമാസ നികുതിയില്‍
ഇളവു പ്രഖ്യാപിച്ചു. കൂട്ടത്തില്‍ ആറു മാസത്തേക്കുള്ള
ക്ഷേമനിധി കുടിശികയും അടക്കേണ്ടതില്ല.

അരപ്പട്ടിണിയുമായി നാളുകള്‍ എണ്ണിത്തീര്‍ക്കുകയാണ് ടൂറിസം ബസ് മേഖല. റൂട്ടു ബസുകളിലെന്ന പോലെ ഇവരും ആത്മഹത്യാ മുനമ്പില്‍.

അരവയര്‍ നിറയാതെ, നാളെയുടെ നല്ല നാളുകള്‍ക്കായി പ്രതീക്ഷ കൈവിടാതെ കഴിയുകയാണ് ഇവരുടെ കുടുംബം.

കഴിഞ്ഞ മാര്‍ച്ചോടെ ആഘോഷങ്ങള്‍ നിലച്ചു. വിവാഹങ്ങളില്ല, പഠന യാത്രകളില്ല, ആരാധനാലയങ്ങള്‍ അടഞ്ഞു കിടപ്പാണ്. തീര്‍ത്ഥയാത്രകളില്ല. ശബരിമലക്കു പോലും ഒരു ട്രിപ്പടിച്ച കാലം മറന്നുവെന്ന് ഡ്രൈവര്‍മാര്‍. കോവിഡ് ആശങ്ക നാട്ടില്‍ പരന്നതോടെ ബുക്ക് ചെയ്ത ട്രിപ്പുകള്‍ വരെ റദ്ദാവുകയായിരുന്നു.

കൊല്ലൂരും, ഗുരുവായുരും, ശബരിമല യാത്രകളും നിലച്ചതിനു പിന്നാലെ തടുത്തു നിര്‍ത്താനാകാതെ ഡീസല്‍ വിലയും കുതിച്ചു. സര്‍ക്കാരിനു കോടികള്‍ നികുതിയായി പിരിച്ചു നല്‍കാറുള്ള ടൂറിസം മേഖല തകര്‍ന്നു തരിപ്പണമായിട്ടും തിരിഞ്ഞു നോക്കുന്നില്ല അധികൃതരെന്ന് പരാതി പറയുകയായിരുന്നു തൊഴിലാളികളും ഉടമകളും.

പ്രതിസന്ധി ഇവര്‍ക്ക് പുത്തരിയല്ല. 2018 മുതല്‍ തുടങ്ങിയതാണിത്. പ്രളയത്തില്‍ നിന്നുമായിരുന്നു തുടക്കം. തുടര്‍ന്ന് നിപ്പ വന്നു. കോഴിക്കോട് വഴി ആളുകള്‍ കടന്നു പോകാതെയായി. നിപ്പ അല്‍പ്പം ശമിച്ചപ്പോഴാണ് ശബരിമലയില്‍ വിവാദങ്ങള്‍ കൊഴുക്കുന്നത്. ഓട്ടം പോയ ബസുകള്‍ ചില്ലു തകര്‍ന്ന് തിരിച്ചു വന്നു. പിന്നീടിങ്ങോട്ട് തുടര്‍ന്നത് ഈ വ്യവസായത്തിന്റെ നടുവൊടിയുന്ന കാഴ്ച്ചകളാണ്.

2020ലെ സീസണ്‍ സ്വപ്നം കണ്ടു കഴിയുന്നിനിടയിലാണ് കോവിഡ് തല പൊക്കുന്നത്.

അതിനിടയില്‍ ഇടിവെട്ടിയവനെ പാമ്പു കടിച്ചുവെന്ന മട്ടില്‍ പുതിയ പരിഷ്‌ക്കാരവും വന്നു. പെര്‍മിറ്റ് പുതുക്കിക്കിട്ടണമെങ്കില്‍ നിലവിലുള്ള നിറം മാറണം. ഇഷ്ടമുള്ള പേരു പോലും വാഹനത്തിനു നല്‍കരുത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കളര്‍കോട് പാലിച്ചില്ലെങ്കില്‍ ഫിറ്റ്നസ് സര്‍്ട്ടിഫിക്കറ്റ് അനുവദിക്കില്ല. കൂടാതെ ജി.പി.എസ് സൗകര്യവും ഏര്‍പ്പെടുത്തണം.

കാസര്‍കോട് ജില്ലയില്‍ കാറുകള്‍ അടക്കം ആയിരത്തിലധികം ടൂറിസ്റ്റ് വാഹനങ്ങളുണ്ട്. 300ല്‍പ്പരം ചെറുതും വലുതുമായ ബസുകളും പെര്‍മിറ്റെടുത്തു നികുതി അടച്ച് യാത്രക്കാരെ കാത്തു കഴിയുന്നു. ഓട്ടമില്ലെങ്കിലും ഡ്രൈവര്‍ക്കും സഹായിക്കും കഞ്ഞിക്കുള്ള വക നല്‍കണം. അറ്റകുറ്റപ്പണി മുടക്കാനാകില്ല. ബാങ്കിലെ ഗഡു അടക്കണം, താങ്ങാന്‍ കഴിയാത്ത നികുതിയും.

വരുമാനം തികച്ചും നിലച്ച ബസ് വ്യവസായം നികുതി അടക്കാനാകാതെ ചക്രശ്വാസം വലിക്കുകയാണ്. ഇന്‍ഷൂറന്‍സും, ക്ഷേമനിധിയും, വായ്പ്പാ തിരിച്ചടവും മുടങ്ങി. ലോണെടുത്ത ധനകാര്യ സ്ഥാപനങ്ങള്‍ വാഹനം റാഞ്ചുന്നതും കാത്ത് ഉറക്കമില്ലാതെ കഴിയുകയാണ് ഈ മേഖല. കൂട്ട നിരാഹരം നടത്തി ആത്മത്യാഗത്തിനു മുതിരുകയായിരുന്നു അവര്‍.

അതിനിടയില്‍ ഇടിവെട്ടിയവനെ പാമ്പു കടിച്ചുവെന്ന മട്ടിലാണ് കളര്‍കോടിന്റെ പ്രഖ്യാപനം. തുടര്‍ന്നും ഫിറ്റ്നസ് സര്‍്ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ വാഹനത്തിന്റെ നിറം വെളുപ്പായി മാറണം. കൂടാതെ ജി.പി.എസ് ്സൗകര്യവും ഏര്‍പ്പെടുത്തണം.

അധ്യാപകര്‍ തുടങ്ങി സര്‍ക്കാര്‍ ജീവനക്കാരെല്ലാം വെറുതെയിരുന്നു ശമ്പളം കൈപ്പറ്റുന്നു. വേണ്ടതിലധികം പെന്‍ഷനുമുണ്ട്. ഈ മേഖലയില്‍ വിയര്‍പ്പൊഴുക്കി സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുന്നവര്‍ തീരാക്കയത്തിലാണ്. തളര്‍ന്നു പോയ വ്യവസായത്തെ കരകയറ്റാന്‍ സര്‍ക്കാര്‍ മനസു വെക്കാത്തതില്‍ ഏറെ ദുഖിതരായിരുന്നു ജീവനക്കാര്‍.

ടൂറിസ്റ്റ് രംഗത്ത് ജോലി നോക്കിയവര്‍ക്ക് വേറെ പണിയറിയില്ല. കൂലിപ്പണിയും, മണ്ണു പണിയും വശമില്ല. അഥവാ ചെയ്യാമെന്നു വെച്ചല്‍ കടയില്‍ സാധനമെടുത്തു കൊടുക്കുന്ന ജോലിക്കു വരെ ആരും വിളിക്കുന്നില്ല. എവിടേയും പണിക്ക് ആളു വേണ്ട. മുണ്ടു മുറുക്കിയുടുത്ത് അരപ്പട്ടിണിയുമായി ചുരുണ്ടു കൂടി കഴിയുകയാണ് ടൂറിസ്റ്റ് ബസ് വ്യവസായം.

ഈ സാചര്യങ്ങള്‍ പരിഗണിച്ചാണ് സ്വകാര്യ ടൂറിസ്റ്റ് ബസ് വ്യവസായത്തിനു സര്‍ക്കാര്‍ നികുതി ഇളവു പ്രഖ്യാപിച്ചത്. ഇ് താല്‍ക്കാലികാശ്വാസമായി. തൊഴിലാളികളുടേയും ഉടമകളുടേയും നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു നടപടി.

ജുലൈ-സെപ്തമ്പര്‍ കാലത്തെ ത്രൈമാസ നികുതിയിലാണ് ഇളവ്. ഭുരിഭാഗം വാഹനങ്ങളും കട്ടപ്പുറത്ത് കിടക്കുന്ന അവസ്ഥ സര്‍ക്കാരിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇളവെന്ന് ധനകാര്യ വകുപ്പു മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.
സര്‍ക്കാരിനു ടൂറിസ്റ്റ് വാഹന വ്യവസായത്തിന്റെ പേരില്‍ ലഭിക്കേണ്ടുന്ന 99 കോടി രൂപയാണ് ഒഴിവാക്കി നല്‍കിയത്. കൂട്ടത്തില്‍ ആറു മാസത്തേക്കുള്ള ക്ഷേമനിധി കുടിശികയും അടക്കേണ്ടതില്ല.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ...

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍ ജവഹര്‍ ബാല്‍...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ...

ഉപ്പള: കേന്ദ്ര സര്‍ക്കാരിന്റെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി...

ഉപ്പള: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ ബില്ലിനെതിരെ മംഗല്‍പ്പാടി...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍...

ഉപ്പള: കേന്ദ്ര കാർഷിക...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍ പ്രധാനമന്ത്രിയുടെ കോലം സ്ഥാപിച്ച് പ്രതിഷേധം;...

ഉപ്പള: കേന്ദ്ര കാർഷിക ബില്ലിനെതിരെ കൃഷിയിടത്തിൽ പ്രധാനമന്ത്രിയുടെ കോലം...

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നീലേശ്വരം...

നീലേശ്വരം : കേന്ദ്രസര്‍ക്കാരിന്റെ...

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പോസ്റ്റ്...

നീലേശ്വരം : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ നീലേശ്വരം മണ്ഡലം...

നീലേശ്വരം കരുവാച്ചേരി കോട്ടപ്പുറം റോഡ്...

നീലേശ്വരം : നഗരസഭയിലെ...

നീലേശ്വരം കരുവാച്ചേരി കോട്ടപ്പുറം റോഡ് നവീകരണം തുടങ്ങി

നീലേശ്വരം : നഗരസഭയിലെ കരുവാച്ചേരി കോട്ടപ്പുറം റോഡ് വീതി...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!