CLOSE
 
 
ചാകര വന്നു വിളിച്ചിട്ടും കടലില്‍ പോകാനാകാതെ മല്‍സ്യ തൊഴിലാളികള്‍
 
 
 

നേര്‍ക്കഴ്ച്ചകള്‍….

നിത്യ പട്ടിണിയെ അതിജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍.

മാനം തെളിഞ്ഞു തുടങ്ങി. മഴ മാറി നിന്നു. തീരദേശത്തെ ചാകര വന്നു വിളിച്ചുണര്‍ത്തുന്നു. വള്ളവുമായി ചെല്ലാനാവശ്യപ്പെടുന്നു.

വിലക്കു കാരണം കടലില്‍ പോകാനാകാതെ നിസ്സഹായരായി വിലപിക്കുകയാണ് ്തീരദേശ വാസികള്‍.

ജില്ലയിലെ തീരപ്രദേശങ്ങളില്‍ മിക്കയിടത്തും -പ്രത്യേകിച്ച് ഉദുമാ പള്ളിക്കര പഞ്ചായത്തുകള്‍ അതിതീവ്ര രോഗ ബാധിത മേഘലയില്‍ പെട്ടിരിക്കുകയാണ്. ഒരു കടയും തുറക്കാനാകുന്നില്ല. തെരുവോര വില്‍പ്പനയില്ല. ജനത്തിനു പുറത്തിറങ്ങാനാകുന്നില്ല.

ഇന്നല്ലെങ്കില്‍ നാളെ, വരും, വരാതിരിക്കില്ലെന്ന ഒരേ വിചാരത്താല്‍ കാത്തു നിന്നവരെ നിരശനാക്കി തീരത്ത് ചാകരയെത്തി. അനുമതിയില്ലാത്തതിനാല്‍ കൊയ്ത്ത് അസാദ്ധ്യം.

തന്റെ മക്കളെ വഴിനോക്കി നില്‍ക്കുകയാണ് തീരക്കടല്‍. പത്ത് ലക്ഷം വരെ വരുമാനം ലഭിച്ചേക്കാവുന്ന സീസണ്‍.
എല്ലാം തുലഞ്ഞു.

ചാകരയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ട് ഒരാഴ്ച്ചയോളമായെന്ന് തൊഴിലാളികള്‍ പറയുന്നു. തണുത്ത കാറ്റ് വീശുന്നു. പ്രസവത്തിനു മുമ്പുള്ള ശാന്തതയില്‍ അനങ്ങാതെ കിടക്കുകയാണ് തീരക്കടല്‍. പൊളിച്ചടക്കുന്ന കടല്‍ത്തിര ഉള്‍വലിഞ്ഞിരിക്കുന്നു. അഴിമുഖത്തിലൂടെ ഒഴുകിവന്ന ചെളിമണ്ണിന്റെ മണം തീരത്തെ മദോന്മത്തനാക്കിയിരിക്കുന്നു. തീരത്ത് ചാകരക്ക് ഒരുക്കം കൂട്ടുന്നത് നോക്കിയിരിക്കുകയായിരുന്നു അവര്‍.

ചാകര എന്നാല്‍ ‘മഡ് ബാങ്ക’് ചെളിയുടെ ശേഖരം എന്നാണര്‍ത്ഥം. ചെളി വന്നു അടിഞ്ഞു കൂടുന്നിടത്ത് ഭക്ഷണം തേടി ചെമ്മീന്‍, അയല, മത്തി തുടങ്ങിയ മീന്‍ കൂട്ടങ്ങളെത്തും. കടലിന്റെ മക്കളെ മാടി വിളിച്ചു കൊണ്ട് കടലമ്മ ശാന്തത കൈവരിക്കും. തിരകള്‍ മാറിത്തരും. കടമ്മയുടെ വിളിക്കു കാതോര്‍ക്കുന്ന മക്കള്‍ കിട്ടിയ വള്ളങ്ങളില്‍ കടലിലേക്ക് കുതിക്കും.
ലക്ഷങ്ങള്‍ വാരിക്കൊണ്ടുവരും. അത് മത്തിയായാലും, അയിലയായാലും, ചെമ്മീനായാലും കൈനിറയെ കാശു തന്നെ. തീരത്തിന്റെ സ്വപ്നങ്ങളെല്ലാം തകര്‍നനടിയുകയാണ്.

തൊഴില്‍ ചെയ്യാതെ ഒരു ദിവസം പോലും പിടിച്ചു നില്‍ക്കാനാകില്ലെന്ന് തൊഴിലാളികള്‍.
പോലീസ് സമ്മതിക്കുന്നില്ല. കലക്റ്ററുടെ അനുമതി വാങ്ങാനാണ് ഉപദേശം. കലക്റ്ററോട് വിളിച്ചു ചോദിച്ചു.
അനുമതിയില്ല. 16വരെ കാത്തു നില്‍ക്കാനാണ് കല്‍പ്പന. ഉള്ളില്‍ തീയ്യുമായി ഒട്ടിയ വയറുമായി തെളിഞ്ഞുവരുന്ന ആകാശം നോക്കി മിഴിച്ചിരിക്കുകയാണ് കടലിന്റെ മക്കള്‍.

ആഗസ്റ്റ് 16നു ശേഷമേ അനമുതി നല്‍കാനാകു എന്നാണ് കലക്റ്ററുടെ ഉപദേശം. കോട്ടിക്കുളം ബേക്കല്‍ ഭാഗത്തുള്ളവര്‍ 15, 17 തീയ്യതികളില്‍ കടലില്‍ പോവില്ല. പ്രാദേശിക ആചാര വിലക്കുണ്ട്. കലക്റ്ററുടെ അനുമതി വരുമ്പോഴേക്കും ചാകര അതിന്റെ പാട്ടിനു പോകുമെന്ന് വിലപിക്കുകയാണ് കടലിന്റെ മക്കള്‍.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര...

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ ബല്‍റാം ഭട്ടും കുടുംബവും നടത്തുന്ന...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ച...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന്...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസ്സാക്കിയ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കണം...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ അധികൃതര്‍...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ...

കാസര്‍കോട് : ലൈഫ്മിഷന്‍...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍...

കാസര്‍കോട് : ലൈഫ്മിഷന്‍ ജില്ലയില്‍ നിര്‍മിക്കുന്ന 28 ഭവന...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!