CLOSE
 
 
കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക് ബോക്‌സും കപ്പലുകളില്‍ വി.ഡി.ആറും നിര്‍ണായകം
 
 
 

പാലക്കുന്നില്‍ കുട്ടി

അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത് – കടലിലായാലും ആകാശപരപ്പിലായലും.
കരയിലെ അപകടങ്ങളെക്കാളേറെ കപ്പലോ വിമാനമോ അപകടത്തില്‍ പെട്ടാല്‍ അതിന് ഏറെ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നത് ഇവ രണ്ടും വ്യത്യസ്തമായ പാതയിലൂടെ പ്രയാണം ചെയ്യുന്നത് കൊണ്ടാണ്. ജനങ്ങള്‍ക്ക് പൊതുവെ കൗതുക കാഴ്ചയാണല്ലോ കടലിലൂടെയും ആകാശത്തിലൂടെയുമുള്ള ഇവയുടെ യാത്രയിലെ പ്രത്യേകതകള്‍. കഴിഞ്ഞ ദിവസം കേരളത്തില്‍ നടന്ന രണ്ട് ദുരന്തങ്ങള്‍ തന്നെ എടുക്കാം.
മൂന്നാര്‍ രാജമലയ്ക്ക് സമീപം പെട്ടിമുടിയിലെ ഉരുള്‍പൊട്ടലില്‍ ഉണ്ടായ മരണ നിരക്ക് , അതേ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാന അപകടത്തില്‍ ഉണ്ടായ മരണ സംഖ്യയേക്കാല്‍ ഏറെ കൂടുതല്‍ ആയിരുന്നുവല്ലോ. പക്ഷേ വിമാന ദുരന്ത വാര്‍ത്ത, പെട്ടിമുടി ഉരുള്‍പൊട്ടലിന്റെ പ്രാധന്യത്തിന്റെ ഗൗരവം കുറച്ചില്ലേ? എല്ലാവരുടെയും ശ്രദ്ധ അന്നും അടുത്ത ദിവസങ്ങളിലും കരിപ്പൂരിലേക്കല്ലേ തിരിഞ്ഞത് ?

ബ്ലാക്ക് ബോക്‌സ്

വിമാനം അപകടത്തില്‍ പെട്ടാല്‍ ഒരു ‘ബ്ലാക്ക് ബോക്‌സ്’ ഉടനെ വാര്‍ത്തയില്‍ ഇടം പിടിക്കും. എന്താണ് ഈ ബ്ലാക്ക് ബോക്‌സ്? കറുത്ത പെട്ടിയാണെന്ന് ഭാഷാമാറ്റം. പക്ഷേ ഈ കറുത്തവന്റെ യഥാര്‍ത്ഥ നിറം കറുപ്പല്ല, തിളങ്ങുന്ന ഓറഞ്ചു വര്‍ണമാണ്. വിമാനം അപകടത്തില്‍ പെട്ടാല്‍ അതിന്റെ കാരണങ്ങള്‍ അറിയാന്‍ വഴിയൊരുക്കുന്ന ഈ ‘മാന്ത്രിക കുടുക്ക’ എളുപ്പത്തില്‍ കണ്ടെത്താനാണ് അതിന് കടുത്ത ഓറഞ്ചു നിറം നല്‍കിയിട്ടുള്ളത്.
വിമാനങ്ങളില്‍ എഫ്.ഡി.ആറും (Fligt Data Recorder), സി.വി. ആറും (Cockpit Voice Recorder ) ഉള്‍പ്പെടുന്ന ബ്ലാക്ക് ബോക്‌സുവഴിയും (Black Box) കപ്പലുകളില്‍ വി.ഡി.ആര്‍ (Voyage Data Recorder) പരിശോധനയിലൂടെയും സഞ്ചാരത്തിനിടെ സംഭവിക്കുന്ന അനിഷ്ട സംഭവങ്ങളുടെ നിജസ്ഥിതി അറിയാന്‍ സാധിക്കുന്നു. പൊതുവെ ഈ വിവര ശേഖര ഉപകരണത്തെ ബ്ലാക്ക് ബോക്‌സ് (Black Box) എന്ന പേരിലാണ് അറിയപ്പെടുന്നത്. മര്‍ച്ചന്റ് നേവിയുടെ കപ്പലുകളില്‍ ബ്ലാക്ക് ബോക്‌സ് എന്നത് ഒരു സാങ്കല്‍പ്പിക നാമം മാത്രമാണ് . ബ്രിട്ടീഷ് സേന വിഭാഗത്തിലെ ഒരു വാചക ശൈലിയുമായി ബന്ധപ്പെട്ടാണ് ബ്ലാക്ക് ബോക്‌സ് എന്ന പേര് വന്നതെന്നും ബോക്‌സിനകത്തെ കറുത്ത നിറമാണ് അതിന് കാരണമായതെന്നും പറയപ്പെടുന്നുണ്ട്.
വിമാനങ്ങളില്‍ ഇതിന്റെ സ്ഥാനം വാലറ്റത്താണ്. അപകടമുണ്ടായാല്‍ അതിന്റെ ആഘാതം താരതമ്യേന കുറവായി അനുഭവപ്പെടുന്നത് പിന്നിലാണത്രെ. അതുകൊണ്ടാണ് ബ്ലാക്ക് ബോക്‌സ് അവിടെ സ്ഥാപിക്കുന്നത്. അപകടമുണ്ടായാല്‍ ഏത് കാലാവസ്ഥയെയും ആഘാതത്തെയും അതിജീവിക്കാന്‍ പ്രാപ്തമായ ഘടനാ
വൈദഗ്ദ്യത്തോടെയാണിവയുടെ നിര്‍മാണം. ഏത് കൊടും ചൂടും തീയും അതിജീവിക്കും.20,000 അടി താഴ്ചയില്‍ 30 ദിവസം അവിടെ കിടന്നാലും കേട് വരില്ല. വിമാനത്തിലെ ബ്ലാക്ക് ബോക്‌സില്‍ എഫ്.ഡി. ആറിന് പുറമെ സി.വി. ആറും ഉണ്ടായിരിക്കും. കോക്പിറ്റി (പൈലറ്റും മറ്റും ഇരിക്കുന്നിടം) ലെയും മറ്റ് ജീവനക്കാരുടെയും (ക്രൂ ) സംഭാഷണങ്ങള്‍, എഞ്ചിന്‍ ശബ്ദങ്ങള്‍, റേഡിയോ സന്ദേശങ്ങള്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സ്റ്റേഷനുമായുള്ള ആശയവിനിമയങ്ങള്‍ തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ സി.വി. ആറില്‍ നിന്ന് ലഭിക്കും.ഇതെല്ലാം അപകട കാരണങ്ങള്‍ വിശകലനം ചെയ്യാന്‍ ഏറെ സഹായകമാണ്. കരിപ്പൂര്‍ ദുരന്തത്തില്‍ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയെന്നാണ് കിട്ടിയ വിവരം. പരിശോധന ഫലം പിറകെ വരാന്‍ കാത്തിരിക്കുക.കോക്ക്പിറ്റിലെ സംഭാഷണങ്ങള്‍ നിര്‍ണായകമാകും. വിമാനത്തിന്റെ സ്പീഡ്, പൊസിഷന്‍, അള്‍ട്ടിട്യൂഡ്, കാറ്റിന്റെ ശക്തി, ഇന്ധനത്തിന്റെ ഒഴുക്ക്, വെര്‍ട്ടിക്കല്‍ ആക്‌സിലറേഷന്‍ തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡില്‍ നിന്ന് കിട്ടും.

ബ്ലാക്ക് ബോക്‌സിന്റെ തുടക്കം

1950 തുകളില്‍ ആസ്‌ട്രേലിയയില്‍ മെല്‍ബോര്‍ണിലെ എയ്റോ നോട്ടിക്കല്‍ റിസര്‍ച്ച് ലാബില്‍ ഡേവിഡ് വാറെന്‍ എന്ന ആളാണ് ആദ്യമായി ബ്ലാക്ക് ബോക്‌സിന്റെ സാധ്യതകള്‍ കണ്ടെത്തിയതെന്ന് പറയുന്നു.1960 മുതല്‍ ആസ്‌ട്രേലിയയിലാണ് വിമാനങ്ങളില്‍ ഡാറ്റാ റെക്കോര്‍ഡര്‍ നിര്‍ബന്ധമാക്കിയതെന്ന് പറയപ്പെടുന്നു .

കപ്പലുകളില്‍ വി.ഡി.ആര്‍

കപ്പലുകളിലെ നിര്‍ണായക വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നത് വി.ഡി.ആര്‍. (Voyage Data Recorder) എന്ന ഉപകരണത്തിലാണ്. നിരവധി നാവിഗേഷന്‍ നിയന്ത്രണ സംവിധാനങ്ങളുള്ള ബ്രിഡ്ജ് (Bridge) കപ്പലിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ്. റഡാറും സ്റ്റിയറിങ്ങും അടക്കം സര്‍വ്വ നാവിഗേഷന്‍ സംവിധാനങ്ങളും ഇവിടെയാണുള്ളത്. ഇതെല്ലാം വി.ഡി. ആറുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. സഞ്ചാര പാതയിലെ കൂട്ടിമുട്ടലുകള്‍, കടല്‍ ക്ഷോഭത്തില്‍ കപ്പല്‍ തന്നെ മുങ്ങി മുങ്ങിപ്പോകുന്ന സംഭവങ്ങളുടെ കരണങ്ങളടക്കം മറ്റ് അനിഷ്ട സംഭവങ്ങളെല്ലാം വി.ഡി.ആറില്‍ നിന്ന് ശേഖരിക്കാനാവും. കപ്പല്‍ മുങ്ങിപ്പോകുമ്പോഴോ മറ്റ് അപകടങ്ങളില്‍ പെട്ടാലോ രക്ഷ തേടാന്‍ പുറമെയുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള ‘ഇപ്പറബ്’ (ഇ.പി.ഐ.ആര്‍.ബി— Emergency Position Indicating Radio Beacon)
എന്ന ഉപകരണത്തിന് പുറമെയാണിത്. അപകടത്തില്‍ പെട്ട കപ്പലില്‍ നിന്ന് തൊട്ടടുത്ത സാറ്റലൈറ്റിലേക്ക് സിഗ്‌നലുകള്‍ വഴി കപ്പലിന്റെ സ്ഥാനം, തിരിച്ചറിയല്‍ നമ്പര്‍ തുടങ്ങിയവ സംപ്രേക്ഷണം ചെയ്യുന്ന ഉപകരണമാണ് ഇപ്പറബ്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര...

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ ബല്‍റാം ഭട്ടും കുടുംബവും നടത്തുന്ന...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ച...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന്...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസ്സാക്കിയ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കണം...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ അധികൃതര്‍...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ...

കാസര്‍കോട് : ലൈഫ്മിഷന്‍...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍...

കാസര്‍കോട് : ലൈഫ്മിഷന്‍ ജില്ലയില്‍ നിര്‍മിക്കുന്ന 28 ഭവന...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!