CLOSE
 
 
വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്;  ആകെ സ്വരൂപിച്ചത് 10,95,86,537 രൂപ
 
 
 

നേര്‍ക്കാഴ്ച്ചകള്‍…

കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍ അടക്കം പെറുക്കിക്കൂട്ടിയപ്പോള്‍ ഡി.വൈ.എഫ്.ഐക്ക് കിട്ടിയത് പതിനൊന്നു കോടി രൂപ. മുഴുവനും മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സംഭവാവന ചെയ്ത് മാതൃക തീര്‍ത്തിരിക്കുകയാണ് കേരളത്തിലെ ചെറുപ്പക്കാര്‍. ഇത് ഇന്ത്യക്ക് പുതിയ അദ്ധ്വായം.

സംഘടനയുടെ പിന്‍ബലത്തില്‍ ചെറുപ്പക്കാര്‍ ഒത്തു ചേര്‍ന്നു. ഓരോ വീടുകളിലും കടകളിലും കയറിയിറങ്ങി. ഉപേക്ഷിക്കപ്പെട്ട പാഴ് വസ്തുക്കള്‍ പെറുക്കി ചാക്കിലാക്കി. പത്രം, പാല്‍കൊട്ട, പാട്ടയും, കുപ്പിയും. കണ്ണില്‍ കണ്ടതെല്ലാം സ്വരൂപിച്ചു. കൂട്ടത്തില്‍ പാറമടയില്‍ വരെ പണിയെടുത്തു കിട്ടിയ അദ്ധ്വാനത്തിന്റെ വിഹിതവും ചേര്‍ത്തു. അത് പതിനൊന്നു കോടിയായി പെരുകി.

ചിലര്‍ നിറമുള്ള ചിത്രം വരച്ചു നല്‍കി. പാഴായ കുപ്പിയില്‍ ചെടികള്‍ വെച്ചു പിടിപ്പിച്ച് മോഹവിലക്കു വിറ്റു. കാട്ടില്‍ ചെന്ന് തേന്‍ ശേഖരിച്ചു. ഇഞ്ചിപ്പുല്ലു വാറ്റി സുഗന്ധമുണ്ടാക്കി. ചില യൂണിറ്റുകള്‍ ബിരിയാണി വെച്ചു വിറ്റു. കബഡി അടക്കമുള്ള കായിക വിനോദങ്ങളിലൂടെ ഇതിലുമധികം പണമുണ്ടാക്കാന്‍ കഴിയുമായിരുന്നു പക്ഷെ കോവിഡ് മാനദണ്ഡങ്ങള്‍ തടസമായപ്പോള്‍ കളിക്കാര്‍ അണിഞ്ഞ ജേര്‍സി ഊരി വിറ്റു വരെ യുവാക്കള്‍ പണം സ്വരൂപിച്ചു.

എല്ലാറ്റിനു കൃത്യമായ കണക്കുണ്ട്. പുഴകളിലും നദികളിലും കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ പെറുക്കികൂട്ടിയത് മാത്രം വരും 66.54 ടണ്‍. വീടുകളില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നും 1542.27 ടണ്‍ ആക്രി സാധനങ്ങള്‍, 1519.9 ടണ്‍ തുരുമ്പെടുത്ത ഇരുമ്പുല്‍പ്പന്നങ്ങള്‍. 2102.21 ടണ്‍ വായിച്ചു തീര്‍ന്ന പത്രങ്ങള്‍… മാസികള്‍….. കുട്ടികളുടെ നോട്ടു ബുക്കുകള്‍. ഇതെല്ലാം പെറുക്കിവിറ്റു സ്വരൂപിച്ച ഫണ്ടുകളില്‍ നിന്നും കൈത്തറി ശാലകളില്‍ നി്ന്നും മുണ്ടും നേര്യതും വാങ്ങി വിറ്റു. അങ്ങനെ മാത്രം സംഘടിപ്പിച്ചത് 90 ലക്ഷം രൂപ. കേരളത്തിലെ വനിതാ സഖാക്കള്‍ നാടിന് മാതൃകയാവുകയായി. എല്ലാം കോവിഡ് ചികില്‍സക്കായുള്ള നിധികുംഭമായി മാറുകയായിരുന്നു. കേരള മുഖ്യമന്ത്രി ആ നിധി ഏറ്റുവാങ്ങി.

ഡി.വൈ.എഫ്.ഐ പ്രതീക്ഷ നാട്ടില്‍ പ്രകാശം പരത്തുകയാണ്. സാന്ത്വനത്തോടൊപ്പം സമരവും സഹനവും മുതലാക്കി അവര്‍ യുവാക്കളുടെ ചരിത്രം നിര്‍മ്മിക്കുന്നു.

ബ്രിട്ടീഷ് സാമാജ്യത്വത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച അനശ്വനായ രക്തസാക്ഷി ഭഗത് സിംഗിന്റെ ലുധിയാനയില്‍ 1980 നവംബര്‍ 3 നാണ് ഡി.വൈ. എഫ്. ഐ രൂപം കൊണ്ടത്. വരാനിരിക്കുന്നത് അവരുടെ 40ാം ജന്മദിനം. കേരള സര്‍ക്കാരിനുള്ള ജന്മദിന സമ്മാനമാണ് ഈ പതിനൊന്നു കോടി.

-പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര...

ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ചെ ബല്‍റാം ഭട്ടും കുടുംബവും നടത്തുന്ന...

ഉപ്പള: മഞ്ചേശ്വരം ശ്രീമദനന്തേശ്വര ക്ഷേത്ര സ്ഥലം പാട്ടത്തിനെടുത്ത് കാക്കുഞ്ച...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന്...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍...

കര്‍ഷക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ...

വെള്ളരിക്കുണ്ട്: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പാസ്സാക്കിയ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ...

ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കണം...

കാസര്‍കോട്: ചട്ടഞ്ചാല്‍ തെക്കിലിലെ ടാറ്റാ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍...

പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ അധികൃതര്‍...

മേല്‍പ്പറമ്പ്: പേപ്പട്ടി ശല്യത്തില്‍ നിന്നും ജനങ്ങളുടെ ജീവന് സംരക്ഷണം...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ...

കാസര്‍കോട് : ലൈഫ്മിഷന്‍...

ലൈഫ് മിഷന്‍ ഭവന സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍...

കാസര്‍കോട് : ലൈഫ്മിഷന്‍ ജില്ലയില്‍ നിര്‍മിക്കുന്ന 28 ഭവന...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!