CLOSE
 
 
കാസര്‍കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ മഹാളിയും ദ്രുതവാട്ടവും വ്യാപിക്കാന്‍ സാധ്യത; തെങ്ങിനു കൂമ്പുചീയലും കണ്ടെത്തി: പരിഹാര നിര്‍ദേശങ്ങളുമായി പടന്നക്കാട് കാര്‍ഷിക കോളേജ്
 
 
 

കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ കമുകിനു മഹാളി രോഗവും കുരുമുളകിനു ദ്രുതവാട്ടവും വ്യാപിക്കാന്‍ സാധ്യതയെന്ന് പടന്നക്കാട് കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ.പി.ആര്‍.സുരേഷ്.
നല്ല തോതില്‍ മഴ കിട്ടിയത് രോഗകാരികളായ കുമിളിന്റെ ബീജങ്ങള്‍ നേരത്തെ മുളയ്ക്കാനും വര്‍ധിക്കാനുമിടയാക്കി. സാധാരണ ഓഗസ്റ്റ് മൂന്നാം വാരം തുടങ്ങാറുള്ള ഫൈറ്റോഫ്‌ത്തോറ രോഗങ്ങള്‍ ഇക്കുറി നേരത്തെ പടര്‍ന്നു. ദീര്‍ഘകാലം നീണ്ടു നിന്ന് കൂടുതല്‍ നാശനഷ്ടം വരുത്താനുമിടയുണ്ട്. ഇതിനാല്‍ കൃഷിക്കാര്‍ ആവശ്യമായ മുന്‍കരുതലെടുക്കണം.

പറമ്പുകളില്‍ തണല്‍ കുറച്ച് കാറ്റും വെയിലും കയറാന്‍ സൗകര്യമുണ്ടാക്കണം. നീര്‍വാര്‍ച്ച മെച്ചപ്പെടുത്തണം. മണ്ണിന്റെ പുളിരസം കുറക്കുവാന്‍ ഡോളോമൈറ്റോ കുമ്മായമോ ഉടന്‍ ഇട്ടു കൊടുക്കണം. ഒരു കമുകിന് / കുരുമുളകു കാലിന് കുറഞ്ഞത് അരക്കിലോ വീതം ഇടണം. മണ്ണില്‍ക്കൂടി പടരുന്ന കുരുമുളകു തലകള്‍ മുകളിലേക്ക് കെട്ടിക്കേറ്റി കൊടുക്കണം.

ഒരു ശതമാനം ബോര്‍ഡോ മിശ്രിതമോ പൊട്ടാസ്യം ഫോസ്‌ഫോണേറ്റ് 5 മില്ലി ഒരു ലീറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ അടയ്ക്കാ കുലകള്‍ക്കും കുരുമുളകു വള്ളികള്‍ക്കും നന്നായി അടിച്ചു കൊടുക്കണം. വള്ളിച്ചുവട്ടില്‍ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് 3 ഗ്രാം ഒരു ലീറ്ററില്‍ എന്ന തോതില്‍ ലായനിയുണ്ടാക്കി കുതിര്‍ക്കണം. മലയോര പ്രദേശങ്ങളില്‍ തെങ്ങിനു കൂമ്പു ചീയലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തെങ്ങിനു പ്രതിവര്‍ഷം ഡോളോമൈറ്റ്, കുമ്മായം ഒരു കിലോ തോതിലെങ്കിലും ഇടണം. ഇതുവരെയിടാത്ത തോട്ടങ്ങളില്‍ ഇത്തവണ 3 4 കിലോ കൊടുത്ത് തുടര്‍ വര്‍ഷങ്ങളില്‍ മെയ് മാസത്തില്‍ ഒരു കിലോ തോതിലും നല്‍കണം. ജൈവ രാസ വളങ്ങളും മഗ്‌നീഷ്യം സള്‍ഫേറ്റും സൂക്ഷ്മ മൂലക മിശ്രിതവും കൊല്ലത്തില്‍ ഇട്ടു കൊടുക്കണം.

മാന്‍കോസെബ് പൊടി 2 ഗ്രാം ഒരു പോളിത്തീന്‍ കവറില്‍ കെട്ടി മൊട്ടുസൂചി കൊണ്ട് 3 4 ദ്വാരമിട്ട് കൂമ്പോലയില്‍ കെട്ടിവെക്കുന്നതും ഫലപ്രദമാണ്. കമുകിന്‍ തോട്ടങ്ങളില്‍ വലിയ അടക്കകള്‍ പൊഴിയുന്നതും കാണുന്നുണ്ട്. നീര്‍വാര്‍ച്ച മെച്ചപ്പെടുത്തുക, 200250 ഗ്രാം പൊട്ടാഷ്, 100 ഗ്രാം അയര്‍ സൂക്ഷ്മ മൂലകമിശ്രിതം ഇടുക എന്നിവ ഇതിനു ഫലപ്രദമാണെന്നും ഡോ.പി.ആര്‍.സുരേഷ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി തരിശ് ഭൂമിയില്‍...

സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി...

കാസര്‍ഗോഡ് : കാസര്‍ഗോഡ് ജനറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സിപിഐ(എം)...

തരിശുവയലില്‍ കൃഷിയിറക്കി കോളംകുളത്തെ യുവാക്കള്‍

തരിശുവയലില്‍ കൃഷിയിറക്കി കോളംകുളത്തെ യുവാക്കള്‍

നീലേശ്വരം : വര്‍ഷങ്ങളായി തരിശിട്ടിരുന്ന വയലില്‍ കൃഷിയിറക്കിയിരിക്കുകയാണ് കിനാനൂര്‍ കരിന്തളം...

ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം കേരളത്തിലെ...

ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ...

ബേഡകം: ബേഡഡുക്ക വനിതാ സര്‍വീസ് സഹകരണ സംഘം കേരളത്തിലെ ആകെ...

അനിയുടെ കരുതലില്‍ പച്ചപ്പണിഞ്ഞ് കാലിച്ചാനടുക്കം സ്‌കൂളിലെ പച്ചക്കറി

അനിയുടെ കരുതലില്‍ പച്ചപ്പണിഞ്ഞ് കാലിച്ചാനടുക്കം...

കാലിച്ചാനടുക്കം: ഓര്‍ക്കാതെ വന്ന അവധി രവിയേട്ടനെ ഒട്ടൊന്നുമല്ല ദുഖിതനാക്കിയത്. ഗവ...

മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജോസഫ്...

മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള...

രാജപുരം: മലയോര ഹൈവേയിലൂടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ജോസഫ് കനകമൊട്ടയുടെ...

Recent Posts

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക്...

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ്...

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ് ആറ്) ജില്ലയില്‍ 152 പേര്‍ക്ക്...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും മകനും കോവിഡ്; കൊട്ടോടിയില്‍ നിന്നും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കുടുംബൂരില്‍ അമ്മയ്ക്കും...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി...

മടിക്കൈ : തെക്കന്‍...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി ഷഹീന്‍; രണ്ടാം ശ്രമത്തില്‍ ഐഎഎസില്‍...

മടിക്കൈ : തെക്കന്‍ ബങ്കളം എ.എം.നിവാസിലെ സി.ഷഹീന്‍ ഇനി...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്...

നീലേശ്വരം : മടിക്കൈയില്‍...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കോവിഡ് കാനത്തുംമൂലയില്‍ ഇന്ന് സ്രവ...

നീലേശ്വരം : മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു കോവിഡ്....

Articles

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

error: Content is protected !!