CLOSE
 
 
കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍
 
 
 

നേര്‍ക്കാഴ്ച്ചകള്‍…

കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും പെണ്ണിന്റെ പേരില്‍ പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട്. പെണ്ണുടലെന്ന രതിചക്രത്തില്‍പ്പെട്ട് പലര്‍ക്കും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിട്ടുണ്ട്.

57ലെ ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പി.ടി. ചാക്കോയുടെ സ്ഥാനത്യാഗം മുതല്‍ തുടങ്ങുന്നു സംസ്ഥാന രാഷ്ട്രീയത്തിലെ പെണ്ണുടലുകളുടെ ചരിത്രം.

സൂര്യനെല്ലി കേസില്‍ പെട്ട് തീ തിന്ന രാജ്യസഭാ മുന്‍ സ്പീക്കറായിരുന്നുവല്ലോ കോണ്‍ഗ്രസിലെ പി.ജെ കുര്യന്‍. നായനാരെ മുഖ്യമന്ത്രി പദത്തിലെത്തിച്ചത് ഇടുക്കിക്കടുത്തുള്ള തങ്കമണി സംഭവമാണ്. കെട്ടു പോയതില്‍ നിന്നും വീണ്ടും വീണ്ടും പുകയുണ്ടായതും, ഇന്നും പുകഞ്ഞു കൊണ്ടിരിക്കുകയാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസ്. കേരളം വളര്‍ത്തിയെടുത്ത കോണ്‍ഗ്രസ് രാഷ്ട്രീയ ആചാര്യന്‍ കെ. കരുണകാരന്‍ പിന്നീട് ഉമ്മന്‍ ചാണ്ടി, ഇപ്പോള്‍ പിണറായി വിജയന്‍. ഈ ചുഴിയില്‍ പെടാത്തവര്‍ അപൂര്‍വ്വം. കോട്ടയം പുഷ്പനാഥിന്റെ അപസര്‍പ്പക നോവലിനെ അനുസ്മരിക്കും വിധമുള്ള യക്ഷിക്കഥകളാണ് സംസ്ഥാന ചരിത്രത്തിലുടനീളം.

കെ. കരുണാകരന്റെ കാലത്തു സാമൂഹ്യ മാധ്യമങ്ങളുടേയും, ചാനല്‍ ചര്‍ച്ചകളുടേയും നീരാളിപ്പിടുത്തമില്ലാതിരുന്നിട്ടും. സൂര്യനെല്ലിയും ചാരക്കേസും കത്തിക്കയറി. സര്‍ക്കാരുകളെ മറിച്ചിട്ടു. പുതിയ തലമുറയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട മുഖ്യമന്ത്രിമാര്‍ ഉമ്മന്‍ ചാണ്ടി, പിണറായി സര്‍ക്കാരുകള്‍ സ്ത്രീവിഷയത്തിലെ നിലകിട്ടാ കയത്തിലകപ്പെട്ടു.

പിണറായി ഇടക്കിടെ പറയാറുള്ളതു പോലെ

‘ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ’

മാലദ്വീപുകാരിയായ മറിയം റഷീദയുടെ ചരിത്രം നമുക്കറിവുള്ളതാണല്ലോ.

1994 ഒക്ടോബറില്‍ ശ്രീലങ്കയിലാകമാനം പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നുമുള്ള വിമാന സര്‍വ്വീസുകള്‍ തടസപ്പെട്ടു. മാലദ്വീപിലേക്കുള്ള വിസാ കാലാവധി നീട്ടിക്കിട്ടാന്‍ ഒരു പോലീസ് അധികാരിക്കു കിഴ്പ്പെടാത്തതിനിടയിലാണ് മറിയം റഷീദ കേസിലകപ്പെടുന്നത്. നഗരത്തിലെ ഒരു ഹോട്ടലില്‍ നിന്നാണ് അവരെ അറസ്റ്റ് ചെയ്യുന്നത്. അവര്‍ ഐ.എസ്.ആര്‍.ഒ.യിലെ (ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) ശാസ്ത്രജ്ഞരെ പാട്ടിലാക്കി രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് റഷീദക്കെതിരെയുണ്ടായ കേസ്.

അവിടെ തുടങ്ങുന്നു ഇന്ത്യയെത്തന്നെ പിടിച്ചുകുലുക്കിയ ചാരക്കേസ്. ഈ കേസ് കെ. കരുണാകരന്റെ രാജിയിലാണ് കലാശിച്ചത്.

കരുണാകരനു യാത്രാമൊഴി നല്‍കിയിട്ടും അന്യേഷണങ്ങളുടെ യാത്ര അവസാനിച്ചില്ല. സംഭവബഹുലങ്ങളായ അന്യേഷണങ്ങള്‍ക്കൊടുവില്‍ സി. ബി.ഐ അടക്കം എല്ലാ ഏജന്‍സികളും കണ്ടെത്തിയത് കരുണാകരന്‍ നിരവരാധി എന്നാണ്.

കേരളത്തെ പിടിച്ചുകുലുക്കിയ മറ്റൊരു പെണ്ണു കേസായിരുന്നുവല്ലോ സോളാര്‍ കേസ്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കിയ സംഭവം.
സംസ്ഥാനത്ത് ഭരണമാറ്റത്തിനു, പിണറായി സര്‍ക്കാരിന്റെ കടന്നു വരവിന് ഇതു വഴിവെച്ചു. കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിന്റെ ധനസഹായത്തോടു കൂടി കേരളത്തില്‍ സൗരോര്‍ജ പാടങ്ങളും, കാറ്റാടി പാടങ്ങളും സ്ഥാപിക്കുക എന്നു ലക്ഷ്യമിട്ട പ്രോജക്റ്റായിരുന്നു ടീം സോളാര്‍.

പദ്ധതിയില്‍ പങ്കാളികളാകാന്‍ എഴുപതിനായിരം മുതല്‍ അമ്പതു ലക്ഷം രൂപാവരെ സരിതയും സംഘവും പിരിച്ചെടുത്തു. വന്‍ തുക മുടക്കി നൂറിലധികം പേര്‍ പദ്ധതിയില്‍ അംഗത്വമെടുത്തു. മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി വ്യക്തിപരമായും, അദ്ദേഹത്തിന്റെ ഓഫീസിലെ പരിവാരങ്ങളും ആരോപണവിധേയരായി. സി. പി. ഐ. എം. അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് 2013, ഓഗസ്റ്റ് 12ല്‍ സെക്രട്ടേറിയറ്റ് വളഞ്ഞു.

നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ സര്‍ക്കാരിന് സമഗ്രാന്യേഷണത്തിനായി അന്യേഷണ കമ്മീഷനെ വെക്കേണ്ടി വന്നു.

അന്യേഷണം പ്രഖ്യാപിച്ചു കൊണ്ട് അന്ന് ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.

‘ കുറ്റം തെളിഞ്ഞാല്‍ മുഖ്യമന്ത്രി പദം മാത്രമല്ല, പൊതുജീവിതത്തില്‍ നിന്നു തന്നെ മാറി നില്‍ക്കും.’

ഒരു പകല്‍ മുഴുവന്‍ ചോദ്യം ചെയ്യലിനു വിധേയമായിട്ടും അന്നത്തെ മുഖ്യന്‍ തന്റെ പ്രഖ്യാപനത്തില്‍ തിരുത്തല്‍ വരുത്തിയില്ല.

അന്ന് കേസന്യേഷിച്ചത് ജസ്റ്റിസ് പി. ശിവരാജന്‍ കമ്മീഷനാണ്.
മൂന്നര വര്‍ഷത്തെ അന്വഷണത്തിനു ശേഷം കമ്മീഷന്‍ ആയിരക്കണക്കിനു പേജു വരുന്ന റിപ്പോര്‍ട്ട് 2017, സെപ്റ്റംബറില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ സമരം നയിച്ച പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയും, പി.ബി. അംഗവുമാണ് ഏറ്റുവാങ്ങുമ്പോള്‍ മുഖ്യന്റെ കസേരയിലുണ്ടായിരുന്നതെന്നത. പിണറായി വിജയന്‍.

അല്‍ഭുതമെന്നു പറയട്ടെ,
ഇത്രയും വിവാദമായ വിഷയം,
ഇടതുപക്ഷം സമരം ചെയ്തു നേടിയ വിജയമാ. കമ്മീഷന്റെ റിപ്പോര്‍ട്ട് ഇന്നും പുറം ലോകം കണ്ടിട്ടില്ല. പിണറായി അതു പുറത്തു വിട്ടിട്ടില്ല. സിപി.എം നേതൃത്വത്തില്‍ അതിനു യുക്തിസഹജമായ മറുപടിയുണ്ടാകുന്നില്ല.

തന്റെ സര്‍ക്കാരിന്റെ ഭാവി നേരത്തെ മനസിലാക്കി വെച്ചതു കൊണ്ടുള്ള രാഷ്ട്രീയ തിരിച്ചറിവായിരിക്കുമോ റിപ്പോര്‍ട്ടു മറച്ചു വെക്കാന്‍ മുഖ്യമന്ത്രിയെ ഇതിനു പ്രേരിപ്പിച്ചിരിക്കുക?

നയതന്ത്ര പരിരക്ഷയുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി മനുഷ്യനെ വരെ കടത്തിയ സംഭവം ലോകരാജ്യങ്ങളില്‍ ഇതിനു മുമ്പുണ്ടായിട്ടുണ്ട്.

മാറു ഡിക്കോ എന്ന നൈജീരിയയിലെ ഗതാഗത മന്ത്രിയെ 1983-ല്‍ പട്ടാള വിപ്ലവത്തിനിടെ രക്ഷപ്പെടുത്താന്‍ ഡിപ്ലോമാറ്റിക് ബാഗേജിലാക്കി പാര്‍സലായി കാര്‍ഗോവഴി നാടുകടത്തിയ ചരിത്രം നമുക്കറിയാം. എന്നാല്‍ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണ്ണക്കടത്ത് ഇന്ത്യയില്‍ ഇതാദ്യമായാണ്. കേന്ദ്ര സര്‍ക്കാര്‍ പങ്കാളിയാകേണ്ടിയിരുന്ന ഈ സംഗതിയില്‍ ജൂലൈ അഞ്ചിനു നടന്ന ഈ കിരാത നടപടിയില്‍ ഉത്തരം പറയേണ്ടി വന്നത് പിണറായി വിജയനായി മാറി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മുന്‍ ഐ ടി സെക്രട്ടറി എം. ശിവശങ്കര്‍ ഈ സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ത്തുവെന്ന ഖ്യാതി നാട്ടില്‍ പരന്നു പിടിച്ചിരിക്കുകയാണ്.

മുമ്പ് പി.ടി. ചാക്കോ മുതല്‍ ഉമ്മന്‍ ചാണ്ടിവരെ പെണ്ണിന്റെ സാരിത്തുമ്പില്‍ കുരുങ്ങിപ്പോയ കഥയുടെ തനിയാവര്‍ത്തനമായിരുന്നു ശിവശങ്കരനിലൂടെ മുഖ്യമന്ത്രിയുടെ ഓഫിസിനേയും പിടി കൂടിയത്.

ഇതു വെറും കേസല്ല. സാമ്പത്തിക-സാമുഹിക വിഷയത്തേക്കുറിച്ച് അന്യേഷിക്കുന്ന എന്‍.ഐ.എ ഏറ്റെടുത്ത കേസാണ്. ഇതിലെ രണ്ടാം പ്രതി സ്വപ്ന സുരേഷാണ്. ഈ സ്ത്രീയും ശിവശങ്കറും തമ്മിലുള്ള ബന്ധം ഇതിനകം തന്നെ തെളിഞ്ഞിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയായ പി. ആര്‍. സരിത്ത് ഇത് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചിരുന്ന ജോപ്പന്‍ എന്നതു പോലെ സ്വപ്നയില്‍ ലയിച്ചു പോയ ശിവശങ്കറിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് അഴിയാക്കുരുക്കില്‍ പെട്ടിരിക്കുകയാണ്. അഴിയെണ്ണേണ്ടി വരുമോ ഈ സര്‍ക്കാര്‍.

സ്വപ്ന സുരേഷും കൂട്ടാളികളും 23 തവണ സ്വര്‍ണം കടത്തിയതായാണ് കസ്റ്റംസ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ സ്വപ്ന ഒളിവില്‍ പോകുന്നതിന് മുമ്പ് സുഹൃത്തിനെ ഏല്‍പ്പിച്ച ബാഗില്‍ നിന്ന് കസ്റ്റംസ് 15 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ യുഎഇയും നടപടികള്‍ വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യ വിട്ട തിരുവനന്തപുരത്തെ യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെ ഉള്‍പ്പപ്പെടെയുള്ളവരെ യു.എ.ഇ. സെക്യൂരിറ്റി കൗണ്‍സില്‍ ചോദ്യം ചെയ്തേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിദേശത്തുള്ള ഫൈസല്‍ ഫരീദ് കൂടി പിടിയിലാകുമ്പോള്‍ പുതിയ മേച്ചില്‍ പുറങ്ങളിലേക്ക് കേസ് അന്വഷിക്കുന്ന കസ്റ്റംസും, എന്‍. ഐ. എ. യും നീങ്ങും.

സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ പിന്നാമ്പുറ കഥകള്‍ ഒരു അപസര്‍പ്പക നോവലിലെന്ന പോലെ മുന്നോട്ടായുകയാണ്. ഇരട്ടചങ്കന്‍ എന്ന് ജനം വിളിച്ചു ശീലിച്ച മുഖ്യമന്ത്രിയുടെ നാലുവര്‍ഷത്തെ മെനക്കേടുകള്‍ വൃദ്ധാവിലാവുകയാണോ?
നിപ്പയും, പ്രളയവും, ഇപ്പോള്‍ കോവിഡിനേയും അതിജീവിക്കുന്ന സര്‍ക്കാരിന് ശവശങ്കറുടെ മനം മയക്കുന്ന സ്ത്രീ ദൗര്‍ബല്യം ഒന്നു കൊണ്ടു മാത്രം വിള്ളല്‍ വീഴുമോ?

പെണ്ണു കേസില്‍ പെട്ട് സ്ഥാന ത്യാഗം ചെയ്ത മറ്റൊരു മന്ത്രി പിണറായി മന്ത്രിസഭയില്‍ ഉണ്ടായിട്ടുണ്ട്. മംഗളം ചാനലാണ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനെ പുറത്തു ചാടിച്ചത്. നിലലോഹിത ദാസ് നാടാറു മുതല്‍ വിമാനത്തില്‍ വെച്ചുള്ള സംഭവത്തില്‍ വി.എസ് മന്ത്രിസഭയിലെ പി.ജെ ജോസഫും, തുടര്‍ന്നു വിന്‍സെന്റം സ്ത്രീവിഷയത്തില്‍ രാജിവെച്ചൊഴിയേണ്ടി വന്ന മന്ത്രിമാരാണ്.

പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയചരിത്രം ആവര്‍ത്തിക്കുകയായിരിക്കുമോ ഫലം? ഭുരിപക്ഷം വരുന്ന ഇടതു പക്ഷവിശ്വാസികള്‍ ആശങ്കയിലും, വലതുപക്ഷത്ത് സന്തോഷം അലതല്ലുകയുമാണിപ്പോള്‍.

കേരളവും കടന്ന് ഇത് എവിടെച്ചെന്നെത്തി നില്‍ക്കുമെന്ന് സാകുതം വീക്ഷിക്കുകയാണ് നിഷ്പ്പക്ഷര്‍.
-പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ നിര്‍ദ്ദേശങ്ങളുമായി...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു കര്‍ഷകന്‍...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും നീണ്ടേക്കും....

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ, മാറ്റിവെക്കണോ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങായി...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!