CLOSE
 
 
മായം ചേരാത്ത ഭക്ഷണം കഴിക്കാം: ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍
 
 
 

കാസര്‍കോട്: ഇരുപത് രൂപയ്ക്ക് ഭക്ഷണം നല്‍കി സാധാരണക്കാരന്റെ വിശപ്പകറ്റാന്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 12 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍. ഒരു ദിവസം ശരാശരി 150 പേര്‍ക്കുള്ള ഭക്ഷണമാണ് 20 രൂപ നിരക്കില്‍ ഓരോ ഹോട്ടലിലും വിതരണം ചെയ്യുന്നത്. സര്‍ക്കാറിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായ ജനകീയ ഹോട്ടല്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് മാസം പിന്നിടുമ്പോള്‍ ജനകീയ പിന്തുണ ഏറുകയാണ്. ജില്ലയിലെ ആദ്യ ജനകീയ ഹോട്ടല്‍ ഏപ്രില്‍ ഏഴിന് തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ തുറന്നു. ശേഷം ഇതുവരെ വിവിധ പഞ്ചായത്തുകളിലായി 12 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. പകല്‍ 12 മുതല്‍ വൈകീട്ട് മൂന്ന് വരെയുള്ള സമയത്താണ് 20 രൂപയ്ക്ക് ഊണ്‍ ലഭിക്കുക. ചോറ്, ഒഴിച്ചുകറി, തോരന്‍, അച്ചാര്‍ എന്നിവയടങ്ങിയ മികച്ച ഭക്ഷണമാണ് കുടുംബശ്രീ ജനകീയ ഹോട്ടലിലൂടെ ലഭിക്കുക. ഊണിനോടൊപ്പം കൂടുതലായി നല്‍കുന്ന മീന്‍ വറുത്തത്, ഓംലറ്റ് എന്നിവയ്ക്ക് സാധാരണ നിരക്ക് ഈടാക്കി വരുന്നു. 20രൂപയ്ക്ക് ഊണ്‍ നല്‍കുന്നതോടൊപ്പം പ്രാതല്‍, അത്താഴം എന്നിവയും ഹോട്ടലുകളില്‍ ലഭിക്കും. പ്രാതലിനും അത്താഴത്തിനും സാധാരണ വിലയാണ് ഈടാക്കി വരുന്നത്.

ഓരോ ഊണിനും പത്ത് രൂപ നിരക്കില്‍ ഹോട്ടല്‍ സംരംഭകര്‍ക്ക് കുടുംബശ്രീ ജില്ലാമിഷനില്‍ നിന്നും ലഭിക്കും. ഹോട്ടലിലേക്ക് ആവശ്യമായ അരി സിവില്‍ സപ്ലൈസില്‍ നിന്നും കിലോയ്ക്ക് 10രൂപ 90പൈസ നിരക്കില്‍ ഒരുമാസം ആറ് കിന്റല്‍ വരെ ഹോട്ടല്‍ സംരംഭകര്‍ക്ക് ലഭിക്കുന്നു. മറ്റ് ധാന്യങ്ങള്‍ ഹോള്‍സെയ്ല്‍ നിരക്കിലും ലഭിക്കുന്നു. ഹോട്ടലിലേക്ക് ആവശ്യമായ വെള്ളം, വൈദ്യുതി, കെട്ടിടം സൗകര്യങ്ങള്‍ അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്തു വരുന്നു. ജില്ലാ മിഷന്‍ റിവോള്‍വിങ് ഫണ്ടില്‍ നിന്നും ഹോട്ടലിലേക്ക് ഫര്‍ണിച്ചര്‍, പാത്രങ്ങള്‍ തുടങ്ങിയ അവശ്യ വസ്തുക്കള്‍ വാങ്ങിക്കാനുള്ള പണം അനുവദിക്കുന്നുണ്ട്.

ഓരോ ഹോട്ടലിലും ചുരുങ്ങിയത് മൂന്നു പേരാണ് പ്രവര്‍ത്തിച്ചു വരുന്നത്. പദ്ധതി പ്രകാരം പത്ത് പേര്‍ക്ക് വരെ ഒരു ഹോട്ടലില്‍ പ്രവര്‍ത്തിക്കാം. നിലവില്‍ ഒരേതരത്തില്‍ വസ്ത്രധാരണം ചെയ്ത് ഓരോ ഹോട്ടലിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ വ്യത്യസ്ത യൂണിഫോം രീതിയും നിലനിര്‍ത്തുന്നു. കോവിഡ് രണ്ടാം ഘട്ടത്തില്‍ കമ്മ്യൂണിറ്റി കിച്ചണുകളായി പ്രവര്‍ത്തിച്ച പഞ്ചായത്ത് പരിധിയിലെ കുടുംബശ്രീ കഫേകളാണ് മിക്ക ജനകീയ ഹോട്ടലുകളും. പിന്നീട് എട്ട് പഞ്ചായത്തുകളില്‍ കൂടി പദ്ധതി പ്രാവര്‍ത്തികമാക്കിയതോടെ ഹോട്ടലിന് ജനകീയത ഏറുകയാണ്. ഗ്രാമീണത തുളുമ്പുന്ന നാടന്‍ ഭക്ഷണങ്ങള്‍ മായം കലരാതെ വിളമ്പാന്‍ ജനകീയ ഹോട്ടലുകള്‍ തമ്മില്‍ മത്സരിക്കുകയാണ്. ജില്ലയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് അധികം വൈകാതെ തന്നെ ജനകീയ അടുക്കളകള്‍ പ്രവര്‍ത്തനം ആരംഭിക്കും.

സമൂഹത്തില്‍ തുച്ഛമായ വരുമാനത്തില്‍ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് ന്യായ നിരക്കില്‍ ഭക്ഷണത്തിന് ആശ്രയിക്കാവുന്ന സ്ഥിരം സംവിധാനം, പലവിധ ജീവിത സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണം സൗജന്യമായി ലഭ്യമാക്കുന്നതിന് പൊതുജനങ്ങള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെടാവുന്ന സൗകര്യം, കുടുംബശ്രീ വനിതകള്‍ക്ക് ജീവനോപാധിയും അതിലൂടെ സാമ്പത്തിക ഉയര്‍ച്ചയും ഉറപ്പാക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആരംഭിച്ചത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് സൗജന്യ ഉച്ചഭക്ഷണ വിതരണവും നടക്കുന്നുണ്ട്. ജില്ലയില്‍ നൂറോളം ആളുകള്‍ക്കാണ് ജനകീയ ഹോട്ടലിലൂടെ സൗജന്യ ഉച്ചഭക്ഷണം പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കോളിച്ചാല്‍ റേഷന്‍ ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീ...

കോളിച്ചാല്‍ റേഷന്‍ ഷോപ്പില്‍ സാധനങ്ങള്‍...

കോളിച്ചാല്‍: കോളിച്ചാലിലെ റേഷന്‍ ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീ കുഴഞ്ഞുവീണു...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 49 പേര്‍ക്ക് കൂടി...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 49...

കാസര്‍കോട് : ജില്ലയില്‍ ഇന്ന് (ആഗസ്റ്റ് 14) 49 പേര്‍ക്ക്...

ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ ചികിത്സികുന്നതിന് കുമ്പള...

ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍...

കാസര്‍കോട് : ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ വീടുകളില്‍ ചികിത്സികുന്നതിന് കുമ്പള...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും ആംബുലന്‍സ് ദൗത്യം...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും...

ഉപ്പള: കുരുന്നു ജീവന്‍ രക്ഷിക്കാനുള്ള ആംബുലന്‍സ് ദൗത്യം വീണ്ടും. രോഗം...

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം 16 നു...

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം...

നീലേശ്വരം : ചിന്മയ മിഷന്‍ നീലേശ്വരത്തിന്റെ ഓണ്‍ലൈന്‍ രാമായണ മാസാചരണ...

Recent Posts

കോളിച്ചാല്‍ റേഷന്‍ ഷോപ്പില്‍ സാധനങ്ങള്‍...

കോളിച്ചാല്‍: കോളിച്ചാലിലെ റേഷന്‍...

കോളിച്ചാല്‍ റേഷന്‍ ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണു...

കോളിച്ചാല്‍: കോളിച്ചാലിലെ റേഷന്‍ ഷോപ്പില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ സ്ത്രീ...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 49...

കാസര്‍കോട് : ജില്ലയില്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും...

ഉപ്പള: കുരുന്നു ജീവന്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും ആംബുലന്‍സ് ദൗത്യം : ഇക്കുറി...

ഉപ്പള: കുരുന്നു ജീവന്‍ രക്ഷിക്കാനുള്ള ആംബുലന്‍സ് ദൗത്യം വീണ്ടും....

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം...

നീലേശ്വരം : ചിന്മയ...

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം 16 നു സമാപിക്കും

നീലേശ്വരം : ചിന്മയ മിഷന്‍ നീലേശ്വരത്തിന്റെ ഓണ്‍ലൈന്‍ രാമായണ...

Articles

ചാകര വന്നു വിളിച്ചിട്ടും കടലില്‍...

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ...

ചാകര വന്നു വിളിച്ചിട്ടും കടലില്‍ പോകാനാകാതെ മല്‍സ്യ തൊഴിലാളികള്‍

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ അതിജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍....

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

error: Content is protected !!