CLOSE
 
 
തെയ്യം കലയെ ഈ നൂറ്റാണ്ടിനു പരിചയപ്പെടുത്തിയ ബാലന്‍ പണിക്കര്‍ കര്‍മ്മ മണ്ഡലം ഒഴിഞ്ഞു
 
 
 

ആധുനിക കാലത്തെ തെയ്യം കലയുടെ ശില്‍പ്പി ശ്രീ ബാലന്‍ പണിക്കര്‍ നിര്യാതനായി.

തെയ്യത്തിന്റെ ചടുലമായ ചുവടുകള്‍, താളം, ഗുണംവരണമെന്ന വാക്കുര ഇവയൊക്കെ പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ മുമ്പന്തിയിലായിരുന്നു പണിക്കര്‍.

ബാലന്‍ പണിക്കരുടെ ജീവിതം എന്നാല്‍ അതു മൂര്‍ത്തമായ തെയ്യം കല തന്നെയായിരുന്നു. 12ാമത്തെ വയസില്‍ പെരുന്തട്ട ചാമുണ്ഡിയുടെ തിരുമുടിയേന്തി പടിമുഴുവനും താണ്ടി ചരിത്രം കുറിച്ചു.

ഈ ചെക്കന് ഉഗ്രമൂര്‍ത്തിയായ ചാമുണ്ടിയുടെ മുടിയെടുക്കാന്‍ കെല്‍പ്പുണ്ടോ എന്ന പരിഹാസത്തിനു മറുപടി പറച്ചലായിരുന്നു അത്.

ബാലന്‍ പണിക്കരുടെ കാലമെന്നാല്‍ ഒറ്റക്കോലമെന്ന വയല്‍ക്കോലത്തിന്റെ കാലം. തെയ്യക്കാരന്‍ തീയ്യില്‍ മുങ്ങിക്കുളിക്കണം. കൂടി നിന്നവരെ വിസ്മയിപ്പിക്കണം. ബാലന്‍ പണിക്കര്‍ക്കാണ് തെയ്യമെങ്കില്‍ വെളിച്ചപ്പാടന്മാര്‍ക്കും വാല്യക്കാര്‍ക്കും, വാളിന്റെ മുരള്‍ച്ചക്കും ‘ഒരപ്പാട്’ കൂടും. അഗ്‌നിസ്നാനത്തില്‍ നിന്നും തെയ്യത്തെ പിന്‍വലിച്ചെടുക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും.

1965ലായിരുന്നു അരവത്ത് സുബ്രഹ്മണ്യ ക്ഷേത്രത്തിനോടൊപ്പമുള്ള എടമനവാഴും തന്ത്രിയുടെ ചാവടിയില്‍ പെരുങ്കളിയാട്ടം. ഒന്നുകുറവ് നാല്‍പ്പത് തെയ്യങ്ങളെ കെട്ടിയാടുന്നു. ഇവയില്‍ കുട്ടിച്ചാത്തന്മാരുണ്ട്. ഒറ്റയല്ല, ഇരട്ടക്കുട്ടിച്ചാത്തന്മാര്‍.

ഒറ്റ കുട്ടിച്ചാത്തനെ കെട്ടിയാടേണ്ട ജന്മാവകാശം അള്ളട ദേശത്തെ വൈക്കൂട്ടുകാര്‍ക്കാണ്. ഇരട്ടക്കുട്ടിച്ചാത്തനെ രംഗത്തവതരിപ്പിക്കേണ്ടത് ഇളങ്കൂരു സ്വരൂപക്കാരും.

പെരുങ്കളിയാട്ടത്തിന്റെ പെരുമ്പറ മുഴങ്ങി. പന്തലൊരുങ്ങി. വീടും നാടും ചാണകമെഴുതി ശുദ്ധം ചെയ്തു. നാളും, മുഹൂര്‍ത്തവും കുറിച്ചതോടെ ആസുര മേളക്കൊഴുപ്പിന്റെ ലഹരിയില്‍ അരവത്ത് ദേശം മതിമറന്നു.

അള്ളട ദേശത്തുനിന്നും മലയന്മാരും നാട്ടാരും കൂട്ടമായെത്തി. കളം കവിഞ്ഞു കളിക്കുന്ന തെയ്യക്കാരന്‍ ഉദയവര്‍മ്മന്‍ പെരുമലയനാണ് അവരുടെ താരം. ഉദയവര്‍മ്മനുമായി പരിവാരങ്ങളെത്തി. കൂട്ടത്തില്‍ നാട്ടാരും. ഉദയവര്‍മ്മന്റെ മെയ്വഴക്കവും, നിറഞ്ഞാട്ടവും കാണാന്‍ അരവം ദേശക്കാരും തിരക്കു കൂട്ടി.

അസുര താള ലഹരിയില്‍ ഒറ്റക്കാലില്‍ ചുറ്റിക്കറങ്ങുന്ന ഉദയവര്‍മ്മന്റെ കുട്ടിച്ചാത്തന്‍ അപ്പോഴേക്കും ഉത്തരമലബാറില്‍ പാട്ടായിക്കഴിഞ്ഞിരുന്നു.

ഉദയവര്‍മ്മനോട് മുട്ടേണ്ടത് ഇളങ്കൂറ്റ് സ്വരൂപമാണ്. നാടിന്റെ മാനം കാക്കാന്‍ ഇളങ്കൂറ്റുകാര്‍ ഏതു പെരുമലയനെയായിരിക്കും കളത്തിലിറങ്ങുക? ശിവതാണ്ഡവത്തെ അനുസ്മരിക്കുന്ന ഇരട്ടക്കുട്ടിച്ചാത്തന്മാരുടെ രൗദ്ര നടനത്തില്‍ ആടിത്തിമിര്‍ത്ത് ജയത്തെ പൂല്‍കുന്നത് ആരായിരിക്കും?

നാട്ടില്‍ ആവേശം തിരതല്ലി. ആശങ്ക പരന്നു.

ഒടുവില്‍ മുഹൂര്‍ത്തം അടുത്തതോടെ ദീപവും തിരിയും വാങ്ങാന്‍ തിരുമുറ്റത്തെത്തിയത് പതിനേഴു തികയാത്ത കൊച്ചന്‍, അരോത്തെ ബാലന്‍.

അള്ളട ദേശത്തുകാര്‍ ഊറിച്ചിരിച്ചു. ഉദയവര്‍മ്മനോട് ഏറ്റു മുട്ടാന്‍ മുലകുടി മാറാത്ത ഈ പയ്യനോ? നാട്ടുകാര്‍ക്കും ആധിയായി.

ചെണ്ടക്കോലുയര്‍ന്നു പൊങ്ങി. അന്തരീക്ഷത്തില്‍ ഇരട്ടക്കുട്ടിച്ചാത്തന്മാരുടെ വീറും വീര്യവും അട്ടഹാസമായുയര്‍ന്നു. ഉദയവര്‍മ്മന്‍ ഒന്നാം കുട്ടിച്ചാത്തനായപ്പോള്‍ ഇരട്ടക്കുട്ടിച്ചാത്തനായി ബാലന്‍ കളത്തിലെത്തി. തന്റെ വലംപാദത്തിലെ പരുവിരലില്‍ ബാലന്‍ കറങ്ങിത്തിരിഞ്ഞു. ഏത്ര തവണയെന്നറിയില്ല. തളര്‍ന്നില്ല, നിലത്തു വീണില്ല.

ഇത് പമ്പരത്തിന്റെ കറക്കമോ,
ഈ ചെക്കന്‍ ഇതെവിടെ നിന്നു ഇതൊക്കെ പഠിച്ചെടുത്തു?
വിജയമാഘോഷിക്കാന്‍ വന്ന അള്ളടക്കാര്‍ മുക്കത്തു വിരല്‍ വെച്ചു.

ഒടുവില്‍ അരങ്ങൊഴിഞ്ഞപ്പോള്‍ ഒറ്റവിലില്‍ കറങ്ങിയ ക്ഷീണം തീര്‍ക്കാന്‍ ബാലന്‍ പീഠത്തില്‍ ഇരുന്നപ്പോള്‍ എടമാന വാഴും തന്ത്രി ബാലന്റെ അരികിലെത്തി .
നാട്ടാരോട് അരുളി ചെയ്തു.

ബാലനെ നോം പട്ടും വളയും നല്‍കി ആദരിക്കുന്നു.

ഇല്ലത്തമ്മയെ അനുസ്മരിച്ചു കൊണ്ട് വാഴുന്നോര്‍ പ്രഖ്യാപിച്ചു.

അതുവരെ വെറും ബാലനായിരുന്ന ചെറുപ്പക്കാരന്‍ ബാലന്‍ പണിക്കറായി അവരോധിക്കപ്പെട്ടു. 17ാം വയസില്‍ പട്ടും വളയും വാങ്ങി ഈ രംഗത്തെ കുലപതിയായി വാണ ബാലന്‍ പണിക്കര്‍ തന്റെ 80ാം വയസിലാണ് കര്‍മ്മ മണ്ഡലം ഒഴിയുന്നത്.

പനയാലിലായിരുന്നു താമസം. ഭാര്യ പാര്‍വ്വതി. മക്കള്‍ മധു പണിക്കര്‍, മനുപണിക്കര്‍, പ്രിയ്യ ഇവരെക്കൂടാതെ പരേതനായ വിനു.

-പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എങ്കിലും നാം ഓണമുണ്ടു. കാലത്തിനൊടൊപ്പം മാറുന്ന ഓണത്തെ...

എങ്കിലും നാം ഓണമുണ്ടു. കാലത്തിനൊടൊപ്പം...

നാം നൂറ്റാണ്ടുകളായി കാത്തിരിക്കുകയാണ്. കള്ളവും ചതിയുമില്ലാത്ത മാവേലി നാട് തിരിച്ചു...

സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പിണറായിക്കെതിരെ ദയാവധത്തിനു...

സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത്...

അസത്യം പ്രചരിപ്പിക്കുന്നതു കൊണ്ടുള്ള വേദന താല്‍ക്കാലികമാണെന്നും, സത്യം നിത്യപ്രകാശമാണെന്നും അസത്യം...

വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്

വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്

വിവാഹത്തിനു മുമ്പോ പിമ്പോ ആകട്ടെ. എത്ര തലനരച്ചവനായാലും ശരി, പെണ്ണുങ്ങളോട്...

രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍...

രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍...

എഴുത്തുകാരന്‍ എങ്ങനെ ജീവിച്ചാലെന്ത്? ആര്‍ക്ക് എന്തു ഛേതം? എഴുത്തു നന്നായാല്‍...

തെയ്യം കലയെ ഈ നൂറ്റാണ്ടിനു പരിചയപ്പെടുത്തിയ ബാലന്‍...

തെയ്യം കലയെ ഈ നൂറ്റാണ്ടിനു...

ആധുനിക കാലത്തെ തെയ്യം കലയുടെ ശില്‍പ്പി ശ്രീ ബാലന്‍ പണിക്കര്‍...

Recent Posts

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ...

ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍ ജവഹര്‍ ബാല്‍...

കാഞ്ഞങ്ങാട്: ദേശീയതയും മതേതരത്വ മൂല്യങ്ങളും ഉയര്‍ത്തി പിടിക്കാന്‍ കുട്ടികള്‍...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ...

ഉപ്പള: കേന്ദ്ര സര്‍ക്കാരിന്റെ...

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി...

ഉപ്പള: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ ബില്ലിനെതിരെ മംഗല്‍പ്പാടി...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍...

ഉപ്പള: കേന്ദ്ര കാർഷിക...

കേന്ദ്ര കാര്‍ഷിക ബില്ലിനെതിരെ കൃഷിയിടത്തില്‍ പ്രധാനമന്ത്രിയുടെ കോലം സ്ഥാപിച്ച് പ്രതിഷേധം;...

ഉപ്പള: കേന്ദ്ര കാർഷിക ബില്ലിനെതിരെ കൃഷിയിടത്തിൽ പ്രധാനമന്ത്രിയുടെ കോലം...

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നീലേശ്വരം...

നീലേശ്വരം : കേന്ദ്രസര്‍ക്കാരിന്റെ...

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പോസ്റ്റ്...

നീലേശ്വരം : കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ നീലേശ്വരം മണ്ഡലം...

നീലേശ്വരം കരുവാച്ചേരി കോട്ടപ്പുറം റോഡ്...

നീലേശ്വരം : നഗരസഭയിലെ...

നീലേശ്വരം കരുവാച്ചേരി കോട്ടപ്പുറം റോഡ് നവീകരണം തുടങ്ങി

നീലേശ്വരം : നഗരസഭയിലെ കരുവാച്ചേരി കോട്ടപ്പുറം റോഡ് വീതി...

Articles

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ...

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ്...

25-ാം വയസിലെത്തി നില്‍ക്കുന്ന ജനകീയാസുത്രണത്തിന്റെ ഭാവി..

നേര്‍ക്കാഴ്ച്ചകള്‍... 1996 ആഗസ്റ്റ് 17. ചിങ്ങം ഒന്നിന് പിറന്ന്...

error: Content is protected !!