CLOSE
 
 
ഇടുക്കിയിലെ നിശാപാര്‍ട്ടി; കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍
 
 
 

ഇടുക്കി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി നടത്തിയ സംഭവത്തില്‍ അഞ്ച് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിലൊരാള്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 33 ആയി. ആകെ 47 പേര്‍ക്കെതിരെയാണ് കേസ്.

സേനാപതി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റുമായ ജെയിംസ് തെങ്ങുംകുടിയാണ് ഇന്ന് അറസ്റ്റിലായത്. വിഷയത്തില്‍ മന്ത്രി എം എം മണിക്കും സിപിഎമ്മിനുമെതിരെ കെപിസിസി അടക്കം ആരോപണം ഉന്നയിച്ചതിനിടെയുള്ള പാര്‍ട്ടി നേതാവിന്റെ അറസ്റ്റ് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നതാണെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ 28 നാണ് തണ്ണിക്കോട്ട് മെറ്റല്‍സ് എന്ന സ്ഥാപനം മന്ത്രി എം എം മണി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിശാപാര്‍ട്ടി നടത്തിയത് വന്‍ വിവാദമായി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ബെല്ലി ഡാന്‍സും മദ്യസല്‍ക്കാരമൊക്കെയുള്ള പാര്‍ട്ടി.

നിശാപാര്‍ട്ടി നടത്തിയ റിസോര്‍ട്ടിന് ശാന്തന്‍പാറ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ട്.. രാജാപ്പാറയിലെ ജംഗിള്‍ പാലസ് റിസോര്‍ട്ടിനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. തണ്ണിക്കോട്ട് മെറ്റല്‍സ് റവന്യു വകുപ്പ് അടപ്പിക്കുകയും ചെയ്തു. ലൈസന്‍സ് ഇല്ലാത്ത ക്രഷര്‍ തുറന്നതിനെ തുടര്‍ന്നാണ് നടപടി. തണ്ണിക്കോട്ട് മെറ്റല്‍സ് ഉടമ റോയി കുര്യനെതിരെ നടപടിയെടുക്കുമെന്നും റവന്യു വകുപ്പ് അറിയിച്ചിട്ടുണ്ട്..

മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റല്‍സിന് ലൈസന്‍സില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്തും ജിയോളജി വകുപ്പും വ്യക്തമാക്കിയിരുന്നു. ക്രഷര്‍ യൂണിറ്റിനാവശ്യമായ അപേക്ഷ പോലും നല്‍കാതെയാണ് ഉദ്ഘാടനം നടത്തിയത്. ഇതോടെ അനധികൃത പാറഖനനത്തിന് മന്ത്രി ഒത്താശ ചെയ്യുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത: ജാഗ്രതയോടെ ആരോഗ്യ...

മഴയ്ക്ക് പിന്നാലെ ഡെങ്കിപ്പനിക്ക് സാധ്യത:...

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമായതോടെ ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍...

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: വോട്ടിംഗ് രാവിലെ ഒന്‍പതു മുതല്‍...

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: വോട്ടിംഗ് രാവിലെ...

തിരുവനന്തപുരം : രാജ്യസഭ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് 24ന് രാവിലെ ഒന്‍പതു...

ജലജീവന്‍: നൂറു ദിവസത്തിനുള്ളില്‍ ഒന്നര ലക്ഷം കുടിവെള്ള...

ജലജീവന്‍: നൂറു ദിവസത്തിനുള്ളില്‍ ഒന്നര...

തിരുവനന്തപുരം: ജലജീവന്‍ പദ്ധതിക്കു കീഴില്‍ ഗ്രാമീണമേഖലയില്‍ അടുത്ത നൂറു ദിവസങ്ങള്‍ക്കുള്ളില്‍...

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത് 1212 പേര്‍ക്ക്:...

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ചത്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്ബാധിച്ചത് 1212 പേര്‍ക്ക്. 1068 പേര്‍ക്ക്...

Recent Posts

സേവ് കേരള സ്പീക് അപ്...

ഉപ്പള : മംഗല്‍പ്പാടി...

സേവ് കേരള സ്പീക് അപ് ക്യാംപയിനുമായി മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ്...

ഉപ്പള : മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സേകവ്...

വറുതിയിലകപ്പെട്ട നെല്ലിക്കുന്ന് കടപ്പുറത്ത് 200...

കാസര്‍കോട്: കോവിഡ് വ്യാപനം...

വറുതിയിലകപ്പെട്ട നെല്ലിക്കുന്ന് കടപ്പുറത്ത് 200 ഭക്ഷണക്കിറ്റുകള്‍ നല്‍കി ചന്ദ്രഗിരി ലയണ്‍സ്...

കാസര്‍കോട്: കോവിഡ് വ്യാപനം മൂലം പൂര്‍ണ്ണമായും ഒറ്റപ്പെട്ട നെല്ലിക്കുന്ന്...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 68...

കാസര്‍കോട് : ഇന്ന്...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കോവിഡ്

കാസര്‍കോട് : ഇന്ന് (ആഗസ്റ്റ് 12) ജില്ലയില്‍ 68...

കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട...

രാജപുരം: കോവിഡ് വ്യാപനം...

കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട ഒടയംചാല്‍ ടൗണ്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍...

രാജപുരം: കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട ഒടയംചാല്‍ ടൗണ്‍...

കോവിഡ് കാലത്ത് എല്ലാ വിഷയത്തിനും...

നീലേശ്വരം : സ്പെഷ്യലിസ്റ്റ്...

കോവിഡ് കാലത്ത് എല്ലാ വിഷയത്തിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ പുരോഗമിക്കുമ്പോഴും സ്പെഷ്യലിസ്റ്റ്...

നീലേശ്വരം : സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം സ്‌കൂളുകളുടെ നിലവാരം...

Articles

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

error: Content is protected !!