CLOSE
 
 
സോളാര്‍ വൈദ്യുതി പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 1000 കോടിയുടെ അഴിമതി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍
 
 
 

കോട്ടയം: സംസ്ഥാനത്ത് പുരപ്പുര സോളാര്‍ വൈദ്യുതി പദ്ധതിയുടെ മറവില്‍ 1000 കോടിയുടെ അഴിമതിയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സൗജന്യമായി സോളാര്‍ പ്ലാന്റ് സ്ഥാപിക്കുമെന്ന് പറഞ്ഞ കെ.എസ്.ഇ.ബി പദ്ധതി അട്ടിമറിച്ച് ടാറ്റയ്ക്ക് കോടികള്‍ കൊയ്യാന്‍ അവസരമുണ്ടാക്കുകയായിരുന്നെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ കെ.എസ്.ഇ.ബിയെ ഉപയോഗിച്ച് നടത്തുന്ന അഴിമതിയുടെ പിന്നില്‍ മുഖ്യമന്ത്രി,വ്യവസായ മന്ത്രി, വൈദ്യുതി മന്ത്രി എന്നിവരാണ്. മറ്റു കമ്പനികളെ ഒഴിവാക്കാന്‍ ടെണ്ടര്‍ വ്യവസ്ഥകള്‍ മാറ്റി ടാറ്റയെ മാത്രം കരാറില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കേരളത്തില്‍ ഒരു കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉല്‍പാദകന്‍ മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ 10,000 മുതല്‍ 18,000 രൂപ അധികം നല്‍കണം. ഉപഭോക്താവ് കെ.എസ്.ഇ.ബിയില്‍ നിന്നും വാങ്ങിക്കുമ്പോഴും ഇത് തന്നെയാണ് അവസ്ഥ.  50 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 90 കോടിയിലേറെ രൂപ അധികം നല്‍കേണ്ട ഗതികേടാണ് സംസ്ഥാനത്തുള്ളതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

35,000 രൂപയ്ക്ക് മറ്റു സംസ്ഥാനങ്ങളില്‍ കിട്ടുന്ന ഒരു കിലോവാട്ട് വൈദ്യുതിക്ക് കേരളത്തില്‍ 48,000 രൂപയാണ് വില. 150 മെഗാവാട്ടിന് 150 കോടിയിലേറെ രൂപ കമ്പനിക്ക് ലാഭമുണ്ടാക്കാനുള്ള അവസരമാണുള്ളത്. സൗര പദ്ധതിയില്‍ 25 വര്‍ഷത്തേക്കാണ് ഉപഭോക്താവും കെ.എസ്.ഇ.ബിയും തമ്മിലുള്ള കരാറെങ്കില്‍ ടാറ്റയുമായി കെ.എസ്.ഇ.ബി 2 വര്‍ഷത്തേക്ക് മാത്രമാണ് കരാറുണ്ടാക്കിയത്. എ.ഡി.ബിയില്‍ നിന്നും വായ്പ്പയെടുത്താണ് കെ.എസ്.ഇ.ബി ടാറ്റക്ക് പണം നല്‍കിയത്. രണ്ട് വര്‍ഷത്തിന് ശേഷം അറ്റകുറ്റപണികള്‍ ആര് നടത്തും എന്നും ഇന്‍ഷൂറന്‍സ് തുക ആര് അടയ്ക്കുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കണം. ഇത്തരം നഷ്ടക്കണക്കുകള്‍ വരുമ്പോള്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ദ്രോഹിച്ച് രക്ഷപ്പെടുന്ന സ്ഥിരം പരിപാടി കെ.എസ്.ഇ.ബി ചെയ്യാനാണ് സാധ്യത. ടെണ്ടര്‍ നിയമങ്ങള്‍ മാറ്റി കേന്ദ്രസര്‍ക്കാരിന്റെ എം.എസ്.എം.ഇ പ്രോത്സാഹനത്തെ അട്ടിമറിക്കുകയാണ് സംസ്ഥാനമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.ചെറുകിട കമ്പനികളെ ഒഴിവാക്കാനുള്ള വ്യവസ്ഥകള്‍ ചേര്‍ത്ത് ടാറ്റക്ക് മുഴുവന്‍ കരാറും നല്‍കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുകയായിരുന്നു. ഗുജ്റാത്ത് ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളില്‍ അഞ്ഞൂറും അറുനൂറും കമ്പനികള്‍ ടെണ്ടറിന് എത്തിയപ്പോള്‍ കേരളത്തില്‍ വിരലിലെണ്ണാവുന്ന കമ്പനികള്‍ മാത്രമാണ് വന്നത്. കൂടുതല്‍ കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തിരുന്നെങ്കില്‍ വിലയിലും കുറവുണ്ടാകുമായിരുന്നു.

നിക്ഷേപതുക വര്‍ദ്ധിപ്പിച്ച് കേരള കമ്പനികളെ ഒഴിവാക്കിയത് വന്‍ അഴിമതി ലക്ഷ്യമിട്ടാണ്. മറ്റുസംസ്ഥാനങ്ങളില്‍ എം.എസ്.എം.ഇക്കായി റിസര്‍വേഷന്‍ ഏര്‍പ്പെടുത്തിയപ്പോഴാണ് കേരളത്തിലെ ഈ അനാസ്ഥ. 40 ശതമാനം വരെ കേന്ദ്രം സബ്സിഡി പ്രഖ്യാപിച്ച സൗര 2 പദ്ധതിയും കേരളത്തില്‍ അട്ടിമറിച്ചു. കൊവിഡ് കാലത്ത് ഉപഭോക്താക്കളെയും നാടിനെയും കൊള്ളയടിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ കണക്ക് ഇന്ന് ഉയര്‍ന്ന...

സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ കണക്ക്...

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ കണക്ക് ഇന്ന് ഉയര്‍ന്ന പ്രതിദിന...

എഴുപത്തിനാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള...

എഴുപത്തിനാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ...

തിരുവനന്തപുരം : എഴുപത്തിനാലാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള...

സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനി...

സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ട്രാക്കോ...

തിരുവനന്തപുരം: സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനമായ ട്രാക്കോ കേബിളിന്റെ ചെയര്‍മാനായി...

മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, സബ്...

മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ്...

മലപ്പുറം: കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയില്‍ സ്ഥിതിഗതികള്‍...

ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായക മൊഴി; സോബിയുമായി സിബിഐ...

ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായക മൊഴി;...

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് മുമ്പ് കാര്‍ ആക്രമിക്കപ്പെട്ടിരുന്നെന്ന കലാഭവന്‍...

സ്വാതന്ത്ര്യദിനാഘോഷം: രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പതാക...

സ്വാതന്ത്ര്യദിനാഘോഷം: രാവിലെ 9 മണിക്ക്...

തിരുവനന്തപുരം : ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി...

Recent Posts

കാസര്‍കോട് ജില്ലയില്‍ ഇന്ന് 49...

കാസര്‍കോട് : ജില്ലയില്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും...

ഉപ്പള: കുരുന്നു ജീവന്‍...

കുരുന്നു ജീവന്‍ രക്ഷിക്കാന്‍ വീണ്ടും ആംബുലന്‍സ് ദൗത്യം : ഇക്കുറി...

ഉപ്പള: കുരുന്നു ജീവന്‍ രക്ഷിക്കാനുള്ള ആംബുലന്‍സ് ദൗത്യം വീണ്ടും....

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം...

നീലേശ്വരം : ചിന്മയ...

നീലേശ്വരം ചിന്മയ മിഷന്‍ രാമായണാമൃതം 16 നു സമാപിക്കും

നീലേശ്വരം : ചിന്മയ മിഷന്‍ നീലേശ്വരത്തിന്റെ ഓണ്‍ലൈന്‍ രാമായണ...

മയക്കുമരുന്നിന് അടിമയായ ആല്‍ബിന് അനുജത്തിയെ...

കാസര്‍കോട്: സ്വന്തം കുടുംബത്തെ...

മയക്കുമരുന്നിന് അടിമയായ ആല്‍ബിന് അനുജത്തിയെ കൊന്നതില്‍ ഒരു മനസ്താപവുമില്ല, പ്രതിക്ക്...

കാസര്‍കോട്: സ്വന്തം കുടുംബത്തെ കൂട്ടക്കൊലചെയ്യാന്‍ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയ...

Articles

ചാകര വന്നു വിളിച്ചിട്ടും കടലില്‍...

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ...

ചാകര വന്നു വിളിച്ചിട്ടും കടലില്‍ പോകാനാകാതെ മല്‍സ്യ തൊഴിലാളികള്‍

നേര്‍ക്കഴ്ച്ചകള്‍.... നിത്യ പട്ടിണിയെ അതിജീവിക്കാന്‍ പെടാപ്പാടു പെടുകയാണ് മല്‍സ്യത്തൊഴിലാളികുടുംബങ്ങള്‍....

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

error: Content is protected !!