CLOSE
 
 
കോവിഡിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത മരുന്ന് ആഗസ്റ്റ് 15നകം വിപണിയിലേക്ക്
 
 
 

ന്യൂഡല്‍ഹി: കോവിഡ് 19നെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത മരുന്ന് ആഗസ്റ്റ് 15നകം വിപണിയിലെത്തിക്കുന്നതിനായി ആലോചനയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ഭാരത് ബയോടെക്കിനു നല്‍കിയ കത്തിലാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കിയ ശേഷം 2020 ഓഗസ്റ്റ് 15 നകം പൊതുജനാരോഗ്യ ഉപയോഗത്തിനുള്ള വാക്സിന്‍ ഏറ്റവും പുതിയതായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നു. ലക്ഷ്യം നേടുന്നതിനായി ബിബിഎല്‍ അതിവേഗം പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ സഹകരണത്തെ ആശ്രയിച്ചായിരിക്കും അന്തിമഫലം’- ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയുടെ കത്തില്‍ പറയുന്നു. കത്തിന്റെ ആധികാരികത ഐസിഎംആര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ മാത്രമാണെന്നാണ് ഐസിഎംആര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം കത്തിനെ കുറിച്ച് ഭാരത് ബയോടെക് ഒന്നും പ്രതികരിച്ചിട്ടില്ല.

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി ചേര്‍ന്നാണ് ഐസിഎംആര്‍ തദ്ദേശീയമായി കോവിഡ്19 വാക്സിന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മരുന്ന് പരീക്ഷണത്തിനായി 12 സ്ഥാപനങ്ങളെ ഐസിഎംആര്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്നും ഐസിഎംആര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.ഐ.സി.എം.ആറിന്റെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതികളിലൊന്നായി കണക്കാക്കപ്പെട്ടിരിക്കുന്നതിനാല്‍ വാക്‌സിന്‍ പരീക്ഷണം വേഗത്തില്‍ ചെയ്യാന്‍ 12 സ്ഥാപനങ്ങളോടും ഐസിഎംആര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിശാഖപ്പട്ടണം, റോത്തക്, ന്യൂഡല്‍ഹി, പാട്ന, ബെല്‍ഗാം, നാഗ്പൂര്‍, ഗോരഖ് പൂര്‍, കട്ടന്‍കുളത്തൂര്‍, ഹൈദരാബാദ്, ആര്യനഗര്‍, കാണ്‍പൂര്‍ ഗോവ എന്നിവിടങ്ങളിലെ 12 സ്ഥാപനങ്ങളിലാണ് പരീക്ഷണം നടത്തുന്നത്. കോവിഡ് 19ന് മരുന്ന് വികസിപ്പിക്കുന്നതിന് കുറഞ്ഞത് 12-18 മാസമെടുക്കുമെന്നാണ് ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സാധാരണ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി

സാധാരണ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍...

രാജ്യത്ത് എല്ലാ സാധാരണ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന്...

കര്‍ണാടകയില്‍ ഓടികൊണ്ടിരുന്ന ബസിന് തീപിടിച്ചു; കുട്ടികളടക്കം അഞ്ച്...

കര്‍ണാടകയില്‍ ഓടികൊണ്ടിരുന്ന ബസിന് തീപിടിച്ചു;...

ബെംഗളൂരു : കര്‍ണാടകയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ച് അപകടം. സംഭവത്തില്‍...

ഉര്‍ദു കവി ഡോ. റാഹത് ഇന്ദോറിക്ക് കോവിഡ്...

ഉര്‍ദു കവി ഡോ. റാഹത്...

ന്യൂഡല്‍ഹി: വിഖ്യാത കവിയും ഗാനരചയിതാവുമായ ഡോ. റാഹത് ഇന്ദോറിക്ക് കോവിഡ്...

പുതുച്ചേരി കൃഷി മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

പുതുച്ചേരി കൃഷി മന്ത്രിക്ക് കോവിഡ്...

പുതുച്ചേരി: പുതുച്ചേരി കൃഷി മന്ത്രി ആര്‍ കമലകണ്ണന് കോവിഡ് 19...

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക്...

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ്...

കര്‍ഷകര്‍ക്ക് ആശ്വാസം; ഒരു ലക്ഷം കോടിയുടെ പദ്ധതിയുമായി...

കര്‍ഷകര്‍ക്ക് ആശ്വാസം; ഒരു ലക്ഷം...

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര...

Recent Posts

സേവ് കേരള സ്പീക് അപ്...

ഉപ്പള : മംഗല്‍പ്പാടി...

സേവ് കേരള സ്പീക് അപ് ക്യാംപയിനുമായി മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ്...

ഉപ്പള : മംഗല്‍പ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സേകവ്...

വറുതിയിലകപ്പെട്ട നെല്ലിക്കുന്ന് കടപ്പുറത്ത് 200...

കാസര്‍കോട്: കോവിഡ് വ്യാപനം...

വറുതിയിലകപ്പെട്ട നെല്ലിക്കുന്ന് കടപ്പുറത്ത് 200 ഭക്ഷണക്കിറ്റുകള്‍ നല്‍കി ചന്ദ്രഗിരി ലയണ്‍സ്...

കാസര്‍കോട്: കോവിഡ് വ്യാപനം മൂലം പൂര്‍ണ്ണമായും ഒറ്റപ്പെട്ട നെല്ലിക്കുന്ന്...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 68...

കാസര്‍കോട് : ഇന്ന്...

കാസര്‍കോട് ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കോവിഡ്

കാസര്‍കോട് : ഇന്ന് (ആഗസ്റ്റ് 12) ജില്ലയില്‍ 68...

കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട...

രാജപുരം: കോവിഡ് വ്യാപനം...

കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട ഒടയംചാല്‍ ടൗണ്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍...

രാജപുരം: കോവിഡ് വ്യാപനം തടയാന്‍ അടച്ചിട്ട ഒടയംചാല്‍ ടൗണ്‍...

കോവിഡ് കാലത്ത് എല്ലാ വിഷയത്തിനും...

നീലേശ്വരം : സ്പെഷ്യലിസ്റ്റ്...

കോവിഡ് കാലത്ത് എല്ലാ വിഷയത്തിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ പുരോഗമിക്കുമ്പോഴും സ്പെഷ്യലിസ്റ്റ്...

നീലേശ്വരം : സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ സേവനം സ്‌കൂളുകളുടെ നിലവാരം...

Articles

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍...

കറുപ്പിനെന്താ ഓറഞ്ച് നിറം: അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിമാനങ്ങളില്‍ ബ്ലാക്ക്...

പാലക്കുന്നില്‍ കുട്ടി അപകടങ്ങള്‍ ഒരിക്കലും മുന്‍കൂട്ടി അറിയിച്ചല്ല വരുന്നത്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട്...

വലിച്ചെറിഞ്ഞവയില്‍ നിന്നും പതിനൊന്നു കോടി സമാഹരിച്ചു; ഡി.വൈ.എഫ്.ഐ പുതിയ ചരിത്രത്തിലേക്ക്; ...

നേര്‍ക്കാഴ്ച്ചകള്‍... കേരളത്തില്‍ കൂട്ടിയിട്ട് നാറ്റം വമിക്കുന്ന പാഴ് വസ്തുക്കള്‍...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

error: Content is protected !!