CLOSE
 
 
ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കി കുമ്പള ഹെല്‍ത്ത് ബ്ലോക്ക്: ഡെങ്കിയെ പ്രതിരോധിക്കാന്‍ 840 സ്‌ക്വാഡുകള്‍
 
 
 

കുമ്പള: ഡെങ്കിപ്പനിക്കെതിരേ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നു. കുമ്പള ഹെല്‍ത്ത് ബ്ലോക്കില്‍ ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനത്തിനായി 840 സ്‌ക്വാഡുകള്‍ രൂപീകരിച്ചു. കുമ്പള, ബദിയഡുക്ക, പുത്തിഗെ, മധൂര്‍, എന്‍മകജെ, കുമ്പഡാജെ, ബെള്ളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 119 വാര്‍ഡുകളിലാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍, യൂത്ത്കബ്ബ്, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട 8400 ഓളം പേരാണ് സ്‌ക്വാഡില്‍ അംഗങ്ങളായിട്ടുള്ളത്. വാര്‍ഡ് ശുചിത്വ സമിതികളുടെ മേല്‍നോട്ടത്തിലാണ് സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുള്ളത്. കൊതുക് ഉറവിട നശീകരണം, ബോധവത്ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുക. കുമ്പള ഹെല്‍ത്ത് ബ്ലോക്കില്‍ ഇതുവരെയായി 23 ഡങ്കിപ്പനി സ്ഥിതീകരിച്ചിട്ടുണ്ട്. 235 പേരില്‍ ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായ ഹെല്‍ത്ത് ബ്ലോക്കിലെ 35,000 ത്തോളം വീടുകളാണ് സന്ദര്‍ശിക്കുന്നത്. വീടുകളില്‍ കാണുന്ന കൊതുക് ഉറവിടങ്ങള്‍ വീട്ടുകാരെകൊണ്ട് തന്നെ നശിപ്പിച്ച് എല്ലാ ഞായറാഴ്ചകളിലും ഡ്രൈഡെ ആചരിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഇത് പ്രാവര്‍ത്തികമാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയും ചെയ്യും. ബ്ലോക്കിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് തല ഇന്റര്‍ സെക്ടറില്‍ കോ – ഓഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് പ്രകാരം 119 വാര്‍ഡുകളിലും ശുചിത്വ സമിതികള്‍ യോഗം ചേര്‍ന്ന് വാര്‍ഡ് തല കര്‍മ്മ പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് ഡെങ്കി പ്രതിരോധത്തിനായി 1200- ഓളം ബോധവത്ക്കരണ ക്ലാസ്സുകളാണ് സംഘടിപ്പിക്കുന്നത്. കവുങ്ങ്, റബ്ബര്‍ തോട്ടം ഉടമകളുടെ യോഗം വാര്‍ഡ്തലത്തില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കൊതുക് ഉറവിടനശീകരണത്തിനായി പാള എടുത്ത് മാറ്റല്‍, ചിരട്ടകമിഴ്ത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പൊതു ഇടങ്ങളിലും, സ്ഥാപനങ്ങളിലും പരിശേധന കര്‍ശനമാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ബി അഷറഫ് അറിയിച്ചു. ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളില്‍ ഫോഗിംഗ്, സ്്രേപയിങ്ങ് എന്നിവ നടന്നു വരുന്നു. കൊതുകിനെ പിടിക്കാന്‍ ഗപ്പി മീനുകളും

ഡെങ്കി കൊതുകുകളെ നശിപ്പിക്കുന്നതിനായി മീനുകളെയും പ്രയോജനപ്പെടുത്തും. ഇതിനായി വെള്ളകെട്ടുകളുള്ള പ്രദേശങ്ങളില്‍ ഗപ്പി മീനുകള്‍ നിക്ഷേപിക്കും. പിഎച്ച്സികളില്‍ ഗപ്പി മീനുകളെ വളര്‍ത്തുന്ന ഹാച്ചറികള്‍ ഉണ്ടെന്നും ഇതില്‍ നിന്നും നിലവില്‍ പത്തോളം സ്ഥലങ്ങളിലെ വെള്ളക്കെട്ടുകളിലേക്ക് മീനുകളെ നിക്ഷേപിച്ചിട്ടുണ്ടെന്നും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പറഞ്ഞു. കൊതുകിന്റെ ഉറവിടങ്ങളായി കണ്ടെത്തുന്ന കൂടുതല്‍ പ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും. ജില്ലാ പ്രാണിജന്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകളില്‍ കൊതുക് സാന്ദ്രതാ പഠനവും നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ ദിനാചരണം...

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍...

അജാനൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ - ജനദ്രോഹ നടപടികളില്‍...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ഉദുമ ബ്ലോക്ക്...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസിന് തലവേദനയായി ബ്ലോക്ക്...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ഐക്യ ട്രേഡ്...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയത്തില്‍ പ്രധിഷേധിച്ച് സംയുക്ത...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ കെട്ടിടം നിര്‍മിക്കാന്‍...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ...

കാസര്‍കോട്: നിലവിലെ പഴയ കെട്ടിടം സ്മാരകമായി നിലനിര്‍ത്തി കാസര്‍കോട് താലൂക്ക്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ് യു പൂര്‍വ്വ...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ്...

ദേശീയ ഡോക്ടര്‍സ് ദിനത്തോട് അനുബന്ധിച് മലയോരത്തിന്റെ സ്വന്തം ഡോക്ടറമ്മയെ ആദരിച്ച്...

Recent Posts

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍...

അജാനൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ...

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ ദിനാചരണം നടത്തി

അജാനൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ - ജനദ്രോഹ...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസിന് തലവേദനയായി...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ഐക്യ ട്രേഡ് യൂണിയന്‍ ഉപ്പള...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയത്തില്‍ പ്രധിഷേധിച്ച്...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ...

കാസര്‍കോട്: നിലവിലെ പഴയ...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ 7 കോടി...

കാസര്‍കോട്: നിലവിലെ പഴയ കെട്ടിടം സ്മാരകമായി നിലനിര്‍ത്തി കാസര്‍കോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ്...

ദേശീയ ഡോക്ടര്‍സ് ദിനത്തോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ് യു പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ...

ദേശീയ ഡോക്ടര്‍സ് ദിനത്തോട് അനുബന്ധിച് മലയോരത്തിന്റെ സ്വന്തം ഡോക്ടറമ്മയെ...

Articles

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

error: Content is protected !!