CLOSE
 
 
ഒരു കലാകാരന്റെ ദാരുണാന്ത്യം
 
 
 

അറിയപ്പെടുന്ന തെയ്യം കലാകാരനും, ചിത്രകാരനുമായിരുന്ന വിജയന്‍ പനയാല്‍ അന്തരിച്ചു. പ്രകൃതി തന്ന വരദാനം: ‘വര’. അതിനോടൊപ്പം സഞ്ചരിക്കുകയും എന്നാല്‍ കാലം അധിവേഗത്തില്‍ കുതിക്കുമ്പോള്‍ ഒപ്പം ഓടിയെത്താന്‍ കഴിയാതെ ഇടയില്‍ കാലിടറി വീണ വീജയന് ഡിജിറ്റല്‍ കലയുടെ കൈത്താങ്ങുണ്ടായില്ല. ഇരുട്ടില്‍ വീണുപോയ വിജയന്‍ ജീവിതാന്ത്യം വരെ ദാരിദ്യത്തിന്റെ തീ തിന്നു തീര്‍ക്കുകയായിരുന്നു. നാടകം അയാളെ വഴിയില്‍ തള്ളി മുന്നോട്ടു കുതിച്ചു. പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ആരും ഒപ്പം ഉണ്ടായില്ല. കുലത്തൊഴിലായ തെയ്യം കലകൊണ്ട് അഷ്ടിക്കുള്ള വഴിക്കു പോലും തികയാതെ വന്നു. നിരാശയകറ്റാന്‍ ഉന്മാദത്തിനു കീഴടങ്ങിയായിരുന്നു പിന്നീടുള്ള ജീവിതം.

കലാ ലോകത്ത് ജീവിതം കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള ബാലപാഠം വിജയന്റെ ജീവിതത്തിലുണ്ട്. അതൊരു തുറന്ന പുസ്തകമാണ്.

നിരവധി സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ കൂടി വിജയന്‍ ഈ കുറിപ്പുകാരന് മറക്കാന്‍ കഴിയാത്തവനാണ്. അത് ബേക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടുള്ള ബന്ധം.
അവന്‍ തയ്യാറായി കാലത്ത് വീട്ടിലോട്ടു വരും. വീട്ടില്‍ നിന്നും ഞങ്ങള്‍ ഒരുമിച്ചാണ് സ്‌കൂളിലെത്തുക. കണ്ണോല്‍പ്പുഴക്ക് അന്ന് പാലമില്ല. നീന്തിക്കടക്കണം. ഉടുത്ത ട്രൗസറും, ഷര്‍ട്ടും അഴിച്ചു പുസ്തകത്തില്‍ ചുറ്റും. പുസുതകകെട്ട് തലയിലേറ്റി ഇരുവരും പുഴ കടക്കും. ഉള്ളില്‍ വേറെ ഷഢി ഇടുന്ന ഏര്‍പ്പാട് രണ്ടു പേര്‍ക്കുമില്ല.
ദാരിദ്ര്യം തന്നെ കാരണം.

പുഴ കടന്ന് പൂര്‍ണ നഗ്‌നരായി അക്കരേക്കെത്തും. രണ്ടു പേരും അവരവരുടെ നഗ്‌നത കണ്ട് നാണിച്ചു ചിരിക്കും. വിജയന്‍ പല തമാശകള്‍ പറഞ്ഞു എന്നെ കളിയാക്കും. കുട്ടിക്കാലത്തേയുണ്ട് നാടക ഭ്രമം. ഭാവാഭിനയം കൊണ്ട് എന്റെ നാണം അനുകരിക്കും. സ്‌കൂളിലെത്തുമ്പോഴേക്കും മേല്‍ച്ചൂടു കൊണ്ട് വസ്ത്രം ഉണങ്ങിക്കഴിഞ്ഞു കാണും.

ഇന്നത്തെപ്പോലെ അന്ന് സ്‌കൂളില്‍ കഞ്ഞിയില്ല. വിജയന് കഞ്ഞിപ്പാത്രം പോലുമില്ല. അമ്മ ഇതറിഞ്ഞ് രണ്ടു പേര്‍ക്കുമുള്ള കഞ്ഞി കഞ്ഞിപ്പാത്രത്തില്‍ പാര്‍ന്നു വെച്ചിരിക്കും. കൂട്ടാനായി ഉണക്കു മുള്ളനോ, അതിന്റെ തല ചട്ടിണിയാക്കിയതോ മറ്റോ ആയിരിക്കും. അമൃത് പോലെ ഞങ്ങളത് ആസ്വദിക്കും.

പട്ടിണിയുടെ പര്യായങ്ങളായ വിദ്യാര്‍ത്ഥികളായിരുന്നു ഞങ്ങള്‍ ഇരുവരും.

എന്നേപ്പോലെ തന്നെ വിജയനും പഠിക്കാന്‍ മിടുക്കനായിരുന്നില്ല. എട്ടില്‍ തോറ്റു. ഞാന്‍ രക്ഷപ്പെട്ടു. നാണക്കേടു കൊണ്ടായിരിക്കണം അവന്‍ പിന്നെ സ്‌കൂളില്‍ വന്നില്ല. വിദ്യാര്‍ത്ഥി ജീവിതം അവസാനിച്ചതിനു ശേഷം പിന്നെ ഒരു കര്‍ക്കടകത്തില്‍ അവന്‍ തെയ്യവുമായി വീട്ടില്‍ വന്നപ്പോഴായിരുന്നു പിന്നീടു കണ്ടത്.

നാണം മറക്കാന്‍ അവന്‍ ഒമ്പതില്‍ പെരിയയിലെ ഹൈസ് സ്‌കൂളില്‍ ചേര്‍ന്നു. പത്ത് പൂര്‍ത്തീകരിച്ചതും അവിടുന്നു തന്നെ. പഠിത്തത്തിലായിരുന്നില്ല നാടകത്തോടും ചിത്രം വരയോടുമായിരുന്നു കമ്പം. നാടകം നാടാകെ പടര്‍ന്നപ്പോള്‍ പെട്ട പ്രണയം വിവാഹത്തില്‍ കലാശിച്ചു. പക്വത തികയാത്ത കാലത്തു തന്നെ കെട്ടു നടന്നു. അവന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു തെക്കത്തിയെ. വിപ്ലവകരമായ വിവാഹമായിരുന്നു അത്.

പള്ളിക്കര ഉദുമാ പഞ്ചായത്തുകളില്‍ ആദ്യം ഒരു ആര്‍ട്ട് സ്ഥാപനം തുടങ്ങി വെച്ചത് വിജയനും അവന്റെ കൂട്ടുകാരനും, സഹപാഠിയുമായ ടി.വി ബാലകൃഷ്ണനുമൊപ്പമായിരുന്നു. അവിടെ നിന്നും ലോകം പുരോഗമിച്ചു. സാങ്കേതിക വിദ്യ ഡിജിറ്റലായി. എന്നാല്‍ മാറാന്‍ കൂട്ടാക്കാത്ത വിജയന്‍ നിന്നിടത്തു തന്നെ നിന്നു. തെയ്യം കല പട്ടിണി മാറ്റി. എന്നാല്‍ നാടകഭ്രാന്ത് ലഹരിയായി കൂടെ കൂടി. നാടകത്തോടും പരമ്പരാഗതമായ വരയോടുമുള്ള അമിതാനുരാഗം അവനെ ഒരു ചുവടു പോലും മൂമ്പോട്ട് കടക്കാന്‍ അനുവദിച്ചില്ല. പലവിധങ്ങളായ ഉന്മാദത്തില്‍ അവന്‍ പൂര്‍ണമായ ആനന്ദം കണ്ടു. മതി ഇത്രയും മതി ജീവിതത്തില്‍. അതായിരുന്നു തത്വം.

കഴുത്തിനു കലശലായ വേദന. അതായിരുന്നു തുടക്കത്തില്‍ അസുഖം. വേദന ലഹരിയുമായി സമ്മേളിച്ചു. എല്ലാം ഒളിപ്പിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ വേദന ലിവറിലേക്കും ആമാശയത്തിലേക്കും കടന്നു ചെന്നപ്പോഴാണ് പരിയാരത്തിലേക്കെത്തുന്നത്.

അപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു. തീവ്രമായ ചികില്‍സക്ക് അവന്റെ കുടുംബം അശക്തരാണ്.
ഒടുവില്‍ അതുവരെ അനുഭവിച്ച എല്ലാം ആനന്ദവും വഴിയിലുപേക്ഷിച്ച് ഒളിപ്പിച്ചു വെച്ചിരുന്ന മുഴുവന്‍ വേദനയും കടിച്ചിറക്കി അവന്‍ യാത്രയായി.
പതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എസ്.എസ്.എല്‍.സി ഫലം നമ്മെ പഠിപ്പിക്കുന്നത്

എസ്.എസ്.എല്‍.സി ഫലം നമ്മെ പഠിപ്പിക്കുന്നത്

എസ്.എസ്.എല്‍. സി പരീക്ഷാ ഫലം വന്നു. നമ്മുടെ കൊച്ചു ഗ്രാമത്തിലും,...

ഒരു കലാകാരന്റെ ദാരുണാന്ത്യം

ഒരു കലാകാരന്റെ ദാരുണാന്ത്യം

അറിയപ്പെടുന്ന തെയ്യം കലാകാരനും, ചിത്രകാരനുമായിരുന്ന വിജയന്‍ പനയാല്‍ അന്തരിച്ചു. പ്രകൃതി...

കാള്‍മാര്‍ക്സ് ;നിങ്ങള്‍ കാരാഗൃഹത്തിലാണോ? അതോ സ്വയം തെരെഞ്ഞെടുത്തതോ...

കാള്‍മാര്‍ക്സ് ;നിങ്ങള്‍ കാരാഗൃഹത്തിലാണോ? അതോ...

നിങ്ങള്‍ കാരാഗൃഹത്തിലാണോ? അതോ സ്വയം തെരെഞ്ഞെടുത്തതോ അല്ലാത്തതോ ആയ തടവറയിലാണോ?...

ഷാജിയുടെ പത്രസമ്മേളനവും, കുറെ പഴകിയ പത്രാസുകളും.

ഷാജിയുടെ പത്രസമ്മേളനവും, കുറെ പഴകിയ...

ജനാബ്. സി.എച്ച് മുഹമ്മദ് കോയയുടെ കുടുംബത്തിനും കേരളസര്‍ക്കാര്‍ ഇതുപോലെ ദിരുതാശ്വാസ...

തെക്കിലിലെ കോവിഡ് ആശുപത്രി: മുട്ടനാടുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍...

തെക്കിലിലെ കോവിഡ് ആശുപത്രി: മുട്ടനാടുകള്‍...

ഇവിടെ പരാമര്‍ശം ജില്ലയിലെ ജനപ്രതിനിധികളേക്കുറിച്ചു തന്നെ. എന്‍.എ.നെല്ലിക്കുന്നും, കെ.കുഞ്ഞിരാമനും നാം...

Recent Posts

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍...

അജാനൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ...

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ ദിനാചരണം നടത്തി

അജാനൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ - ജനദ്രോഹ...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസിന് തലവേദനയായി...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ഐക്യ ട്രേഡ് യൂണിയന്‍ ഉപ്പള...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയത്തില്‍ പ്രധിഷേധിച്ച്...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ...

കാസര്‍കോട്: നിലവിലെ പഴയ...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ 7 കോടി...

കാസര്‍കോട്: നിലവിലെ പഴയ കെട്ടിടം സ്മാരകമായി നിലനിര്‍ത്തി കാസര്‍കോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ്...

ദേശീയ ഡോക്ടര്‍സ് ദിനത്തോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ് യു പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ...

ദേശീയ ഡോക്ടര്‍സ് ദിനത്തോട് അനുബന്ധിച് മലയോരത്തിന്റെ സ്വന്തം ഡോക്ടറമ്മയെ...

Articles

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

error: Content is protected !!