CLOSE
 
 
ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍…? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം
 
 
 

‘സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം വേണ്ടുവോളമുണ്ട്. എന്നിട്ടും മുതിയക്കാല്‍ വയലിന് ശാപമോക്ഷമാകുന്നില്ല’.

സി.പി.ഐ.എമ്മിന്റെ ബേഡകം ഏരിയാ കമ്മറ്റി ജയപുരം കേന്ദ്രമാക്കി ഏഴ് ഏക്കറില്‍ നെല്‍കൃഷി ആരംഭിച്ചു. സുഗന്ധ ദ്യവ്യങ്ങള്‍ തൊട്ട് റാഗിയില്‍ വരെ അവര്‍ വിളവിറക്കി. പാര്‍ട്ടി ഉള്ളിടത്തെല്ലാം കര്‍ഷകരെ സംഘടിപ്പിച്ചു കൊണ്ട് തങ്ങളാല്‍ കഴിയും വിധം ഇത്തരം സംരംഭങ്ങള്‍ പുരോഗമിക്കുകയാണ്. കോട്ടച്ചേരി കാര്‍ഷിക സഹകരണ ബാങ്ക് അടക്കം ജില്ലക്കകത്തും, സംസ്ഥാന വ്യാപകമായും സുഭിക്ഷ കേരളത്തിന്റെ തുടിതാളം മുഴങ്ങുകയാണ്. ജനം ഏറെ പ്രതീക്ഷയിലാണ്. .

വോട്ടിന്റെ രംഗമെത്തുമ്പോള്‍ ശ്വാസം മുട്ടുന്നുണ്ട്, എങ്കില്‍പ്പോലും കമ്മ്യൂണിസ്റ്റുകളുടെ കോട്ടയാണ് ഉദുമ. ഇവിടെ, എവിടെ നോക്കിയാലും തിളച്ചു മറിയുന്ന പാര്‍ട്ടിയേയും, അതുയര്‍ത്തിപ്പിടിക്കുന്ന കേഡര്‍ പ്രവര്‍ത്തന രീതിയേയും കാണാന്‍ കഴിയും. മുതിയക്കാലും സമാനമായ മറ്റൊരു കമ്മ്യൂണിസ്റ്റ് ഗ്രാമമാണ് . അവിടുങ്ങളിലെ വയലിലും കര്‍ഷകരിലും ഒഴുക്കിനെതിരെ നീന്താന്‍ കെല്‍പ്പുള്ള വിപ്ലവവീര്യത്തിന്റെ ഉറവയുണ്ട്.

നാട്ടില്‍ പാവപ്പെട്ടവരായി കഴിയുന്നവര്‍ക്കുള്ള കൈത്താങ്ങായി കാര്‍ഷിക-തൊഴിലാളി സംഘടനകളുണ്ട്. കാര്‍ഷിക രംഗത്തെ സമ്പല്‍ സമൃദ്ധമാക്കാനും, ധനസഹായമെത്തിക്കാനും, കാര്‍ഷിക ബാങ്കുകളുണ്ട്. സര്‍ക്കാരും ഒപ്പമുണ്ട്. പദ്ധതികള്‍ക്കും കുറവില്ല. എന്തുണ്ടായിട്ടുമെന്തു കാര്യം, മരുന്നിനു പോലുമില്ല പ്രയോജനം. ഇതു കേവലം വിലപിക്കല്‍ മാത്രമല്ല. എവിടെ ഭുമി തരിശു കിടപ്പുണ്ടോ, അതെല്ലാം ഏറ്റെടുക്കണം, കൃഷിയിക്കണം, നൂറുമേനി കൊയ്യണം തുടങ്ങി മുഖ്യമന്ത്രിയുടെ ആഹ്വാനം മുതിയക്കാല്‍ വയലില്‍ പ്രതിധ്വനി മുഴക്കിയില്ല. പാര്‍ട്ടി ഉള്ളിടങ്ങളിലെല്ലാം തരിശു മണ്ണില്‍ വിത്തെറിഞ്ഞിട്ടും, ‘സുഭിക്ഷ കേരള’മെന്ന മുദ്രാവക്യം നാട്ടിപ്പാട്ടുകളായി രുപം പ്രാപിച്ചിട്ടും, മണ്ണെറിഞ്ഞാല്‍ പൊന്നുവിളയുന്ന മുതിയക്കാല്‍ വയലില്‍ ഭുരിഭാഗവും തരിശായി കിടക്കുന്നു.

സര്‍ക്കാര്‍ സ്വന്തമാണ്. സ്വന്തം പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം വേണ്ടുവോളമുണ്ട്. എന്നിട്ടും മുതിയക്കാല്‍ വയലിന് ശാപമോക്ഷമാകുന്നില്ല.

നിര്‍ജലീകരണം തടയാനായി ഇടതു സര്‍ക്കാര്‍ പദ്ധതിയിട്ടപ്പോള്‍ മുതിയക്കാല്‍ വയലില്‍ ഒരു കാര്‍ഷിക വിപ്ലവമുണ്ടായി. പട്ടത്താനം വി.സി.ബിക്ക് തടയണ വന്നു. വന്നു, ആറാട്ടുകടവില്‍ മറ്റൊരെണ്ണം. വരണ്ടു കിടന്നിരുന്ന മുതിയക്കാല്‍ വയല്‍ തടിച്ചു കൊഴുത്തു. വരണ്ട മണ്ണില്‍ സമ്പന്നതയുടെ നാമ്പു പൊട്ടി. വേണ്ടി വന്നാല്‍ വിരിപ്പു മുതല്‍ പുഞ്ച വരെ മൂന്നുവിള കൃഷിയിറക്കാമെന്ന നിലയിലായി. കഴിഞ്ഞ തവണ പച്ചക്കറി നടാതെ കര്‍ഷകര്‍ കാത്തു നിന്നു. പഞ്ചായത്ത് ഭരണ കൂടം തന്ന വാഗ്ദ്ധാനം നിറവേറപ്പെടുമെന്ന് സ്വപ്നം കണ്ടു. തരിശു നിലം അടക്കം ഏറ്റെടുത്ത് കൂട്ടുകൃഷി സമ്പ്രദായം നടപ്പിലാകുന്നത് സ്വപ്നം കണ്ടു. കെട്ടി നിന്ന വയല്‍വെള്ളത്തില്‍ കൊക്കുകള്‍ നീന്തിത്തുടിക്കുന്നതും, മയില്‍ മൃത്തം ചെയ്യുന്നതും, ചെറുമീനുകള്‍ തളിര്‍ക്കുന്നതും അവര്‍ നോക്കി നിന്നു. പുഴയുടെ തീരങ്ങളില്‍ മാത്രമല്ല, പാലക്കുന്ന് പട്ടണത്തില്‍ വരെ കിണറില്‍ വേണ്ടതിലധികം കുടിവെള്ളം പൊങ്ങി. ഉദുമ പഞ്ചായത്ത് വര്‍ഷം തോറും ലക്ഷങ്ങള്‍ ഒഴുക്കിക്കളയാറുള്ള കുടിവെള്ള വിതരണം ഇത്തവണ വേണ്ടതില്ലെന്നായി. ആറാട്ടു കുളിക്കാന്‍ കടവിലെത്തിയ ഉല്‍സവങ്ങള്‍ക്ക് മുങ്ങിക്കുളിക്കാന്‍ പുഴയില്‍ യഥേഷ്ടം വെള്ളമുണ്ടായി. ഞാറിടുന്ന സമയമാകുമ്പോഴേക്കും മണ്ണ് കൂട്ടു കൃഷിക്ക് പാകമാകുമെന്ന് കര്‍ഷകര്‍ സ്വപ്നം കണ്ടുറങ്ങി.

പട്ടത്താനത്തുള്ള തടയണയില്‍ പലക നിരത്തിയതു വഴി അതുവരെ ഒഴുകിപ്പോയിക്കൊണ്ടിരിക്കുന്ന പാഴ്വെള്ളം തടയാനായതാണ് നാട്ടില്‍ ഈ വിപ്ലവകരമായ മാറ്റത്തിനു കാരണമൈയത്. സി.പി.എം മുതിയക്കാല്‍ ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിയും, പഞ്ചായത്ത് അംഗവുമായ എ. കുഞ്ഞിരാമന്റെ കിരീടത്തില്‍ പൊന്‍തൂവ്വലായി ഇത് മാറി. പാര്‍ട്ടിക്കും അതു മുതല്‍ക്കൂട്ടായി.

മുതിയക്കാലിലെ കര്‍ഷകര്‍ സ്വപ്നം കണ്ടതു തന്നെയായിരുന്നു പിണറായി സര്‍ക്കാരിന്റെ ‘സുഭിക്ഷ കേരളം’ പദ്ധതി.

എന്നിട്ടും ഇവിടെ കൃഷിക്കായി കോപ്പൊരുങ്ങിയില്ല. മൂന്നു വിളക്ക് മണ്ണ് പാകമായിട്ടും മാറ്റത്തിന്റെ കാറ്റുവീശിയില്ല. പാര്‍ട്ടിയും, കര്‍ഷക സംഘടനകളും, പഞ്ചായത്ത് ബോര്‍ഡും ഉറക്കമുണര്‍ന്നില്ല.

ഇപ്പോള്‍ ഞാറിട്ടു കഴിഞ്ഞു. സര്‍ക്കാരിന്റെ ബാനറില്‍ ഒരു ട്രാക്റ്ററും വയലിലിറങ്ങിയില്ല. ഞാറു നടാന്‍ യന്ത്രം വരുമെന്നോ, കൊയ്യാന്‍ ആളുവരുമെന്നോ കര്‍ഷകര്‍ക്ക് യാതൊരു പ്രതീക്ഷയുമില്ല. കൃഷി തങ്ങളുടെ ജന്മാന്തര ദൗര്‍ബല്യമായി കൊണ്ടു നടക്കുന്ന ഏതാനും പരമ്പരാഗത കൃഷിക്കാരല്ലാതെ മറ്റാര്‍ക്കും തന്നെ ചേറിലിറങ്ങാന്‍ അവസരവും ഒരുങ്ങിയില്ല. ഒരു പദ്ധതിക്കും ചിറകു മുളച്ചില്ല. സര്‍ക്കാരിനെ ആരും ഒപ്പം ചേര്‍ത്തു നിര്‍ത്തിയതുമില്ല. ഇനി കൃഷിയെന്ന പത്മവ്യൂഹം ഭേതിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ തൊഴിലാളികളെ കിട്ടാതെ ഊര്‍ദ്ധ്വശാസം വലിക്കുന്ന രംഗമാണ് അ ടുത്ത് കാണാനിരിക്കുന്നത്.

ഇന്ന് പാട്ടകൃഷിക്ക് വ്യവസ്ഥയുണ്ട്. ജയപുരത്തു മാത്രമല്ല, പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളിലെല്ലാം ചെറുതും വലുതുമായി ഇതു സംഘടിപ്പിക്കപ്പെടുന്നുണ്ട്. മുതിയക്കാല്‍ വയലില്‍ അതിനുള്ള ശ്രമമുണ്ടായില്ല. സഹകരണ സംഘങ്ങളുണ്ട്. ഒരിക്കല്‍ ചുടുവെള്ളത്തില്‍ വീണ പൂച്ചയെപ്പോലെ അവര്‍ ഭയന്നു മാറി നില്‍ക്കുന്നു. എന്തിനും തയ്യാറായി നില്‍ക്കുന്ന യുവജന പ്രസ്ഥാനമുണ്ട്. അവരെ സംഘടിപ്പിക്കാന്‍ പാകമായ നേതൃത്വമില്ല. സ്വന്തമായി കൃഷിഭുമിയുള്ളവരും, ഇല്ലാത്തവരും, ക്ലബ്ബുകളും, പുരുഷ സഹായ സംഘങ്ങളും, കുടുംബശ്രീയും മറ്റും ഒരുമിച്ച് ചേറിലേക്കറങ്ങി സുഭിക്ഷ കേരളം പദ്ധതി വിജയിപ്പിക്കണമെന്ന ആഗ്രഹമാണ് ജനങ്ങള്‍ക്കുള്ളത്. സംഘാടനം അതിനാണ് മെനെക്കെടേണ്ടത്.

മുഴുവന്‍ കര്‍ഷകരേയും ഒപ്പം ചേര്‍ത്ത് അമ്പതോ നൂറോ, അഞ്ചൂറോ രൂപ മൂലധനമായി സ്വീകരിച്ച് പണിക്ക് തുടക്കമീടാവുന്നതേ ഉള്ളു. നെല്ലുല്‍പാദനത്തില്‍ മാത്രമല്ല, കുന്നില്‍ പച്ചക്കറി വിളവില്‍ വരെ വിപ്ലവം കൊയ്യാനാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് 1500 രൂപാ മാത്രം മൂലധനമായി സ്വീകരിച്ച് ഉണ്ടാക്കിയ അമ്പതംഗങ്ങളുടെ കുടിവെള്ള പദ്ധതി – സ്വജല്‍ധാര -ഇവിടെ നടപ്പിലാക്കിയതിന്റെ വിജയപാഠം മുതിയക്കാലിന്റെ ചരിത്ര പുസ്തകത്തിലുണ്ട്.

ഒത്തെരുമിച്ചാല്‍ മലമറിക്കാനും സാധിക്കും. ഉഴുതുമറിക്കാന്‍ ട്രാക്റ്റര്‍ മുതല്‍, ഞാറു നടീല്‍ യന്ത്രത്തില്‍ തുടങ്ങി കൊയ്യാനും മെതിക്കാനും ഉള്ള സര്‍ക്കാര്‍ സംവിധാനം പ്രയോജനപ്പെടുത്താന്‍ ഒത്തൊരുമിക്കണം. അതിന് രാഷ്ട്രീയത്തിന്ഡറെ സഹായം വേണം. സബ്സിഡി നിരക്കില്‍ വിത്തും വളവും ജൈവകീടനാശിനിയും കൃഷിഭവനിലുടെ ചോദിക്കേണ്ട താമസം, ലഭിക്കും. ഒരു ഹെക്റ്ററിന് 40,000 രൂപാ വരെ സര്‍ക്കാര്‍ സഹായവുമുണ്ട്. ശീതകാല പച്ചക്കറികള്‍ക്ക് 30,000 രൂപ വേറേയുമുണ്ട്. ഇവയൊന്നും തന്നെ കണക്ക് പറഞ്ഞ് വാങ്ങിയെടുക്കാന്‍ കര്‍ഷകര്‍ അശക്തമാണ്.

പുതിയ ‘ഭുമിയില്‍ പുതിയ കര്‍ഷക സമൂഹം’ അതാണ് സുഭിക്ഷ കേരളം പദ്ധതി. എല്ലാ സാഹചര്യമുണ്ടായിട്ടും, വണ്ടി സ്റ്റാട്ടാക്കാന്‍ ഡ്രൈവറില്ലാത്ത – നേതൃത്വമില്ലാത്ത – അരാഷ്ട്രീയതയുടെ നാടായി മാറുകയാണോ മുതിലയക്കാല്‍ വയലും പരിസരവും. വേണ്ടത്ര പാകവും പക്വതയും നിറഞ്ഞ നേതൃത്വമില്ലാത്തതാണോ. ഇതിനു കാരണം. തെരെഞ്ഞെടുപ്പടുക്കാറായി. പുതിയ നാമ്പുകള്‍ ഭാവിയിലെ നേതാക്കളായി വളര്‍ന്നു വരേണ്ടിയിരിക്കുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ വികസനവും, രാഷ്ട്രീയവും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്. കുശാഗ്ര...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട്...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം വേണ്ടുവോളമുണ്ട്....

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍ പലതും...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന വികാരം...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം പലിശയടച്ചാല്‍...

Recent Posts

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍...

അജാനൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ...

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ ദിനാചരണം നടത്തി

അജാനൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ - ജനദ്രോഹ...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസിന് തലവേദനയായി...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ഐക്യ ട്രേഡ് യൂണിയന്‍ ഉപ്പള...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയത്തില്‍ പ്രധിഷേധിച്ച്...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ...

കാസര്‍കോട്: നിലവിലെ പഴയ...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ 7 കോടി...

കാസര്‍കോട്: നിലവിലെ പഴയ കെട്ടിടം സ്മാരകമായി നിലനിര്‍ത്തി കാസര്‍കോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ്...

ദേശീയ ഡോക്ടര്‍സ് ദിനത്തോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ് യു പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ...

ദേശീയ ഡോക്ടര്‍സ് ദിനത്തോട് അനുബന്ധിച് മലയോരത്തിന്റെ സ്വന്തം ഡോക്ടറമ്മയെ...

Articles

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

error: Content is protected !!