CLOSE
 
 
സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല
 
 
 

‘ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍ പലതും ഗുണനിലവാരമില്ലാത്തതെന്ന് ആക്ഷേപം’.

എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കാണാം തര്‍മ്മല്‍ മീറ്ററുകള്‍. മനുഷ്യനിലെ പനി അളക്കാനുള്ള ഉപകരണമാണിത്. നേരത്തെ ഇത് ആശുപത്രികളിലും വിശിഷ്യാ കുഞ്ഞുങ്ങളുടെ ക്ലിനിക്കുകളിലും മാത്രമേ കണ്ടു വന്നിരുന്നുള്ളുവെങ്കിലും ഇന്ന് പോലീസ് സ്റ്റേഷനുകളിലും, തീവണ്ടി ആഫീസിലും, എന്തിനേറെ അരി വാങ്ങാന്‍ ചെല്ലുന്നിടത്തു വരെ കാണാം പനി പരിശോധനാ യന്ത്രം.

പനിയുണ്ടോ എന്നു പെട്ടെന്ന് തിരിച്ചറിയുക എന്നുള്ളതാണ് ഇതിന്റെ ധര്‍മ്മം. എന്നാല്‍ പണ്ട് രസം (മെര്‍ക്കുറി) നിറച്ച നേരിയ കുഴലുകളായാണ് ഇത് മാര്‍ക്കറ്റിലെത്തിയതെങ്കില്‍ ഇന്ന് കഥ മാറി. വ്യത്യസ്ഥമായി പലതരം തെര്‍മ്മല്‍ മീറ്ററുകള്‍ ഇപ്പോള്‍ വിപണിയിലുണ്ട്. നിര്‍മ്മിച്ചു പുറത്തു വിടുന്ന എല്ലാ തരം ബ്രാന്റിലും ഉല്‍പ്പന്നങ്ങളിലും ഒരേ റിസള്‍ട്ട് തന്നെ ലഭിക്കേണ്ടതാണ്. പക്ഷെ അങ്ങനെത്തന്നെയാണെന്നു ഉറപ്പിക്കാന്‍ വരട്ടെ. വിലകുറഞ്ഞതും, ഗുണനിലവാരമില്ലാത്തതുമായ താപമാപിനികള്‍ വാങ്ങി പെട്ടു പോകുന്നവര്‍ ധാരാളമുണ്ട് ആരോഗ്യ മേഘലയില്‍.

നാം തൂക്കിയും അളന്നും സാധനങ്ങള്‍ വാങ്ങുന്ന ത്രാസും ലിറ്ററും തുടങ്ങി മില്ലിഗ്രാമും, മില്ലിലിറ്റര്‍ വരെ അളന്നു തിട്ടപ്പെടുത്താന്‍ നമുക്കിവിടെ അളവു തൂക്ക വകുപ്പുകളുണ്ട്. അളവു തൂക്ക ഉപകരണങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ ഗുണനിലവാരം ഉറപ്പാക്കണമെന്ന് നിയമവുമുണ്ട്. പരിശോധനാ ചുമതല അളവു തൂക്ക വകുപ്പിനാണ്. എന്തെങ്കിലും തേയ്മാനം വന്നാല്‍ പരിശോധിച്ച് ശരിപ്പെടുത്താന്‍ കഴിയും. പുതുക്കാതിരുന്നാല്‍ ഉപകരണം പിടിച്ചെടുക്കല്‍ മുതല്‍ വിവിധ ശിക്ഷകളുമുണ്ട്. എന്നാല്‍ മനുഷ്യ ശരീരത്തിലെ രക്തസമ്മര്‍ദ്ദം അളന്നു തിട്ടപ്പെടുത്തുന്നതിനോ, പനി അളക്കുന്നതിനോ ഉപയോഗപ്പെടുത്തുന്ന ശാസ്ത്രീയ ഉപകരണങ്ങള്‍ പരിശോധിക്കാനോ സീലു വെക്കാനോ ഫലം കൃത്യമാണെന്ന് ഉറപ്പു വരുത്താനോ നിലവില്‍ സര്‍ക്കാര്‍ തലത്തിലോ മെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്റിലോ മാര്‍ഗങ്ങള്‍ വിരളം. ഈ സാഹചര്യത്തിലാണ് പനി അളക്കുന്നിടത്തും വ്യാജ മിഷ്യനുകള്‍ വാഴുന്നത്. നിര്‍മ്മിച്ചു വിട്ടാല്‍ റസള്‍ട്ട് തെറ്റിയാലും പിഴയുമില്ല, പരിശോധനയുമില്ല. നമ്മുടെ പോക്കറ്റില്‍ കൈയ്യിട്ടു വാരുകയാണ് വ്യാജന്മാര്‍. ഉപകരണം കാണിക്കുന്ന റിസള്‍ട്ട് ശരിയായിരിക്കും എന്ന് നാം വിശ്വസിച്ചു കൊള്ളണം.

വിധി പ്രകാരം കൃത്യമായി നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ ലഭ്യമാണ്. ചൈനയില്‍ നിന്നും കിട്ടുന്ന കളിപ്പാട്ടങ്ങള്‍ പോലെ വില ചുരുങ്ങിയത് നോക്കി വാങ്ങി വഞ്ചിതരാവാതിരിക്കാനാണ് ശ്രമിക്കേണ്ടത്. 5,000 രൂപാ മുടക്കിയാല്‍ രോഗി ഒരു മീറ്റര്‍ ദൂരെയുണ്ടെങ്കില്‍ വരെ പനി അളക്കാന്‍ സാധിക്കുമെന്ന് വാഗ്ദ്ധാനം നല്‍കി കമ്പനികള്‍ മാര്‍ക്കറ്റില്‍ വിലസുന്നുണ്ട്. തെര്‍മ്മല്‍ ഡ്രോണ്‍ (പറക്കും തളിക) വരെ വിപണിയിലെത്തിക്കഴിഞ്ഞുവെന്നതാണ് എറ്റവും പുതിയ അറിവ്. അതു ഒരെണ്ണം മതിയാകുമല്ലോ ഒരു ഗ്രാമത്തില്‍ എവിടെ പനി വന്നാലും കണ്ടുപിടിക്കാന്‍ എന്ന പ്രചരണം കുറിക്കു കൊള്ളുന്നുണ്ട്. പൊതു സ്ഥലത്തിലേക്ക് നാം കടന്നു ചെല്ലുമ്പോള്‍ നമ്മുക്കു നേരെ വരുന്ന തെര്‍മ്മല്‍ മീറ്റര്‍ എല്ലാം ഒരു പോലെ തങ്ങളുടെ ദൗത്യം നിര്‍വ്വഹിക്കപ്പെടുന്നില്ലെന്നും, പലയിടത്തും അതൊരു ചടങ്ങു മാത്രമാണെന്നും നമ്മുടെ ജീവന്‍ സംരക്ഷിക്കേണ്ട ചുമതല നമുക്കു തന്നെയെന്നും. സര്‍ക്കാര്‍ പറയുന്ന കരുതല്‍ ഉണ്ടായിരിക്കണമെന്നും ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുകയാണിവിടെ.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കൂടിയ അളവില്‍ കരുതല്‍ വേണ്ടത് ഈ രംഗത്തുള്ള വ്യാജന്മാരെ കണ്ടെത്തുന്ന കാര്യത്തിലാണ്. എന്തു കൊണ്ട് ഇവയൊക്കെ വര്‍ഷത്തിലൊരിക്കലെങ്കിലും ഗുണനിലവാര പരിശോധനക്ക് വിധേയമാക്കിക്കൂട എന്ന സംശയം രോഗികകള്‍ക്ക് മാത്രമല്ല, പൊതുജനത്തിനാകമാനം ഉണ്ടാകേണ്ടതാണ്.

നേര്‍ക്കാഴ്ച്ചകള്‍: പ്രതിഭാരാജന്‍

 

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്. കുശാഗ്ര...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട്...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം വേണ്ടുവോളമുണ്ട്....

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍ പലതും...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന വികാരം...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം പലിശയടച്ചാല്‍...

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസിന് തലവേദനയായി...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ഐക്യ ട്രേഡ് യൂണിയന്‍ ഉപ്പള...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയത്തില്‍ പ്രധിഷേധിച്ച്...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ...

കാസര്‍കോട്: നിലവിലെ പഴയ...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ 7 കോടി...

കാസര്‍കോട്: നിലവിലെ പഴയ കെട്ടിടം സ്മാരകമായി നിലനിര്‍ത്തി കാസര്‍കോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ്...

ദേശീയ ഡോക്ടര്‍സ് ദിനത്തോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ് യു പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ...

ദേശീയ ഡോക്ടര്‍സ് ദിനത്തോട് അനുബന്ധിച് മലയോരത്തിന്റെ സ്വന്തം ഡോക്ടറമ്മയെ...

പണമടക്കാന്‍ ബാങ്കിലേക്കു പോകവെ വനിതാ...

നീലേശ്വരം : പണമടക്കാന്‍...

പണമടക്കാന്‍ ബാങ്കിലേക്കു പോകവെ വനിതാ കലക്ഷന്‍ ഏജന്റ് സ്‌കൂട്ടറുമായി കുത്തിയൊഴുകുന്ന...

നീലേശ്വരം : പണമടക്കാന്‍ ബാങ്കിലേക്കു പോകുകയായിരുന്ന വനിതാ കലക്ഷന്‍...

Articles

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

error: Content is protected !!