CLOSE
 
 
പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍
 
 
 

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍ തന്നെ പുതിയ സാരഥികള്‍ അധികാരമേറണമെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ആഗ്രഹം. അതിന് സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്. പുതിയ സാഹചര്യങ്ങള്‍ക്കൊന്നും തന്നെ തുടക്കമിടാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ കഴിഞ്ഞ തവണ വനിതകള്‍ മല്‍സരിച്ച വാര്‍ഡുകളില്‍ പുരുഷന്മാരും മറിച്ചുമായിരിക്കും സ്ഥാനാര്‍ത്ഥിത്വം. പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പ്രസിഡണ്ടുമാരും തഥൈവ. തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കങ്ങള്‍ ഏതാണ് പൂര്‍ത്തിയായി. രണ്ടു ഘട്ടമായായാരിക്കും മിക്കവാറും മല്‍സരം.

പോരിന് തയ്യാറായി നല്‍ക്കുകയാണ് സി.പി.എം. പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി 12ന് ചേരും. അടവു നയം അന്ന് പ്രഖ്യാപിക്കും. 16ന് നടക്കാനിരിക്കുന്ന ദേശവ്യാപക പ്രക്ഷോഭം വിജയിപ്പിക്കാനുള്ള തീരുമാനങ്ങളെടുക്കും. ഇതും ഒരു തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ്. കോറോണ ഉണ്ടാക്കിയ പുതിയ സാഹചര്യം സര്‍ക്കാരിന്റെ മേന്മ മുതലെടുത്ത് വോട്ടായി മാറ്റേണ്ടതുണ്ട്. കോവിഡ് കാലത്ത് ജനങ്ങളോട് ഏറ്റവും കൂടുതല്‍ അടുപ്പം കാണിച്ചവരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി ശ്രമിച്ചേക്കും. പാര്‍ട്ടി ചിഹ്ന്ത്തില്‍ മല്‍സരിച്ചാല്‍ ജയിക്കാതിടത്ത് മുസ്ലീം-ബി.ജെ.പി സംഘടനാ പ്രവര്‍ത്തകരെ അടര്‍ത്തിയെടുക്കാന്‍ ശ്രമം നടന്നേക്കും. എപ്പോഴും ആടിക്കളിക്കാറുള്ള തീരദേശ മേഖലയെ പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കാന്‍ ആ മേഖലയില്‍ പ്രത്യേക ഊന്നല്‍ നല്‍ശും.

അവസാനമായി നടന്ന ലോകസഭാ തെരെഞ്ഞെടുപ്പില്‍ തങ്ങള്‍ക്കു കിട്ടിയ അംഗീകരം നഷ്ടപ്പെടാതെ നോക്കാനായിരിക്കും യു.ഡി.എഫിന്റെ ശ്രമം. പ്രളയ സമയത്തും, നിപ്പയിലും സര്‍ക്കാരിനോട് അനുഭാവം പ്രകടിപ്പിച്ച യു.ഡി.എഫ് ഇപ്പോള്‍ കാരണങ്ങളുണ്ടാക്കി സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്നതിനു കാരണം മറ്റൊന്നല്ല. പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പില്‍ കിട്ടിയ നേട്ടം തുടര്‍ന്നു വന്ന ഉപതെരെഞ്ഞെടുപ്പില്‍ കാണാതായതില്‍ വലിയ ആശങ്കയുണ്ട് യു.ഡി.എഫിന്. വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഭരണമാറ്റം സാധ്യമാകണമെങ്കില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാകേണ്ടിയിരിക്കുന്നു. എന്നാല്‍ അവരുടെ മുന്നണിയിലെ ഏറ്റവും പ്രധാനിയായ കേരള കോണ്‍ഗ്രസിനേപ്പോലും കൂട്ടിയോചിപ്പിക്കാനാകാത്തത് യുഡിഎഫിന് കീറാമുട്ടിയാവുകയാണ്. സി.പി.എം ഇവരില്‍ ഏതു ഗ്രൂപ്പ് അടര്‍ന്നു വന്നാലും ഒപ്പം കൂട്ടാന്‍ തയ്യാറാണ്. ഇക്കാര്യം കോടിയേരി പരസ്യമായി പറഞ്ഞു കഴിഞ്ഞു. കേരള കോണ്‍ഗ്രസിന്റെ ഏതു ഗ്രൂപ്പു വന്നാലും മധ്യതിരുവിതാങ്കൂറില്‍ സി.പി.എമ്മിന് ഒട്ടുമിക്ക സീറ്റുകളും പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന് കോടിയേരി കണക്കു കൂട്ടുന്നു.
കോവിഡിന്റെ വ്യാപനത്തേക്കാള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനി ശ്രദ്ധിക്കുക ഓരോ വീട്ടിലേയും ലഭ്യമായേക്കാവുന്ന വോട്ടുകളേക്കുറിച്ചായിരിക്കും.

നേര്‍ക്കാഴ്ച്ചകള്‍…. പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്. കുശാഗ്ര...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട്...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം വേണ്ടുവോളമുണ്ട്....

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍ പലതും...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന വികാരം...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം പലിശയടച്ചാല്‍...

Recent Posts

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍...

അജാനൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ...

സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ ദിനാചരണം നടത്തി

അജാനൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹ - ജനദ്രോഹ...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ്...

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്...

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ കോണ്‍ഗ്രസിന് തലവേദനയായി...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ...

കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ ഐക്യ ട്രേഡ് യൂണിയന്‍ ഉപ്പള...

ഉപ്പള: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയത്തില്‍ പ്രധിഷേധിച്ച്...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ...

കാസര്‍കോട്: നിലവിലെ പഴയ...

കാസര്‍കോട് താലൂക്ക് ഓഫീസിനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ 7 കോടി...

കാസര്‍കോട്: നിലവിലെ പഴയ കെട്ടിടം സ്മാരകമായി നിലനിര്‍ത്തി കാസര്‍കോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ്...

ദേശീയ ഡോക്ടര്‍സ് ദിനത്തോട്...

നാടിന്റെ ഡോക്ടര്‍ക്ക് കെ എസ് യു പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ...

ദേശീയ ഡോക്ടര്‍സ് ദിനത്തോട് അനുബന്ധിച് മലയോരത്തിന്റെ സ്വന്തം ഡോക്ടറമ്മയെ...

Articles

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

error: Content is protected !!