CLOSE
 
 
നമ്മുടെ മുറ്റത്തും മുന്തിരി വിളയും; പഴത്തോടൊപ്പം ചൂടിനും ശമനം നല്‍കും മുന്തിരി വള്ളികള്‍
 
 
 

തണുപ്പുള്ള കാലാവസ്ഥയിലാണ് സാധാരണ മുന്തിരി വളരുക, എന്നാല്‍ കേരളത്തിലെ വീട്ടുമുറ്റങ്ങളിലും ടെറസിലും ഇപ്പോള്‍ പലരും മുന്തിരി വളര്‍ത്തുന്നുണ്ട്. സ്വാദിഷ്ടമായ മുന്തിരി ലഭിക്കുന്നതിനോടൊപ്പം ചൂടില്‍ നിന്നുള്ള ശമനവും മുന്തിരി വള്ളികള്‍ നല്‍കുന്നു. ഒന്നോ രണ്ടോ മുന്തിരിത്തൈകള്‍ നട്ടുവളര്‍ത്തിയാല്‍ മുറ്റത്തോ ടെറസ്സിലോ നിര്‍മിച്ച പന്തലില്‍ കയറ്റിവളര്‍ത്തി ചൂട് ശമിപ്പിക്കാം. മുന്തിരി നടുമ്‌ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിപാലനവും എങ്ങിനെയെന്നു നോക്കൂ.

8000 ത്തില്‍പ്പരം ഇനങ്ങള്‍

ലോകത്ത് 8000-ത്തില്‍പ്പരം മുന്തിരിയിനങ്ങള്‍ കാണപ്പെടുന്നുണ്ടത്രേ. അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്‌റി, ഗുലാബി, കാളി സാഹേബി, തോംസണ്‍ സീഡ്‌ലസ് തുടങ്ങിയവയാണ് നമ്മുടെ നാട്ടില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. ശരദ് സീഡ്‌ലസ് എന്ന ഇനം മുന്തിരി 110 ദിവസം കൊണ്ട് പഴുത്ത് പാകമാകും. മാംസളവും മണവുമുള്ള ഈ ഇനം ഇപ്പോള്‍ നമ്മുടെ നാട്ടില്‍ ഏറെ പ്രചാരത്തിലായി വരുന്നു. മുന്‍ കൃഷി മന്ത്രി ശരദ് പവാര്‍ മുന്തിരിക്കൃഷിക്ക് നല്‍കിയപ്രോത്സാഹനത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പേരാണ് ഈ ഇനത്തിന് നല്‍കിയിരിക്കുന്നത്. പാലക്കാട് മുതലമടയിലാണ് കേരളത്തില്‍ വന്‍ തോതില്‍ മുന്തിരി കൃഷി ചെയ്യുന്നത്.

നമ്മുടെ മുറ്റത്ത് വിളയും ബാംഗ്ലര്‍ പര്‍പ്പിള്‍

കേരളത്തില്‍ വീട്ടുമുറ്റത്ത് കൃഷിചെയ്യാന്‍ അനുയോജ്യമായത് ബാംഗ്ലൂര്‍ പര്‍പ്പിള്‍ എന്നറിയപ്പെടുന്ന ഇനമാണ്. തമിഴ്‌നാട്ടില്‍ ഇതിനെ ചാണദ്രാക്ഷയെന്നും അറിയപ്പെടുന്നു. ഇടത്തരം കുലകള്‍, നീലിമ കലര്‍ന്ന കറുപ്പുനിറം, ഉരുണ്ട വിത്തും കട്ടിയുള്ള തൊലിയും മാംസളമായ ഉള്ള് ഒന്നിച്ച് പാകമാകുന്ന സ്വഭാവം ഇതൊക്കെയുണ്ടെങ്കിലും മറ്റിനങ്ങളെക്കാള്‍ മധുരം അല്‍പ്പം പിറകോട്ടാണ്. പഴത്തിനും ജ്യൂസിനും ഉപയോഗിക്കാം. മിതമായ ചൂടും തണപ്പും അനുഭവപ്പെടുന്ന നമ്മുടെ കാലാവസ്ഥയ്ക്ക് പറ്റിയ ഇനമാണിത്.

മുന്തിരി വള്ളി നടുന്ന രീതി

മുന്തിരി എല്ലാകാലത്തും നടാം. നല്ല വെയില്‍കിട്ടുന്ന സ്ഥലം വേണം തെരഞ്ഞടുക്കാന്‍. മണ്ണ് ഏതുമായിക്കൊള്ളട്ടെ രണ്ടരയടി ചതുരുത്തിലും ആഴത്തിലും ടെറസിന് ചേര്‍ന്നോ മുറ്റത്തോ കുഴിയെടുക്കാം. അതില്‍ രണ്ടുഭാഗം മണലും ഒരുഭാഗം ഉണങ്ങിയ ചാണകപ്പൊടിയോ കമ്‌ബോസ്റ്റോ മണ്ണിരവളമോ നിറച്ച് 100 ഗ്രാം കുമ്മായവും ചേര്‍ത്ത് അഞ്ച് ദിവസം വെള്ളമൊഴിച്ച് മണ്ണ് കുതിര്‍ക്കണം. നഴ്‌സറികളില്‍ നിന്നും വാങ്ങുന്ന കരുത്തുറ്റ ഒരടി പൊക്കമുള്ള ഒരു പൊടിപ്പ് മാത്രം നിലനിര്‍ത്തി വേരുകള്‍ക്ക് ക്ഷതമേല്‍ക്കാതെ കുഴിയുടെ മധ്യേ നട്ടതിന് ശേഷം താങ്ങുകമ്ബ് നാട്ടണം. മിതമായി ദിവസവും നനയ്ക്കുകയും വേണം. ടെറസ്സിലാണ് പന്തലൊരുക്കുന്നതെങ്കില്‍ ടെറസില്‍ നിന്ന് ആറടി ഉയരം വരെ വള്ളിവളര്‍ത്തിക്കൊണ്ടുവരണം. മുറ്റത്താണെങ്കില്‍ ബലമുള്ള തൂണുകള്‍ നാട്ടി പന്തലാക്കി പന്തലില്‍ വള്ളിതൊടുമ്‌ബോള്‍ തലപ്പ് നുള്ളിവിടുക. ഇങ്ങനെ നുള്ളി വിടുന്ന തലപ്പുകള്‍ കൂടുതല്‍ വള്ളികളായി പന്തലിലേക്ക് കയറും. പരിചരണത്തിനും കായ് പറിക്കുന്നതിനും വേണ്ടിയാണ് പന്തല്‍ ആറടി ഉയരത്തില്‍ ക്രമീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.വി.അപ്പ...

പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍...

കാഞ്ഞങ്ങാട് : പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുതിര്‍ന്ന...

നമ്മുടെ മുറ്റത്തും മുന്തിരി വിളയും; പഴത്തോടൊപ്പം ചൂടിനും...

നമ്മുടെ മുറ്റത്തും മുന്തിരി വിളയും;...

തണുപ്പുള്ള കാലാവസ്ഥയിലാണ് സാധാരണ മുന്തിരി വളരുക, എന്നാല്‍ കേരളത്തിലെ വീട്ടുമുറ്റങ്ങളിലും...

അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിന്നും രക്ഷനേടാന്‍,...

അമിതമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍...

സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ വളരെ വിരളമാണ്. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍...

ഇറച്ചിയും മീനും പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില...

ഇറച്ചിയും മീനും പാചകം ചെയ്യുമ്പോള്‍...

പാചകത്തില്‍ ചിലര്‍ക്ക് കൈപ്പുണ്യം കൂടുതലാണെന്ന് പറഞ്ഞു കേള്‍ക്കാറില്ലേ..? എന്നാല്‍ ഈ...

കരിക്കിന്‍ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല

കരിക്കിന്‍ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍...

പ്രതിരോധശേഷി വര്‍ധിപ്പിക്കും... പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ് കരിക്കിന്‍ വെള്ളം....

ഉള്ള് തണുപ്പിയ്ക്കാന്‍ ഒട്ടേറെ ആരോഗ്യ ഗുണങ്ങളുള്ള തണ്ണീര്‍...

ഉള്ള് തണുപ്പിയ്ക്കാന്‍ ഒട്ടേറെ ആരോഗ്യ...

വേനല്‍കാലത്ത് ഏറ്റവും ചിലവാകുന്ന ഒന്നാണ് തണ്ണീര്‍മത്തന്‍. വേനലില്‍ ദാഹവും കിശപ്പും...

Recent Posts

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി...

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക...

ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡിക്ഷ്ണറി വിതരണോദ്ഘാടനം,  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ....

നീലേശ്വരം: നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഹയര്‍...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...

നീലേശ്വരം : ഹത്രസ്...

ഹത്രാസ് പീഡനം: കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു നീതി തേടി മുസ്ലിം...

നീലേശ്വരം : ഹത്രസ് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനു...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍...

കാസര്‍കോട് : ജില്ലാ...

മാഷ് കോവിഡ് പ്രതിരോധ പദ്ധതിയില്‍ അംഗമായ അധ്യാപകന്‍ കോവിഡ് ബാധിച്ചു...

കാസര്‍കോട് : ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പദ്ധതിയായ...

Articles

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ...

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ...

ത്രിതല പഞ്ചായത്ത്-മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കെ.പി.സി.സി.

നേര്‍ക്കാഴ്ച്ചകള്‍.....  ത്രിതലപഞ്ചായത്ത്-മുനിസിപ്പല്‍ തെരെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സമ്പന്ധിച്ചുള്ള പുതിയ...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു...

രാഷ്ട്രീയം ദുഷിച്ചാല്‍ രാഷ്ട്രം ദുഷിക്കും

ബൈബിളില്‍ വായിച്ച ഒരു ഖണ്ഡിക ഓര്‍മ്മ വരുന്നു. ഒരു...

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍...

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു....

ത്രിതല തെരെഞ്ഞെടുപ്പ് നീണ്ടു പോയാല്‍ നേട്ടം ഇടതിനോ വലതിനോ?

നേര്‍ക്കാഴ്ച്ചകള്‍.... ഉപതെരെഞ്ഞെടുപ്പുകള്‍ നീളുന്നു. കൂട്ടത്തില്‍ ത്രിതല പഞ്ചായത്ത് വിധിയെഴുത്തും...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു...

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക്...

രാഷ്ട്രീയപ്പാര്‍ട്ടികളോട്, സവിനയം ജനം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ വേണോ ഉടനൊരു തെരെഞ്ഞെടുപ്പ്?

നേര്‍ക്കാഴ്ച്ചകള്‍.... തെരെഞ്ഞെടുപ്പിന്റെ വറച്ചട്ടിയിലേക്ക് കാലെടുത്തു വെക്കുകയാണ് കേരളം. ഉടനുണ്ടാകണോ,...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട:...

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ...

മാവേലി സ്റ്റോര്‍ മാതൃകയില്‍ പ്രവാസിക്കട: ധനസഹായവുമായി നോര്‍ക്ക

നേര്‍ക്കാഴ്ച്ചകള്‍... മാവേലി സ്റ്റോറിന്റെ മാതൃകയില്‍ പ്രവാസിക്കട. തിരികെയെത്തുന്ന പ്രവാസികള്‍ക്ക്...

error: Content is protected !!