CLOSE
 
 
തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം നേടിയ കവി എം.ടി ഗിരിജകുമാരിയുടെ ഏറ്റവും പുതിയ ‘ രചന’ പേടിയാവുന്നു എന്ന കവിതാ സമാഹാരത്തേക്കുറിച്ച് സുമേഷ് കൃഷ്ണന്‍ എഴുതുന്നു
 
 
 

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍
എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന വികാരം പോലെയാണ് കവിത. അതിന് ഇന്ന നേരമെന്നോ ദേശമെന്നോ ഭേദങ്ങളില്ല. കവി ആത്മാവിന്റെ ഗര്‍ഭഗൃഹത്തില്‍ ആശയത്തെ പ്രതിഷ്ഠിച്ച് നിത്യേന തേച്ചു മിനുക്കിയാണ് ഒരു കാവ്യവിഗ്രഹം പിറവിയെടുക്കുന്നത്. അത്തരത്തില്‍ ഉരുവപ്പെടുന്ന കവിത കാലഘട്ടത്തിന് നേരെ പിടിച്ച കണ്ണാടിയായിരിക്കും . ശ്രീമതി എം.ടി.ഗിരിജാകുമാരിയുടെ ‘പേടിയാവുന്നു!’എന്ന കവിതാസമാഹാരം അത്തരത്തിലൊരു കാവ്യ പുസ്തകമാണ്. ‘അക്ഷര പ്രാണനില്‍’ തുടങ്ങി ‘ഒസ്യത്തി’ലവസാനിക്കുന്ന മുപ്പത്തൊന്ന് കനല്‍പ്പൂക്കള്‍ കൊരുത്ത മാല്യമാണ് പ്രസ്തുത ഗ്രന്ഥം. തന്റെ കവിതകളിലൂടെ തന്റെ കാവ്യവ്യക്തിത്വവും സര്‍ഗ്ഗമുദ്രയും വെളിവാക്കുകയാണ് കവി. ഈ സമാഹാരത്തിന്റെ അവതാരികയില്‍ കവി പ്രഭാവര്‍മ്മ നിരീക്ഷിച്ചതുപോലെ നമ്മുടെ കാവ്യപാരമ്പര്യത്തില്‍ നിന്നുയിര്‍ക്കൊണ്ട തനതായ താളസംസ്‌ക്കാരവും ചൊല്‍വഴക്കങ്ങളും ശൈലീഭേദങ്ങളും ഒക്കെ വളരെ കൃതഹസ്തതയോടെ ശ്രീമതി ഗിരിജാകുമാരി തന്റെ കവിതകളില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ‘പേടിയാവുന്നു!’ എന്ന ശീര്‍ഷകം തന്നെ ഔചിത്യ പൂര്‍ണ്ണമാണ്. പകല്‍ സമയത്തു പോലും സ്വന്തം വീടിനുളളില്‍ത്തന്നെ സുരക്ഷിതയല്ലാത്ത സ്ത്രീയെക്കുറിച്ചോര്‍ക്കുമ്പോള്‍ കവിയ്ക്ക് അങ്ങനെ എഴുതാതിരിക്കാന്‍ സാധിക്കില്ല. കാരണം താനും സമൂഹത്തിന്റെ ഒരു ഭാഗമാണെന്നും സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതികളെക്കുറിച്ച് കാലത്തെ വിളിച്ചറിയിക്കേണ്ടത് ആവശ്യമാണെന്നും കവി ഉത്തരവാദിത്ത ബോധത്തോടെതന്നെ തിരിച്ചറിയുന്നു. അതിനുദാഹരണമെന്ന നിലയ്ക്കാണ് ‘പേടിയാവുന്നു’എന്ന സമാഹാരത്തെ ഞാന്‍ നോക്കികാണുന്നത്.
‘പേടിയാവുന്നു! കാലമേ നിന്‍വഴി –
ക്കോണിലൂടൊട്ടു ദൂരം നടക്കുവാന്‍!
പേപിടിച്ചതാം കാമപ്പിശാചുകള്‍
പാത്തു പാത്തതാ, കാലൊച്ച കേള്‍പ്പൂ ഞാന്‍!’
ഹൃദയത്തില്‍ മുറിവേല്‍പ്പിക്കുന്ന ഈ വരികള്‍ വായിച്ചാല്‍ എങ്ങനെയാണ് കണ്ണീരു വരാതിരിക്കുക. കെട്ടകാലത്തിന്റെ നെറ്റിയില്‍ മുഷ്ടിചുരുട്ടിയിടിക്കുകയാണ് കവി. അപ്പോഴും കവി പറയുന്നുണ്ട് തന്റെ ഉളളിലെ കെടാത്ത മോഹം.
‘ഉണ്ടു ഞങ്ങള്‍ക്കും മോഹമീ മണ്ണിലെ
നന്‍മപൂക്കും മരങ്ങളായി മാറുവാന്‍
ഉണ്ടു ഞങ്ങള്‍ക്കും ദാഹം പിറന്നൊരീ
മണ്ണിലൂടൊന്നു നിര്‍ഭയം നീങ്ങുവാന്‍…..
നോക്കൂ ഈ കവി തൂലികയില്‍ മഷിമുക്കിയല്ല. ചേതനയില്‍ നിണം മുക്കിയാണ് എഴുതുന്നത് എന്ന് നിങ്ങള്‍ക്കു തോന്നുന്നില്ലേ.? ഈ പുസ്തകം വായിച്ചുതീര്‍ക്കുമ്പോള്‍ നിങ്ങളെ ഇതിലെ ഒരോ കവിതയും വേട്ടയാടിക്കൊണ്ടിരിക്കും. എന്നും എപ്പോഴും സ്നേഹത്തിനുവേണ്ടി ദാഹിക്കുന്ന പെണ്‍മനസ്സ് എന്നാണ് ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ തന്റെ പഠനത്തില്‍ സൂചിപ്പിക്കുന്നത്. അത് വളരെ ശരിയാണ്. കാരണം നിത്യവും അനശ്വരവുമായ സ്നേഹത്തേയും വിശുദ്ധവും സത്യസന്ധവുമായ പ്രണയത്തേയും ഉപാസിക്കുന്ന ഒരു കവിയ്ക്ക് മാത്രമേ ‘വിരഹമുരളി’ എന്ന കവിത രചിക്കാന്‍ സാധിക്കുകയുളളൂ. കൊല്ലം പുറ്റിങ്ങല്‍ ദേവീ ക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തവുമായി ബന്ധപ്പെട്ട ഒരു പത്രവാര്‍ത്തയാണ് കവിയ്ക്ക് പ്രചോദനമായത്. തീപിടിക്കുന്ന അനുഭവങ്ങളില്‍ നിന്നും പൂവിടര്‍ത്തുന്നവരാണ് നല്ല കവികള്‍. അങ്ങനെയെങ്കില്‍ ഗിരിജാകുമാരി ഉത്തമയായ കവിയാണ്.
ഏകലോക ദര്‍ശനം തന്റെ കവിതകളിലുടനീളം കവി തെളിച്ചു കാട്ടുന്നുണ്ട്. ‘നമുക്കായ്’ എന്ന കവിത ഉദാഹരണം. അതില്‍ കവി പറയുന്നതിങ്ങനെ.
‘എനിക്കല്ല സൂര്യന്‍ നിനക്കല്ല സൂര്യന്‍
നമുക്കായുദിക്കുന്നു നിത്യം.
എനിക്കല്ല ചന്ദ്രന്‍ നിനക്കല്ല ചന്ദ്രന്‍
നമുക്കായ് പിറക്കുന്നു രാവില്‍
എനിക്കല്ലനുസ്യൂതമീ ഭൂമിഗോളം
തിരിക്കുന്നതാ വിശ്വശില്പി
നമുക്കെന്ന സത്യം നിറയ്ക്കുന്നതില്ലേ
നമുക്കുളളിലൂര്‍ജ്ജപ്രവാഹം.’
നോക്കുക എന്തൊരു അപാര ചൈതന്യമാണ് ആ ദാര്‍ശനിക ഗരിമയുളള വാക്കുകളില്‍. വളരെ ഗംഭീരങ്ങളായ നിരവധി കവിതകള്‍ ഈ സമാഹാരത്തിലുണ്ട്. അതെല്ലാം ഇവിടെ സൂചിപ്പിക്കുന്നില്ല. കൃഷകപുരാണം, പുല്ലാഞ്ഞിവളളികള്‍, അന്നപൂര്‍ണ്ണാദേവി, പ്രണയത്തിന്റെ ഭാഷ, പടിയിറക്കം, നിലാവ്, ഗുരുസ്പര്‍ശം, പെണ്ണടരുകള്‍, ഒറ്റമഴത്തോറ്റം, തുടങ്ങി ചങ്കില്‍ ചേങ്കില മുഴക്കുന്ന ഒട്ടനവധി കവിതകള്‍ ഈ കൃതിയെ സമ്പന്നമാക്കുന്നു. ആമുഖത്തില്‍ ശ്രീമതി.എം.ടി ഗിരിജാകുമാരി തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
‘കവിതക്കൊറ്റുകള്‍ കൊത്തിപ്പെറുക്കാന്‍
കടലോളം അലയേണ്ടി വന്നിട്ടില്ല.’
കണ്ണു തുറന്നാല്‍ മതിയായിരുന്നുഎന്ന്. അത്തരത്തില്‍ കണ്ണുതുറന്നും ഉളളുതുറന്നും കണ്ട കാഴ്ചകളേ കവി എഴുതിയിട്ടുളളൂ അതാണ് ഈ കൃതിയുടെ മഹത്വം. നാഷണല്‍ ബുക്ക്സ്റ്റാള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന , 70 രൂപ വിലയുളള ഈ പുസ്തകത്തിനുളളിലെ ഓരോ കവിതയും വിലമതിക്കാനാകാത്തതാണ്. അവതാരികയാല്‍ ഈ കൃതിയെ അനുഗ്രഹിച്ചിരിക്കുന്നത് വാചസ്പതിയായ കവി പ്രഭാവര്‍മ്മയാണ്. പഠനം എഴുതിയിരിക്കുന്നത് മഹാപണ്ഡിതനായ ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മയും. ആനന്ദലബ്ധിയ്ക്ക് ഇനിയെന്ത് വേണം. ഒറ്റമാത്ര കൊണ്ടല്ല ഒരായിരം ജീവിതകാഴ്ചയുടെ അനുഭവം കൊണ്ട് പിറവിയെടുത്ത കൃതിയാണ് ‘പേടിയാവുന്നു!’ എന്നതില്‍ അല്പവും സന്ദേഹമില്ല.

സുമേഷ്‌കൃഷ്ണന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ തല്‍സ്ഥാനം...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്. കുശാഗ്ര...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട്...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം വേണ്ടുവോളമുണ്ട്....

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍ പലതും...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന വികാരം...

Recent Posts

കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി...

ഒടയംചാല്‍ : കോടോത്ത്...

കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ് പി സി...

ഒടയംചാല്‍ : കോടോത്ത് ഡോ.അംബേദ്ക്കര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എസ്...

സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ...

മാവുങ്കാല്‍ : മുഖ്യമന്ത്രി...

സ്വര്‍ണ്ണ കള്ളക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് പ്രതിഷേധം

മാവുങ്കാല്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ചു...

ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം...

ഇരിയ: ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ്...

ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റും പെരിയ ഗവണ്മെന്റ് ഹോമിയോ...

ഇരിയ: ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ രാജപുരം യൂണിറ്റും പെരിയ...

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ...

നീലേശ്വരം : ഹൊസ്ദുര്‍ഗ്...

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന പക്ഷാചരണം സമാപിച്ചു: സമാപന...

നീലേശ്വരം : ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ...

നീലേശ്വരം : കോവിഡ്...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നീലേശ്വരത്തു തുടങ്ങി: രണ്ടു...

നീലേശ്വരം : കോവിഡ് അതിജീവനത്തിനു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!