CLOSE
 
 
ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു
 
 
 

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം പലിശയടച്ചാല്‍ മതി… കടന്നുവരു…കടന്നുവരു…..എന്ന് പ്രഖ്യാപനം നടത്തി കര്‍ഷകരുടെ കെട്ടുതാലി കൈക്കലാക്കി ഇപ്പോള്‍ വായ്പ്പ തീര്‍പ്പാക്കാന്‍ ചെല്ലുമ്പോള്‍ പിഴപ്പലിശ സഹിതം എട്ടായിരത്തോളം അടക്കണമെന്ന് ഭീഷണി. ഇതു കൊലച്ചതിയൈന്ന് കര്‍ഷകര്‍.

ബാങ്കിനെ വിശ്വസിച്ച് ചുരുങ്ങിയ നിരക്കില്‍ സ്വര്‍ണപ്പണയത്തിന്മേല്‍ കാര്‍ഷിക വായ്പ്പ എടുത്തവരാണ് ഇപ്പോള്‍ ആപ്പിലായിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലുശതമാനം പലിശക്കുള്ള സ്വര്‍ണ വായ്പ്പയുടെ തിരിച്ചടവ് കാലാവധി മാര്‍ച്ച് 31ഓടെ അവസാനിച്ചിരുന്നു. തിരിച്ചടക്കും മുമ്പേ മാര്‍ച്ചോടെ കോവിഡും വന്നു. ഉടന്‍ തിരിച്ചടക്കേണ്ടതില്ല, മോറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്ന ആശ്വാസ വചനം കര്‍ഷകരെ കുറച്ചൊന്നുമല്ല സമാധാനിപ്പിച്ചത്. മോറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് വരെ സമയമുണ്ട് എന്നായിരുന്നു പ്രഖ്യാപനം.

കൈയ്യില്‍ സ്വരൂപിച്ചു വെച്ച പണം തീര്‍ന്നു പോകുംമുമ്പെ ബാങ്കിലടച്ചു കളയാമെന്നു വെച്ച് ഇറങ്ങിപ്പുറപ്പെട്ടവരാവട്ടെ സാമൂഹിക അകലത്തിന്റെ പേരില്‍ ബാങ്കിന്റെ പടിക്കല്‍പ്പോലുമെത്താനാകാതെ തിരികെ പോരുകയായിരുന്നു. അത്യാവശ്യകാര്യത്തിനല്ലാതെ ബാങ്കില്‍ ചെല്ലരുതെന്നുള്ള നോട്ടീസ് ഇപ്പോഴും ബാങ്കുകളില്‍ പ്രദര്‍ശിപ്പിച്ചതു കാണാം.

ഇപ്പോള്‍ വായ്പ്പ തിരിച്ചടച്ച് പണ്ടം തിരിച്ചെടുക്കാനായി ചെന്ന കര്‍ഷകരോട് കൈയ്യില്‍ കരുതിയ ലക്ഷത്തിനു നാലായിരത്തിനു പകരം എട്ടായിരത്തോളം രൂപാ അടക്കാനാണ് കല്‍പ്പന. റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയത്തേക്കുറിച്ച് ഞങ്ങള്‍ക്ക് വലിയ നിശ്ചയമില്ലെന്നും, കാലാവധി കഴിഞ്ഞതിനാല്‍ ഓവര്‍ഡ്യൂ അടക്കം പകരം 7.85 ശതമാനം പലിശയും, പിഴപ്പലിശയും അടച്ചാല്‍ മാത്രമെ പണ്ടം തിരികെ തരാനൊക്കുകയുള്ളുവെന്നാണ് ബാങ്കിന്റെ തിട്ടൂരം. മോറട്ടോറിയം കാലത്തെ പലിശയും പിഴപ്പലിശയും സര്‍ക്കാര്‍ എന്നാണോ അടക്കുന്നത് അന്ന് അധികരിച്ചു വാങ്ങിയ പണം അപ്പോള്‍ വന്ന് തിരികെ വാങ്ങിക്കോളാനാണ് ബാങ്ക് നിര്‍ദ്ദേശം. ഇപ്പോള്‍ മുഴുവന്‍ സംഖ്യയും അടച്ചേ മതിയാകു എന്ന നിലപാടിനെ ചോദ്യം ചെയ്യാന്‍ രാഷ്ട്രീയ – പൊതുപ്രവര്‍ത്തകരും മുന്നോട്ടു വരുന്നില്ല. നാലായിരം രൂപ അടക്കേണ്ടിടത്ത് ഇരട്ടിത്തുക അടപ്പിക്കുന്നുതും, ഇല്ലെങ്കില്‍ പണ്ടം ലേലത്തില്‍ പോകുമെന്നും, നിര്‍ബന്ധമാണേല്‍ ലേലം നടക്കുന്ന സമയത്ത് വന്ന് പണ്ടം എടുത്തുകൊള്ളാവുന്നതാണെന്നുമാണ് മാനേജര്‍മാരുടെ ഉപദേശം.

സ്വര്‍ണപ്പണയത്തിന്മേലുള്ള സബ്സിഡി ലോണ്‍ മാര്‍ച്ച് 31ഓടെ അവസാനിച്ചുവെന്നും അക്കാര്യം കേന്ദ്രം കാലേക്കൂട്ടി അറിയിച്ചതാണെന്നും മാനേജര്‍മാര്‍ പറയുന്നു. മോറട്ടോറിയം പ്രഖ്യാപിച്ചതു വഴിയുള്ള അധിക പലിശ സര്‍ക്കാര്‍ ബാങ്കിലടച്ചാല്‍ തിരികെ തരുന്ന കാര്യം പരിഗണിക്കാം. മെയ് 31നു ശേഷം മോറട്ടോറിയം വീണ്ടും മൂന്നു മാസത്തേക്കു കൂടി നീട്ടികിട്ടിയിട്ടുണ്ടെങ്കിലും ഒന്നുമറിയാത്ത മട്ടില്‍ ഇരുട്ടില്‍ തപ്പുകയാണ് ബാങ്കുകള്‍.
പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ തല്‍സ്ഥാനം...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്. കുശാഗ്ര...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട്...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം വേണ്ടുവോളമുണ്ട്....

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍ പലതും...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന വികാരം...

Recent Posts

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ...

നീലേശ്വരം : ഹൊസ്ദുര്‍ഗ്...

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന പക്ഷാചരണം സമാപിച്ചു: സമാപന...

നീലേശ്വരം : ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ വായന...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ...

നീലേശ്വരം : കോവിഡ്...

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനം നീലേശ്വരത്തു തുടങ്ങി: രണ്ടു...

നീലേശ്വരം : കോവിഡ് അതിജീവനത്തിനു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍...

കോവിഡ് ചികിത്സയില്‍ മുന്നേറ്റവുമായി പടന്നക്കാട്ടെ...

നീലേശ്വരം : പടന്നക്കാട്ടെ...

കോവിഡ് ചികിത്സയില്‍ മുന്നേറ്റവുമായി പടന്നക്കാട്ടെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം:...

നീലേശ്വരം : പടന്നക്കാട്ടെ കോവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രത്തില്‍...

Articles

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

സൂക്ഷിക്കുക : പനി അളക്കുന്ന...

'ചൈനയില്‍ നിന്നും മറ്റും...

സൂക്ഷിക്കുക : പനി അളക്കുന്ന തെര്‍മ്മല്‍ മീറ്ററുകളെല്ലാം ഒറിജിനലുകളാകണമെന്നില്ല

'ചൈനയില്‍ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന ആധുനിക താപമാപിനികളില്‍...

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി...

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി....

പഞ്ചായത്ത് തെരെഞ്ഞെടുപ്പ് അരികിലെത്തി: പോരിനൊരുങ്ങി മുന്നണികള്‍

കോവിഡിനോടൊപ്പം തെരെഞ്ഞെടുപ്പും വരവായി. 2020 നവമ്പര്‍ ആദ്യ വാരത്തില്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

error: Content is protected !!