CLOSE
 
 
സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ക്ഷേത്രങ്ങളിലെ നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വില്‍ക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്
 
 
 

കൊല്ലം: ക്ഷേത്രങ്ങളില്‍ അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വില്‍ക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് ക്ഷേത്രങ്ങളിലെ അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വില്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

ഇതിന്റെ ലേല നടപടികള്‍ പുരോഗമിക്കുകയാണ്. അധികമുള്ള ടണ്‍ കണക്കിന് നിലവിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നതിലൂടെ വലിയ തുക സമാഹരിക്കാനാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ബോര്‍ഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളില്‍നിന്നും ഇത്തരത്തിലുള്ള നിലവിളക്കുകളും പാത്രങ്ങളും ശേഖരിച്ചുതുടങ്ങി.
ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അധികമുള്ള വിളക്കുകളും പാത്രങ്ങളും ശേഖരിക്കുന്നത്. സബ് ഗ്രൂപ്പ് ആസ്ഥാനങ്ങളില്‍ സംഭരിച്ചശേഷം ബോര്‍ഡിന്റെ കൈവശമുള്ള രജിസ്റ്ററുമായി ഒത്തുനോക്കും.

രജിസ്റ്ററിലെ അളവിലും തൂക്കത്തിലും നിലവിളക്കുകളും പാത്രങ്ങളും ഉണ്ടാകില്ലെന്നാണ് ബോര്‍ഡ് അധികൃതരുടെ വിലയിരുത്തല്‍. ഏറ്റുമാനൂര്‍, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയങ്കാവ് തുടങ്ങിയ ക്ഷേത്രങ്ങളില്‍ നിലവിളക്കുകളും പാത്രങ്ങളും കുമിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.

ഈ ക്ഷേത്രങ്ങളിലെ ഊട്ടുപുരകളിലും മറ്റും കൂട്ടിയിട്ടിരിക്കുന്ന ഇവയുടെ സൂക്ഷിപ്പും ദേവസ്വം ബോര്‍ഡിന് തലവേദനയാണ്. അതേസമയം, ക്ഷേത്രങ്ങളില്‍ ഉത്സവംപോലുള്ള എല്ലാ ചടങ്ങുകള്‍ക്കും ഉപയോഗിച്ചുവരുന്ന നിലവിളക്കുകളോ പാത്രങ്ങളോ എടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഭക്തര്‍ സമര്‍പ്പിച്ച വിളക്കുകളും മറ്റും തങ്ങളെ അറിയിക്കാതെ ക്ഷേത്രങ്ങളില്‍നിന്ന് കൊണ്ടുപോകുന്നതിനെതിരേ ചില ക്ഷേത്രോപദേശകസമിതികള്‍ രംഗത്തുവന്നിട്ടുണ്ട്. ഈ നടപടികള്‍ക്ക് ഉപദേശകസമിതികളുമായി ഒരു ബന്ധവുമില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.

നിലവില്‍ വലിയ സാമ്ബത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ദേവസ്വം ബോര്‍ഡ് എല്ലാ മാര്‍ഗങ്ങളും തേടുകയാണ്. ഉപയോഗിക്കാത്ത വിളക്കുകളും മറ്റും എല്ലാ ക്ഷേത്രങ്ങളിലുമുണ്ട്. ഇത് അന്യാധീനപ്പെട്ട് പോകാതെ ദേവസ്വത്തിന് മുതല്‍ക്കൂട്ടാക്കുകയാണ് ചെയ്യുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ എന്‍.വാസു പറഞ്ഞു.

അതേസമയം, ഇതിന് മുമ്ബും ദേവസ്വം ബോര്‍ഡ് ഇത്തരത്തില്‍ വിളക്കുകളും പാത്രങ്ങളും വില്‍ക്കാന്‍ ഒരുങ്ങിയിരുന്നു. 2012-ലാണ് ഇത്തരത്തിലൊരു ശേഖരണത്തിന് ബോര്‍ഡ് ശ്രമിച്ചിരുന്നത്. ചിലയിടങ്ങളില്‍ ലേലവും നടന്നു. എന്നാല്‍ ക്ഷേത്രോപദേശകസമിതികള്‍ എതിര്‍ത്തതോടെ അന്ന് നടപടികളില്‍നിന്ന് ബോര്‍ഡ് പിന്മാറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഭാര്യയുമായി വഴക്ക്: തടയാനെത്തിയ ഭാര്യാ മാതാവിനെ മുഖത്തടിച്ചു:...

ഭാര്യയുമായി വഴക്ക്: തടയാനെത്തിയ ഭാര്യാ...

കൊല്ലം: ഭാര്യയുമായുള്ള വഴക്ക് തടയാനെത്തിയ ഭാര്യാ മാതാവിന്റെ മുഖത്തിടിച്ച് ആറ്...

ബെവ്ക്യൂ ആപ്പില്‍ പരിഷ്‌കാരങ്ങള്‍: ബുക്കിംഗ് ദൂര പരിധി...

ബെവ്ക്യൂ ആപ്പില്‍ പരിഷ്‌കാരങ്ങള്‍: ബുക്കിംഗ്...

തിരുവനന്തപുരം: ബെവ്ക്യു ആപ്പില്‍ ബുക്കിംഗ് ദൂര പരിധി അഞ്ച് കിലോമീറ്ററാക്കി...

തിരുവനന്തപുരത്ത് സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട...

തിരുവനന്തപുരത്ത് സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ ശാരീരിക...

തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

പ്രവാസികളുടെ ക്വാറന്റൈന്‍ പണം ഈടാക്കല്‍: സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍...

പ്രവാസികളുടെ ക്വാറന്റൈന്‍ പണം ഈടാക്കല്‍:...

എറണാകുളം: പ്രവാസികളുടെ ക്വാറന്റൈന്‍ പണം ഈടാക്കാനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍...

കേരള തീരത്ത് ന്യൂനമര്‍ദം: നിസര്‍ഗ ചുഴലിക്കാറ്റ് നാളെയോടെ...

കേരള തീരത്ത് ന്യൂനമര്‍ദം: നിസര്‍ഗ...

തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ സാന്നിധ്യത്തെ തുടര്‍ന്ന് കേരളത്തിലുടനീളം...

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും: കൈറ്റ് വിക്ടേഴ്സ്...

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും:...

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴിയുള്ള പഠനം ഇന്ന് ആരംഭിക്കാനിരിക്കെ പൊതു പരീക്ഷ...

Recent Posts

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല,...

രാജപുരം: ഇന്നു മുതല്‍...

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല, രക്ഷിതാക്കള്‍ ആശങ്കയില്‍: ചാനല്‍ സെര്‍ച്ച്...

രാജപുരം: ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ചാനല്‍...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ...

ദുബായിലെ ദുബാല്‍ കമ്പനിയിലെ...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ മൈമൂന മാങ്ങാട് നിര്യാതയായി

ദുബായിലെ ദുബാല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനും, ഡോക്ടര്‍ ഖാദര്‍ മാങ്ങാടിന്റെ...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന സ്വാബ് സെന്റര്‍ കെട്ടിടം യൂത്ത്...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍ ത്തരംഭിക്കുന്ന കോവിഡ് 19 സ്വാബ്...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം...

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം 20 പദ്ധതിക്ക് മുളിയാറില്‍ തുടക്കമായി

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന...

ഷിറിയ മുതല്‍ മൂസോടി വരെ...

ഉപ്പള: ചെറിയ ഇടവേളക്ക്...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!