CLOSE
 
 
കോവിഡ് ജാഗ്രതയ്‌ക്കൊപ്പം തുരത്താം ഡെങ്കിപ്പനിയും: ജില്ലയില്‍ ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി
 
 
 

കാസര്‍കോട്: മഴക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ജില്ലയില്‍ ഡെങ്കിപനി പടര്‍ന്ന് പിടിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങി. ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ പൊതുജന പങ്കാളിത്തം അനിവാര്യമാണ്. കൊറോണയെ പിടിച്ചു കെട്ടിയ നമ്മള്‍ക്ക് ഡെങ്കിപ്പനിയെ ഇല്ലാതാക്കാനും വളരെ എളുപ്പമാണ്. ജില്ലയിലെ മലയോര മേഖലയില്‍ കൂടുതലായി പടര്‍ന്ന് പിടിച്ച ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപെടുത്തിയിരിക്കുകയാണ് ജില്ലാ ആരോഗ്യവകുപ്പ്. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഡെങ്കിപ്പനി ബാധിത മേഖലകളില്‍ ഫോഗിങ്ങും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് പരിസര ശുചീകരണത്തിലൂടെ നമുക്ക് ഈ വ്യാധിയെ അകറ്റാന്‍ കഴിയും.

രോഗപകര്‍ച്ച എങ്ങനെ 

ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആല്‍ബോപിക്റ്റസ് എന്നീ കൊതുകുകളുടെ കടിയേല്‍ക്കുന്നതുമൂലമാണ് രോഗം പകരുന്നത്. പകല്‍ സമയത്താണ് ഈ കൊതുക് കൂടുതലായും കടിക്കാറുള്ളത്.കറുത്ത ശരീരത്തില്‍ വെള്ള പുള്ളികളുള്ള ഈ കൊതുക് നമ്മുടെ നാട്ടില്‍ വ്യാപകമായി കാണപ്പെടുന്നു.

രോഗകാരണം 

ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഫ്ളാവി വൈറസുകളുടെ ഉപവിഭാഗത്തില്‍ പെടുന്ന ടൈപ്പ്-1, ടൈപ്പ് -2, ടൈപ്പ്-3, ടൈപ്പ് -4 എന്നിവയില്‍ ഏതെങ്കിലും ഒന്ന് കൊതുക് കടിക്കുന്നതിലൂടെ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നതാണ് രോഗം വരാന്‍ കാരണമാകുന്നത്.

രോഗ ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി,കണ്ണിന്റെ പിറകില്‍ വേദന, വെളിച്ചത്തേക്ക് നോക്കാന്‍ പ്രയാസം,സന്ധിവേദന തൊലിപ്പുറമെയുള്ള തടിപ്പുകള്‍ എന്നിവയാണ്

പ്രധാന ലക്ഷണങ്ങള്‍

ഗുരുതരമായാല്‍ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള രക്തസ്രാവം, തൊലിപ്പുറത്ത് നിന്നുള്ള രക്തസ്രാവം, തീവ്രമായ വയറുവേദന, ശ്വാസ തടസ്സം എന്നിവ ഉണ്ടാകുക വഴി മരണംവരെ സംഭവിക്കാം.

എങ്ങനെ തടയാം

കൊതുകിനെ തുരത്തുക മാത്രമാണ് ഡെങ്കിപനിയെ തുരത്താനുള്ള ഏകവഴി. അതിനായി വീട്ടിലും പരിസരങ്ങളിലും അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്ന ചിരട്ട, ടയര്‍, തൊണ്ട്, മുട്ടത്തോട്, പ്ലാസ്റ്റിക് പത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ചെടിച്ചട്ടി തുടങ്ങീ വെള്ളം നിറഞ്ഞ് കൊതുക് പെരുകാന്‍ സാധ്യത ഉള്ള എല്ലാ ഉറവിടങ്ങളും മഴയ്ക്ക് മുമ്പ് നീക്കം ചെയ്യണം.ടെറസ്സ്, സണ്‍ഷൈഡ് എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കണം.അടപ്പില്ലാത്ത സിമന്റ്, പ്ലാസ്റ്റിക് ടാങ്കുകള്‍, വെള്ളം ശേഖരിച്ച് വയ്ക്കുന്ന ഡ്രമ്മുകള്‍ എന്നിവ തുണികൊണ്ടോ, കൊതുക് വലകൊണ്ടോ മൂടണം.അടയ്ക്കാ തോട്ടങ്ങളിലെ പാളകള്‍, റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ എന്നിവ മഴയ്ക്ക് മുമ്പ് നീക്കം ചെയ്യണം.വിറക് മൂടാനും, മഴ കൊള്ളാതിരിക്കാന്‍ മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ടാര്‍പ്പോളില്‍, പ്ലാസ്റ്റിക് ഷീറ്റുകളുടെ മടക്കുകളില്‍ വെള്ളം നില്‍ക്കുന്നത് ഇടയ്ക്കിടെ ഒഴിവാക്കണം.ഫ്രിഡ്ജിന്റെ പിറകിലുള്ള ട്രേയില്‍ നില്‍ക്കുന്ന വെള്ളം ആഴ്ചയില്‍ ഒഴിവാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല, രക്ഷിതാക്കള്‍ ആശങ്കയില്‍:...

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല,...

രാജപുരം: ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ചാനല്‍ ലഭിക്കുന്നില്ലെന്ന...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ മൈമൂന മാങ്ങാട്...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ...

ദുബായിലെ ദുബാല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനും, ഡോക്ടര്‍ ഖാദര്‍ മാങ്ങാടിന്റെ ജേഷ്ഠ...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന സ്വാബ് സെന്റര്‍...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍ ത്തരംഭിക്കുന്ന കോവിഡ് 19 സ്വാബ് ടെസ്റ്റ്...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം 20 പദ്ധതിക്ക്...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം...

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി...

ഷിറിയ മുതല്‍ മൂസോടി വരെ മണലെടുക്കല്‍ രൂക്ഷമാകുന്നു,...

ഷിറിയ മുതല്‍ മൂസോടി വരെ...

ഉപ്പള: ചെറിയ ഇടവേളക്ക് ശേഷം ഷിറിയ മുതല്‍ മൂസോടി വരെയുള്ള...

Recent Posts

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല,...

രാജപുരം: ഇന്നു മുതല്‍...

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല, രക്ഷിതാക്കള്‍ ആശങ്കയില്‍: ചാനല്‍ സെര്‍ച്ച്...

രാജപുരം: ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ചാനല്‍...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ...

ദുബായിലെ ദുബാല്‍ കമ്പനിയിലെ...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ മൈമൂന മാങ്ങാട് നിര്യാതയായി

ദുബായിലെ ദുബാല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനും, ഡോക്ടര്‍ ഖാദര്‍ മാങ്ങാടിന്റെ...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന സ്വാബ് സെന്റര്‍ കെട്ടിടം യൂത്ത്...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍ ത്തരംഭിക്കുന്ന കോവിഡ് 19 സ്വാബ്...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം...

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം 20 പദ്ധതിക്ക് മുളിയാറില്‍ തുടക്കമായി

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന...

ഷിറിയ മുതല്‍ മൂസോടി വരെ...

ഉപ്പള: ചെറിയ ഇടവേളക്ക്...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!